‘എന്നാൽ ഒന്ന് ദേഷ്യപ്പെട്ട് നോക്ക്. കള്ള് കുടിച്ച് ഒച്ചയും ബഹളവും ഉണ്ടാക്കുകയില്ല വേണ്ടത്. ഏട്ടന്റെ മനസ്സിലുള്ള കാര്യങ്ങൾ അടിച്ച് പറയണം. ഒന്നോ രണ്ടോ ദിവസത്തേക്ക് അൽപ്പം ബലം പിടിക്കണം’
‘എന്നിട്ട്?’
‘ഇത്രയും ആയാൽ അവളുടെ നിലപാട് അറിയാം. അയഞ്ഞ് വന്നു എങ്കിൽ ഒന്ന്കൂടി മുറുക്കിപ്പിടിക്കുക. ചുരുക്കിപ്പറഞ്ഞാൽ ചെറുതായൊന്ന് പേടിപ്പിക്കുക. അവസാനം അവൾ അലിഞ്ഞ് വരും, ഏട്ടന്റെ സ്വന്തം ഭാര്യയായി’
‘നടക്കുമോ? എനിക്കാണെങ്കിൽ ഇപ്പൊ ദേഷ്യം വരികയെ ഇല്ല’
‘നടക്കും. താനൊന്ന് ശ്രമിക്ക് അനി’
‘ഓക്കേ. എല്ലാം നടന്നാൽ ഞങ്ങളുടെ ഹണിമൂൺ കഴിഞ്ഞ് ഞങ്ങൾ ഇവിടെ വരും’
‘അത് വേണ്ട അനിയേട്ടാ. അത് മോശമാണ്. എന്തായാലും അവൾ ഒരു പെണ്ണല്ലേ, ഭർത്താവിന്റെ ആദ്യ കാമുകിയെ കാണാൻ ഒരിക്കലും ഇഷ്ടപ്പെടില്ല’
‘അതും ശരിയാ. പക്ഷേ അവൾ എന്റെ നിഴലായ ഭാര്യയായി എങ്കിൽ അവൾക്ക് നിന്നെ മനസിലാവും. അപ്പോൾ ഞങ്ങൾ വരും. ഓക്കേ?’
‘ഓക്കേ. ഓൾ ദി ബെസ്റ്റ്’
‘താങ്ക്സ് ലക്ഷ്മി’
അനിയും ഗീതുവും അവരുടെ ജീവിതയാത്ര തുടരട്ടെ.
ഈ കഥ ഇവിടെ അവസാനിക്കുന്നു. തുടക്കം മുതൽ കൂടെ നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
എന്റെ കമന്റ് ഓപ്ഷൻ ബ്ലോക്ക് ചെയ്യപ്പെട്ടതിനാൽ ആരെയും മെൻഷൻ ചെയ്യാനോ ലിങ്ക് അയച്ച് തരാനോ അഭിപ്രായങ്ങൾക്ക് മറുപടി തരാനോ കഴിഞ്ഞില്ല. എല്ലാവരും സദയം ക്ഷമിക്കുക.
വിലയേറിയ വിലയിരുത്തലുകൾ പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ…
*THE END*
?
?