അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ] 253

” അപ്പൊ നാളെ മോൾക്ക്‌ വീട്ടിൽ പോകണ്ടേ.. “”പോണം. പക്ഷെ ഞാൻ ഒറ്റയ്ക്ക് പോകില്ല ഞാൻ അമ്മക്ക് വാക്ക് കൊടുത്തതാ നാളെ ഏട്ടനേയും കൊണ്ടേ വരൂ എന്ന്… “”മോളെ അത്, എനിക്ക് നാളെ… ”

“നാളെ നമ്മൾ പോകും, നമ്മുടെ ഒപ്പം ഏടത്തിയും കുഞ്ഞാറ്റയും ഉണ്ടാവും.. ”

“മോളെ.. ”

“എല്ലാം ശരിയാകും ഏട്ടാ. ഏട്ടൻ ഇപ്പൊ ഉറങ്ങിക്കോ. നാളെ രാവിലെ നമുക്ക് പോകണ്ടേ.. ”

അവൾ പിന്നെ ഒന്നും പറയാതെ ഉറങ്ങാൻ കിടന്നു. അവനു ഉറക്കം വരുന്നുണ്ടായില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു

“ഏട്ടൻ ഇന്നലെ ഉറങ്ങിയില്ല അല്ലെ ”

അച്ചുവിന്റെ ശബ്ദം കേട്ടതും അവൻ കണ്ണ് തുറന്നു.

“ഇല്ല മോളെ ഉറങ്ങാൻ പറ്റിയില്ല, ഓരോന്ന് ആലോചിച്ചു കിടന്നു ”

“ഞാനും ഉറങ്ങിയില്ല ഏട്ടാ ”

അവർ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്തു തലേദിവസം കണ്ട നഴ്സ് അങ്ങോട്ട്‌ കയറി വരുന്നത്

” ആ എഴുന്നേറ്റോ… ഇപ്പൊ ഇവൾ പ്രേതമാണോ എന്നുള്ള സംശയം ഉണ്ടോ ”

അവൻ അതിനു മറുപടി ആയി ഒന്ന് ചിരിക്കുക മാത്രം ചെയ്തു

“സിസ്റ്ററെ ഡോക്ടർ എപ്പോ വരും, ഞങ്ങൾക്ക് പോയിട്ട് കുറച്ചു ആവശ്യം ഉണ്ടായിരുന്നു ”

അച്ചുവാണ് നഴ്സിനോട് ചോദിച്ചത്

“ഉടനെ തന്നെ വന്നേക്കും ”

അച്ചു സുധിക്ക് ഭക്ഷണം കൊടുക്കുന്ന സമയത്താണ് ഡോക്ടർ അങ്ങോട്ടേക്ക് വരുന്നത്. ഡോക്ടറെ കണ്ടതും എഴുന്നേൽക്കാൻ തുടങ്ങിയ സുധിയെ ഡോക്ടർ തടഞ്ഞു

“സുധി.. നമ്മൾ ഭക്ഷണം കഴിക്കുന്ന സമയത്തു ആര് വന്നാലും അവിടെ നിന്ന് എഴുന്നേൽക്കരുത്.. അത് ഭക്ഷണത്തോടു കാണിക്കുന്ന നിന്ദയാണ്… സുധി കഴിക്കൂ ഞാൻ വെയിറ്റ് ചെയ്യാം ”

സുധി കഴിച്ചു കഴിഞ്ഞതും ഡോക്ടർ പറഞ്ഞുതുടങ്ങി

“സുധി ഇന്നലത്തെ തന്റെ മയക്കം കാരണമാണ് ഒരു ദിവസം അഡ്മിറ്റ്‌ ചെയ്യാം എന്ന് തീരുമാനിച്ചത്. ഇപ്പൊ തനിക്കു പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഇല്ല. ഇപ്പൊ തന്നെ ഡിസ്ചാർജ് ചെയ്യാം ”

അത് കേട്ടതും സുധിയുടെ മുഖത്ത് ഒരു പ്രകാശം വന്നു.

“താങ്ക് യു ഡോക്ടർ ”

“നന്ദി എനിക്കല്ലെടോ. തന്നെ നാന്നായി നോക്കിയ ആ കുട്ടിയോട് പറയൂ ”

ഡോക്ടർ അച്ചുവിനെ നോക്കി സുധിയോടു പറഞ്ഞു

“അവൾ എന്റെ അനിയത്തി ആണ് ഡോക്ടർ അവളോട്‌ ഞാൻ നന്ദി പറയില്ല. അവൾക്കു കൊടുക്കാൻ എന്റെ കയ്യിൽ ഉള്ളത് സ്നേഹമാണ് ”

“അപ്പൊ ശരി ഏട്ടനും അനിയത്തിയും പോകാൻ തയ്യാറായിക്കോ. ഞാൻ ഡിസ്ചാർജ് ഷീറ്റ് തയാറാക്കാം ”

ഡോക്ടർ പോയിക്കഴിഞ്ഞാണ് സുധി അച്ചുവിന്റെ മുഖത്തേക്ക് നോക്കുന്നത്. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു

64 Comments

  1. Superb!!!!

    Valare nannayirunnu…

    Orupppadu ishtamayi…

    Nalloru message undu…

    Thanks

  2. ഇപ്പോഴാ വായിച്ചേ… മനസ്സ് നിറഞ്ഞു…

    ബ്ലേഡി ജാനെറ്റ്… അവളെ ചുറ്റികക്കടിച്ച് കൊല്ലർന്നു…☺️

    1. അവനും അവന്റെ ഒരു ചുറ്റികയും ???

Comments are closed.