അനാമികയുടെ കഥ 8 [പ്രൊഫസർ ബ്രോ] 315

“മ്മ് …”

“എന്തിനാ കരയുന്നെ…ഏട്ടൻ ഇല്ലേ മോളുടെ ഒപ്പം…എന്നും ഉണ്ടാവുകയും ചെയ്യും ട്ടോ…”

“ഇല്ലേട്ടാ…അവൻ നമ്മളെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ല”

“മോളെ…നിനക്ക് ഏട്ടനെ വിശ്വാസം ആണോ…”

അനാമിക ഒന്നും മനസ്സിലാകാതെ ഗൗതമിനെ നോക്കി

“മോൾടെ ഏട്ടനാണ് പറയുന്നത്…എന്തൊക്കെ സംഭവിച്ചാലും എന്റെ മോളുടെ ഒപ്പം എന്നും ഏട്ടൻ ഉണ്ടാകും…പോരെ…,,, പിന്നെ അരുണിന്റെ കാര്യം …അത് നമുക്ക് നോക്കാന്നെ …”

“ഏട്ടാ …”

“ഇനി ഇതിനെക്കുറിച്ച് ഒരു സംസാരം ഇല്ല അനൂ …”

ഗൗതമിന്റെ ഉറച്ച ശബ്ദങ്ങൾ കേട്ടതും അനാമിക പിന്നെ ഒന്നും സംസാരിച്ചില്ല

“നീ എന്നോട് പറഞ്ഞത് അമ്മയോടോ ആരോടെങ്കിലുമോ പറഞ്ഞോ”

“ഇല്ല ”

“ആ ,എന്നാൽ പറയണ്ട …”

“ശരിയേട്ടാ..”

“അപ്പൊ, വിഷമം ഒക്കെ മാറിയില്ലേ ഇനി പോയി മുഖം ഒക്കെ കഴുകി എന്റെ കാന്താരിയായി തിരിച്ചു വാ…”

“ഞാൻ കുറച്ചു സമയം ഈ മടിയിൽ കിടക്കട്ടെ ഏട്ടാ..”

അനാമിക ഗൗതമിന്റെ മടിയിലേക്ക് ചാഞ്ഞു

“അതൊക്കെ വന്നിട്ട് കിടക്കാം,ഇപ്പോ പോയി മുഖം കഴുകിയിട്ടു വാ പെണ്ണെ..”

ഗൗതം അനാമികയെ ഉന്തി തള്ളി വിട്ടു, അവൾ ചിണുങ്ങിക്കൊണ്ട് ബാത്റൂമിലേക്ക് പോയി

അനാമിക പോയതും ഗൗതം എന്തോക്കെയോ ചിന്തകളിൽ ആണ്ടു ,

“ഏട്ടാ …”

അനാമികയുടെ ശബ്ദം കേട്ട് അവളുടെ മുഖത്തേക്ക് നോക്കിയ ഗൗതമിന് സന്തോഷം ആയി, ഇത്രയും സമയം ഉണ്ടായിരുന്ന ക്ഷീണിച്ച മുഖം ഒക്കെ മാറി നല്ല ഉന്മേഷത്തോടെ തന്റെ മുന്നിൽ നിൽക്കുന്ന അനാമിക

“ഇപ്പൊ നോക്കിക്കേ എന്ത് സുന്ദരിയാ എന്റെ മോൾ… എനിക്കെന്നും നിന്നെ ഇങ്ങനെ കാണാനാ ഇഷ്ടം…എന്റെ മുന്നിൽ ഇനി കരഞ്ഞോണ്ട് നിന്നാൽ നീ വാങ്ങിക്കും നോക്കിക്കോ ”

ഗൗതം പറഞ്ഞതിന് കൊഞ്ഞനം കുത്തി മറുപടി നൽകിക്കൊണ്ട് അനാമിക അവനരികിലായി ഇരുന്നു .

“ഇനി വേണമെങ്കിൽ മടിയിൽ കിടന്നോ ”

ഗൗതം തന്റെ തുടയിൽ നിന്നും കൈകൾ മാറ്റിക്കൊണ്ട് അനാമികയെ ക്ഷണിച്ചു

“ഇപ്പൊ കിടക്കാം അതിന് മുൻപ് എന്റെ വക ഒരു സമ്മാനം ഉണ്ട് ഏട്ടന്”

“സമ്മാനമോ…എന്ത് സം…..ആാാാ ….”

ഗൗതം പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപേ അനാമികയുടെ നീട്ടി വളർത്തിയ നഖങ്ങൾ അവന്റെ കൈകളിൽ ഇറങ്ങിയിരുന്നു

“ഇതെന്തിനാണെന്ന് മനസ്സിലായോ…”

“ഇല്ല…ആവൂ …”

അനാമികക്ക് മറുപടി നൽകിക്കൊണ്ട് ഗൗതം അവൾ പിച്ചിയ സ്ഥലത്ത് ഊതി

72 Comments

  1. ???❤️❤️

  2. ❤️❤️❤️❤️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Comments are closed.