“മോളെ… അച്ഛൻ പറയുന്നത് പോലെയേ എല്ലാം നടക്കൂ…അത് കൊണ്ട് മോൾ ഒന്നിനും അധിക പ്രതീക്ഷ കൊടുക്കരുത്…”
“അറിയാം അമ്മേ…ഞാൻ ഏട്ടനോടും….,”
അച്ചു ഒന്ന് നിർതിയിട്ട് മിനിയുടെ മുഖത്തേക്ക് നോക്കി
“അനുവിന്റെ ഏട്ടനോടും അത് തന്നെയാണ് പറഞ്ഞത് , നിങ്ങൾക്ക് സമ്മതം ആണെങ്കിൽ മാത്രമേ ഇത് നടക്കൂ എന്ന്…”
അഭിമാനത്തോടെ മിനി തന്റെ മകളുടെ കയ്യിൽ പിടിച്ചു
“ശരി…മോൾ പോയി ഡ്രസ്സ് മാറ്”
അമ്മയുടെ അടുത്തു നിന്നും മുറിയിലേക്ക് പോന്ന അച്ചു റൂമിൽ എത്തിയതും ഡ്രസ്സ് മാറാതെ തന്റെ കട്ടിലിലേക്ക് ഇരുന്നു
മിനിയോട് അങ്ങനെ ഒക്കെ പറഞ്ഞു എങ്കിലും അവളുടെ മനസ്സിൽ ഗൗതം ആഴത്തിൽ പതിഞ്ഞിരുന്നു, ആദ്യമൊക്കെ അനാമിക പറഞ്ഞ കഥയിൽ നിന്ന് സ്നേഹമുള്ള ഒരേട്ടനായി ഗൗതമിനെ അറിയാമായിരുന്നു എങ്കിലും ഇന്ന് നേരിൽ പരിചയപ്പെട്ടപ്പോൾ അവന്റെ സത്യസന്ധതയും സ്നേഹവും അടുത്തറിഞ്ഞപ്പോൾ അച്ചു അവനെ തന്റെ പാതിയായി മനസ്സിൽ കണ്ടിരുന്നു എന്നതാണ് സത്യം
“മോളെ വാ ഭക്ഷണം കഴിക്കാം…അച്ഛൻ വന്നിട്ടുണ്ട്”
താഴെ നിന്നും അമ്മയുടെ വിളി കേട്ടപ്പോൾ വേഗം തന്നെ വസ്ത്രവും മാറി അച്ചു ഭക്ഷണം കഴിക്കാനായി ചെന്നു,
അച്ഛനിൽ നിന്നും ഇന്നത്തെ കാര്യങ്ങളെ കുറിച്ച് ചോദ്യങ്ങൾ ഉണ്ടാകും എന്ന അവളുടെ തോന്നൽ വെറുതെ ആയിരുന്നു, പതിവിനു വിപരീതമായി ഇന്ന് അയാൾ ഭക്ഷണം കഴിക്കുന്ന സമയത്ത് നിശ്ശബ്ദനായിരുന്നു
“അച്ഛാ…എന്താ ആലോചിക്കുന്നത്”
“ഏയ്യ്… ഒന്നൂല്ല മോളെ…ഞാൻ വെറുതെ…”
അയാൾ അങ്ങനെ പറഞ്ഞു എങ്കിലും അയാളുടെ മനസ്സിൽ തന്റെ വിവാഹത്തെക്കുറിച്ചും ഈ ബന്ധത്തെക്കുറിച്ചും ഉള്ള ആകുലതകൾ ആണ് എന്ന് അവൾക്ക് അറിയാമായിരുന്നു
“അച്ഛാ…അച്ഛൻ വെറുതെ എന്തിനാ ആലോചിച്ചു കൂട്ടുന്നത്…അച്ഛന് ഇഷ്ടമല്ലെങ്കിൽ നമുക്ക് ഈ ബന്ധം വേണ്ടെന്ന് വയ്ക്കാം”
ഇടം കൈ കൊണ്ട് അച്ചുവിന്റെ മുടികളെ തഴുകിക്കൊണ്ട് അയാൾ സംസാരിച്ചു തുടങ്ങി
“ഇഷ്ടമല്ലാതെ ഒന്നും ഇല്ല മോളെ.., പക്ഷെ എന്തോ ഒരു ബുദ്ധിമുട്ട് പോലെ തോന്നുന്നു., ഗൗതം സീതയുടെ മകൻ ആയിരുന്നെങ്കിൽ നിന്റെ മുറച്ചെറുക്കൻ ആയിരുന്നു.അവൾ പറയുന്നത് അവൻ അവൾക്ക് മകൻ തന്നെ ആണെന്നാണ് പക്ഷെ രാഘവന്റെ വേറൊരു സ്ത്രീയുമായുള്ള ബന്ധത്തിൽ പിറന്ന മകനാണ് ഗൗതം എന്നുള്ളത് എനിക്കുൾക്കൊള്ളാൻ പറ്റുന്നില്ല..,,അതാണ് ഞാൻ ആലോചിക്കുന്നത്”
“ഞാൻ പറഞ്ഞില്ലേ അച്ഛാ…എനിക്ക് നിങ്ങളുടെ ഇഷ്ടമാണ് വലുത്…”
“മോൾക്ക് ഗൗതമിനെ ഇഷ്ടമായോ…”
അച്ഛന്റെ ആ ചോദ്യത്തിന് എന്ത് ഉത്തരം പറയണം എന്നവൾ ഒരുനിമിഷം ആലോചിച്ചു
“അനു പറഞ്ഞ അറിവ് വച്ചും.ഞാൻ ഇന്ന് സംസാരിച്ചത് വച്ചും ആൾ പാവമാണെന്നു തോന്നുന്നു അച്ഛാ…”
“ഹ്മ്മ്…എന്തായാലും ഞാൻ ഒന്ന് രാഘവനോട് സംസാരിക്കട്ടെ…എന്നിട്ട് നമുക്ക് തീരുമാനിക്കാം”
അവരുടെ ആ സംസാരം അവിടെ അവസാനിച്ചു, ഭക്ഷണം കഴിച്ചതിനു ശേഷം അച്ചുവും മിനിയും അടുക്കളയിലേക്കും അയാൾ തന്റെ മുറിയിലേക്കും പോയി
അടുക്കളയിൽ തന്നെ സഹായിക്കുമ്പോഴും തന്റെ മകളുടെ മനസ്സ് ഇവിടെ ഒന്നും അല്ല എന്ന് മിനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു, എന്നാലും അവർ അതിനെക്കുറിച്ചൊന്നും സംസാരിക്കാൻ പോയില്ല
???❤️❤️
❤️❤️❤️❤️
♥️♥️♥️