April Fool [കുഞ്ഞാപ്പി] 61

April Fool

Author : കുഞ്ഞാപ്പി

 

ഇത് എന്റെ ആദ്യ കഥയാണ്. ഇഷ്ടമായാലും ഇല്ലെങ്കിലും കഥയുടെ അഭിപ്രായം കമന്റിൽ രേഖപ്പെടുത്തണേ…. അപ്പോൾ തുടങ്ങാം

 

 

 

 

 

അമ്പരചുംബിയായ ഒരു വലിയ കെട്ടിടം. കാണുമ്പോൾ തന്നെ അറിയാം അത് ഒരു പേരുകേട്ട കമ്പനിയുടെ ആസ്ഥാന കെട്ടിടം ആണ്. ആ കമ്പനിയുടെ CEO ആണ്

MR. MOHAN KUMAR. അവിവാഹിതനും  തന്റെ കുമാരപ്രായത്തിലെ മാതാപിതാക്കളുടെ വിയോഗവും കാരണം ഒറ്റത്തടി ആയി ആണ് മോഹൻ താമസിക്കുന്നത്. മോഹൻ  തന്റെ തന്നെ ഫ്ലാറ്റിൽ ആണ് താമസിക്കുന്നത് .റിയൽ എസ്റ്റേറ്റ്, ടെക്സ്സ്റ്റെയിൽസ്, തിയേറ്റർ, മരജിന് ഫ്രീ മാർക്കറ്റ്  അങ്ങനയുള്ള മിക്കതും ഈ ബിസ്സിനസ് മാന്റെ കീഴിൽ പ്രേവർത്തിക്കുന്നു. കേരളത്തിലെ പേരുകേട്ട കോടീശ്വരന്മാരിൽ ഒരാളായ ഇദ്ദേഹത്തിന്റെ ഒരുപാട് സുഹൃത്തുക്കളും അതിലുപരി സുഹൃത്തുക്കളെക്കാൾ അദ്ദേഹത്തിന്റ വളർച്ച ഇഷ്ടപ്പെടാത്ത ഒരുപാട് ശത്രുക്കളുമൊണ്ട്.

 

 

അങ്ങനെ ഒരു രാത്രി…

 

31/3/2019 രാത്രി 11:30

 

അന്നേദിവസം ഓഫീസിൽ തന്റേതായ തിരക്കുകൾ കാരണം വളരെ വൈകിയാണ് മോഹൻ ഓഫീസ് വിട്ട് ഇറങ്ങിയത്. തന്റെ കാറിൽ സ്വയം ഡ്രൈവ് ചെയ്ത് ആണ് മോഹന്റെ യാത്ര. അതികം വായിക്കാതെ തന്നെ മോഹൻ തന്റെ ഫ്ലാറ്റിൽ എത്തി. അദ്ദേഹം കാറിൽ നിന്നും ഇറങ്ങി ലിഫ്റ്റിൽ കയറി തന്റെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന 17ആം നിലയിലേക്ക് പോയി. തന്റെ റൂമിലെന്റെ മുമ്പിൽ എത്തിയതും മോഹന്റെ ഫോണിൽ ഒരു മെസ്സേജ് വന്നതും ഒരുമിച്ചായിരുന്നു. മോഹൻ തന്റെ ഫോൺ എടുത്ത് നോക്കി. പുതിയ നമ്പറിൽ നിന്നും ആണ് മെസ്സേജ് വന്നിരിക്കുന്നത്. അവൻ ആ മെസ്സേജ് ഓപ്പൺ ചെയ്തു.

അതിലെ മെസ്സേജ് കണ്ട് അവൻ ഒന്ന് പകച്ചു

 

Hi, Mohan, hope ur fine,

You will be dead in half an hour…………..?

 

 

ഇതാരുന്നു ആ മെസ്സേജ്..

ഇത് കണ്ട മോഹൻ ഒന്ന് പകച്ചു എങ്കിലും ഒരുപാട് ശത്രുക്കൾ ഉള്ള മോഹൻ അത് കാര്യമാക്കിയില്ല.

അവൻ തന്റെ റൂമിന്റെ വാതിൽ പൂട്ടി അകത്തേക്ക് പോയി. ഉടൻ തന്നെ അവൻ ഫ്രഷ് ആയി വരുകയും ചെയ്തു. അവൻ ഡ്രെസ് മാറി ഹാളിൽ വന്നു ക്ലോക്ക് നോക്കി സമയം……

 

11:45 pm

 

Updated: August 14, 2021 — 10:40 pm

9 Comments

  1. നിധീഷ്

    ഈ മെസ്സേജ് അയച്ചത് ആരാരുന്നു…?

  2. Nannayittund…..

    1. കുഞ്ഞാപ്പി

      ❤️❤️

  3. Nice bro❤️❤️❤️

    1. കുഞ്ഞാപ്പി

      ❤️❤️

  4. കൈലാസനാഥൻ

    കുഞ്ഞാപ്പിയുടെ കുഞ്ഞു കഥ മോശമായില്ല. കുട്ടിക്കാലത്ത് ഏപ്രിൽ ഫൂൾ ആക്കാൻ ചെയ്ത കുസൃതിത്തരങ്ങൾ ഓർത്തു പോയി , അക്കാലത്തും ഭയപ്പെടുത്തൽ ആയിരുന്നു ഐറ്റം. പുറത്ത് പറയാൻ പറ്റുന്നതും പറ്റാത്തതുമായ എത്രയോ സംഭവങ്ങൾ തമാശയ്ക്ക് ചെയ്യുന്ന ചില കാര്യങ്ങൾ ഭയാനകമായ അവസ്ഥ സംജാതമാക്കാറുണ്ട് അത്തരത്തിൽ ഒരെണ്ണവും മരണവും വരെ സംഭവിച്ചു എന്നത് ഇത്തരം പരിപാടികളുടെ പ്രഹരശക്തി വിളിച്ചോതുന്നുണ്ട്. 90 കളുടെ അവസാനത്തോടെ ഇത്തരം പരിപാടികൾ ഒപ്പിച്ചാൽ പരാതി ഉണ്ടായാൽ കേസെടുക്കുന്ന ഘട്ടം വരെ ഉണ്ടായതും അങ്ങനെ വാക്കുകളിലൂടെ വിശ്വാസം ഉണ്ടാകുന്ന രീതിയിൽ കള്ളങ്ങൾ പറഞ്ഞ് സുഹൃത്തുക്കളെ പറ്റിക്കുന്ന രീതിയിലേക്കെത്തി. ഇപ്പോൾ ഈപരിപാടി ഒക്കെ ഉണ്ടോ ആവോ ? ഉണ്ടായിരിക്കും നിങ്ങളുടെ കഥയിലെ പോലെ ഓൺലൈനായി .ഭാവുകങ്ങൾ

    1. കുഞ്ഞാപ്പി

      Thanku❤️❤️

  5. കുഞ്ഞാപ്പി

    ❤️❤️

Comments are closed.