അനാമികയുടെ കഥ 8 [പ്രൊഫസർ ബ്രോ] 315

“ഞാൻ കേൾക്കുന്നുണ്ടെടി,. നീ പറഞ്ഞോ…”

അനാമികയുടെ വാക്കുകളിൽ ഭയമോ സങ്കടമോ ഇല്ലാത്തത് അച്ചുവിന് ഒരു ചെറിയ സമാധാനം നൽകി .

“അനൂ…ഏട്ടന് എന്താ പറ്റിയത്…”

“ഏതോ പെണ്ണിനേയും വായിൽ നോക്കി വണ്ടി ഓടിച്ചതാ, ഇപ്പൊ കയ്യും വച്ചു കെട്ടി വീട്ടിൽ ഇരിപ്പായി”

“സീരിയസ് ആയി എന്തെങ്കിലും ചോദിക്കുമ്പോൾ നീ തമാശിക്കല്ലേ അനൂ…”

“ഈ…, ഏട്ടൻ പറഞ്ഞത് സത്യാടി …ഒരു ചെറിയ ആക്‌സിഡന്റ്, അത്രേ ഉള്ളു., നീ വെറുതെ ടെൻഷൻ ആകണ്ട…”

“ഹ്മ്മ്…എന്നാ ഏട്ടൻ റസ്റ്റ്‌ എടുക്കട്ടെ ഞാൻ പിന്നെ വിളിച്ചോളാം”

“ആ ,ശരി”

കാൾ കട്ട്‌ ആയതിനു ശേഷം അവൾ എല്ലാം ഒരിക്കൽക്കൂടി ആലോചിച്ചു നോക്കി,

‘അനുവിന്റെ ഏട്ടൻ…, അങ്ങനെ പറയണോ ഏട്ടൻ എന്ന് തന്നെ പറയാമോ…,,

ഏട്ടന് ആക്‌സിഡന്റ് ആയി എന്നറിഞ്ഞപ്പോൾ ഞാൻ എന്തിനാണ് അത്രയും ഭയന്നത്.,പരിചയമുള്ള ഒരാൾക്ക് ആക്‌സിഡന്റ് ആയി എന്നറിഞ്ഞാൽ ഭയക്കും., എന്നാലും ഇത്അത് മാത്രമായിരുന്നോ…, ഏട്ടന് ആക്‌സിഡന്റ് ആയി എന്നറിഞ്ഞ ആ സമയത്ത് തന്നെ ഞാൻ എല്ലാ ദൈവങ്ങളെയും വിളിച്ചു പോയി… പിന്നെ തമാശക്കാണെങ്കിലും ഏട്ടൻ ഒരു പെൺകുട്ടിയെ നോക്കി എന്ന് അനു പറഞ്ഞപ്പോൾ പെട്ടന്ന് എനിക്ക് വന്ന ദേഷ്യവും സങ്കടവും…,…,

ഇതാണോ പ്രണയം.,. ഒരു ദിവസത്തെ പരിചയം കൊണ്ട് ഇങ്ങനെ ഒക്കെ സംഭവിക്കുമോ…

അതേ ഇത് തന്നെയാണ് പ്രണയം, ഞാൻ ഏട്ടനെ പ്രണയിക്കുന്നു…

പക്ഷെ അച്ഛനും അമ്മയും ഇപ്പോഴും പൂർണ സമ്മതം പറഞ്ഞിട്ടില്ല,. ഇനി അവർ സമ്മതിച്ചില്ലെങ്കിലോ…’

അച്ചുവിന്റെ ചിന്തകൾ കാടുകയറുകയായിരുന്നു

⚪️⚪️⚪️⚪️⚪️

“ശേ… കൃത്യ സമയത്ത് ആ ബസ് എതിരെ വന്നതുകൊണ്ടാണ്. ഇല്ലെങ്കിൽ ഞാൻ അവനെ തീർത്തേനെ…, അല്ലെങ്കിലും അവനെ ഇല്ലാതാക്കുക എന്നതല്ലായിരുന്നല്ലോ എന്റെ ആവശ്യം, അവൾ ഭയക്കണം, അവൾ ഭയന്ന് എന്റെ അരികിൽ തന്നെ വരണം.അവൾ എന്റെ മുന്നിൽ കഴുത്ത് നീട്ടിത്തരണം. ആ കഴുത്തിൽ മഞ്ഞ ചരടിൽ തീർത്ത ഒരു കൊലക്കയർ എനിക്കണിയണം…,,..,, ഹ..ഹ..ഹ.. ”

അനാമികയെ വിളിച്ചതിനു ശേഷം തന്റെ മുറിയിൽ കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെ നോക്കി സംസാരിക്കുകയായിരുന്നു അരുൺ

അവന്റെ മുഖത്ത് ഒരു പൈശാചിക ഭാവമായിരുന്നു ആ സമയത്ത്.

“അവന് അപകടം പറ്റി എന്നത് ഉറപ്പാണ്, വണ്ടി നിയന്ത്രണം വിടുന്നതും അടുത്തുള്ള മരത്തിൽ പോയി ഇടിക്കുന്നതും ഞാൻ നേരിൽ കണ്ടതാണ്. പക്ഷെ അവന് എന്ത് സംഭവിച്ചു എന്നറിയില്ല , അതറിയാൻ എന്താ ഒരു വഴി…”

അവൻ കുറച്ചു സമയം എന്തോ ചിന്തിച്ചു നിന്നു, പിന്നെ എന്തോ ആലോചിച്ചു ഉറപ്പിച്ച പോലെ ആ ചുണ്ടിൽ ഒരു ചിരി നിറഞ്ഞു.

ആ സമയത്താണ് അരുണിന്റെ ഫോൺ ശബ്ദിക്കുന്നത്, പോക്കറ്റിൽ നിന്നും പുറത്തെടുത്ത ഫോണിൽ ഡോക്ടർ സാം എന്ന പേര് കണ്ടതും ആ കാൾ കട്ട്‌ ചെയ്തുകൊണ്ട് അവൻ ഫോൺ കട്ടിലിലേക്ക് ഇട്ടു

72 Comments

  1. ???❤️❤️

  2. ❤️❤️❤️❤️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

Comments are closed.