“കൺഗ്രാജുലേഷനോ…എന്തിന്…ചാകാത്തതിനാണോ ഡോക്ടർ …”
തമാശ കലർത്തിയുള്ള എന്റെ ആ ചോദ്യത്തിന് ഒരു ചെറിയ തല്ലു കിട്ടി ഡോക്ടർ ന്റെ വക
“വേണ്ടാത്തത് പറയാതെടോ…തന്റെ കല്യാണം ഒക്കെ ആയില്ലേ അതിന് കൺഗ്രാജ്‌സ് പറഞ്ഞതാണ്”
കല്യാണം ആലോചിച്ചു തുടങ്ങിയതേ എല്ലാവരും ഇതെങ്ങനെ അറിഞ്ഞു എന്നതായിരുന്നു എന്റെ സംശയം
“കല്യാണം ഒന്നും ആയില്ല ഡോക്ടർ…ഒരു ആലോചന നടക്കുന്നുണ്ട് അത്ര മാത്രം…അല്ല ഡോക്ടർ ഇതെങ്ങനെ അറിഞ്ഞു…”
“താൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയുടെ ഒരു ഫ്രണ്ട് ഇവിടെ വന്നിരുന്നു തന്നെക്കുറിച്ച് അന്വേഷിക്കാൻ…എന്റെ ഒരു ഫ്രണ്ടിന്റെ മകനാണ്”
അച്ചുവിന്റെ ഒരു ഫ്രണ്ട് എന്നെക്കുറിച്ച് അന്വേഷിക്കാൻ വന്നു എന്നാണ് ഞാൻ കരുതിയത്
“അച്ചുവിന്റെ ഫ്രണ്ടോ…അതെപ്പോ…”
“അച്ചുവോ…അനാമിക എന്നല്ലേ ആ കുട്ടിയുടെ പേര്…”
“അനാമിക എന്റെ അനിയത്തി ആണ് ഡോക്ടർ…അർച്ചന എന്നാണ് ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയുടെ പേര്…”
അത് പറഞ്ഞു നിർത്തിയപ്പോഴും അനുവിന്റെ കാര്യം അയാൾ എങ്ങനെ അറിഞ്ഞു എന്ന സംശയം എനിക്ക് ബാക്കി ആയിരുന്നു
“പക്ഷെ അനാമിക എന്നാണല്ലോ അവൻ പറഞ്ഞ പേര്… കുറച്ചു നാൾ മുൻപ് ഇവിടെ ഒരു കുട്ടി അഡ്മിറ്റ് ആയിരുന്നില്ലേ…ആത്മയത്യാ ചെയ്യാൻ ശ്രമിച്ച് …ആ കുട്ടിയുടെ കാര്യം പറഞ്ഞപ്പോൾ അത് തന്നെയാണ് ആള് എന്ന് പറയുകയും ചെയ്തു…”
ഡോക്ടർ പറഞ്ഞതിൽ നിന്നും അയാൾ ആരാലോ തെറ്റിദ്ധരിപ്പിക്ക പെട്ടു എന്നെനിക്ക് മനസ്സിലായി,പക്ഷെ ആരാണെന്ന് മനസ്സിലായില്ല
“ഡോക്ടറെ… അന്ന് ഇവിടെ ഉണ്ടായിരുന്ന കുട്ടി അനാമിക തന്നെയാണ്…എന്റെ അനിയത്തി… പക്ഷെ ഇതൊക്കെ ഡോക്ടർനോട് പറഞ്ഞ ആളാരാ…”
“ഞാൻ പറഞ്ഞില്ലെടോ…എന്റെ ഒരു ഫ്രണ്ടിന്റെ മകനാണ്…അരുൺ…”
അരുൺ…ആ ഒരു പേര് മതിയായിരുന്നു എനിക്ക് കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കാൻ. അപ്പൊ പോലും ഞാൻ കരുതിയത് അവൻ വെറുതെ അന്വേഷിച്ചു പോകും എന്നാണ് പക്ഷെ ഇപ്പൊ അനു പറയുമ്പോൾ എന്റെ ഈ ആക്‌സിഡന്റിന്റെ കാരണം അവൻ ആണെന്ന് എനിക്കും തോന്നുന്നു
⚪️⚪️⚪️⚪️⚪️
“ഏട്ടാ…എനിക്ക് പേടി ആകുന്നു ഏട്ടാ…അവൻ ഇനിയും എന്തെങ്കിലും ഒക്കെ ചെയ്യും…എനിക്ക് പേടി ആകുന്നു ഏട്ടാ…”
ഗൗതമിന്റെ അരികിൽ ചേർന്നിരുന്ന് അവനെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു കരയുകയായിരുന്നു അനാമിക,
ഗൗതം അവന്റെ പ്ലാസ്റ്റർ ഇടാത്ത കൈ കൊണ്ട് അവളെ അടർത്തി മാറ്റി ആ കണ്ണുകൾ തുടച്ചു
“മോളെ…നീ കരയല്ലേ…ഏട്ടനൊന്നും പറ്റിയില്ലല്ലോ…ഇതവൻ ചെയ്തതൊന്നും അല്ല എന്റെ അശ്രദ്ധ കൊണ്ട് പറ്റിയതാ…”
അവന്റെ സാന്ത്വന വാക്കുകൾ ഒന്നും അവളുടെ ഉള്ളിലെ വിഷമത്തിനെ കുറക്കാൻ പോന്നതായിരുന്നില്ല, അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു
“ഏട്ടൻ എന്നെ സമാധാനിപ്പിക്കാൻ പറയുന്നതാ…,എനിക്കറിയാം ഇതവൻ തന്നെ ചെയ്തതാ…അവൻ തന്നെ എന്നോട് പറഞ്ഞതാ…”
“അവൻ നിന്നോട് എന്താ പറഞ്ഞത്…”
അരുൺ തന്നെ വിളിച്ചു പറഞ്ഞ കാര്യങ്ങൾ മുഴുവൻ അനാമിക ഗൗതമിനെ പറഞ്ഞു കേൾപ്പിച്ചു,അപ്പോഴും അവൾ കരയുകയായിരുന്നു
???❤️❤️
❤️❤️❤️❤️
♥️♥️♥️