ഇറങ്ങേടാ..എത്തി..
ചിന്തകൾക്ക് മങ്ങലേറ്റത് ജോണിന്റെ വിളിയിലായിരുന്നു.
എന്നാൽ നീ വിട്ടോ.. ഹോസ്പിറ്റലിൽ എത്തണ്ടേ ..
ഒരു ചിരിയൊളിപ്പിച്ച ഗൗരവത്തിൽ തിരികെ പോകുന്ന അവനെയും നോക്കി കുറച്ച് നേരം നിന്നു. വളരെ വൈകി മനസ്സിലാക്കിയ സുഹൃത്ത്.. അതായിരുന്നു ജോൺ… പിന്നീട് അത്യാവശ്യസമയത്ത് എന്തിനും ഏതിനും കട്ടക്ക് കൂടെ നിന്നവൻ…സഹായിക്കുമെന്ന് കരുതിയവർ കൈ മലർത്തിയപ്പോൾ താങ്ങായി കൂടെ നിന്നവൻ…കാരണം അവനും താൻ കടന്നു വന്ന വഴികളിലൂടെ കടന്നുപോയവൻ ആയിരുന്നു…
വണ്ടി വരാൻ അര മണിക്കൂർ കൂടി.. ഹെഡ്സെറ്റും ചെവിയിൽ കുത്തി പാട്ടും കേട്ട് ksrtc ചുണക്കുട്ടന്മാരെയും നോക്കി കുറച്ചു നേരം ഇരുന്നു..
ചുറ്റുമൊന്ന് കണ്ണോടിക്കാനും അവൻ മറന്നില്ല..
തിരക്കുള്ള കുറെ മനുഷ്യർ.. എല്ലാവരും പല ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു..
പ്രിയാ… അവിടെ നിന്നെ… ഒരു പെൺകുട്ടിയുടെ പുറകെയുള്ള സുമുഖനായ ചെറുപ്പക്കാരന്റെ ബാഗുമായുള്ള ഓട്ടം കണ്ടാണ് അവന്റെ ശ്രദ്ധ അങ്ങോട്ട് തിരിയുന്നത്..
തന്റെ മുന്നിലൂടെ പോകുന്ന നീലചുരിദാർ വസ്ത്രധാരിയായ പെൺകുട്ടിയെ ആണ് അയാൾ വിളിക്കുന്നതെന്ന് മനസ്സിലാക്കിയിട്ടെന്നോണം അവൻ അവളെ വിളിച്ചതും പന്തം കണ്ട പെരുച്ചാഴിയെ പോലെ തന്നെ നോക്കുന്ന അവളോട് പിന്നിൽ വിളിക്കുന്ന ആളെ ചൂണ്ടിക്കാണിച്ചു കൊടുത്തു..
ഓ താങ്ക്സ്.. അവൾ അയാളുടെ പക്കൽ പോയി ബാഗ് വാങ്ങി തന്റെ പക്കലുള്ള സീറ്റിൽ ഇരിപ്പുറപ്പിച്ചു..
തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളെന്തോ പറയാൻ ശ്രമിച്ചതും അന്നൗൺസ്‌മെന്റ് നോടൊപ്പം ഒരു സൂപ്പർ ഡീലക്സ് ബസ് തന്റെ മുന്നിൽ നിന്നു..ധൃതിയിൽ ബസിനടുത്തേക്ക് നടന്നപ്പോൾ എന്തോ ഓർത്തെന്ന പോലെ ആ പെൺകുട്ടിയുടെ ഇരിപ്പിടത്തിലേക്കൊന്നു നോക്കി.. അവിടം ശൂന്യമായിരുന്നു..
എന്തേലുമാവട്ടെ… സ്വയം പറഞ്ഞുകൊണ്ട് കണ്ടക്ടറിനോട് സീറ്റ് നമ്പർ പറഞ്ഞ ശേഷം തന്റെ സ്ഥാനം കയ്യടക്കി.. വിൻഡോ സീറ്റിനോടുള്ള ലഹരി തന്നെ എന്നും കൊച്ചുകുട്ടിയാക്കുമെന്നത് അവൻ ഓർത്തു… അല്ലെങ്കിലും ഹൈറേഞ്ചിൽ പോവുമ്പോൾ വിൻഡോ സീറ്റ് വേണം.. അതും ksrtc യിൽ…
സൂപ്പർ ഡീലക്സിൽ വരാൻ താല്പര്യം ഇല്ലെങ്കിലും തത്കാലം അതെ പറ്റൂ എന്നായിരുന്നു… സാധാരണ ksrtc ആണ് സുഖം… ഒരു യാത്ര പലതും പഠിപ്പിക്കും.. പലതും.. പുറത്തേക്ക് നോക്കി ഓർമ ചികയാൻ ശ്രെമിക്കെയാണ് മറ്റൊരാളോട് മുമ്പിൽ ഇരുന്ന് ഉച്ചത്തിൽ തർക്കിക്കുന്ന അവളെ കാണുന്നത്… നേരത്തെ കണ്ട പെൺകുട്ടി.. ആള് കൊള്ളാലോ..
..
കണ്ടക്ടർ എന്തോ പറഞ്ഞു സമാധാനിപ്പിച് തന്റെ പക്കലേക്ക് വരുന്നത് കണ്ടെങ്കിലും ശ്രദ്ധ കൊടുക്കാതെ പുറത്തേക്ക് നോക്കിയിരുന്നു..
ഹേയ് രാഹുലേട്ടാ.. നമ്മളെയൊക്കെ അറിയോ..
തൊട്ടടുത്ത സീറ്റിൽ ഇരുന്നുകൊണ്ടുള്ള ആ ചോദ്യം അവനിൽ ചെറിയൊരു അമ്പരപ്പുളവാക്കി..
ഒരിത്തിരി അന്തം വിട്ടു നിൽക്കുന്ന രാഹുലിനെ നോക്കി പരിസരം മറന്നവൾ പൊട്ടിച്ചിരിച്ചു… മറ്റുള്ളവർ തങ്ങളെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ അവനല്പം ജാള്യത തോന്നി…
ചുറ്റുപാടും നിരീക്ഷിക്കുന്ന അവനെ കണ്ടപ്പോൾ അവളും ഒന്നടങ്ങി…
വെളിച്ചപ്പാടിനെ എല്ലാർക്കും അറിയാലോ ല്ലേ…
അവളുടെ സംസാരം അവനിൽ വീണ്ടും ഒരു അതിശയം നിറച്ചിരുന്നു…വളരെ പരിചയമുള്ള ഒരാളോടെന്ന പോലെയുള്ള പെരുമാറ്റം..
നന്നായിട്ടുണ്ട്..
ഒരിക്കൽ കൂടി clg ലൈഫ് തിരിച്ചു കിട്ടിയ ഒരു ഫീൽ. ❤️
♥️♥️
ഇതിൻ്റെ ബാക്കി എഴുതാമോ…
♥️♥️♥️♥️
ഇപ്പോൾ സാധ്യത ഇല്ല ബ്രോ…♥️
മനോഹരം…. ഒത്തിരി ഇഷ്ടപ്പെട്ടു….
അടുത്ത കഥയുമായി വരിക.❤❤❤
♥️
നൊസ്റ്റു ഫീൽ തന്ന മനോഹരമായ രചന.. ആശംസകൾ?
♥️
ഒരുപാട് നല്ലോർമകളിലേക്ക് യാത്ര ചെയ്‌തുകൊണ്ടൊരു യാത്ര… നന്നായിട്ടുണ്ട്
♥️
നന്നായിട്ടുണ്ട് കേട്ടോ…. പക്ഷെ ? ഒരു പൂർണ്ണതയില്ലാത്തത് പോലെ തോന്നി… അടുത്ത ഭാഗം വരുന്നെങ്കിൽ ഈ കമന്റിന്റെ രണ്ടാം ഭാഗം മറന്നേക്കൂ … ആശംസകൾ ❣️?
ഒരു പരീക്ഷണാടിസ്ഥാനത്തിൽ എഴുതിയതാണ് ബ്രോ.. Short story ആയിട്ടാണ് ഉദ്ദേശിച്ചത്..അടുത്ത ഭാഗം ഉണ്ടാവില്ല… Thanks for your valuable feedback ??
നല്ല എഴുത്തു.താങ്കളുടെ സ്വർഗ്ഗവും എനിക്ക് ഇഷ്ടപ്പെട്ടിരുന്നു.ഇതും ഇഷ്ടപ്പെട്ടു. നോസ്റ്റാൽജിക് ആയ കഥ.നന്നായിട്ടുണ്ട്
Thanks for your support bro..?
അല്ല ഇത് ഇവിടെ തീരുമോ അതോ തുടരുമോ.?
തീർന്നു…?
????
♥️
Nice
?
താൻ പഠിച്ച കോളേജിൽ വീണ്ടും പോകുമ്പോൾ അത് ചീഫ് ഗസ്റ്റ് ആയി. ഒരു യാത്രയും ഓർമകളും എഴുത്ത് സൂപ്പർ, നൊസ്റ്റു വാരി വിതറി…
നല്ലെഴുത്തിന് അഭിനന്ദനങ്ങൾ…
Thankyou ജ്വാല…