അനാർക്കലി 3❤️ [ARITHRA] 242

ഇത്രത്തോനെ എഴുതാൻ എന്താണാവോ?.

ആവണി തലപുകച്ചു.

എന്തൊക്കെയോ ഫോര്മാലിറ്റിസ് ഒക്കെ കഴിഞ്ഞ് അവർ പുറത്തിറങ്ങാൻ പോയപ്പോ പ്രിൻസിപ്പൽ പിനീന്ന് വിളിച്ചു.

“പുറത്ത് ഒരു അറ്റെൻഡർ നിൽക്കുന്നുണ്ടാകും, അയാൾ ക്ലാസ് കാണിച്ചു തരും.”

“ശരി സാർ.”

ഒരു നിമിഷം അവരിൽ വല്ലാത്ത വിനയം വന്നു നിറഞ്ഞു.

“അതെ നല്ലോണം നിന്നാൽ ഞാൻ ഭാസ്കരകുറുപ്പ് തന്നെയാ, എന്നെക്കൊണ്ട് സുകുമാരക്കുറുപ്പ് ആക്കരുത് ”

ആവണി -സാ…. ർ കേട്ടായിരുന്നോ?

“ഹേയ് ഇല്ല. മക്കൾ പോയാട്ടെ ”

അയാൾ ചെറുതായി ഒന്ന് ചിരിച്ചു.

പുറത്തേക്കിറങ്ങി നോക്കിയപ്പോൾ ഒരാൾ അവിടെ നിൽപ്പുണ്ട്.

അനു -നിന്നോട് ഞാൻ അപ്പോളെ പറഞ്ഞതാ വേണ്ടാത്ത പരിപാടിക്ക് നിൽക്കരുതെന്ന്, പറഞ്ഞാൽ ഒരു വക കേൾക്കില്ലല്ലോ.

ആവണി അതിനു മറുപടിയായി ഒന്ന് ചിരിച്ചു.

“ചേട്ടാ ഈ അറ്റെൻഡർ ”

ആവണി അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

“ഞാൻ തന്നെയാ, എന്താണ് ”

“ചേട്ടാ ഈ MAമലയാളം ക്ലാസ്സ്‌ റൂം ”

“ഓ, ഈ കാണുന്ന സ്റ്റെപ് കയറിയാൽ വീണ്ടും ഒരു സ്റ്റെപ് കാണാം, അത് കയറി ചെന്നാൽ അപ്പോൾ വീണ്ടും ഒരു സ്റ്റെപ് കാണാം അതും കയറിയാൽ വലത്തോട്ട് തിരിഞ്ഞ് നാലാമത്തെ ക്ലാസ്സ്‌ അതാ MA മലയാളം.”

അതും കേട്ട് അവർ മുകളിലോട്ട് നടന്നു.

ആവണി -ഇയാൾക്ക് മൂന്നാമത്തെ നിലയിൽ എന്നങ്ങു നേരെ പറഞ്ഞ പോരെ, ഇത്രേം വളക്കേണ്ട കാര്യം ഉണ്ടായിരുന്നോ?.

അനു -നീയൊന്ന് വരുന്നുണ്ടോ.

ആവണി – വരുവാ.

അനു – ഒന്ന് വേഗം വാ പൊന്നു മോളെ, എന്തായാലും സാർ ക്ലാസ്സിൽ കേറി കാണും, അയാളുടെ വായിൽ ഇരിക്കണത് മുഴുവൻ കേൾക്കാൻ എനിക്ക് ഒട്ടും താല്പര്യമില്ല.

ഒരിത്തിരി നേരത്തെ കഠിന പരിശ്രമത്തിന് ശേഷം അവർ മൂന്നാം നിലയിൽ എത്തി .

“ഇവൻ മാർക്കൊരു ലിഫ്റ്റ് എങ്കിലും വച്ചൂടെ.”

ആവണി കിതച്ചുക്കൊണ്ട് പറഞ്ഞു.

“ഇങ്ങനെ പോയാൽ എന്റെ തടി ഇനിയും കുറയും “..

അവളൊരു ആത്മഗദം പറഞ്ഞു.

കുറച്ചു ദൂരെ നിന്നും തന്നെ ക്ലാസ്സുകളുടെ പേരുകൾ കാണാൻ തുടങ്ങിയിരുന്നു.

ഒരിത്തിരി കൂടെ നടന്നപ്പോൾ MA മലയാളം എന്നാ ബോർഡ് അവർ കണ്ടു.

ഒരു ദീർഘശ്വാസത്തോടെ മുന്നോട്ട് നടന്നു.

ഡോറിന്റെ മുന്നിൽ പോയി നിന്നു.
ക്ലാസിലേക്ക് നോക്കിയതും അവർ ഒന്ന് ഞെട്ടി.

ആരെ കാണാൻ ആണോ വന്നത് അയാളുടെ മുന്നിൽ തന്നെ നേരിട്ട് ചാടി കൊടുത്തു

“ആദിയേട്ടൻ “.

ആരെ കാണാൻ ആണോ വന്നത് അയാളുടെ മുന്നിൽ തന്നെ നേരിട്ട് ചാടി കൊടുത്തു

“ആദിയേട്ടൻ “.

അവർ പരസ്പരം നോക്കി.

ഒരിത്തിരി വിറയോടെ

“സാ….. ർ ”

*****

എന്തോ ഒരു ശബ്ദം കേട്ടതും ആദി വാതിലിന്റെ അടുത്തേക്ക് നോക്കി.

രണ്ട് പെൺകുട്ടികൾ, നന്നായി വിയർക്കുന്നുണ്ട്.

ആദി വാച്ചിലേക്ക് നോക്കി  ക്ലാസ്സ്‌ തീരാൻ ഇനി കുറച്ചൂടെ സമയം ഉണ്ട്.

11 Comments

Add a Comment
  1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    Super

  2. അന്ദ്രു

    Any update?? 🤔🤔

  3. അനോദ് യൂ

    കഥ കൊള്ളാം പക്ഷെ കഥ 6പേജ് ഉണ്ടങ്കിൽ അത് മതി അല്ലാതെ 12 പേജ് കാണിക്കണ്ട.

  4. $⭕ū| €@✝️€®️

    Nxt part eppazha late akuooo 🤩🥰

    1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

      ♥️

  5. ഒന്ന് പറഞ്ഞോട്ടെ ഈ കഥ kkstoriesലും അപ്‌ലോഡ് ചെയ്തുകൂടെ, എല്ലാ വായനക്കാരും ഇപ്പോൾ ആ siteലാണ് കഥ വായിക്കുന്നത്, ഇങ്ങനെയുള്ള സ്റ്റോറീസ്ന് നല്ല ഹെവി സപ്പോർട്ട് ആണ് അവിടെ, “ഇത് നല്ല ഒരു സ്റ്റോറിയാണ് അധികം സപ്പോർട്ട് ഇല്ലാതെ കഥ മുന്നോട്ട് പോകുന്നത് കാണുമ്പോൾ ഒരു ചെറിയ വിഷമം,.. എന്തായാലും കഥ കൊള്ളാം, ഞാൻ 3 പാർട്ടും ഇപ്പഴാണ് വായിച്ചത്, ഇതിനിടയിൽ ആദ്യത്തെ part ഞാൻ ഇവിടെ വായിച്ചായിരുന്നോ എന്നൊരു സംശയം ഉണ്ട്, അങ്ങനെ തോന്നി., എന്തായാലും തുടരുക

  6. തുടരണം…, ആവുന്ന വിധത്തിൽ സപ്പോർട്ട് ഉണ്ടാവും..

    1. PrasanthPrasobhan

      Waiting

Leave a Reply

Your email address will not be published. Required fields are marked *