നമ്മൾ തമ്മിൽ വേറെ ഒരു ബന്ധമുണ്ട്..
അപ്പോഴും കാര്യമെന്തെന്ന് പിടികിട്ടാതെയുള്ള അവന്റെ മുഖഭാവം കണ്ട് അടക്കിപിടിച്ച ചിരിയോടെ അവൾ പറഞ്ഞു..
അല്ല… നമ്മൾ ഒരേ കോളേജിൽ ആണ് പഠിച്ചേ… ചേട്ടന്റെ ജൂനിയർ ആയിരുന്നു ഞാൻ..
കോളേജിനെ കുറിച്ച് കേട്ടപ്പോൾ അറിയാതെയെങ്കിലും ഒരു ചിരി ആ മുഖത്ത് മിന്നി മാഞ്ഞു..
ഓ സോറി..എനിക്ക് വല്ലാണ്ട് ഓർമ വന്നില്ല.. അതിന്റെയാണ്…
അല്ലേൽ ചേട്ടന് പണ്ടും ന്നെ അറിയൂലല്ലോ..
അവളുടെ മറുപടിയിൽ ഒരു നിമിഷം നിശബ്ദനായ അവനെ കണ്ട് അവൾ പറഞ്ഞു..
അതു സാരമില്ല ഏട്ടാ…എല്ലാരോടും അങ്ങനെ തന്നല്ലാരുന്നോ… അതുകൊണ്ട് വല്ല്യ കൊഴപ്പമില്ല…
അവളൊന്നു പുഞ്ചിരിച്ചു…
കോളേജിലേക്ക് ആണോ ഏട്ടൻ പോണേ… ഞാനും അങ്ങോട്ടാ.. നാളെ ടെക് ഫെസ്റ്റ് സ്റ്റാർട്ടിങ് അല്ലേ… ഒന്നു വിസിറ്റ് ചെയ്യാമെന്ന് കരുതി… ഫ്രണ്ട്‌സ് ഉം കാണുമല്ലോ..
കോളേജിലേക്ക് തന്നാണെടോ..
അവനൊന്നു ചിരിച്ചു കൊണ്ട് പുറത്തേക്ക് നോക്കി…ആവശ്യത്തിന് മാത്രമേ അന്ന് എല്ലാരോടും മിണ്ടിയിരുന്നുള്ളൂ.. പുറമെ കാണുന്നവർക്ക് താനൊരു ജാഡ പാർട്ടി ആയിരുന്നു…അടുത്തറിഞ്ഞ കുട്ടികൾ എന്നും തന്നെ കുറിച്ച് ആദ്യം തോന്നിയതെന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്…പക്ഷെ പിന്നീട് അക്ഷരാർത്ഥത്തിൽ അവരെ ഞെട്ടിച്ചെന്നും..ചില മാറ്റങ്ങൾ എങ്ങനെയോ വന്നു കൊണ്ടിരിക്കുന്നു.. പിന്നെ പെൺകുട്ടികൾ..ഒരുവളോട് മാത്രം എന്തോ സ്പെഷ്യൽ ആയിട്ട് തോന്നിയിരുന്നു…പിന്നീട് തന്റെ ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ അതും ഇടംനേടി..
അത്യാവശ്യം നല്ല രീതിയിൽ ഉള്ള വായ്നോട്ടം ഉണ്ടായിരുന്നു…അതുപിന്നെ ഒരു കൂട്ടം സിംഗിൾ പസങ്കെ ഒത്തു ചേർന്നാലുള്ള അവസ്ഥ ഊഹിക്കാമല്ലോ.. അങ്ങനൊരു കൂട്ടം തന്നെ ആയിരുന്നു തന്റേതും… കോളേജിലെ ഹീറോകളും വില്ലന്മാരും ഉള്ള ഗ്രൂപ്പ് ഒന്നുമല്ല… എപ്പോഴും ഒതുങ്ങി നടക്കാറായിരുന്നു പതിവ്.. അങ്ങനെ പ്രശ്നങ്ങളിൽ ഒന്നും പോയി തല വെക്കില്ല…പക്ഷെ തന്റെ നിലപാടുകളോട് യോജിച്ചു കൊണ്ട് ഒരുപാടുപേർ കാണുമായിരുന്നു… അത് എന്തഭിപ്രായമായാലും അങ്ങനെ തന്നെ..ഒരുപാട് ഓർമ്മകൾ..
അതേ സമയം ചെറിയ പുഞ്ചിരിയോട് കൂടി പുറത്തെ ചാറ്റൽമഴയും കടകളിൽ നിന്നുള്ള വെളിച്ചവും ആസ്വദിച്ചു കൊണ്ട് കണ്ണടച്ചിരിക്കുന്ന രാഹുലിനെ നോക്കിനിൽക്കുകയായിരുന്നു പ്രിയ… എന്തൊരു മനുഷ്യനാണ് ഇത്… പണ്ട് കോളേജിൽ പഠിക്കുമ്പോഴേ എന്തെങ്കിലും പ്രശ്നത്തിൽ ന്യായമായ കാര്യത്തിനു രാഹുലേട്ടൻ നിൽക്കുന്ന പക്ഷത്തു നിന്നാൽ മതിയെന്ന് അടുത്ത കൂട്ടുകാരികൾ പറഞ്ഞപ്പോഴും വിശ്വസിച്ചിരുന്നില്ല… ഒരിക്കലും കോളേജിൽ ഇടയ്ക്കിടെ ഉണ്ടാവാറുള്ള തല്ലിൽ അയാളുടെ പേര് കേട്ടിട്ടില്ല… ആദ്യം കാണുന്നത് യുവജനോത്സവത്തിനിടെ മെയിൻ സ്റ്റേജിലായിരുന്നു… അന്ന് തന്റെ ആദ്യ കോളേജ് യുവജനോത്സവമായിരുന്നു…
അവസാനദിവസം പ്രധാന ആകർഷണമായ കലാപരിപാടിയിൽ സ്റ്റേജിൽ നിന്നും പാട്ടിന്റെ കരോക്കെ സിങ്ക് തെറ്റി അടപടലം കൂവൽ കേട്ടുകൊണ്ടിരിക്കുമ്പോൾ താനും കൂട്ടുകാരിയോട് ചോദിച്ചിരുന്നു ഏതാ ഈ അലവലാതി എന്ന്… പക്ഷെ കൂവിതോൽപ്പിക്കുന്നവരെ കൈ പൊക്കി കാണിച്ചുകൊണ്ട് തോൽക്കാൻ മനസ്സില്ലാതെ വീണ്ടും വീണ്ടും തെറ്റി പാടുന്ന അയാൾ അവൾക്കും ഒരു അതിശയമായി മാറി… പിന്നീട് കോളേജ്
നന്നായിട്ടുണ്ട്..
ഒരിക്കൽ കൂടി clg ലൈഫ് തിരിച്ചു കിട്ടിയ ഒരു ഫീൽ. ❤️
♥️♥️
ഇതിൻ്റെ ബാക്കി എഴുതാമോ…
♥️♥️♥️♥️
ഇപ്പോൾ സാധ്യത ഇല്ല ബ്രോ…♥️
മനോഹരം…. ഒത്തിരി ഇഷ്ടപ്പെട്ടു….
അടുത്ത കഥയുമായി വരിക.❤❤❤
♥️
നൊസ്റ്റു ഫീൽ തന്ന മനോഹരമായ രചന.. ആശംസകൾ?
♥️
ഒരുപാട് നല്ലോർമകളിലേക്ക് യാത്ര ചെയ്‌തുകൊണ്ടൊരു യാത്ര… നന്നായിട്ടുണ്ട്
♥️
നന്നായിട്ടുണ്ട് കേട്ടോ…. പക്ഷെ ? ഒരു പൂർണ്ണതയില്ലാത്തത് പോലെ തോന്നി… അടുത്ത ഭാഗം വരുന്നെങ്കിൽ ഈ കമന്റിന്റെ രണ്ടാം ഭാഗം മറന്നേക്കൂ … ആശംസകൾ ❣️?
ഒരു പരീക്ഷണാടിസ്ഥാനത്തിൽ എഴുതിയതാണ് ബ്രോ.. Short story ആയിട്ടാണ് ഉദ്ദേശിച്ചത്..അടുത്ത ഭാഗം ഉണ്ടാവില്ല… Thanks for your valuable feedback ??
നല്ല എഴുത്തു.താങ്കളുടെ സ്വർഗ്ഗവും എനിക്ക് ഇഷ്ടപ്പെട്ടിരുന്നു.ഇതും ഇഷ്ടപ്പെട്ടു. നോസ്റ്റാൽജിക് ആയ കഥ.നന്നായിട്ടുണ്ട്
Thanks for your support bro..?
അല്ല ഇത് ഇവിടെ തീരുമോ അതോ തുടരുമോ.?
തീർന്നു…?
????
♥️
Nice
?
താൻ പഠിച്ച കോളേജിൽ വീണ്ടും പോകുമ്പോൾ അത് ചീഫ് ഗസ്റ്റ് ആയി. ഒരു യാത്രയും ഓർമകളും എഴുത്ത് സൂപ്പർ, നൊസ്റ്റു വാരി വിതറി…
നല്ലെഴുത്തിന് അഭിനന്ദനങ്ങൾ…
Thankyou ജ്വാല…