അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ] 251

Views : 19153

മിസ്സത് പറഞ്ഞു കഴിഞ്ഞതും എല്ലാവരും സ്വന്തം ഇരിപ്പിടങ്ങളിലേക്കു തിരികെ പോയി, അപ്പോളും അവരുടെ മുഖത്തു പുച്ഛം നിറഞ്ഞ ഒരു ചിരി ഉണ്ടായിരുന്നു, എന്നാൽ ഒരാൾ മാത്രം എന്നെ ഒരു സഹതാപത്തോടെ ആയിരുന്നു നോക്കിയിരുന്നത്, ഒരു പെൺകുട്ടി അവളുടെ മിഴികൾ ചെറുതായി നിറഞ്ഞിരുന്നു”അപ്പൊ സുധീർ തനിക്കു ഇംഗ്ലീഷ് ബുദ്ധിമുട്ടാണെന്ന് മനസ്സിലായി, മലയാളത്തിൽ തന്നെ ഇൻട്രൊഡക്ഷൻ കൊടുത്തോ “അത് പറഞ്ഞപ്പോൾ മിസ്സിന്റെ സ്വരത്തിലും ഒരു ചെറിയ പുച്ഛം നിഴലിച്ചിരുന്നതായി എനിക്ക് തോന്നി

“hi every one, I’m Sudheer, Sudheer menon s/o madhavamenon and sethulakshmi , I finished my schooling with 98%..
I’m from Ramapuram. It’s not a big place, but it somehow exists on the map. I’m really excited to be in college, which is a completely new phase of my life. I look forward to having some fun, making friends, and learning key skills in the next four years.

Thanks for giving me this opportunity to introduce myself.

ഞാൻ അത് പറഞ്ഞതും എല്ലാവരുടെയും മുഖത്തു ഒരു അത്ഭുതം ഉണ്ടായിരുന്നു. അത്രയും നേരം എന്നെ പുച്ഛിച്ചവർ എല്ലാം എന്നെ വിശ്വാസം വരാതെ നോക്കാൻ തുടങ്ങി. എന്നാൽ എന്റെ കണ്ണുകൾ അന്വേഷിച്ചത് എനിക്ക് വേണ്ടി നിറഞ്ഞ ആ കണ്ണുകളെ ആണ്

അവസാനം എന്റെ കണ്ണുകൾ അവളെ കണ്ടെത്തി, ആ മുഖത്തുനിന്നും ആദ്യം കണ്ട സങ്കടം മാറി സന്തോഷം വന്നിരിക്കുന്നു

“ആ അപ്പൊ തനിക്കു ഇംഗ്ലീഷ് അറിയാത്തതു കൊണ്ടല്ല, ആദ്യ ദിവസത്തെ ഭയം ആയിരുന്നു അല്ലെ, എന്തായാലും തന്റെ ഇൻട്രൊഡക്ഷൻ എനിക്ക് ഇഷ്ടായി. ഇനി താൻ പോയി ഇരുന്നോ ”

മിസ്സ്‌ പറഞ്ഞതും ഞാൻ ബാഗുമെടുത്തു ഇരിപ്പിടം നോക്കി തുടങ്ങി ഏകദേശം എല്ലാ സീറ്റും ഫിൽ ആയിരിക്കുന്നു, ഒന്നോ രണ്ടോ സീറ്റ്‌ മാത്രം ബാക്കി, ഒരു സീറ്റ്‌ ബാക്കി ആക്കിയിരിക്കുന്നയത്‌ അവളുടെ അടുത്താണ്, എന്തോ അവളുടെ അടുത്തിരിക്കണം എന്നും അവളെ ഒന്ന് പരിചയപ്പെടണം എന്നും തോന്നി. ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നിട്ടും അവൾ ഒരുവട്ടം പോലും എന്നോട് സംസാരിച്ചില്ല. എനിക്കും സംസാരിക്കാൻ ഭയമായിരുന്നു എന്തായാലും ഇന്റർവെൽ സമയത്തു സംസാരിക്കാം എന്നുറപ്പിച്ചു…

ഇന്റർവെൽ ആയി മിസ്സ്‌ പുറത്തിറങ്ങിയതും കുറച്ചുപേർ പുറത്തേക്കു പോയി, കുറച്ചു പേര് തമ്മിൽ പരിചയപ്പെടുകയാണ്, ഞാനും അവളെ പരിചയപ്പെടാൻ തീരുമാനിച്ചു

“hi I’m sudheer, തന്റെ പേരെന്താ ”

“മാളവിക ”

അവളുടെ സ്വരം വളരെ നേർത്തതായിരുന്നു

“എവിടാ വീട് ”

“പാലാ ”

“എന്റെ വീട് രാമപുരം ”

“ഹ്മ്മ് ”

ഞാൻ അവളോട്‌ എന്തൊക്കെ ചോദിച്ചോ അതിനു മാത്രം അവൾ മറുപടി തന്നു ഒരിക്കൽ പോലും എന്റെ മുഖത്തേക്ക് നോക്കുകയോ എന്നോട് എന്തെങ്കിലും ചോദിക്കുകയോ ചെയ്തില്ല.

Recent Stories

64 Comments

  1. Superb!!!!

    Valare nannayirunnu…

    Orupppadu ishtamayi…

    Nalloru message undu…

    Thanks

  2. ഇപ്പോഴാ വായിച്ചേ… മനസ്സ് നിറഞ്ഞു…

    ബ്ലേഡി ജാനെറ്റ്… അവളെ ചുറ്റികക്കടിച്ച് കൊല്ലർന്നു…☺️

    1. അവനും അവന്റെ ഒരു ചുറ്റികയും 😁😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com