“ആ ശരി പോകാം…ഞാൻ ഒന്ന് ഡ്രസ്സ് മാറട്ടെ ”
അനാമികയുടെ ആ ദയനീയാവസ്ഥ സീതക്കും സഹിക്കാൻ കഴിഞ്ഞില്ല
⚪️⚪️⚪️⚪️⚪️
കാളിംഗ് ബെൽ അടിച്ചു കുറച്ചു സമയം കഴിഞ്ഞാണ് വാതിൽ തുറന്നത്, വാതിൽ തുറന്നു വന്ന ലക്ഷ്മിയുടെ കണ്ണുകളിൽ ഒരു നനവ് കണ്ടതും അനാമിക ലക്ഷ്മിയെ കടന്ന് ഉള്ളിലേക്ക് ഓടി
“ഏട്ടാ..”
ഇടത് കയ്യിൽ പ്ലാസ്റ്ററും ആയി സോഫയിൽ ചാരിയിരിക്കുന്ന ഗൗതമിനെ കണ്ടതും അനാമിക കരയാൻ തുടങ്ങി
“അനൂ…നീ എന്തിനാ കരയുന്നത്…എനിക്കൊന്നും ഇല്ലടാ…ഒരു ചെറിയ പൊട്ടൽ, അത്ര മാത്രം”
“ഞാൻ കാരണം എന്റെ ഏട്ടൻ…”
“നീ കാരണമോ…എന്തൊക്കെയാ മോളെ നീ ഈ പറയുന്നത്…എനിക്കൊന്നും പറ്റിയില്ലടാ..വണ്ടി ആകുമ്പോ തട്ടുകയും മുട്ടുകയും ഒക്കെ ചെയ്യില്ലേ…അത്രേ ഉള്ളു…”
“അല്ല ഏട്ടാ…ഇത് വെറുതെ മുട്ടിയതല്ല…അവനാ …അവൻ …അരുൺ,അവനാ ഏട്ടനെ അപകടപ്പെടുത്തിയത്…
“നീ ചുമ്മാ ഓരോന്ന് ആലോചിച്ചു കൂട്ടുന്നതാ മോളെ…അല്ലാതെ അവൻ എന്തിനാ എന്നെ …”
“അവൻ തന്നെയാ ഏട്ടാ…അവൻ എന്നെ വിളിച്ചു പറഞ്ഞു അവനാ ചെയ്തത് എന്ന്”
അനാമിക പറഞ്ഞ് നിർത്തിയപ്പോൾ ഗൗതം എല്ലാം ഒന്ന് ആലോചിച്ചു നോക്കി
⚪️⚪️⚪️⚪️
ഞാൻ വളരെ സന്തോഷത്തോടെ ആണ് കഫെ ഡേയിൽ നിന്നും വണ്ടി എടുത്തത്,
എന്നെങ്കിലും കല്യാണം കഴിക്കുകയാണെങ്കിൽ എങ്ങനെ ഉള്ള ആളിനെ കല്യാണം കഴിക്കണം എന്നുള്ള ഒരു ആഗ്രഹം ഉണ്ടായിരുന്നു. ആ ആഗ്രഹങ്ങൾ എല്ലാം ഒത്തിണങ്ങിയ ഒരു പെണ്ണാണ് അച്ചു എന്ന് എന്റെ മനസ്സ് പറയുന്നു
മോളെ അനൂ നീയാണ് എന്റെ ജീവിതത്തിൽ ഇന്നുള്ള എല്ലാ സന്തോഷങ്ങൾക്കും കാരണം, അമ്മയും ഞാനും മാത്രം ആയിരുന്ന ഞങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചമായി ആണ് നീയും സീതമ്മയും വന്നത്. ഇന്ന് ഞങ്ങൾക്കും ബന്ധുക്കൾ ആയി ആരെങ്കിലും ഉണ്ടെന്നുള്ള തോന്നൽ ജീവിതത്തിൽ ആദ്യമായി വന്നിരിക്കുന്നു. ഇപ്പൊ എനിക്ക് ഒത്തു ചേർന്ന എന്നെ മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളിയെക്കൂടി എനിക്ക് തന്നിരിക്കുന്നു…
എന്റെ കണ്ണുകൾ റോഡിൽ ആയിരുന്നു എങ്കിലും എന്റെ മനസ്സ് അവിടെ ആയിരുന്നില്ല, ആ സമയത്താണ് ഉച്ചത്തിൽ ഹോൺ മുഴക്കിക്കൊണ്ട് എന്റെ വണ്ടിയോട് ചേർന്ന് ഒരു വണ്ടി നല്ല സ്പീഡിൽ പോയത്, ഒരു നിമിഷത്തെ വെപ്രാളത്തിൽ ചെയ്തത് മുഴുവൻ അബദ്ധങ്ങൾ ആയിരുന്നു
അവസാനത്തെ ഓർമയിൽ എന്റെ നേരെ വരുന്ന ഒരു മരം മാത്രമേ ഉള്ളു,പിന്നെ കണ്ണ് തുറക്കുന്നത് ആശുപത്രി കിടക്കയിൽ ആണ്
കൃത്യമായി പ്രവർത്തിച്ച എയർ ബാഗ് ആണ് എന്റെ ജീവൻ രക്ഷിച്ചത് എന്നാണ് സാം ഡോക്ടർ പറഞ്ഞത്.
കയ്യിൽ പ്ലാസ്റ്റർ എല്ലാം ഇട്ട് കഴിഞ്ഞതിനു ശേഷം പോരാൻ തുടങ്ങുകയായിരുന്നു ഞാൻ
“ഗൗതം…ഒന്ന് നിൽക്കടോ…”
പുറത്തേക്ക് നടന്നു തുടങ്ങിയ എന്നെ സാം ഡോക്ടർ പിന്നിൽ നിന്നും വിളിച്ചു.
“എന്താ ഡോക്ടർ…”
“കൺഗ്രാജുലേഷൻ…”
നടന്നടുത്തെത്തിയ ഡോക്ടർ എന്റെ കൈ കുലുക്കിക്കൊണ്ടാണ് അത് പറഞ്ഞത് ,പക്ഷെ അതിന്റെ കാരണം മാത്രം എനിക്ക് മനസ്സിലായില്ല
???❤️❤️
❤️❤️❤️❤️
♥️♥️♥️