അന്നൊരിക്കൽ
Annorikkal | Author : AK
വന്നു വണ്ടിയിൽ കേറെടാ പുല്ലേ.. പെട്ടെന്ന് കേറിയാലേ സമയത്തിനങ്ങെത്താൻ പറ്റൂ..
കാത്തുനിൽക്കുന്ന ജോണിനു കൈ കാട്ടി ഓടിച്ചെല്ലുന്നതിനിടയിൽ തന്നെ നോക്കി നിൽക്കുന്നവർക്ക് ഒരു പുഞ്ചിരി നൽകാനും അവൻ മറന്നിരുന്നില്ല.
സ്റ്റൈലിൽ തോളിനോട് ചേർത്ത ട്രാവെല്ലർ ബാഗ് ചെറുതായൊന്നു അനക്കി അവൻ ജോണിനരികിൽ എത്തി.
ഒരുപാട് നാളുകൾക്കു ശേഷമുള്ള ഒരു തിരിച്ചുപോക്ക്… അത്ര ചെറിയ ഓർമ്മകളൊന്നുമല്ലല്ലോ.. തന്റെ ജീവിതം പടുത്തുയർത്തുന്നതിൽ സുപ്രധാന പങ്ക് കോളേജ് ജീവിതത്തിനുണ്ടെന്നതിന് തെളിവായിരുന്നു ചുണ്ടിൽ അറിയാതെ വിരിഞ്ഞ പുഞ്ചിരി..
ജോണിന് പിന്നിലിരിക്കുമ്പോൾ എന്തെന്നില്ലാത്ത ചിന്തകൾ തന്നിൽ മുറവിളി കൂട്ടുന്നത് അവൻ അറിയുന്നുണ്ടായിരുന്നു..
അളിയാ.. വേഗം..
അതിനു തന്നെയല്ലേടാ ഉവ്വേ നിന്നോട് കേറാൻ പറഞ്ഞെ..
ജോണിന്റെ മറുപടിയിൽ നിറഞ്ഞ ഗൗരവം അവനിൽ ചെറുചിരി പടർത്തി…
രാത്രിയിലുള്ള യാത്ര.. സംഗീതം പോലെ ചില ഓർമ്മകൾ… സൗഹൃദത്തിന്റെ….ബന്ധങ്ങളുടെ… പ്രണയത്തിന്റെ… വീണ്ടും മുറവിളി കൂട്ടാൻ മറ്റൊരു തലമുറ അവിടെ കൂടുകൂട്ടിയിട്ടുണ്ടാവും.. എന്നിരുന്നാലും ചിലതെങ്കിലും ബാക്കി കാണില്ലേ… പൊടി പിടിച്ചിട്ടാണെങ്കിലും… അല്പം വേദനിപ്പിച്ചിട്ടാണെങ്കിലും…
കോടമഞ്ഞിൽ മൂടിക്കിടക്കുന്ന സ്വർഗം… മഞ്ഞിനെ വരവേൽക്കാൻ ആദിത്യൻ പോലും മൗനസമ്മതം മൂളിയിരുന്നു… ചിലപ്പോൾ നട്ടുച്ചക്ക് പോലും കോളേജ് മൂടൽ മഞ്ഞിന്റെ പിടിയിൽ അകപ്പെട്ടിരുന്നു… സൂര്യന് മഞ്ഞിനോടുള്ള പ്രണയം ആരും അധികം പറഞ്ഞുകേട്ടിട്ടില്ലെങ്കിലും അതൊരു അനുഭൂതി ആയിരുന്നു… ചിതറിത്തെറിക്കുന്ന പ്രകാശത്തിനും കുളിർമയുള്ള കാറ്റിനുമിടയിൽ എത്ര തവണ ജീവിച്ചു… ഇനിയും കൊതിതീരാതെ വീണ്ടുമെന്നെ മാടിവിളിക്കുന്നു..
ഇനിയും വരാന്തയിലൂടെ നടക്കുമ്പോൾ ആ കുളിർകാറ്റ് തന്നെ താലോലിക്കുമോ..
കോളേജ് മൈതാനത്തിലുള്ള അന്തിയുറക്കം തനിക്കും സുഹൃത്തുക്കൾക്കും എന്നും ഒരു ഹരമായിരുന്നു … അഗാധമായ സൗഹൃദങ്ങളുടെ ആത്മബന്ധങ്ങളുടെ കഥകൾ ക്യാംപസിലെ പുൽനാമ്പുകൾക്കു പോലും സുപരിചിതമായിരുന്നു..
പല രാത്രികളിലും ഹോസ്റ്റലുകളിൽ ബാക്കിയാകാത്ത താളം വെച്ചുള്ള സംഗീതം ക്ലാസ്സ് റൂമുകളെയും ബാധിച്ചു… ഡെസ്കിൽ താളം പിടിച്ചു പാട്ടുപാടുന്നതിന്റെ സുഖം എപ്പോഴോ പല കലാകാരന്മാർക്കും ഒരു അവസരം നൽകി..
യാതൊരു മതിലുകൾക്കും സ്ഥാനമില്ലാത്ത സൗഹൃദത്തിനു കീഴ്പെട്ട കുറെ നാളുകൾ.. അതിനിടയിൽ തമാശക്ക് മാത്രം വരുന്ന ബ്രാഞ്ച് സ്പിരിറ്റ് കലോത്സവവേദികൾക്ക് മാറ്റു കൂട്ടി..
ഭക്ഷണം കഴിക്കാൻ മൂന്നും നാലും പേർ ചേർന്ന് ഒരുപാത്രം.. അവസാനം ബാക്കിയാവുന്നവൻ പാത്രം കഴുകിയാൽ നന്ന്..
പഞ്ചപാവങ്ങളായി കോളേജിൽ വരുന്നവർ പിന്നീട് കോളേജ് മറിച്ചിടുന്നത് പലതവണയായി നടന്ന ചരിത്രങ്ങൾ.. എന്തിനും കൂടെയുള്ള ചങ്ങാതിമാർ എന്നും ഒരു അഭിമാനമായിരുന്നു…
നന്നായിട്ടുണ്ട്..
ഒരിക്കൽ കൂടി clg ലൈഫ് തിരിച്ചു കിട്ടിയ ഒരു ഫീൽ. ❤️
♥️♥️
ഇതിൻ്റെ ബാക്കി എഴുതാമോ…
♥️♥️♥️♥️
ഇപ്പോൾ സാധ്യത ഇല്ല ബ്രോ…♥️
മനോഹരം…. ഒത്തിരി ഇഷ്ടപ്പെട്ടു….
അടുത്ത കഥയുമായി വരിക.❤❤❤
♥️
നൊസ്റ്റു ഫീൽ തന്ന മനോഹരമായ രചന.. ആശംസകൾ?
♥️
ഒരുപാട് നല്ലോർമകളിലേക്ക് യാത്ര ചെയ്‌തുകൊണ്ടൊരു യാത്ര… നന്നായിട്ടുണ്ട്
♥️
നന്നായിട്ടുണ്ട് കേട്ടോ…. പക്ഷെ ? ഒരു പൂർണ്ണതയില്ലാത്തത് പോലെ തോന്നി… അടുത്ത ഭാഗം വരുന്നെങ്കിൽ ഈ കമന്റിന്റെ രണ്ടാം ഭാഗം മറന്നേക്കൂ … ആശംസകൾ ❣️?
ഒരു പരീക്ഷണാടിസ്ഥാനത്തിൽ എഴുതിയതാണ് ബ്രോ.. Short story ആയിട്ടാണ് ഉദ്ദേശിച്ചത്..അടുത്ത ഭാഗം ഉണ്ടാവില്ല… Thanks for your valuable feedback ??
നല്ല എഴുത്തു.താങ്കളുടെ സ്വർഗ്ഗവും എനിക്ക് ഇഷ്ടപ്പെട്ടിരുന്നു.ഇതും ഇഷ്ടപ്പെട്ടു. നോസ്റ്റാൽജിക് ആയ കഥ.നന്നായിട്ടുണ്ട്
Thanks for your support bro..?
അല്ല ഇത് ഇവിടെ തീരുമോ അതോ തുടരുമോ.?
തീർന്നു…?
????
♥️
Nice
?
താൻ പഠിച്ച കോളേജിൽ വീണ്ടും പോകുമ്പോൾ അത് ചീഫ് ഗസ്റ്റ് ആയി. ഒരു യാത്രയും ഓർമകളും എഴുത്ത് സൂപ്പർ, നൊസ്റ്റു വാരി വിതറി…
നല്ലെഴുത്തിന് അഭിനന്ദനങ്ങൾ…
Thankyou ജ്വാല…