അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ] 252

“നീ പറഞ്ഞോ…??? “”ആ… പറഞ്ഞു. അതിനും മുൻപ് നീ പറഞ്ഞില്ലേ അതിനാ ഈ ഉമ്മ “അല്ലെങ്കിലും അവൻ എന്നും അങ്ങനെ ആയിരുന്നു, എന്റെ എല്ലാ സങ്കടങ്ങളും തീർത്തു തരുന്നത് അവനായിരുന്നു വെറും ആറോ ഏഴോ മാസത്തെ പരിചയം മാത്രമേ ഉള്ളു എങ്കിലും എന്റെ ഏറ്റവും അടുത്ത സുഹൃത്തായി അവൻ വളർന്നിരുന്നു…

4വർഷത്തെ കോളേജ് പഠനം,ആ കാലമത്രയും ഞങ്ങൾ പ്രണയം ആരെയും അറിയിക്കാതെ കൊണ്ടുനടന്നു. ഒരിക്കൽപോലും ഞങ്ങൾ മാത്രമായി ഒരേടുത്തും ഒറ്റക് പോയിട്ടില്ല എന്നും അവൻ ഉണ്ടായിരുന്നുഞ ഞങ്ങളുടെ ഒപ്പം അതിൽ അവൾക്കൊരു എനിക്കോ ഒരു പരാതിയും ഉണ്ടായിരുന്നില്ല. ഒരു തരത്തിൽ പറഞ്ഞാൽ അവനു താല്പര്യം ഇല്ലെങ്കിലും ഞങ്ങൾ വിളിച്ചുകൊണ്ടു പോകുമായിരുന്നു…

കോളേജിൽ പഠിക്കുന്ന സമയത്തുതന്നെ ക്യാമ്പസ്‌ ഇന്റർവ്യൂ വഴി എനിക്കും അഭിക്കും മാളുവിനും ഒരേ കമ്പനിയിൽ തന്നെ ജോലി കിട്ടി. ഞങ്ങള്ക്ക് അതിൽ പരം സന്തോഷം വേറെ ഉണ്ടായിരുന്നില്ല…

കോളേജ് പഠനം കഴിഞ്ഞു വീട്ടിൽ എത്തി. അന്ന് ആദ്യമായി അച്ഛൻ എന്നോട് ഒരുപാട് സംസാരിച്ചു. ആദ്യമായി ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു

“മോനെ സുധി. മോനു അച്ഛനോട് ദേഷ്യം ഉണ്ടോ, മോന്റെ ആഗ്രഹങ്ങൾ ഒന്നും അച്ഛൻ സാധിച്ചു തന്നില്ല എന്ന് തോന്നുന്നുണ്ടോ ”

ഉണ്ടെന്നു പറയണം എന്ന് മനസ്സിൽ തോന്നി എങ്കിലും പിന്നെ വേണ്ട എന്ന് തീരുമാനിച്ചു

“ഇല്ലച്ഛാ അങ്ങനെ ഒന്നും ഇല്ല ”

“മോൻ പറഞ്ഞില്ലെങ്കിലും അച്ഛന് അറിയാം, മോന്റെ ആഗ്രഹം ഒരു ചിത്രകാരൻ ആകാൻ ആയിരുന്നു അല്ലെ… അച്ഛന് മനസ്സിലാവാഞ്ഞിട്ടല്ല. മോനെ വഴക്ക് പറഞ്ഞപ്പോളൊക്കെ മോനേക്കാൾ കൂടുതലായി വിഷമിച്ചതു അച്ഛനായിരുന്നു. ”

അത് പറയുമ്പോളേക്കും ആ കണ്ണുകൾ നിറഞ്ഞിരുന്നു

“അന്ന് ഞാൻ മോന്റെ ആഗ്രഹത്തിന് വിട്ടിരുന്നു എങ്കിൽ, മോനു മോൻ ചിലപ്പോൾ ഒരു നല്ല ചിത്രകാരൻ ആയേനെ. പക്ഷെ എങ്ങാനും അതിൽ വിജയിക്കാൻ ആയില്ലെങ്കിൽ മോനെന്തു ചെയ്യും. ഇപ്പോൾ മോനു നല്ല വിദ്യാഭാസം ഉണ്ട് ഇനി സ്വന്തമായി തീരുമാനം എടുത്തോളൂ.. ഇപ്പൊ കിട്ടിയ ജോലി വേണോ അതോ മോന്റെ ആഗ്രഹം പോലെ ചിത്രകാരൻ ആവണോ എന്ന് ”

“അച്ഛാ…. ”

എന്റെ സ്വരവും ഇടറിയിരുന്നു

“ഇനി മോന്റെ എല്ലാ കാര്യത്തിലും മോനു സ്വന്തമായി തീരുമാനം എടുക്കാം, മോനു ഒരു കുട്ടിയെ ഇഷ്ടമാണെന്ന് സേതു പറഞ്ഞു അച്ഛന് കുഴപ്പം ഒന്നും ഇല്ലാട്ടോ, സന്തോഷം മാത്രമേ ഉള്ളു. സ്വന്തം പാതിയെ തിരഞ്ഞെടുക്കേണ്ടത് സ്വന്തമായി തന്നെയാണ് ”

അതിനു മുകളിൽ പിടിച്ചു നിൽക്കാൻ എനിക്കും കഴിയുമായിരുന്നില്ല. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു, അച്ഛനെ കണ്ണുനീർ എന്റെ മേലും വീണു… സന്തോഷമായിരുന്നു. എന്റെ ഓർമയിൽ ആദ്യമായി അച്ഛൻ എന്നോട് സ്നേഹത്തോടെ സംസാരിച്ചിരുന്നു ആദ്യമായി മോനെ എന്ന് വിളിച്ചിരിക്കുന്നു.

64 Comments

  1. Superb!!!!

    Valare nannayirunnu…

    Orupppadu ishtamayi…

    Nalloru message undu…

    Thanks

  2. ഇപ്പോഴാ വായിച്ചേ… മനസ്സ് നിറഞ്ഞു…

    ബ്ലേഡി ജാനെറ്റ്… അവളെ ചുറ്റികക്കടിച്ച് കൊല്ലർന്നു…☺️

    1. അവനും അവന്റെ ഒരു ചുറ്റികയും ???

Comments are closed.