അനിയത്തിപ്രാവ്
Aniyathipravu | Author:Professor bro
ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി…
ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി…
കോട്ടയം കൊല്ലം സൂപ്പർഫാസ്റ്റിൽ ചാരി ഇരുന്നു ഉറങ്ങുകയായിരുന്ന സുധി ആരുടെയോ ഫോണിന്റെ റിങ്ടോൺ കേട്ടാണ് എഴുന്നേൽക്കുന്നത് അവന്റെ മനസ്സിലേക്ക് കഴിഞ്ഞ ഓർമ്മകൾ ഓടിയെത്തി, അവൻ അറിയാതെ തന്നെ കണ്ണിൽ നിന്നും രണ്ടു തുള്ളി കവിളിൽ കൂടി ഒഴുകിയിറങ്ങി
” ഏട്ടാ… ”
ആ വിളിയാണ് സുധിയെ ചിന്തകളുടെ ലോകത്തു നിന്നും പുറത്തെത്തിച്ചത്. അവൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരഞ്ഞുനോക്കി, അവന്റെ അടുത്തായി ഒരു പതിനെട്ടോ പത്തൊൻപതോ വയസുള്ള പെൺകുട്ടി ഇരിക്കുന്നു കയ്യിൽ ഒരു ബാഗ് ഉണ്ട്, അവളെ കണ്ടപ്പോൾ എന്തോ ഒരു അനിയത്തിയോട് എന്നത് പോലെയുള്ള വാത്സല്യം തോന്നി
“എന്താ മോളെ ”
“ഏട്ടൻ കരയുകയാണോ, എന്തിനാ കരയുന്നത് ”
” ഏയ്യ് ഞാൻ കരഞ്ഞതല്ല, കണ്ണിൽ എന്തോ പോയതാ ”
“ഓഹ് സ്ഥിരം ക്‌ളീഷേ ഡയലോഗ് ആണല്ലോ ഏട്ടാ, എന്തേലും മാറ്റിപ്പിടിച്ചൂടേ ”
അവളുടെ സംസാരം കേട്ടാൽ അവനെ വർഷങ്ങൾ ആയി പരിചയം ഉണ്ടെന്നു തോന്നും,
” ഹ്മ്മ് എന്നാൽ എന്റെ കണ്ണ് വിയർത്തതാ ”
“ആ ഫ്രഷ്… ഫ്രഷ്.. ”
വീണ്ടും അവൾ അവനെ കളിയാക്കി, അവനും അതൊരു സമാധാനം ആയിരുന്നു, അവളുടെ സാമിപ്യം അവനെ ഭൂതകാലത്തിന്റെ നൊമ്പരത്തിൽ നിന്നും കരകയറ്റാൻ സഹായിക്കുകയായിരുന്നു..
“എന്താ മോളുടെ പേര് ”
“അർച്ചന , അടുത്തറിയുന്നവർ അച്ചു എന്ന് വിളിക്കും, ഏട്ടനും അങ്ങനെ വിളിക്കാം ”
“അതിനു മോളെ എനിക്ക് അടുത്തറിയില്ലല്ലോ ”
“ഏട്ടൻ എവിടെയാ ഇറങ്ങുന്നത്”
“കൊല്ലം ”
“ആ ഞാനും അങ്ങോട്ടാ, അപ്പൊ അവിടെ എത്തുന്നത് വരെ സമയം ഉണ്ട്, അപ്പോഴേക്കും നമുക്ക് അടുത്തറിയാം… ”
അവളുടെ ആൾക്കാരുമായി പെട്ടന്ന് ഇടപഴകാനുള്ള കഴിവ് അവനെ അദ്‌ഭുദപ്പെടുത്തി, സാധാരണ അപരിചതരുമായി സംസാരിക്കാത്ത തന്നെ പോലും അവൾ ഇത്ര വേഗം മാറ്റി ഇരിക്കുന്നു എന്നതിൽ അവനു ആശ്ചര്യം തോന്നി
“മോള്… അല്ല അച്ചു പഠിക്കുവാണോ ”
“ഏട്ടന് മോളെ എന്ന് വിളിക്കാൻ ആണ് ഇഷ്ടം എങ്കിൽ അങ്ങനെ വിളിച്ചോ, ഏട്ടന്റെ വിളിയിൽ ഒരു വാത്സല്യം ഉണ്ട് ”
വാത്സല്യം, ആ വാക്ക് അവനെ വീണ്ടും ഭൂതകാലത്തിലേക്ക് തള്ളി വിട്ടു,അവൻ വാത്സല്യം കാണിക്കേണ്ട അവന്റെ സ്വന്തം മോള് അവന്റെ കയ്യെത്താ ദൂരത്താണ് എന്നുള്ളത് അവനെ വിഷമിപ്പിച്ചു..
Superb!!!!
Valare nannayirunnu…
Orupppadu ishtamayi…
Nalloru message undu…
Thanks
ഇപ്പോഴാ വായിച്ചേ… മനസ്സ് നിറഞ്ഞു…
ബ്ലേഡി ജാനെറ്റ്… അവളെ ചുറ്റികക്കടിച്ച് കൊല്ലർന്നു…☺️
അവനും അവന്റെ ഒരു ചുറ്റികയും ???