വരാന്തയിലൂടെ നടക്കുമ്പോൾ രവി സാറിന്റെ വായിൽ നിന്ന് പച്ചക്ക് തെറികേൾക്കുന്നതിന്റെ കാരണമറിയാൻ ശ്രമിച്ചു… കൊട്ടകണക്കിന് സപ്പ്ളികൾ വാരിക്കൂട്ടിയ മഹാൻ യൂണിവേഴ്സിറ്റി പരീക്ഷക്ക് രാവിലെ ഉറങ്ങിപോയതിന്റെ പേരിൽ പരീക്ഷ എഴുതിയില്ലത്രേ…അങ്ങേർക്കെന്താ ഒരു സപ്പ്ളി കൂടി കിട്ടിബോധിച്ചു.. അന്ന് തനിക്ക് മനസ്സിലായി തലയും വാലും ഇല്ലാത്ത ഒരുപാട് പേർ ഇതുപോലെ എല്ലാ ഇടത്തും കാണുമെന്ന്…
ഒരു നാൾ വലിയൊരു കൂട്ടം ഓടിപ്പോവുന്നത് കണ്ടിട്ടായിരുന്നു താനും അന്നവിടെ എത്തിയത്… കോളേജ് ഗേറ്റിനു മുന്നിൽ കണ്ട ആൾക്കൂട്ടത്തിന് പിന്നിൽ ചോരയൊലിപ്പിച്ചു നിന്ന ആ മനുഷ്യൻ എല്ലാവർക്കും മുന്നിൽ ചോദ്യചിഹ്നമായി… സാധാരണ നടക്കുന്ന ഇത്തരം കലാപരിപാടികളിൽ നിന്നും വിഭിന്നനായ ഇയാളുടെ ചുവടുമാറ്റം അന്ന് ചർച്ചാവിഷയമായിരുന്നു.. കാര്യമൊന്നുമറിഞ്ഞില്ലെങ്കിലും അയാൾക്ക് സപ്പോർട്ട് കൊടുക്കാൻ അന്നൊരു കൂട്ടം മുന്നിട്ടിറങ്ങിയിരുന്നു… കാരണം അത് രാഹുലിന്റെ പ്രശ്നമായിരുന്നു.. അദ്ദേഹത്തിന്റെ സൗഹൃദവലയം അത്രത്തോളമായിരുന്നു… ഒരു കാര്യത്തിലും അങ്ങേരുടെ പേര് കണ്ടിട്ടില്ല…. പക്ഷെ എല്ലാത്തിനും പിന്നിൽ അയാളുണ്ടായിട്ടുണ്ടായിരുന്നു എന്നത് പിന്നീട് മനസ്സിലാക്കാൻ സാധിച്ചു. അതൊരു പരസ്യമായ രഹസ്യമായിരുന്നു..
അക്കാഡമിക്സിലും ആർട്സിലും ഒന്നും തിളങ്ങാനായില്ലെങ്കിലും വ്യക്തിത്വം കൊണ്ട് ആകർഷിക്കപ്പെട്ടയാൾ..എന്നാൽ അയാളുടെ അവസാനവർഷം അതെ മനുഷ്യനേറ്റ പ്രഹരം വാഗമരച്ചുവട്ടിൽ മറ്റുള്ളവർക്ക് പറഞ്ഞുചിരിക്കാൻ കാരണമായി… പ്രണയം തുറന്നുപറഞ്ഞ കുറ്റത്തിന് തന്റെ ഇല്ലായ്മകളെ തിരഞ്ഞുപിടിച്ചു അപമാനിച്ചുകൊണ്ടിരുന്ന ആ പെൺകുട്ടിയെ നോക്കി മറുത്തൊരു വാക്കുകൊണ്ട് പോലും നോവിക്കാതെ എന്നത്തേയും പോലെ ചിരിച്ചുകൊണ്ട് തിരിഞ്ഞുനടന്നെങ്കിലും ആ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ വീണത് താൻ ഒളിച്ചുനിന്ന് കണ്ടിരുന്നു..എന്തെല്ലാമോ ഓർത്ത് അവളുടെ കണ്ണുകളും മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീണു..
അതിരാവിലെ എന്തോ ബഹളം കേട്ടെണീറ്റപ്പോഴും അവൾ കണ്ണു തുറന്നിരുന്നില്ല… കുറച്ചു നേരം പുറത്തെ കാഴ്ചകളിലേക്ക് ഒതുങ്ങിക്കൂടി… ഏതാണ്ടെത്താറായപ്പോൾ അവളെ വിളിച്ചു..
പ്രിയ…
ആഹ്..കണ്ണുതിരുമ്മി കൊട്ടുവായിട്ടുകൊണ്ട് എണീറ്റ അവൾ ചുറ്റുമൊന്ന് നോക്കി… ശേഷം അവനോടായി ചോദിച്ചു..
എത്താറായോ…
അടുത്ത സ്റ്റോപ്പ് ആണ്…
മറുപടി പറഞ്ഞതിന് ശേഷം തന്റെ ട്രാവെല്ലിങ് ബാഗ് തയ്യാറാക്കി..പുറത്തിറങ്ങിയപ്പോൾ തന്നെ തന്നെ വരവേറ്റ തണുത്ത കാറ്റ് അവനെ വീണ്ടും ആദ്യമായി വരവേൽക്കുന്ന പോലെ തോന്നി….
പ്രിയാ… താനെങ്ങനെ പോകുന്നെ…
ഞാനിവിടെ ഒരു ഫ്രണ്ടിന്റെ വീട്ടിലേക്കാണ്..
ഏട്ടനോ..
രവി സാർ വരാമെന്ന് പറഞ്ഞിരുന്നു.. ഇവിടെ കാണും… നമുക്കൊരു കട്ടൻ അടിച്ചാലോ…
മറുപടിക്ക് കാത്തുനിൽക്കാതെ തന്നെ അവൻ രണ്ടു കട്ടൻചായ പറഞ്ഞിരുന്നു… ഉന്തുവണ്ടിയിൽ ബാക്കിയുള്ള രണ്ടു ബന്നും എടുത്ത് ഒന്നവൾക്ക് നേരെ നീട്ടുമ്പോഴായിരുന്നു റോഡിനപ്പുറത്തു നിന്ന് ഒരു ചിരിയോടു കൂടി തന്നെ നോക്കിനിൽക്കുന്ന രവിസാറിനെ കാണുന്നത്.. പെട്ടെന്ന് നാക്ക് കടിച്ച് ചെറുതായി ചിരിക്കുന്ന അവനെ കണ്ടതും അവളും തിരിഞ്ഞുനോക്കി.. സാറിനെ കണ്ടതും അവളും മനസ്സറിഞ്ഞു ചിരിച്ചു…
ഞാൻ വിളിക്കാനിരിക്കുവായിരുന്നു സാറിനെ…
അറിയാമെടാ മോനെ നീ വിളിക്കുമെന്ന്.. അതല്ലേ ഞാൻ നേരത്തെ ഇവിടെ തന്നെ നിന്നത്…
പ്രത്യേക ഈണത്തിലുള്ള രവി സാറിന്റെ സംസാരം കേട്ട് അത്യാവശ്യം നല്ല രീതിയിൽ തന്നെ ചമ്മിയെങ്കിലും അവൻ പറഞ്ഞു…
നന്നായിട്ടുണ്ട്..
ഒരിക്കൽ കൂടി clg ലൈഫ് തിരിച്ചു കിട്ടിയ ഒരു ഫീൽ. ❤️
♥️♥️
ഇതിൻ്റെ ബാക്കി എഴുതാമോ…
♥️♥️♥️♥️
ഇപ്പോൾ സാധ്യത ഇല്ല ബ്രോ…♥️
മനോഹരം…. ഒത്തിരി ഇഷ്ടപ്പെട്ടു….
അടുത്ത കഥയുമായി വരിക.❤❤❤
♥️
നൊസ്റ്റു ഫീൽ തന്ന മനോഹരമായ രചന.. ആശംസകൾ?
♥️
ഒരുപാട് നല്ലോർമകളിലേക്ക് യാത്ര ചെയ്‌തുകൊണ്ടൊരു യാത്ര… നന്നായിട്ടുണ്ട്
♥️
നന്നായിട്ടുണ്ട് കേട്ടോ…. പക്ഷെ ? ഒരു പൂർണ്ണതയില്ലാത്തത് പോലെ തോന്നി… അടുത്ത ഭാഗം വരുന്നെങ്കിൽ ഈ കമന്റിന്റെ രണ്ടാം ഭാഗം മറന്നേക്കൂ … ആശംസകൾ ❣️?
ഒരു പരീക്ഷണാടിസ്ഥാനത്തിൽ എഴുതിയതാണ് ബ്രോ.. Short story ആയിട്ടാണ് ഉദ്ദേശിച്ചത്..അടുത്ത ഭാഗം ഉണ്ടാവില്ല… Thanks for your valuable feedback ??
നല്ല എഴുത്തു.താങ്കളുടെ സ്വർഗ്ഗവും എനിക്ക് ഇഷ്ടപ്പെട്ടിരുന്നു.ഇതും ഇഷ്ടപ്പെട്ടു. നോസ്റ്റാൽജിക് ആയ കഥ.നന്നായിട്ടുണ്ട്
Thanks for your support bro..?
അല്ല ഇത് ഇവിടെ തീരുമോ അതോ തുടരുമോ.?
തീർന്നു…?
????
♥️
Nice
?
താൻ പഠിച്ച കോളേജിൽ വീണ്ടും പോകുമ്പോൾ അത് ചീഫ് ഗസ്റ്റ് ആയി. ഒരു യാത്രയും ഓർമകളും എഴുത്ത് സൂപ്പർ, നൊസ്റ്റു വാരി വിതറി…
നല്ലെഴുത്തിന് അഭിനന്ദനങ്ങൾ…
Thankyou ജ്വാല…