അന്നൊരിക്കൽ [AK] 166

പിന്നെ സാർ… പ്രിയ..

യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് കോളേജിൽ എത്തിച്ച കൃഷ്ണപ്രിയ യെ കുറിച്ച് നീ എന്നോട് പറയണ്ട.. കേട്ടോടാ…

പറഞ്ഞുമുഴുവനാക്കാൻ സമ്മതിക്കാതെ തന്നെ സാർ ഒരു വിരട്ട് സ്റ്റൈലിൽ  തിരിച്ചുപറഞ്ഞുകഴിഞ്ഞിരുന്നു..

തെല്ലൊരു അത്ഭുതത്തോട് കൂടി അവളെ നോക്കുമ്പോൾ നിറപുഞ്ചിരി ആയിരുന്നു മറുപടി..

വല്ല കാര്യവുമൊണ്ടോ നിനക്ക് ബസിലൊക്കെ ഇരുന്നു വരേണ്ടതായിട്ട്…

അത്‌ സാർ… പണ്ടത്തെ പോലെ ഒന്നൂടി വരണമെന്ന് തോന്നി… പക്ഷെ കിട്ടിയ ബസ് പണ്ടത്തേതായില്ല… ഈ ബസിൽ ജോൺ നിർബന്ധിച്ചു ബുക്ക്‌ ചെയ്തു വന്നതാ…

തെല്ലൊരു നിരാശയോടെ അവൻ പറഞ്ഞപ്പോഴാണ് ഇതേ ചോദ്യം അവളോടുമായി സാർ ചോദിക്കുന്നത് ശ്രദ്ധയിൽ പെട്ടത്..എന്തോ വെപ്രാളം അവളിൽ കണ്ടെങ്കിലും അത്‌ കാര്യമാക്കിയില്ല…

രവി സാർ അവളെ കൂടെ വിളിച്ചെങ്കിലും സന്തോഷത്തോടെ നിരസിച്ചുകൊണ്ട് അവൾ അവരുടെ കാർ അകലുന്നതും നോക്കി നിന്നു… ശേഷം തന്റെ ഫോണിൽ മുന്നേ വിളിച്ച നമ്പറിലേക്ക് മെസ്സേജ് അയച്ചുകഴിഞ്ഞിരുന്നു…

Thank you..

രാവിലെ തന്നെ വന്ന മെസ്സേജ് കണ്ട് ചിരിച്ചു കൊണ്ട് ജോൺ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുകയായിരുന്നു…

രവിസാറിന്റെ കാർ കോളേജ് ഗേറ്റ് താണ്ടുമ്പോൾ ഇനിയും മറന്നിട്ടില്ലാത്ത പല കാര്യങ്ങളും അവന്റെ മുഖഭാവങ്ങൾ വെളിപ്പെടുത്തുന്നുണ്ടായിരുന്നു.. ഗേറ്റിനടുത്തും വാഗമരച്ചുവട്ടിലും മെയിൻ സ്റ്റേജിലുമൊക്കെ ഇപ്പോഴും തന്റെ ഓർമ്മകൾ നിലനിൽക്കുന്നത് പോലെ അവനു തോന്നി…

ഇന്ന് ഈ കോളേജിലെ ഓരോ വിദ്യാർത്ഥിയും താൻ പറയുന്നതിന് കാതോർക്കും.. അവരിൽ തന്റെ തന്നെ പല പ്രതിരൂപങ്ങളും ഉണ്ടാകും.. പണ്ട് താനെന്താണോ കേൾക്കാനാഗ്രഹിച്ചത് അത്‌ അവരോട് പറയണം… അല്ലെങ്കിൽ അതിലുമേറെ …

ഒന്ന് ചിരിച്ചു കൊണ്ട് അവൻ കോളേജിലെ തോരണങ്ങളിലേക്കും ചില വിദ്യാർത്ഥികളിലേക്കും പിന്നെ ഉയർത്തിവെച്ചിരിക്കുന്ന ബോർഡിലേക്കും നോക്കി.. അതിൽ ഇങ്ങനെ എഴുതിവെച്ചിരുന്നു…

കോളേജിന്റെ ചീഫ് ഗസ്റ്റും പൂർവവിദ്യാർത്ഥിയും ആയ രാഹുൽകൃഷ്ണ IAS നു സ്വാഗതം..

22 Comments

  1. നന്നായിട്ടുണ്ട്..

    ഒരിക്കൽ കൂടി clg ലൈഫ് തിരിച്ചു കിട്ടിയ ഒരു ഫീൽ. ❤️

  2. ഇതിൻ്റെ ബാക്കി എഴുതാമോ…

    ♥️♥️♥️♥️

    1. ഇപ്പോൾ സാധ്യത ഇല്ല ബ്രോ…♥️

  3. ഹീറോ ഷമ്മി

    മനോഹരം…. ഒത്തിരി ഇഷ്ടപ്പെട്ടു….

    അടുത്ത കഥയുമായി വരിക.❤❤❤

  4. നൊസ്റ്റു ഫീൽ തന്ന മനോഹരമായ രചന.. ആശംസകൾ?

  5. ഒരുപാട് നല്ലോർമകളിലേക്ക് യാത്ര ചെയ്‌തുകൊണ്ടൊരു യാത്ര… നന്നായിട്ടുണ്ട്

  6. നന്നായിട്ടുണ്ട് കേട്ടോ…. പക്ഷെ ? ഒരു പൂർണ്ണതയില്ലാത്തത് പോലെ തോന്നി… അടുത്ത ഭാഗം വരുന്നെങ്കിൽ ഈ കമന്റിന്റെ രണ്ടാം ഭാഗം മറന്നേക്കൂ … ആശംസകൾ ❣️?

    1. ഒരു പരീക്ഷണാടിസ്ഥാനത്തിൽ എഴുതിയതാണ് ബ്രോ.. Short story ആയിട്ടാണ് ഉദ്ദേശിച്ചത്..അടുത്ത ഭാഗം ഉണ്ടാവില്ല… Thanks for your valuable feedback ??

  7. നല്ല എഴുത്തു.താങ്കളുടെ സ്വർഗ്ഗവും എനിക്ക് ഇഷ്ടപ്പെട്ടിരുന്നു.ഇതും ഇഷ്ടപ്പെട്ടു. നോസ്റ്റാൽജിക് ആയ കഥ.നന്നായിട്ടുണ്ട്

    1. Thanks for your support bro..?

  8. അല്ല ഇത് ഇവിടെ തീരുമോ അതോ തുടരുമോ.?

    1. തീർന്നു…?

  9. താൻ പഠിച്ച കോളേജിൽ വീണ്ടും പോകുമ്പോൾ അത് ചീഫ് ഗസ്റ്റ് ആയി. ഒരു യാത്രയും ഓർമകളും എഴുത്ത് സൂപ്പർ, നൊസ്റ്റു വാരി വിതറി…
    നല്ലെഴുത്തിന് അഭിനന്ദനങ്ങൾ…

    1. Thankyou ജ്വാല…

Comments are closed.