“എന്നോട് സോറി പറഞ്ഞതിന്…ഞാൻ എന്തെങ്കിലും തെറ്റ് ചെയ്‌താൽ എന്റെ ഏട്ടന് എന്നെ വഴക്ക് പറയാം..,അടിക്കാം…, അതിന് സോറി പറയണ്ട കാര്യം ഉണ്ടോ …”
അനാമികയുടെ ആ വാക്കുകൾ കേട്ടപ്പോൾ അവൾ തന്റെ കയ്യിൽ തന്നത് ശരിക്കും ഒരു സമ്മാനം തന്നെ ആയിരുന്നു എന്നവന് തോന്നി
അവൻ മറുപടി ഒന്നും പറയാതെ അനാമികയെ തന്റെ മടിയിലേക്ക് ചായ്ച്ചു കിടത്തി, ഗൗതമിന്റെ കൈ വിരലുകൾ അവളുടെ മുടിയെ തഴുകിക്കൊണ്ടിരുന്നു
“അനൂ…നീ ഉറങ്ങിയോ ”
കുറച്ചു സമയം ആയിട്ടും അനാമികയുടെ അനക്കം ഒന്നും കാണാതെ ഗൗതം അവളെ തട്ടിവിളിച്ചു, സൈഡിലേക്ക് ചെരിഞ്ഞു കിടക്കുന്ന അനാമികയുടെ മുഖം കാണാൻ കഴിയുന്നില്ലെങ്കിലും അവളുടെ ശ്വാസത്തിന്റെ താളത്തിൽ നിന്നും അവൾ ഉറങ്ങി എന്ന് ഗൗതമിന് മനസ്സിലായി
തല ഉയർത്തി മാറ്റിയാൽ അവൾ ഉണരും എന്ന് തോന്നിയതിനാൽ അതിന് മുതിരാതെ തന്റെ മടിയിൽ ഇടിക്കുന്ന അവളുടെ തലയിൽ കൈ വച്ചുകൊണ്ട് അവനും അവിടെ ചാരിക്കിടന്നു
“ആഹാ…രണ്ടും കിടന്ന് നല്ല ഉറക്കമാണോ…എഴുന്നേൽക്ക് സമയം എന്തായെന്ന് അറിയോ …”
പാതിമയക്കത്തിൽ സീതയുടെ ശബ്ദം കേട്ടാണ് ഗൗതം കണ്ണുകൾ തുറക്കുന്നത്, തന്റെ തുടയിൽ അനുഭവപ്പെട്ട ഭാരത്തിൽ നിന്നും അനാമിക ഇപ്പോഴും ഉറക്കത്തിൽ ആണെന്ന് അവന് മനസ്സിലായി
“സീതമ്മേ…”
“അപ്പൂ …കൈക്ക് വേദന ഉണ്ടോടാ…”
ചോദിക്കുന്നതിനൊപ്പം സീത ഗൗതമിന്റെ അരികിലായി ഇരിക്കുകയും ചെയ്തു
“ഇപ്പൊ വേദന ഒന്നും ഇല്ലമ്മേ …”
“സൂക്ഷിച്ചു വണ്ടി ഓടിക്കണ്ടേ മോനെ..ലക്ഷ്മിക്ക് നീ മാത്രമല്ലേ ഉള്ളു..”
“അപ്പൊ നിങ്ങളോ… നിങ്ങളും ഇല്ലേ അമ്മേ ഇപ്പൊ ഞങ്ങൾക്ക് …”
ഗൗതം അത് ചോദിക്കുമ്പോൾ അവന്റെ കണ്ണുകളിൽ ഒരു പ്രതീക്ഷ തളംകെട്ടിയിരുന്നു
“മോനെ …”
സീത അവനെ തന്റെ മാറോടു ചേർത്തു
“എന്നും ഞങ്ങൾ ഉണ്ടാവും…ഞങ്ങൾക്ക് നീയും ഉണ്ടാവണം അതാണ് അമ്മ പറഞ്ഞത്…”
അത് പറയുമ്പോ സീതയുടെ കണ്ണുകളിൽ നിന്നും രണ്ട് തുള്ളി അടർന്നു വീണു
ഗൗതമിന്റെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകിക്കൊണ്ട് സീത അവനിനിൽ നിന്നും വിട്ടകന്നു
“ഈ പെണ്ണെന്ത് ഉറക്കമാ…”
അനാമികയെ എഴുന്നേൽപ്പിക്കാൻ പോയ സീതയെ ഗൗതം തടഞ്ഞു
“വേണ്ടമ്മേ…അവൾ കിടന്നോട്ടെ …കുറെ കരഞ്ഞതല്ലേ…”
“നിന്റെ കാൽ മരവിക്കും മോനെ…നേരം കുറെ ആയില്ലേ അവൾ കിടക്കുന്നു …”
“ഏയ്യ് …അതൊന്നും സാരമില്ല അമ്മേ…ഇങ്ങനെ കിടക്കാൻ എനിക്കവൾ മാത്രമല്ലേ ഉള്ളു …”
“ആ, എന്നാൽ ചേട്ടനും അനിയത്തിയും കൂടെ എന്താന്നാൽ ആയിക്കോ… ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ അവിടെ ലക്ഷ്മി ഒറ്റക്കല്ലേ ….”
സീത അടുക്കളയിലേക്ക് പോകുവാനായി എഴുന്നേറ്റു
???❤️❤️
❤️❤️❤️❤️
♥️♥️♥️