അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ] 252

അത് പറയുമ്പോൾ അവന്റെ സ്വരം ഇടറി, കണ്ണിൽ നിന്നും രണ്ടു തുള്ളി പൊടിഞ്ഞു അവനെ ആശ്വസിപ്പിക്കാൻ അച്ചു ശ്രമിച്ചപ്പോൾ അവൻ തടഞ്ഞു”വേണ്ട മോളെ, എനിക്കു പ്രശ്നം ഒന്നുമില്ല, എല്ലാം ആരോടെങ്കിലും പറയണം എന്ന് ഞാനും കുറച്ചായി ആഗ്രഹിക്കുന്നു, ഇത് മോളോട് പറയുമ്പോ എനിക്കൊരു ആശ്വാസം കിട്ടിയേക്കും “അവൾ പിന്നെ ഒന്നും പറഞ്ഞില്ല അവന്റെ വാക്കുകൾക്കായി കാതോർത്തു…

അവൻ പിന്നെയും ഭൂതകാലത്തിലേക്കു ചേക്കേറി

******

ഇന്നാണ് എന്റെ ഈ കോളേജിലെ ആദ്യ ദിവസം, കോട്ടയത്തെ തന്നെ ഏറ്റവും മുന്തിയ എഞ്ചിനീയറിംഗ് കോളേജ്, സമ്പന്നരുടെ മക്കൾ മാത്രമേ ഇവിടെ പഠിക്കുന്നുള്ളു, പാർട്ടി പ്രവർത്തനങ്ങളോ സമരങ്ങളോ ഒന്നും ഇല്ലാതെ കൂട്ടിലടച്ച ബ്രോയ്ലർ കോഴികളെ പോലെ എഞ്ചിനീയർ മാരെ ഉണ്ടാക്കുന്ന ഫാക്ടറി, ഫസ്റ്റ് ദിവസം ആയിട്ടും ഞങ്ങളെ പരിചയപ്പെടാനോ റാഗിംഗ് നടത്താനോ ആരും വരാത്തപ്പോൾ തന്നെ കോളേജിന്റെ ഭൂമിശാസ്ത്രം ഏകദേശം മനസ്സിയിലായി

എല്ലായിടത്തും സൈൻ ബോർഡ് ഉണ്ടായിരുന്നത് കൊണ്ട് ക്ലാസ്സ്‌ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയില്ല, ക്ലാസ്സിൽ എത്തിയപ്പോൾ കുറെ കുട്ടികൾ ഒക്കെ എത്തിയിട്ടുണ്ട്, എല്ലാവരും ഒരു തരം പാൽകുപ്പികൾ, എന്നെയും പുറത്തെല്ലാവരും അങ്ങനെ തന്നെയാണ് കരുതുന്നത്, ഈ ചങ്ങല പൊട്ടിച്ചോടണം എന്ന് എപ്പോളും കരുതും പക്ഷെ അതിനു സാധിക്കില്ല

അങ്ങനെ ഓരോന്നും ചിന്തിച്ചു വെളിയിൽ നിന്ന എന്നെ ടീച്ചറിന്റെ വിളി ആണ് ഉണർത്തുന്നത്,

“എന്താടോ വന്ന ദിവസം തന്നെ ദിവാസ്വപ്നം കാണുകയാണോ, ഉള്ളിൽ കയറുന്നില്ലേ ”

“സോറി മിസ്സ്‌ ”

“ആ താൻ ഉള്ളിൽ വാ ”

ക്ലാസ്സിനു ഉള്ളിൽ കയറി ഏതെങ്കിലും സീറ്റിൽ ഇരിക്കാം എന്ന് കരുതി പോയ എന്നെ, മിസ്സ്‌ തിരിച്ചു വിളിച്ചു

“താൻ പോകല്ലേ, ഇങ്ങു വാ.. ഇവരൊക്കെ സ്വന്തമായി പരിചയപ്പെടുത്തി കഴിഞ്ഞു ഇനി തന്റെ ഊഴമാണ് ”

മിസ്സ്‌ അത് പറഞ്ഞതും എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി, നേരത്തെ മുതലേ ഏതെങ്കിലും ഒരു സദസ്സിനെ അഭിമുകീകരിക്കാൻ എനിക്ക് ഭയമാണ്, അച്ഛന്റെ ശിക്ഷണത്തിൽ വളർന്നതിന്റെ ഫലം..

“എന്റെ പേര് സുധീർ… ”

“താൻ എന്താ ഒന്നാം ക്ലാസ്സിൽ ചേരാൻ വന്നതാണോ, say it in english ”

ഒന്നാമത് ഭയന്നിരുന്നു എന്നെ മിസ്സിന്റെ സ്വരം കടുത്തത് തലകറക്കം എന്ന അവസ്ഥയിൽ എത്തിച്ചു

ഞാൻ ഉണർന്നു നോക്കുമ്പോൾ കാണുന്നത് എന്റെ ചുറ്റും കൂടി നിൽക്കുന്ന കുട്ടികളെയും, കയ്യിൽ ഗ്ലാസ്സുമായി മിൽക്കുന്ന മിസ്സിനെയും ആണ്, കുട്ടികളുടെ എല്ലാവരുടെയും മുഖത്തു ഒരു ചിരി ഉണ്ട്

“sudheer are you ok? ”

മിസ്സ്‌ എന്റെ മുഖത്തു നോക്കി ചോദിച്ചു

“yes miss i’m ok ”

“ആ അപ്പൊ എല്ലാരും സ്വന്തം സീറ്റുകളിലേക്ക് തിരിച്ചു പോകുക ”

64 Comments

  1. Superb!!!!

    Valare nannayirunnu…

    Orupppadu ishtamayi…

    Nalloru message undu…

    Thanks

  2. ഇപ്പോഴാ വായിച്ചേ… മനസ്സ് നിറഞ്ഞു…

    ബ്ലേഡി ജാനെറ്റ്… അവളെ ചുറ്റികക്കടിച്ച് കൊല്ലർന്നു…☺️

    1. അവനും അവന്റെ ഒരു ചുറ്റികയും ???

Comments are closed.