അറിയാൻ വൈകിയത് 4 40

അറിയാൻ വൈകിയത് 4

Ariyaan Vaiiyathu Part 4

Author : രജീഷ് കണ്ണമംഗലം | Previous Parts

 

ഈ ഭാഗത്തോട് കൂടി ‘അറിയാൻ വൈകിയത്’ എന്ന കഥ അവസാനിക്കുകയാണ്. മാന്യ വായനക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ രണ്ട് ഭാഗങ്ങൾ ഒരുമിച്ച് പോസ്റ്റ് ചെയ്യുന്നു.
********************

‘വിധി, അല്ലാതെന്ത് പറയാനാ. നമ്മൾ പെണ്ണുങ്ങളുടെ ജീവിതം പലപ്പോഴും നമ്മുടെ കയ്യിൽ അല്ല, മറ്റുള്ളവരുടെ കയ്യിലെ കളിപ്പാവയായി ചിലപ്പോൾ നമ്മൾ മാറും.
ഈ മുറ്റം വരെ എത്തിയിട്ടും എനിക്കെന്റെ മകളെ അകത്തേക്ക് കയറ്റാൻ യോഗമുണ്ടായില്ല.

ലക്ഷ്‌മിക്ക് ഒരു അനിയത്തി ഉണ്ടായിരുന്നു, ദീഷ്ണ, പഠിപ്പൊക്കെ കഴിഞ്ഞ് ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ഉണ്ടായിരുന്നു. അവിടുത്തെ മാനേജരുമായി ആ കുട്ടി ഇഷ്ടത്തിലായി, പഠിപ്പും വിവരും ഉള്ള ആളുകൾക്ക് തെറ്റുകൾ ചിലപ്പോ പെട്ടന്ന് പറ്റും. ആ കുട്ടിയ്ക്കും തെറ്റ് പറ്റി, എന്തായാലും അവൻ ചതിച്ചില്ല, കെട്ടാം എന്ന് സമ്മതിച്ചു. അവര് വീട്ടുകാരുമായി പെണ്ണ്കാണാൻ വന്നു, അപ്പോഴാണ് ചെക്കന്റെ ഏട്ടൻ ലക്ഷ്മിമോളെ കണ്ടത്, ആൾക്ക് അവളെ ഒരുപാട് ഇഷ്ടായി. അവനാണെങ്കിൽ ജാതകപ്രശ്നം കൊണ്ട് കല്യാണമൊന്നും ശരിയാവാതെ ഇരിക്കുകയാ. അനിയത്തിയെ കാണാൻ വന്നവർ ചേച്ചിയെയും ചോദിച്ചു.
ലക്ഷ്മിമോള് അനിക്കുട്ടന്റെ കാര്യം പറഞ്ഞ് കുറേ എതിർത്തുനോക്കി, ആദ്യം വീട്ടുകാരും അവളുടെ ഇഷ്ടത്തിന് നിന്നു, പക്ഷേ കാണാൻ വന്നവർ ഒറ്റക്കാലിൽ ആയിരുന്നു. ലക്ഷ്മിയെയും തന്നാലേ ദീഷ്ണയുടെ കാര്യം നടക്കൂ എന്ന് അവർ ഉറപ്പിച്ച് പറഞ്ഞു. അതോടെ ലക്ഷ്മീടെ വീട്ടുകാർ എന്താ ചെയ്യേണ്ടത് എന്നറിയാതെ നിന്നു. കല്യാണം മുടങ്ങിയാൽ ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് ദീഷ്ണ കൂടി പറഞ്ഞപ്പോൾ അവളുടെ നല്ല ജീവിതത്തിനായി ലക്ഷ്മിയെ കൂടി കൊടുക്കുകയല്ലാതെ അവർക്ക് വേറെ മാർഗ്ഗമുണ്ടായിരുന്നില്ല.
നമ്മൾ പെണ്ണുങ്ങൾ ത്യാഗം ചെയ്യാൻ വിധിക്കപ്പെട്ടവർ ആണ്, എന്റെ കുട്ടി അവളുടെ അനിയത്തിയുടെ ജീവിതത്തിനായി അവളുടെ ജീവിതവും സ്വപ്നങ്ങളും ത്യാഗം ചെയ്തു. ഒരു പെണ്ണിന് മാത്രം കഴിയാവുന്ന ത്യാഗം.
അവൾ ഇവിടെ വന്നിരുന്നു, എന്താ പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു മോളേ. മനസ്സുകൊണ്ട് അത്രയും ആഗ്രഹിച്ചതാ ഞങ്ങൾ അവളെ. പോകാൻ ലക്ഷ്മിയോടും മറക്കാൻ അനിക്കുട്ടനോടും പറയുകയല്ലാതെ എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല. പെണ്ണ് ഒരു അത്ഭുതമാണ്, അവളെ അറിയാൻ ആർക്കും പറ്റില്ല. അവളോളം സഹനശക്തി ആർക്കുമില്ല, അവളോളം മറക്കാനും പൊറുക്കാനും ആർക്കും കഴിയില്ല, അവളെ പോലെ ത്യാഗം ചെയ്യാൻ ആർക്കും കഴിയില്ല. പാവം എന്റെ കുട്ടി…’

2 Comments

Comments are closed.