അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ] 252

“അതിനെന്താ മോളെ, ഉറപ്പായും ഞാൻ നാളെ വരും… “അവളുടെ ആവശ്യം നിരസിക്കാൻ അവനു സാധിക്കുമായിരുന്നില്ല, എന്നാൽ താൻ നാളെ മാളുവിന്റെ അടുത്ത് എത്തിയില്ല എങ്കിൽ ഉണ്ടാവുന്ന ഭവിഷ്യത്തുകൾ അവനെ ഭയപ്പെടുത്തി…അച്ചു നോക്കിയപ്പോൾ വീണ്ടും എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരിക്കുന്ന സുധിയെ ആണ് കാണുന്നത്.

“ഏട്ടാ, ഏട്ടൻ വീണ്ടും എന്തൊക്കെയോ ആലോചിക്കുകയാണ്. നമ്മൾ പറഞ്ഞുകൊണ്ടിരുന്നത് മുഴുവനായി കഴിഞ്ഞില്ല, ഏട്ടന്റെ കഥ. ഏട്ടൻ ഏട്ടത്തിയെ കണ്ടത് വരെ മാത്രമേ പറഞ്ഞുള്ളു ബാക്കിയുള്ള കഥ പറ നമ്മുടെ മുൻപിൽ സമയം വേണ്ടുവോളം ഉണ്ട് ”

“ഞാൻ പറയാം മോളെ ”

*********

ആദ്യത്തെ ദിവസത്തിന് ശേഷം പ്രോപ്പറായി ക്ലാസുകൾ തുടങ്ങി, യാതൊരു വിധ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസും ഇല്ലാത്ത കോളേജ് ആയിരുന്നു അത്, അവരുടെ ഏറ്റവും വലിയ ലക്ഷ്യം അവിടെ പഠിക്കുന്ന ആളുകൾ എല്ലാം ഉയർന്ന മാർക്കോടെ പാസ്സ് ആവണം എന്നത് മാത്രമായിരുന്നു. അത് ഒരിക്കലും അവരോടുള്ള ആത്മാർഥത കൊണ്ടായിരുന്നില്ല, അവർ ഓരോ അഡ്മിഷനും വാങ്ങുന്ന ഡോണെഷൻ അത്രയും വലുതായിരുന്നു

കോളേജ് തുടങ്ങി രണ്ടു ആഴ്ച ആയപ്പൊളേക്കും എനിക്ക് ഒരു കൂട്ടുകാരനെ കിട്ടി, അഭി ഏറെക്കുറെ എന്റെ അതെ സ്വഭാവം ഉള്ള ആൾ, പിന്നെ മാളുവും ഞങ്ങളുടെ ഒപ്പം കൂടി. ആദ്യം വെറും സൗഹൃദമായി തുടങ്ങിയ മാളുവുമായുള്ള ബന്ധം പെട്ടന്നാണ് ഒരു പ്രണയമായി മാറിയത്. അത് ഞാൻ ആദ്യമായി പറഞ്ഞതും അഭിയോടായിരുന്നു

അപ്പോഴേക്കും ക്ലാസ്സ്‌ തുടങ്ങി ആറുമാസം ആയിരുന്നു.മാളുവിന്റെ ആരോടും ഒന്നിനും ദേഷ്യപ്പെടാത്ത എല്ലാവരോടും മാന്യമായി മാത്രം സംസാരിക്കുന്ന, ആരെങ്കിലും വഴക്കുപറഞ്ഞാൽ കണ്ണുനിറക്കുന്ന സ്വഭാവം എന്നെ അവളിലേക്ക്‌ ഒരുപാട് അടുപ്പിച്ചു.

അന്നൊരു തിങ്കളാഴ്ച ആയിരുന്നു പതിവ് പോലെ engineering mechanics ക്ലാസും കഴ്ഞ്ഞു ഇരിക്കുകയായിരുന്നു ഞാൻ, എന്റെ അടുത്ത് തന്നെ അഭിയും മാളുവും ഇരിക്കുന്നുണ്ട്,

“ഡാ അഭീ… ”

“ആ പറയടാ ”

“ഡാ എനിക്കൊരു അത്യാവശ്യ കാര്യം പറയാനുണ്ട് ”

“ആ നീ പറഞ്ഞോ ”

“ഡാ… എനിക്ക്… എനിക്ക് ”

ഞാൻ ഒന്നും പറയാനാവാതെ ബുദ്ധിമുട്ടി. അവൻ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി

“നീ കാര്യം പറയടാ ”

“ഡാ എനിക്ക് മാളൂനെ ഇഷ്ടാ ”

ഞാൻ അവനിൽ നിന്നും പ്രതീക്ഷിച്ചതു ഒരു ഞെട്ടൽ ആയിരുന്നു, എന്നാൽ എനിക്ക് കിട്ടിയത് ഒരു പൊട്ടിച്ചിരിയാണ്

“ഇതാണോ നീ ഇത്ര അത്യാവശ്യമായി പറയാനുണ്ടെന്ന് പറഞ്ഞത്, ഇതെനിക്കെന്നേ മനസ്സിലായതാ ”

ഞാൻ ഒന്നും മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി,

64 Comments

  1. Superb!!!!

    Valare nannayirunnu…

    Orupppadu ishtamayi…

    Nalloru message undu…

    Thanks

  2. ഇപ്പോഴാ വായിച്ചേ… മനസ്സ് നിറഞ്ഞു…

    ബ്ലേഡി ജാനെറ്റ്… അവളെ ചുറ്റികക്കടിച്ച് കൊല്ലർന്നു…☺️

    1. അവനും അവന്റെ ഒരു ചുറ്റികയും ???

Comments are closed.