അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ] 253

അനിയത്തിപ്രാവ്

Aniyathipravu | Author:Professor bro

 

 

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി…

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി…

കോട്ടയം കൊല്ലം സൂപ്പർഫാസ്റ്റിൽ ചാരി ഇരുന്നു ഉറങ്ങുകയായിരുന്ന സുധി ആരുടെയോ ഫോണിന്റെ റിങ്ടോൺ കേട്ടാണ് എഴുന്നേൽക്കുന്നത് അവന്റെ മനസ്സിലേക്ക് കഴിഞ്ഞ ഓർമ്മകൾ ഓടിയെത്തി, അവൻ അറിയാതെ തന്നെ കണ്ണിൽ നിന്നും രണ്ടു തുള്ളി കവിളിൽ കൂടി ഒഴുകിയിറങ്ങി

” ഏട്ടാ… ”

ആ വിളിയാണ് സുധിയെ ചിന്തകളുടെ ലോകത്തു നിന്നും പുറത്തെത്തിച്ചത്. അവൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരഞ്ഞുനോക്കി, അവന്റെ അടുത്തായി ഒരു പതിനെട്ടോ പത്തൊൻപതോ വയസുള്ള പെൺകുട്ടി ഇരിക്കുന്നു കയ്യിൽ ഒരു ബാഗ് ഉണ്ട്, അവളെ കണ്ടപ്പോൾ എന്തോ ഒരു അനിയത്തിയോട് എന്നത് പോലെയുള്ള വാത്സല്യം തോന്നി

“എന്താ മോളെ ”

“ഏട്ടൻ കരയുകയാണോ, എന്തിനാ കരയുന്നത് ”

” ഏയ്യ് ഞാൻ കരഞ്ഞതല്ല, കണ്ണിൽ എന്തോ പോയതാ ”

“ഓഹ്‌ സ്ഥിരം ക്‌ളീഷേ ഡയലോഗ് ആണല്ലോ ഏട്ടാ, എന്തേലും മാറ്റിപ്പിടിച്ചൂടേ ”

അവളുടെ സംസാരം കേട്ടാൽ അവനെ വർഷങ്ങൾ ആയി പരിചയം ഉണ്ടെന്നു തോന്നും,

” ഹ്മ്മ് എന്നാൽ എന്റെ കണ്ണ് വിയർത്തതാ ”

“ആ ഫ്രഷ്… ഫ്രഷ്.. ”

വീണ്ടും അവൾ അവനെ കളിയാക്കി, അവനും അതൊരു സമാധാനം ആയിരുന്നു, അവളുടെ സാമിപ്യം അവനെ ഭൂതകാലത്തിന്റെ നൊമ്പരത്തിൽ നിന്നും കരകയറ്റാൻ സഹായിക്കുകയായിരുന്നു..

“എന്താ മോളുടെ പേര് ”

“അർച്ചന , അടുത്തറിയുന്നവർ അച്ചു എന്ന് വിളിക്കും, ഏട്ടനും അങ്ങനെ വിളിക്കാം ”

“അതിനു മോളെ എനിക്ക് അടുത്തറിയില്ലല്ലോ ”

“ഏട്ടൻ എവിടെയാ ഇറങ്ങുന്നത്”

“കൊല്ലം ”

“ആ ഞാനും അങ്ങോട്ടാ, അപ്പൊ അവിടെ എത്തുന്നത് വരെ സമയം ഉണ്ട്, അപ്പോഴേക്കും നമുക്ക് അടുത്തറിയാം… ”

അവളുടെ ആൾക്കാരുമായി പെട്ടന്ന് ഇടപഴകാനുള്ള കഴിവ് അവനെ അദ്‌ഭുദപ്പെടുത്തി, സാധാരണ അപരിചതരുമായി സംസാരിക്കാത്ത തന്നെ പോലും അവൾ ഇത്ര വേഗം മാറ്റി ഇരിക്കുന്നു എന്നതിൽ അവനു ആശ്ചര്യം തോന്നി

“മോള്… അല്ല അച്ചു പഠിക്കുവാണോ ”

“ഏട്ടന് മോളെ എന്ന് വിളിക്കാൻ ആണ് ഇഷ്ടം എങ്കിൽ അങ്ങനെ വിളിച്ചോ, ഏട്ടന്റെ വിളിയിൽ ഒരു വാത്സല്യം ഉണ്ട് ”

വാത്സല്യം, ആ വാക്ക് അവനെ വീണ്ടും ഭൂതകാലത്തിലേക്ക് തള്ളി വിട്ടു,അവൻ വാത്സല്യം കാണിക്കേണ്ട അവന്റെ സ്വന്തം മോള് അവന്റെ കയ്യെത്താ ദൂരത്താണ് എന്നുള്ളത് അവനെ വിഷമിപ്പിച്ചു..

64 Comments

  1. ❤️❤️❤️❤️❤️

  2. ഖുറേഷി അബ്രഹാം

    ഈ സ്റ്റോറി kk യിൽ ഇട്ടിരുന്നു, അവിടെ വായിച്ചപ്പോലേ തോന്നി. സെയിം സ്റ്റോറി തന്നെയാണ്. പക്ഷെ അവിടെ ഞാൻ കമന്റ് ഇട്ടിട്ടില്ല. എന്തായാലും കഥ അടിപൊളി തന്നെയാണ് കേട്ടോ. അപ്രതീകിഷിതമായ ഒരു കണ്ടു മുട്ടൽ ആയിരുന്നെങ്കിലും സുതീറിന്റെ ജീവിതത്തിലെ പ്രശ്നങ്ങൾക്‌ പരിഹാരം കണ്ടത്താൻ അച്ചുവിന് കഴിഞ്ഞു. മാളുവിന്റെയും സുതിയുടെയും ജീവിതവും അതിലേക് ജാനറ്റ്‌ കടന്ന് വരുന്നതും അവര്ക് ഇടയിൽ പ്രേശ്നങ്ങൾ സൃഷ്ടിക്കുകയും അത് പരിഹരിക്കാൻ അച്ചുവരികയും ചെയ്തത് ഒക്കെ ഇഷ്ടപ്പെട്ടു. അവസനത്തിൽ അച്ചുവും മാളുവും തമ്മിലുള്ള സംഭാഷണം ആണ് കൂടുതൽ ഇഷ്ടമായത്.

    മറ്റേ കഥയുടെ അവസാനത്തെ രണ്ടു പാർട്ടുകൾ വായിക്കാൻ സമയം കിട്ടിയിട്ടില്ല. വായിച്ചു കയിഞ്ഞ്‌ അഭിപ്രായം കുരികാം.

    | QA |

    1. വളരെ സന്തോഷം ബ്രോ… kk യിൽ ഞാൻ ഇട്ടിരുന്നു നല്ല വ്യൂസ് ഉണ്ടായിരുന്നു എന്നാലും വായിക്കാത്ത കുറച്ചു പേര് ഇവിടെ കാണുമല്ലോ അവർക്ക് വേണ്ടി ഇട്ടതാണ്…

      പ്രാണേശ്വരി സംശയം പോലെ വായിച്ചു അഭിപ്രായം അറിയിച്ചാൽ മതി ബ്രോ

  3. പ്രൊഫസർ അണ്ണാ.. അടിപൊളി ട്ടോ..
    ഇപ്പോൾ ആണ് ഇത് വായിക്കുന്നത്..
    ഇതുപോലത്തെ വേറെ ഐറ്റംസ് ഉണ്ടോ?

  4. രുദ്ര ശിവ

    ❤️❤️❤️❤️❤️❤️

  5. നേരത്തെ വായിച്ചിട്ടുണ്ട്… നന്നായിട്ടുണ്ട് ബ്രോ… അനാമിക വേഗം ezhuthane… അത് വായിച്ചിട്ടേ പ്രാണേശ്വരി vaikunnullu എന്ന തീരുമാനത്തിൽ ആണ് ?

    1. അനാമിക എഴുതുന്നുണ്ട് ബ്രോ ഉടൻ തന്നെ തരാൻ ശ്രമിക്കാം … പ്രാണേശ്വരി അവസാനിക്കാൻ പോകുന്നത് കൊണ്ട് കൂടുതൽ ശ്രദ്ധ അതിൽ കൊടുത്തു എന്ന് മാത്രം,…

      1. എങ്കിൽ ഞാൻ തീർന്നിട്ട് vaayikunnullu… ഒരുപാട് തുടർകഥ വായിച്ചു tension സഹിക്കാൻ വയ്യാതെ ആയി … അതാണ്.. സോറി ?

        1. പ്രാണേശ്വരിയുടെ കാര്യമാ… അനാമിക ഇപ്പോൾ തന്നെ വായിക്കും ❤️

  6. മുൻപ് വായിച്ചതാണ്, എന്നാലുമിരിക്കട്ടെ ഒരു കുഞ്ഞിക്കമെന്റ് ഇവിടെയും ???

  7. ❤️❤️❤️

  8. ❤️❤️❤️❤️❤️?????

  9. Nyc aayitund … ???

  10. Professor bro nice story loved it❤️❤️❤️❤️❤️

  11. Nice one Professor.

  12. പരബ്രഹ്മം

    വളരെ നന്നായിട്ടുണ്ട്

  13. ❤️❤️❤️❤️❤️

  14. Bro kk nn vayichirunnu
    Pinne anamikayude bhakki enn varum

    1. അനാമികയുടെ ബാക്കി എഴുതുന്നുണ്ട് ബ്രോ… പക്ഷെ പ്രാണേശ്വരിയുടെ ഒപ്പം എഴുതുമ്പോൾ ഉള്ള ബുദ്ധിമുട്ടാണ് വിഷയം….

      എന്നാലും ഉടനെ തരാൻ ശ്രമിക്കാം…

  15. Parayan vakkukalilla ❣️❣️❣️adipoli story ❣️❣️❣️

  16. Nikhilhttps://i.imgur.com/c15zEOd.jpg

    എന്താ പറയുക പറയാൻ വാക്കുകൾ കിട്ടുന്നില്ല ???❤️❤️????

  17. നല്ലൊരു കഥ, എഴുത്തും ഇഷ്ടമായി, ആശംസകൾ…

    1. വളരെ സന്തോഷം ജ്വാല…

    1. അഭിനവ്‌

      അടിപൊളി ഏട്ടാ, ഒരുപാട് ഇഷ്ടമായി.❤❤❤❤❤❤❤❤❤❤❤

  18. നല്ല കഥ ഒരിക്കൽ കൂടി വായിക്കാൻ സാധിച്ചു മനസ്സ് നിറഞ്ഞു ???

  19. ആഹാ.,.,.അടിപൊളി.,.,.,??
    ആ മാഗസിനിൽ എഴുതിയ വരികൾ എനിക്ക് എവിടെയോ കണ്ട് നല്ല പരിചയം.,.,??

    1. അതെഴുതിയ ആളുടെ പേരും പറഞ്ഞിട്ടുണ്ടല്ലോ മുത്തേ…

        1. ഓഹ്‌… എന്തൊരു വിനയം…

  20. Ee kadha njn kk vaayichittund…. adipoli story❤️

  21. First view?

Comments are closed.