“സാം…നിങ്ങൾക്ക് ഈ കഥയിൽ ഇനി റോൾ ഇല്ല, അനാമികയും ഗൗതവും തമ്മിൽ ഉള്ള ബന്ധം എന്താണെന്ന് അറിയാൻ എനിക്ക് നിങ്ങളെ ആവശ്യമായിരുന്നു. അത് സാധിച്ചിരിക്കുന്നു ഇനി നിങ്ങൾക്ക് വിശ്രമിക്കാം…,”
അത്രയും പറഞ്ഞുകൊണ്ട് അവൻ വീണ്ടും തന്റെ പ്രതിബിംബത്തെ നോക്കിക്കൊണ്ട് അവിടെ തന്നെ നിന്നു
⚪️⚪️⚪️⚪️⚪️
“അപ്പൊ ഇനി ഒരു ഇടനിലക്കാരി ആയി എന്റെ ആവശ്യം ഇല്ലല്ലോ, രണ്ട് പേർക്കും തമ്മിൽ ഇനി എപ്പോ വേണമെങ്കിലും പ്രണയ സല്ലാപങ്ങൾ നടത്താമല്ലോ…,നമ്പർ കിട്ടിയില്ലേ…”
കാർ പോർച്ചിലേക്ക് നടക്കുന്ന സീതക്കും ലക്ഷ്മിക്കും പിന്നാലെ നടക്കുകയായിരുന്നു അനാമികയും ഗൗതമും.അനാമിക പറഞ്ഞത് കേട്ട് ഗൗതം അവളുടെ മുഖത്തേക്ക് നോക്കി
“പ്രണയ സല്ലാപമോ…അതിന് ഇപ്പൊ വരെയും അയാൾ എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ…”
“എന്റെ ഏട്ടാ…അതൊക്കെ പറയണോ… ഏട്ടന് അപകടം പറ്റി എന്നറിഞ്ഞപ്പോൾ അവളുടെ പേടി ഏട്ടനും കേട്ടതല്ലേ…അതിൽ നിന്നു തന്നെ മനസ്സിലാകില്ലേ അവൾക്ക് ഏട്ടനെ ഇഷ്ടാണ് എന്ന്…”
“എനിക്ക് അവളെ ഇഷ്ടമാകാനുള്ള കാരണം എന്താണെന്ന് അറിയുമോ നിനക്ക്”
ഗൗതമിന്റെ ചോദ്യം കേട്ട് ഒരുനിമിഷത്തെ ആലോചനക്ക് ശേഷം അനാമിക സംസാരിച്ചു തുടങ്ങി
“അച്ചുവിനെ കാണാൻ കൊള്ളാം, നന്നായി പഠിച്ചിട്ടുണ്ട്, ഏട്ടന് ചേരും…,ഇതൊക്കെ അല്ലെ…”
ഗൗതം അനാമികയെ നോക്കി ഒന്ന് പുഞ്ചിരിച്ചു
“നീ പറഞ്ഞതൊക്കെ ഉണ്ടാകാം…, പക്ഷെ ഇതൊന്നും ഇല്ലായിരുന്നെങ്കിലും അയാളെ എനിക്ക് ഇഷ്ടാവുമായിരുന്നു…, അയാൾ ഈ സമയം വരെ എന്നോട് പറഞ്ഞത് അയാളുടെ തീരുമാനം വീട്ടുകാരുടെ ഇഷ്ടമാണ് എന്നാണ്…, അച്ഛനും അമ്മയ്ക്കും ഇത്രയും സ്നേഹവും ബഹുമാനവും നൽകുന്ന ഒരാൾ കല്യാണം കഴിച്ചാൽ അവർ ചെല്ലുന്ന വീട്ടിൽ ഉള്ളവരോടും ഇതേ സ്നേഹം തന്നെ കാണിക്കും., അതാണ് എനിക്ക് അയാളെ ഇഷ്ടമാകാനുള്ള പ്രധാന കാരണം”
ഗൗതം കുറഞ്ഞ വാക്കുകളിൽ പറഞ്ഞത് ഒരുപാട് ചിന്തിക്കാനുള്ള കാര്യങ്ങൾ ആയിരുന്നു,അത് മനസ്സിലായത് കൊണ്ട് തന്നെ അനാമിക പിന്നെ ഒന്നും പറഞ്ഞില്ല
“അയാളുടെ വീട്ടുകാരുടെ അഭിപ്രായം അറിയട്ടെ എന്നിട്ടാവാം, പ്രണയ സല്ലാപങ്ങൾ
അനാമിക പറഞ്ഞ അതേ ടോണിൽ അവളെ കളിയാക്കിക്കൊണ്ട് ഗൗതം പറഞ്ഞവസാനിപ്പിച്ചു
“അനൂ…നീ പോകുന്നതിനു മുൻപ് എനിക്ക് അവന്റെ ഫോൺ നമ്പറും അഡ്രെസും വേണം…”
ഗൗതം ചോദിച്ചത് കേട്ട് അവന്റെ മുഖത്തേക്ക് നോക്കിയ അവളുടെ നോട്ടത്തിൽ ഒരു ചോദ്യ ഭാവം ആയിരുന്നു
“ചോദ്യം ഒന്നും വേണ്ട…,”
ഗൗതമിന്റെ വാക്കുകളിലെ ദൃഢത കണ്ടിട്ടാവാം മറിച്ചൊന്നും പറയാതെ അവൻ ചോദിച്ചതൊക്കെ അവൾ നൽകി
“കഴിഞ്ഞില്ലേ ഏട്ടന്റെയും അനിയത്തിയുടെയും സംസാരം.., വീട്ടിൽ പണി ഒരുപാട് ബാക്കി ആണ്. ചെന്നിട്ട് വേണം എല്ലാം നോക്കാൻ…”
സീതയുടെ ശകാരം കേട്ടതും ഗൗതമും അനാമികയും കൂടെ പോർച്ചിലേക്ക് ചെന്നു
അനാമികയും സീതയും വീട്ടിൽ എത്തിയപ്പോൾ രാഘവൻ വീട്ടിൽ ഉണ്ടായിരുന്നില്ല,
???❤️❤️
❤️❤️❤️❤️
♥️♥️♥️