Anupama 1 [️SRPN] 77

Anupama 1

Author : ️SRPN

 

  1.                   എന്റെ കൂട്ടുകാരൻ എഴുതിയ കഥയാണിത്…വെറുമൊരു 15 വയസ്സുകാരൻ

മഴ തകർത്ത് പെയ്തുകൊണ്ടിരിക്കുന്ന ആ രാത്രിയിൽ, പെട്ടെന്ന് തൻ്റെ കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് അവൻ ഉറക്കത്തിൽ നിന്നും ഉണർന്നത്.
അവൻ പെട്ടെന്ന് എഴുനേറ്റ് കട്ടിലിൽ ഇരുന്നു. നല്ല കാറ്റും ഉണ്ടായിരുന്നു. ആദ്യം അവൻ കരുതിയത് കാറ്റിനാൽ ഉണ്ടായ ശബ്ദം ആണെന്നാണ്. പിന്നെയും ആ ശബ്ദം ആരോ കതകിൽ അതിശക്തമായി അടിക്കുന്നപോലെ. ആ സമയം കറന്റ്‌ ഇല്ലായിരുന്നു, അടുത്തിരുന്ന മൊബൈലിന്റെ സഹായത്തോടെ അവൻ മെല്ലെ കതകിനരികിലേക്ക് അവൻ അടുത്തു. പെട്ടെന്ന് കതകിലുള്ള അടി നിലച്ചു. അവന്റെ ഹൃദയമിടിപ്പ് കൂടി. പിന്നെയും കതകിൽ അടി കേട്ടു

“രക്ഷിക്കണേ ഒന്ന് കതക് തുറക്കണേ”

ഒരു സ്ത്രീയുടെ എന്ന് തോന്നിക്കുന്ന ശബ്‌ദം. അവൻ എല്ലാ ദൈവങ്ങളെയും വിളിച്ചുകൊണ്ട് ആ കതക് തുറന്നു. അവന്റെ മൊബൈൽ വെളിച്ചത്തിൽ അവൻ കണ്ടത് അതിസുന്ദരിയായ ഒരു പെൺകുട്ടിയെ.
ശക്തമായ മഴയാൽ അവൾ അടിമുടി നനഞ്ഞിരുന്നു. പെട്ടെന്ന് അവൾ വീടിനുളിലേക്കു കയറി കതകടച്ചു.
അവൾ നന്നായി എന്തിനേയോ ഭയക്കുന്നുണ്ടായിരുന്നു. കരച്ചിൽ അടക്കാൻ പറ്റാതെ അവൾ വിങ്ങിപൊട്ടുകയായിരുന്നു.
അവൻ കത്തിച്ച മെഴുകുതിരി വെട്ടത്തിൽ അവൾ അതീവസുധാരിയായി കാണപ്പെട്ടു. ആരെയും മയക്കുന്ന സൗന്ദര്യം.

 

അവൻ ആ സൗന്ദര്യത്തിൽ മതിമറന്നു നിന്നു. ആ സമയം കറന്റ്‌ വന്നു. കാറ്റും മഴയും നിലച്ചു. അവൻ റൂമിൽപോയി ഒരു തോർത്തും അവന്റെ അനിയത്തിയുടെ ഒരു നല്ല വസ്ത്രവും അവൾക്കു നൽകി. അവൾ അതുമായി റൂമിലേക്ക്‌ നീങ്ങി, ആ നനഞ്ഞ വസ്ത്രം മാറി അവൻ നൽകിയ വസ്ത്രം ധരിച്ചവൾ വന്നു. അവളുടെ കരച്ചിൽ അവൾക്ക് അടക്കാൻ കഴിയുന്നില്ല.
അവളുടെ നിലക്കാത്ത കരച്ചിൽ അവനെ വല്ലാതെ അശ്വസ്തനാക്കി. അവൻ ചോദിച്ചു

“നീ ആരാണ്, നിന്റെ പേരെന്ത്, നീ എവിടുന്ന് വരുന്നു”

Updated: June 17, 2021 — 12:35 pm

13 Comments

  1. നന്നായിട്ടുണ്ട് തുടക്കം കലക്കി.

  2. കാർത്തിവീരാർജ്ജുനൻ

    ❤️ Nice story ❤️

  3. അമ്മൂട്ടി❣️

    നന്നായിട്ടുണ്ട്, സസ്പെൻസിൽ കൊണ്ടു നിർത്താൻ സാധിച്ചു … അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണേ, ഇത് ഒരു 15 വയസുകാരന്റെ ആണെന്ന് തോന്നുന്നില്ല…..

    സ്നേഹത്തോടെ

    ❣️❣️❣️❣️

  4. Mrsreeraj ഒരു 15 കാരനെ വെറുതെ കാണരുത് ?

  5. നിധീഷ്

    സസ്പൻസ് ആണല്ലോ…. അടുത്തപാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤

  6. തുടക്കം കൊള്ളാം വളരെ നന്നായിട്ടുണ്ട് last സസ്പെൻസ് aayi നിർത്തി ലെ
    Nxt കാത്തിരിക്കുന്നു

    All the best bro

  7. നല്ല രസമുണ്ട് വായിക്കാൻ… പേജ് കൂട്ടി ഇടുക… ആരാണ് ആണ് പെൺകുട്ടി… എന്താണ് അവർക്ക് സംഭവിച്ചത് എന്നറിയാൻ കാത്തിരിക്കുന്നു ❤️

  8. കൈലാസനാഥൻ

    എഴുത്ത് തുടരുക .വലിയ കുഴപ്പമുള്ളതായി തോന്നുന്നില്ല പിന്നെ 15 വയസ്സുകാരൻ എഴുതിയതല്ലേ ! എഴുതിക്കഴിഞ്ഞ കഥയാണെങ്കിലും പ്രസിദ്ധീകരിക്കുന്ന നിങ്ങൾ തെറ്റുകൾ തിരുത്തി നന്നായി എഡിറ്റ് ചെയ്ത് ഇടുക.

  9. Interesting?
    Continue?

    Much Love ❤

    Karma ?

  10. Nayakante aniyathi ayirikkum aa penkutti alle

  11. Nice ???.eth pole continue ചെയ്യൂ . Speed lesham കൂടിപ്പോയോ തോന്നി ,korch kude elaborate cheyth eztharnnu thonni curach koodi conversation okke add cheyythnoku bro
    Anyway ezthinte aspects onum enikk arela enik vayikumbol feel chaith karyam ann too

    ❤️❤️❤️❤️❤️

    1. അമ്മൂട്ടി❣️

      നന്നായിട്ടുണ്ട്, സസ്പെൻസിൽ കൊണ്ടു നിർത്താൻ സാധിച്ചു … അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണേ, ഇത് ഒരു 15 വയസുകാരന്റെ ആണെന്ന് തോന്നുന്നില്ല…..

      സ്നേഹത്തോടെ

      ❣️❣️❣️❣️

      1. Athentha ammutty oru 15 vayasu karannu ethupolulla kadha yerudikude

Comments are closed.