അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ] 253

എന്റെ പിന്നിൽ നിന്നും അടക്കിപ്പിടിച്ച ഒരു കരച്ചിൽ കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത്. ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ച സന്തോഷത്തിൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന അമ്മ… ആ കരച്ചിൽ പിന്നെ ഉച്ചത്തിൽ ആയി…എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും സന്തോഷിച്ച നാളുകൾ ഉണ്ടായിട്ടില്ല. എന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനു മുന്നിൽ മാളു പോലും പിന്നിലായിപ്പോയിഅടുത്ത ദിവസം തന്നെ ഞാൻ മാളുവിനെ കാണാൻ അവളുടെ വീട്ടിൽ എത്തി,ഞങ്ങളുടെ വീടുകൾ തമ്മിൽ 15km ദൂരമേ ഉണ്ടായിരുന്നുള്ളു..

ഡോർ തുറന്നത് അവളുടെ അമ്മ ആയിരുന്നു,

“അമ്മേ എന്റെ പേര്.. ”

“സുധീർ അല്ലെ”

എന്നെ മുഴുവനായി പറയാൻ സമ്മതിക്കാതെ അവർ പറഞ്ഞു തുടങ്ങി

“സുധി മോനെ ഞങ്ങൾക്കെല്ലാം അറിയാം, സുധിയെ മാത്രം അല്ല അഭിയേയും. അല്ല അഭി വന്നില്ലേ? ”

“ഇല്ലമ്മേ. അവനു വേറെന്തോ തിരക്കുണ്ടെന്നു പറഞ്ഞു ”

“ആണോ ആ എന്തായാലും മോൻ കേറിവാ. എല്ലാവരെയും പരിചയപ്പെടാം ”

ഞാൻ അവരുടെ കൂടെ ഉള്ളിലേക്ക് കയറി

“മോൻ ഇവിടെ ഇരിക്ക് കേട്ടോ, ഞാൻ എല്ലാവരെയും വിളിച്ചിട്ട് വരാം ”

എനിക്ക് കയ്യും കാലും വിറക്കാൻ തുടങ്ങി, ഇവിടെ എത്തുന്നത് വരെ അവളെ ഒന്ന് കാണണം സംസാരിക്കണം പോണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവിടെ വന്നപ്പോൾ ഇങ്ങനെ ആയി. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ മാളുവിന്റെ അച്ഛനും ഏട്ടനും ഇറങ്ങി വന്നു. എല്ലാവരുടെയും ഫോട്ടോ മാളു കാണിച്ചിട്ടുള്ളത് കൊണ്ട് ആളുകളെ തിരിച്ചറിയാൻ ദുദ്ധിമുട്ടുണ്ടായില്ല.

“സുധി… അല്ലെ ”

അവളുടെ അച്ഛൻ സംസാരിച്ചു തുടങ്ങി

“മോള് പറഞ്ഞിട്ടുണ്ട്. എല്ലാം ”

ആ എല്ലാം എന്ന് പുള്ളി കുറച്ചു ബലം കൊടുത്താണ് പറഞ്ഞത്, അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി

“ആ എന്നാൽ നിങ്ങൾ സംസാരിക്കു ഞാൻ പോയി കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം ”

അമ്മ അടുക്കളയിലേക്കു പോകാൻ ഒരുങ്ങി

“വേണ്ടമ്മേ ഞാൻ ഇപ്പൊ ഇറങ്ങും ”

“താൻ ഇരിക്കടോ നമുക്ക് കുറച്ചു സംസാരിക്കാം ”

ഞാൻ അമ്മയോട് പറഞ്ഞതിന് മറുപടി തന്നത് അച്ഛനാണ്

“അതല്ലച്ഛാ, എനിക്ക് ചെന്നിട്ടു കുറച്ചു പണി ഉണ്ടായിരുന്നു ”

“താൻ വന്നത് മോളെ കാണാനല്ലേ എന്നിട്ട് കണ്ടില്ലല്ലോ, ഡാ മനു പോയി മോളെ വിളിച്ചിട്ട് വാ ”

പുള്ളി അവളുടെ ഏട്ടനോടായി പറഞ്ഞു. ഏട്ടൻ അവളെ വിളിക്കാൻ പോയതും അച്ഛൻ വീണ്ടും സംസാരിച്ചു തുടങ്ങി.

“അപ്പൊ സുധി ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. മോൾ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്, നിങ്ങൾ തമ്മിലുള്ള അടുപ്പവും എല്ലാം. ഞങ്ങൾക്ക് വിരോധം ഒന്നും ഇല്ല. സമയം ആകട്ടെ നമുക്ക് എല്ലാം നടത്താം ”

രണ്ടു ദിവസമായി എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എല്ലാം അത്ഭുതങ്ങൾ ആണ്, അതാലോചിച്ചു നിന്നതും അമ്മ ചായയും കൊണ്ട് വന്നു. ഞങ്ങൾ ചായ കുടിക്കുന്ന സമയത്താണ് മാളു അങ്ങോട്ടേക്ക് വരുന്നത്, ഞങ്ങൾ എല്ലാം കുറച്ചു നേരം കൂടെ സംസാരിച്ചു. എനിക്ക് മാളുവിനെ നോക്കി സംസാരിക്കാൻ എന്തോ മടിപോലെ തോന്നി, ഇത്രയും നാൾ ഉണ്ടാകാത്ത ഒരുതരം നാണം.

64 Comments

  1. Superb!!!!

    Valare nannayirunnu…

    Orupppadu ishtamayi…

    Nalloru message undu…

    Thanks

  2. ഇപ്പോഴാ വായിച്ചേ… മനസ്സ് നിറഞ്ഞു…

    ബ്ലേഡി ജാനെറ്റ്… അവളെ ചുറ്റികക്കടിച്ച് കൊല്ലർന്നു…☺️

    1. അവനും അവന്റെ ഒരു ചുറ്റികയും ???

Comments are closed.