അനാമികയുടെ കഥ 2 [പ്രൊഫസർ ബ്രോ] 215

“മോളെ… അച്ഛൻ ഒരു കാര്യം പറഞ്ഞാൽ മോൾ കേൾക്കുമോ ”

അച്ഛൻ എന്നോട് സംസാരിക്കുന്നതിന് എന്തും ചെയ്യാൻ ഞാൻ തയാറായിരുന്നു. അച്ഛന്റെ ചോദ്യത്തിന് സമ്മതം പറയാൻ എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല

“മോൾ അരുണിനെ കല്യാണം കഴിക്കണം ”

എന്റെ മനസ്സിൽ ഒരു ഇടിമിന്നൽ പോലെയാണ് അച്ഛന്റെ വാക്കുകൾ വന്ന്‌ പതിച്ചത് ഞാൻ ഇരുന്ന ഇടത്ത് നിന്നും അറിയാതെ എഴുന്നേറ്റു പോയി . വേറെ എന്ത് ആവശ്യമാണെങ്കിലും ഞാൻ സന്തോഷത്തോടെ സാധിച്ചു കൊടുക്കുമായിരുന്നു എന്നാൽ അരുണിനെ കല്യാണം കഴിക്കുക എന്നുള്ളത്…

“അച്ഛാ…. ”

എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ അച്ഛൻ വീണ്ടും പറഞ്ഞുതുടങ്ങി

“മോൾ ഇതിന് സമ്മതിക്കണം, ആ മോന് മോളെ വല്യ ഇഷ്ടമാ നീ ഇത്രയും ഒക്കെ ചെയ്തിട്ടും അവൻ നിന്നെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ട്. ”

എല്ലാം അരുണിന്റെ പദ്ധതി പോലെ നടക്കുകയായിരുന്നു. അവനെ അവസാനമായി കണ്ടപ്പോളും അവൻ പറഞ്ഞത് അത് തന്നെ ആയിരുന്നു. എന്നെ വേറെ ഒരുത്തനും കെട്ടില്ല അവൻ തന്നെ കെട്ടും എന്ന്

പക്ഷെ അവൻ ഇങ്ങനെ ചെയ്യും എന്ന് കരുതിയിരുന്നില്ല.

“അച്ഛൻ വേറെ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കാം പക്ഷെ ഇത്… ”

എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ അത്രയും ഞാൻ പറഞ്ഞൊപ്പിച്ചു. എന്റെ മറുപടി അങ്ങനെ ആയിരിക്കും എന്ന് പ്രതീക്ഷിച്ചത് കൊണ്ടോ എന്തോ അച്ഛനിൽ വല്യ മാറ്റം ഒന്നും ഉണ്ടായില്ല.പക്ഷെ അത്രയും സമയം സംസാരിക്കാതെ ഇരുന്ന അമ്മ സംസാരിച്ചു തുടങ്ങി.

“ഞങ്ങൾ പറയുന്നത് നീ അനുസരിക്കും… നീ അവനെ തന്നെ കല്യാണം കഴിക്കും ”

“ഞാൻ പറയുന്നത് ഒന്ന് കേൾക്കമ്മേ… ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ”

“എന്തിനാ അനു ഇനിയും നുണ പറയുന്നത് എല്ലാം ഞങ്ങൾ കണ്ടതാണ്… ഇപ്പോഴും ആ കുട്ടി നിന്നെ കല്യാണം കഴിക്കണം എന്ന് പറയുന്നത് നിന്റെ ഭാഗ്യമാണ്”

എനിക്ക് അത് താങ്ങാൻ പറ്റുന്നതിനും അപ്പുറമായിരുന്നു

“ഞാൻ എന്ത് ചെയ്തു എന്നാണ് നിങ്ങൾ പറയുന്നത്… അതെങ്കിലും ഒന്ന് പറയൂ… അരുൺ എന്ത് പറഞ്ഞിട്ടുണ്ടെങ്കിലും അതെല്ലാം കള്ളമാണ് ഞാൻ ആരെയും ചതിച്ചിട്ടില്ല ”

പക്ഷെ ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ അവർ തയാറായിരുന്നില്ല. അവർ അവരുടെ തീരുമാനവും പറഞ്ഞു

“നീ അവനെ തന്നെ കല്യാണം കഴിക്കും ഇത് ഞങ്ങളുടെ തീരുമാനമാണ്. ഇനി നിനക്ക് അത് പറ്റില്ല എന്നാണെങ്കിൽ പിന്നെ നീ ഞങ്ങളെ കാണില്ല ”

അമ്മയുടെ ശബ്ദം ഉറച്ചതായിരുന്നു ആ ഒരു ഭീഷണിയെ മറികടക്കാൻ എനിക്ക് ആകുമായിരുന്നില്ല. പിന്നെയും ഞാൻ എന്തൊക്കെയോ പറയാൻ ശ്രമിച്ചു അവർ ഒന്നും കേൾക്കാൻ തയാറായില്ല അവസാനം ഞാൻ തന്നെ പരാജയം സമ്മതിച്ചു

28 Comments

  1. Bro, bhakki eavide…..

  2. ”അരുണ്‍” തന്‍റെ എഴുത്തിലെ ആദ്യത്തെ വില്ലന്‍ ക്യാരക്റ്റര്‍ ആണ്, അല്ലേേ? ഒന്നും നോക്കണ്ട പറ്റാവുന്നത്ര ക്രൂരനാക്കീക്കോളൂ. പിന്നെ നല്ല എഴുത്ത്. പ്രാണേശ്വരി ഇന്നാണ് കാണുന്നത്. അത് വായിച്ച് തീര്‍ത്തു. എന്നിട്ടാണ് ഇതിലേക്ക് വന്നത്.
    നന്മ നേരുന്നൂ

  3. ഹായ് പ്രൊഫ ബ്രോ…

    ആദ്യമേ തന്നെ വായിക്കാൻ വൈകിയതിലുള്ള ഖേദം അറിയിക്കുന്നു. ഇതിനിടയിൽ ലൈഫ് ഓഫ് പേയിൻ (Demon King) വായിച്ചു തുടങ്ങിയതാ. എന്തു പറയാൻ… ചിലന്തി വലയിൽ കുടുങ്ങിയ പ്രാണിയുടെ അവസ്ഥയായിരുന്നു എന്റേത്. ആദ്യാവസാനം വായിച്ചു തീരാതെ അനങ്ങാൻ പാറ്റാത്ത പോലെ ആക്കി കളഞ്ഞു. So kindly accept my apologies for the negligence and delay.

    ഇനി അനുവിലേക്ക്…

    എനിക്ക് പ്രധാനമായും തോന്നിയത്, വായനക്കാരന് എന്ന് നിലയിൽ ഈ കഥയിലെ ഒരു കഥാപാത്രവുമായിട്ട് വൈകാരിക ബന്ധം സ്ഥാപിക്കാൻ emotionally locked ആകാൻ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ്. കഥാപാത്രങ്ങളേ indepth ആയി അറിഞ്ഞു വരുന്നതല്ലേയുള്ളൂ, അതുകൊണ്ടായിരിക്കാം ഒരുപക്ഷെ. കഥയുടെ ഒരു സ്വഭാവം അനുസരിച്ച് Positive feelings/feel good factor ഉള്ള സന്ദർഭങ്ങൾ കുറവായതും ഒരു കാരണം ആകാം.

    വ്യക്തിപരമായി എനിക്ക് അനുഭവപരിചയം ഇല്ലാത്ത വിഷയത്തെ ആസ്പദമാക്കിയ കഥയായതുകൊണ്ട് അങ്ങോട്ട് naturally relate ചെയ്യാൻ പറ്റാത്ത പോലെ.

    പിന്നെ കഥയുടെ ആഖ്യായികളായ് കേന്ദ്ര കഥാപാത്രളേ പോലെ പലർ വന്നു പോകുന്നതു കൊണ്ട് … at the moment I feel a bit disoriented.

    I think perhaps something is wrong with me today, കുറെ നേരമായി ഞാൻ ബ്രോയോടു നെഗറ്റീവ്സ് തന്നെ അടിച്ചു കൊണ്ടിരിക്കുകയാണല്ലേ… ക്ഷെമിക്കണം. ഈ വിമർശനത്തിന് ഒരു മറുപുറം കൂടിയുണ്ടെന്നു ഞാൻ ഇപ്പോൾ സ്വയം മനസ്സിലാക്കുന്നു. കാരണം താങ്കൾ ഈ കഥയിലൂടെ കൈകാര്യം ചെയ്യുന്നത് സാമൂഹികമായി വളരെ കാര്യപ്രസക്തിയുള്ള ഒരു വിഷയമാണ്. ഇത് ഒരു അനുവാചകൻ എന്ന നിലയിൽ എന്റെ തന്നെ ആസ്വാദന നിലവാരത്തിന്റെ ബൗദ്ധികമായ പരിമിതികളും വൈകാരികമായ പാപ്പരത്ത്വവും സാമൂഹിക ജീവിയുടെ അപചയവും എനിക്ക് തന്നെ ബോധ്യപ്പെടുത്തി തരുന്ന കൃതിയാണിതെന്നു തോന്നുന്നു. സമൂഹത്തിലേ വിവിധ ശ്രേണികളിൽ ഇന്നും പ്രസക്തമായ സ്ത്രീ സമത്വം പുരുഷ മേധാവിത്വം single motherhood, ലൈംഗിക വിവേചനം പോലുള്ള അതിഗഹനമായ സമസ്യകളിലേക്കാണ് ഈ കഥയെ ഒരു മാധ്യമം ആക്കി കൊണ്ട് കഥാകാരൻ വെളിച്ചം പകരാൻ ആഗ്രഹിക്കുന്നതും സമൂഹത്തെ തന്നെ ഒരുപക്ഷെ വെല്ലുവിളിക്കാൻ ആഗ്രഹിക്കുന്നതും. ഞാൻ ആകുന്ന വ്യക്തിയുടെ സാമൂഹിക പ്രതിബദ്ധതയേ ആത്മവിമർശനത്തിനു വിധേയനാക്കാൻ ഉള്ള ഒരു ഉൾവിളി ഉള്ളിൽ എവിടെയോക്കെയോ ഒരു പെരുമ്പറ നാദത്തിന്റെ അലയൊലി പോലെ ചാട്ടുളിയായ് അലയടിച്ചു കൊണ്ടിരിക്കുയാണ്.

    എന്നെ തന്നെ സ്വയം വിലയിരുത്താൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ തുടർക്കഥ എഴുതാൻ താങ്കൾ എടുത്ത തീരുമാനം അത്യന്തം ശ്ലാഘനീയമാണ്.

    അടിക്കുറിപ്പ്:- ചില ചിന്നി ചിതറിയ ചിന്തകളായ് മാത്രം കണ്ട് ഈ വിമർശനളെ ദയവായി വിട്ടു കളയണമെന്ന് അപേക്ഷിക്കുന്നു. ഇതു താങ്കളുടെ സ്വതസിദ്ധമായ ശൈലിയേ സ്വാധീനിക്കുവാനോ, എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുവാനോ ഒരു കാരണവശാലും ഇടവരുത്തുകയും അരുത്.

    സ്നേഹപൂർവ്വം

    സംഗീത്

    1. പ്രിയപ്പെട്ട ബ്രോ… ഞാൻ ഈ കഥ എഴുതുവാൻ ഒരു ചെറിയ കാര്യം ഉണ്ടായി ഇതിൽ പറയുന്നത് പോലെ എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ അവളുടെ പഴയ കാമുകൻ ചെന്നു കുറച്ചു കഥകൾ പറയുകയും അതിന്റെ ഫലമായി അവളുടെ വീട്ടുകാർ അവളോട് മിണ്ടാതെ ആവുകയും ചെയ്തു

      അങ്ങനെ ഒരു കാര്യം അറിഞ്ഞപ്പോഴാണ് ഇത് എഴുതണം എന്ന് തോന്നിയത്. തുടങ്ങി കഴിഞ്ഞപ്പോഴാണ് ഇതെത്ര ബുദ്ധിമുട്ടാണ് എന്ന് മനസ്സിലായത്

      പിന്നെ ബ്രോ പറഞ്ഞത് പോലെ ഇതിൽ ഫീൽ ഗുഡ് ഫാക്ടർ കുറവായിരിക്കും. ഇത് ഞാൻ ഒരു പരീക്ഷണം ആയി തുടങ്ങിയ കഥ ആണ്

      വിമര്ശനങ്ങള് വിട്ടുകളയാനുള്ളതല്ലല്ലോ ബ്രോ… എല്ലാം മനസ്സിലുണ്ട് തെറ്റുകൾ തിരുത്തി നന്നാക്കാൻ വിമര്ശനങ്ങള് വന്നാൽ മാത്രമേ സാധിക്കൂ..

      അങ്ങയേ ഞാൻ കുറച്ചു മിസ്സ്‌ ചെയ്തൂട്ടോ…

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

      1. Thanks Bro for sharing a glimpse of the story’s background. That helps to appreciate the story even better.

        ❤️❤️❤️

    2. //വ്യക്തിപരമായി എനിക്ക് അനുഭവപരിചയം ഇല്ലാത്ത വിഷയത്തെ ആസ്പദമാക്കിയ കഥയായതുകൊണ്ട് അങ്ങോട്ട് naturally relate ചെയ്യാൻ പറ്റാത്ത പോലെ//

      Oh God, please save this soul…Amen.
      എന്തോന്നാണ് ഭായ്!!! വ്യക്തിപരമായി അനുഭവപരിചയം ഇല്ലാത്ത വിഷയം ആയതുകൊണ്ടോ? നിങ്ങഴീ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്. അവിടെ ന്യൂസ് ചാനലോ പത്ര മാദ്യമങ്ങളോ ഒന്നുമില്ലേ?

  4. Kadha nannayittund bro..
    Avasananathe 2 vari vayichappol avarodu vallatha pucham thonnippoyi..swantha makalkk oru 5 minute parayanulla avasaram kodukkathe ippo khedichittu valaya kaaryamaa..thfoo..

    1. കഥ ഇഷ്ടമായതിൽ സന്തോഷം ബ്രോ…

  5. Dear ബ്രദർ, നന്നായിട്ടുണ്ട്. അരുണിനെ പറ്റിയും അനാമികയെ പറ്റിയും കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.
    Regards.

    1. വളരെ നന്ദി ഹരിദാസ് ബ്രോ…

  6. bro, othiri ishtappettu…….. anamikayude jeevithathil enthu sambhavichu ennariyaan kaathirikkunnu…..
    thudaruka…..

    1. വളരെ സന്തോഷം ബ്രോ… എല്ലാം വഴിയേ അറിയാം

      ♥️♥️♥️

  7. M.N. കാർത്തികേയൻ

    kollam??

  8. Professor onnum paraysnilla adipoli..
    Kdha valareadhikam ishttapettu adutha bagham udan predheeksikkunnu. ..
    സ്നേഹം മാത്രം

    ??sanu??

    1. അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം ബ്രോ,

  9. ഖുറേഷി അബ്രഹാം

    കഥ വളരെ നന്നായി തന്നെ മുന്പോട്ട് പോകുന്നുണ്ട്. നല്ല ഒരു ഫ്ലോ ആപ്പിൽ വായിക്കാൻ സാധിച്ചു.

    അരുൺ കാരണം അവന്റെ അഭിനയം കാരണം അവന്റെ പെരുമാറ്റം കാരണം കുറച്ചു ദിവസത്തേക് എങ്കിലും തന്റെ സ്വന്തം മകളെ അവിശോസിച്ചതിൽ ആ അച്ഛനും അമ്മയും കുറ്റബോധം പേറിയാണ് ഹോസ്പിറ്റലിൽ നില്കുന്നത് എന്നു മനസിലായി. ആ അച്ഛന്റെയും അമ്മയുടെയും ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ അവർ സ്വഭാവികമായും അരുണിനെ വിശോസികും കാരണം ആ തരത്തിലാണ് അവൻ അവരെ ഇൻഫ്‌ളൂ ചെയ്തത്. എന്നിരുന്നാലും സ്വന്തം മകളുടെ വാക്കുകൾ കേൾക്കാൻ അവർ വിസമ്മതിച്ചത് അവരിൽ നിന്നും വന്നു പോയ ഏറ്റവും വലിയ തെറ്റാണ്. അതാണ് അവർ അനുഭവിക്കുന്നത്.

    ഗൗതമിന്റെ കറെക്റ്റർ ശെരികങ്ങട്ട് പിടി കിട്ടുന്നില്ല. എന്താണ് അവൻ ചിന്തിക്കുന്നതും കരുതുന്നതും മനസിലാകുന്നില്ല. പക്ഷെ അവന്റെ അമ്മയുടെ പസ്റ്റ്‌ വെച്ചു നോക്കുമ്പോ അവർ കുറേ അനുഭവിച്ച സ്ത്രീ ആണെന്ന് മനസിലായി. അത് കൊണ്ടാകണം അവർ മകനെ നല്ലൊരു മനുഷ്യനാക്കി വളർത്തിയത്.

    അരുണിന്റേയും അനാമികയുടെയും ഇടയിലുള്ള പ്രേഷനം എന്താണ് എന്ന് മനസിലാകുന്നില്ല. എന്നിരുന്നാലും അരുൺ നെഗറ്റീവ് റോൾ ആണെന്ന് മനസിലായി.

    കഥ ഇഷ്ടമായി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം ⚔️ QA ⚔️

    1. ഇഷ്ടമായെന്ന് അറിഞ്ഞതിൽ സന്തോഷം ബ്രോ..

  10. ❤️❤️❤️

  11. പ്രൊഫസ്സർ ബ്രോ മുൻപ് താങ്കളുടെ കഥകൾ വായിച്ചിരുന്നില്ല, ഇന്ന് രണ്ട് പാർട്ടും കൂടി വായിച്ചു നന്നായി ഇഷ്ടമായി കഥ നല്ല ഒഴുക്കിൽ പോകുന്നുണ്ട്, ആശംസകൾ…

    1. ഇഷ്ടമായതിൽ വളരെ സന്തോഷം ജ്വാല…

  12. ജോനാസ്

    അടിപൊളി ആയിട്ടുണ്ട് ??വല്ലാത്ത നിർത്തൽ ആയിപോയി നിർത്തിയത് എന്തായാലും അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ്

    1. വളരെ സന്തോഷം ജോനാസ്… ♥️

  13. Professor അണ്ണാ… അടിപൊളി… ഇപ്പോളും സസ്പെൻസ് അതെ പോലെ നില നിർത്തി. ഇത്തിരി കൂടെ പേജ് കൂട്ടാരുന്നു, കഥ മുന്നോട്ട് നീങ്ങിയിട്ടില്ല. അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ❤️

    1. Thanks bro… പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം ബ്രോ.. രണ്ടെണ്ണം ഒരുമിച്ചു എഴുതുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടാണ്…

Comments are closed.