അനാമികയുടെ കഥ 8 [പ്രൊഫസർ ബ്രോ] 315

“പോകല്ലേ…ഇന്നത്തെ വിശേഷങ്ങൾ ഒക്കെ പറ കേൾക്കട്ടെ…., അല്ല ഞാൻ നിന്നെ കാര്യങ്ങൾ ഒക്കെ എന്തായി എന്നറിയാൻ വിളിച്ചിരുന്നു നിന്റെ ഫോൺ ഓഫ്‌ ആയിരുന്നു.എന്താ ചാർജ് തീർന്നു പോയോ…”

രാഘവന്റെ ചോദ്യം കേട്ടപ്പോൾ അനാമിക കുറച്ചു സമയം ഒന്നും മിണ്ടാത്തെ മുഖം കുനിച്ചിരുന്നു. പിന്നെ പതിയെ എഴുന്നേറ്റ് തന്റെ മുറിയിലേക്ക് പോയി

അനാമികയുടെ ആ പെരുമാറ്റം കണ്ടപ്പോൾ ഗൗതമും അച്ചുവും തമ്മിൽ ഉള്ള ബന്ധം നടക്കില്ല എന്ന തോന്നലാണ് രാഘവന് ഉണ്ടായത്

രണ്ട് മിനിറ്റിനു ശേഷം തിരിച്ചുവന്ന അനാമികയുടെ കയ്യിൽ തന്റെ നാമാവശേഷമായ ഫോണിന്റെ അവശേഷിപ്പുകളും ഉണ്ടായിരുന്നു

“എന്താ മോളെ ഇത്…എന്താ പറ്റിയെ…”

രാഘവന് മറുപടിയായി അവൾ അന്ന് രാവിലെ മുതൽ നടന്നത് എല്ലാം പറഞ്ഞുകൊടുത്തു .അരുൺ വിളിച്ചത് മാത്രം പറഞ്ഞില്ല

ഗൗതമിന് ആക്‌സിഡന്റ് ആയി എന്നറിഞ്ഞപ്പോൾ അയാളിൽ ഒരു ഞെട്ടൽ ഉണ്ടായിരുന്നു.പിന്നെ അനാമിക തന്നെ അവന് ഒന്നും ഇല്ല ചെറിയ പരിക്കുകൾ മാത്രമേ ഉള്ളു എന്ന് പറഞ്ഞപ്പോളാണ് അയാൾക്ക് സമാധാനം ആയത്

സംസാരം അവസാനിപ്പിച്ച് അടുക്കളയിലേക്ക് നടന്ന അനാമികയുടെ കൈയ്യിൽ താൻ കൊണ്ടുവന്ന കവർ നൽകിയാണ് അയാൾ വിട്ടത്

അനാമിക പോയതും അയാൾ തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് സീതയുടെ സഹോദരന് ഡയൽ ചെയ്തു

“വിജയൻ അളിയാ…”

“എന്താടോ…പതിവില്ലാതെ…”

“അത്…അളിയാ… എനിക്ക് അളിയനെ ഒന്ന് നേരിട്ട് കാണണം…കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…”

“ഹ്മ്മ്…ശരി താൻ ഇങ്ങോട്ട് പോരെ ഞാൻ ഇവിടെ കാണും…”

“ശരി അളിയാ…”

⚪️⚪️⚪️⚪️⚪️

നിലവിളക്ക് വച്ച് അച്ചുവും മിനിയും നാമം ജപിക്കുന്ന സമയത്താണ് രാഘവൻ അങ്ങോട്ടേക്ക് എത്തുന്നത്, തന്നെ കണ്ട് എഴുന്നേൽക്കാൻ പോയ അവരെ തടഞ്ഞുകൊണ്ട് അയാൾ വീടിന്റെ ഉള്ളിലേക്ക് നടന്നു

എല്ലാം വിജയനോട് ഏറ്റുപറയണം എന്നുറപ്പിച്ചാണ് അങ്ങോട്ട് എത്തിയത് എങ്കിലും അയാളെ കണ്ടതും അത്രയും സമയം തന്നിൽ ഉണ്ടായിരുന്ന ധൈര്യം ചോർന്നുപോകുന്നത് രാഘവന് മനസ്സിലാകുന്നുണ്ടായിരുന്നു

“അളിയാ…”

രാഘവന്റെ ആ വിളി കേട്ടാണ് tv യിൽ വാർത്ത കണ്ടുകൊണ്ടിരുന്ന വിജയൻ വാതിൽക്കലേക്ക് നോക്കുന്നത്,

“ആ …വാടോ…”

രാഘവന്റെ മുഖത്തു നോക്കി ചിരിച്ചു എന്ന് വരുത്തിക്കൊണ്ട് അയാൾ രാഘവനെ തന്റെ അരികിലേക്ക് വിളിച്ചു

രാഘവൻ മടിച്ചു മടിച്ചാണ് വിജയന്റെ അരികിൽ കിടന്ന കസേരയിൽ ഇരുന്നത്,.

“ആ…പറ രാഘവാ…താൻ എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞത്…”

രാഘവൻ പറയാൻ പോകുന്നത് എന്താണെന്ന് അയാൾക്ക് അറിയാമായിരുന്നു എങ്കിലും അത് രാഘവനിൽ നിന്ന് തന്നെ കേൾക്കാൻ വേണ്ടി അയാൾ ഒന്നും അറിയാത്തത് പോലെ നടിച്ചു

72 Comments

  1. ???❤️❤️

  2. ❤️❤️❤️❤️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Comments are closed.