“ഈ അമ്മക്ക് കുശുമ്പാ ഏട്ടാ …”
“എടി കുരിപ്പേ…നീ ഉറങ്ങുവല്ലായിരുന്നോ…”
ഗൗതം അനാമികയുടെ ചെവിയിൽ വേദനിപ്പിക്കാതെ പിടിച്ചു
“ഞാൻ കുറച്ചു മുൻപാ എഴുന്നേറ്റത്…അപ്പൊ ഇവിടെ അമ്മയും മകനും തമ്മിൽ ഭയങ്കര സ്നേഹപ്രകടനം, ഞാനായിട്ട് അത് നശിപ്പിക്കണ്ടല്ലോ എന്നോർത്തു കിടന്നതാ”
“എഴുന്നേൽക്ക് പെണ്ണെ…നേരം എത്രയായി കിടക്കുന്നു..”
“ഞാൻ എഴുന്നേറ്റോളാം,അമ്മ പൊയ്ക്കോ”
സീതയെ പറഞ്ഞയച്ചു വീണ്ടും അനാമിക ഗൗതമിന്റെ മടിയിൽ തന്നെ കിടന്നു,
“അയ്യോ…ഒരു കാര്യം മറന്നു..”
അവൾ ഗൗതമിന്റെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു.പിന്നെ പെട്ടന്ന് അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങി
“എന്താ മോളെ…എന്താ നീ മറന്നത്”
“ഏട്ടന് ആക്‌സിഡന്റ് ആയി കാര്യം ഞാൻ അച്ചുവിനെ വിളിച്ചു പറഞ്ഞില്ല…”
“ഏയ്യ്…അതൊന്നും വേണ്ട…എനിക്ക് അത്ര വല്യ കാര്യമായൊന്നും പറ്റിയില്ലല്ലോ…ഇനി അയാളെ വിളിച്ചു പറയാൻ ഒന്നും നിൽക്കണ്ട”
“അവളെ വിളിച്ചു പറഞ്ഞില്ലെങ്കിൽ മോശമല്ലേ ഏട്ടാ…അവളോട് പറയേണ്ടതല്ലേ…അല്ലെങ്കിൽ ഏട്ടന്റെ ഫോണിൽ നിന്ന് വിളിക്കാം അതാവുമ്പോ രണ്ടാൾക്കും നമ്പറും കിട്ടുമല്ലോ”
അനാമിക പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നിയതുകൊണ്ട് ഗൗതം പിന്നെ ഒന്നും പറയാതെ തെന്റെ ഫോൺ അവളുടെ കയ്യിലേക്ക് കൊടുത്തു
ഗൗതമിന്റെ ഫോൺ ഓൺ ആക്കിയ അനാമികക്ക് വോൾപേപ്പർ ആയി അവർ നാലുപേരും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
“ഹലോ…”
മറുതലക്കൽ നിന്നും അച്ചുവിന്റെ ശബ്ദം കേട്ടപ്പോൾ അനാമിക ഒന്നും സംസാരിക്കാതെ ആ ഫോൺ ഗൗതമിന്റെ ചെവിയിലേക്ക് ചേർത്തു
⚪️⚪️⚪️⚪️⚪️
അനാമികയുടെ ഒപ്പം ഗൗതമിനെ കാണാൻ പോയതിനു ശേഷം തിരിച്ചു വീട്ടിൽ എത്തിയതായിരുന്നു അച്ചു .
“മോളെ…നീ വന്നോ…അനു എന്താ കയറാതെ പോയത്…”
അനാമികയുടെ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് വന്നതായിരുന്നു മിനി, അപ്പോഴേക്കും അനാമിക പോയിരുന്നു
“അവൾ പെട്ടന്ന് വീട്ടിൽ എത്തണം എന്ന് പറഞ്ഞു പോയതാ,എന്താ കാര്യം എന്ന് പറഞ്ഞില്ല”
“അവൾ ഇങ്ങു വരട്ടെ ഞാൻ വച്ചിട്ടുണ്ട്”
മിനി അച്ചുവിനെയും കൂട്ടിക്കൊണ്ട് ഉള്ളിലേക്ക് നടന്നു
“നീ പോയിട്ട് എന്തായി മോളെ,…ഗൗതമിനെ കണ്ടില്ലേ…”
“കണ്ടു അമ്മേ…”
അല്പം നാണത്തോടെ മുഖം കുനിച്ചായിരുന്നു അച്ചുവിന്റെ മറുപടി,
മകളുടെ മുഖത്തു നിന്നും അവൾക്ക് ഗൗതമിനെ ഇഷ്ടായി എന്ന് മിനിക്ക് മനസ്സിലായി
???❤️❤️
❤️❤️❤️❤️
♥️♥️♥️