അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ] 253

അന്ന് അവിടെ നിന്നും പോന്നതിനു ശേഷം എല്ലാം നല്ല രീതിയിൽ തന്നെ നടന്നു. ഞാനും മാളുവും അഭിയും ജോലിക്ക് പോയി തുടങ്ങി. ഞാൻ ജോലിക്കിടക്കു ചിത്രരചനയും തുടങ്ങി, 3 വർഷത്തിന് ശേഷം ഞങ്ങൾ വിവാഹിതരായി. ഞങ്ങൾക്കൊരു കുഞ്ഞു മാലാഖ ജനിച്ചു മാളുവിന്റെ അമ്മയുടെ പേരായ സീതയും എന്റെ അമ്മയുടെ പേരായ സേതുലക്ഷ്മിയും ചേർന്ന് അവൾ സീതാലക്ഷ്മി ആയി. ഞങ്ങളുടെ കുഞ്ഞാറ്റ..സന്തോഷങ്ങൾ മാത്രം നിറഞ്ഞ ഞങ്ങളുടെ ജീവിതത്തിലേക്ക് പെട്ടന്നാണ് അവൾ കയറി വന്നത്. ജാനറ്റ്, ഒരു പാതിമലയാളി ഞങ്ങളുടെ കമ്പനിയിൽ ഒരു ട്രെയിനി ആയി വന്നതാണ്, അവൾ വന്നതും എല്ലാവരുമായി കൂട്ടായി. അവൾക്കും ചിത്രരചനാ വല്യ ഇഷ്ടമായിരുന്നു അവൾ ആ കാര്യവും പറഞ്ഞു എപ്പോളും എന്നോടൊപ്പം നിൽക്കാൻ തുടങ്ങി അതിൽ മാളുവിന്‌ ചെറിയ വിഷമം ഒക്കെ ഉണ്ടായിരുന്നു, എന്നാലും അവൾ അത് ജാനറ്റിനോട് കാണിച്ചില്ല ഒരിക്കൽ എന്നോട് മാത്രം പറഞ്ഞു”സുധി…. ”

“പറയെടോ ”

“ഞാൻ പറഞ്ഞാൽ എന്നെ താൻ ഒരു സംശയ രോഗി ആയൊന്നും കാണരുത്”

അവൾ പറയാൻ പോകുന്ന കാര്യം എന്താണെന്നു കേൾക്കാൻ ഞാൻ കാതോർത്തു

“സുധി… തന്നോട് ജാനറ്റ് കാണിക്കുന്ന അടുപ്പം കുറച്ചു കൂടുതൽ അല്ലെ എനിക്കൊരു സംശയം ”

അവൾ പറഞ്ഞത് കേട്ടു എനിക്ക് ചിരി ആണ് വന്നത്

“മാളു, മോളെ അവൾ ഒരു കഥയില്ലാത്ത പെണ്ണാണ്. അവൾക്കു ചിത്രരചനയിൽ ഒരു കമ്പം ഉണ്ട് അതുകൊണ്ട് എന്നോടൊപ്പം കൂടുതൽ ആയി സമയം ചിലവഴിക്കുന്നു എന്ന് മാത്രം ”

“എന്നാലും … ”

“എടൊ തനിക്കു എന്നെ വിശ്വാസമാണോ ”

“എന്നെക്കാൾ കൂടുതൽ ”

“പിന്നെന്താ. ഇനി ആരൊക്കെ വന്നു എന്ന് പറഞ്ഞാലും ഞാൻ തന്നെ കളഞ്ഞിട്ടു പോകില്ല മോളെ ”

അവൾ പിന്നെ അതിനെക്കുറിച്ചു ഒന്നും പറഞ്ഞില്ല. മാസങ്ങൾ കൊഴിഞ്ഞു പോയി.ജാനറ്റ് ഇതിനിടയിൽ എന്നോട് ഒരുപാട് അടുത്തു, അന്ന് മാളു പറഞ്ഞതിൽ കാര്യം ഉണ്ടെന്നു എനിക്കും തോന്നി തുടങ്ങി

ജാനറ്റിന്റെ ഒരു ഫ്രണ്ട് അവൾ ലീവ് ആയിരുന്ന ദിവസം എന്നെ കാണാൻ വന്നു. എന്നോട് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കണം എന്ന് പറഞ്ഞു.ഞാൻ അവളെയും കൂട്ടി അടുത്തുള്ള ഒരു റസ്റ്ററന്റിൽ പോയി, അവൾ സംസാരിച്ചു തുടങ്ങി

“ചേട്ടാ എന്റെ പേര് പാർവതി, ജാനറ്റിന്റെ ഫ്രണ്ട് ആണ് “

“ആ പറയൂ പാർവതി, എന്താ കാര്യം “

“ചേട്ടാ ഞാൻ ഇനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം, എനിക്ക് ജാനറ്റിനെ വർഷങ്ങൾ ആയി അറിയാം, അവൾ ഒരു കാര്യം ആഗ്രഹിച്ചാൽ അത് നേടാൻ ഏതറ്റം വരെയും പോകും “

ഞാൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കി,

“ഇതിപ്പോ എന്നോട് പറയണ്ട കാര്യം? “

“എന്റെ അറിവ് വച്ചു അവൾക്കു ഇപ്പൊ ചേട്ടനോട് ഒരു പ്രണയം ഉണ്ട്,അവൾക്കു റൂമിൽ എത്തിയാൽ ചേട്ടനെക്കുറിച്ചു സംസാരിക്കാൻ മാത്രമേ സമയമുള്ളൂ, ഒരിക്കൽ അവളുടെ മനസ്സറിയാൻ ഞാൻ ചേട്ടനെ ഒന്ന് കളിയാക്കി അവൾ അന്ന് എന്നെ കൊന്നില്ല എന്നെ ഉള്ളു. അന്ന് എനിക്ക് മനസ്സിലായി അവൾക്കു ചേട്ടനോടുള്ള ഇഷ്ടം “

64 Comments

  1. Superb!!!!

    Valare nannayirunnu…

    Orupppadu ishtamayi…

    Nalloru message undu…

    Thanks

  2. ഇപ്പോഴാ വായിച്ചേ… മനസ്സ് നിറഞ്ഞു…

    ബ്ലേഡി ജാനെറ്റ്… അവളെ ചുറ്റികക്കടിച്ച് കൊല്ലർന്നു…☺️

    1. അവനും അവന്റെ ഒരു ചുറ്റികയും ???

Comments are closed.