അനാമിക [Jeevan] 269

അത് കഴിഞ്ഞു പിന്നെ ഫോണ്‍ അവര്‍ വാങ്ങി വച്ചില്ല , ഭാഗ്യം ഞാന്‍ മനസ്സില്‍ കരുതി. പിന്നെ ഫോം ഫില്‍ ചെയുന്ന ബഹളം . പുതിയ ചെസ്റ്റ് നമ്പര്‍ കിട്ടി . ചുവപ്പില്‍ വെള്ള അക്ഷരം ഈ തവണ അതില്‍ ക്രോസ് ചിന്നം . അതില്‍ നിന്നു ഫോട്ടോയും എടുത്തു . ഫോര്‍മുകളില്‍  അച്ഛന്‍ അപ്പൂപ്പന്‍മാരുടെവരെയുള്ള എല്ലാവരുടെയും  അസുഖത്തിന്‍റെസകല  ഡീറ്റൈല്‍സ്  എഴുതണം . എല്ലാം നോ നോ ഇട്ടു പോയി. എല്ലാം കഴിഞ്ഞപ്പോള്‍ ഒരു സമയം ആയി. പിന്നെ പോയി ഫുഡ് കഴിച്ചു വന്നു .

 

എസ്‌എസ്‌ബി കഴിഞ്ഞു മെഡികല്‍ ഉണ്ട്. എസ്‌എസ്‌ബി ക്ലിയര്‍ ആയാല്‍ എല്ലാവര്‍ക്കും ഭയങ്കര റെസ്പെക്റ്റ് ആണ്. അവിടെ ഒരേ സമയം എയര്‍ഫോര്‍സ് നേവി സെലെക്ഷനും ഉണ്ട്. പുതിയ കുട്ടികള്‍ ഒക്കെ അസൂയയോടെ ആണ് നോകൂന്നത്. അതൊക്കെ ഒരു പ്രേതേക ഫീല്‍ ആണ് , അഭിമാനം സന്തോഷമൊക്കെ. പിറ്റെന്നു രാവിലെ വണ്ടി വന്നു കമാന്ഡ് ഹോസ്പിറ്റലില്‍ ഞങ്ങളെ കൊണ്ട് പോയി . ആദ്യം കണ്ണു ടെസ്റ്റ് ചെയ്തു , ഇയര്‍ . അന്ന് അത് മാത്രം . പിറ്റെന്നു സര്‍ജന്‍ അടിമുടി പരിശോധിച്ചു. ബ്ലഡ് ടെസ്റ്റ്, മൂത്രം എല്ലാം പരിശോധിച്ചു. എല്ലാം കൂടെ 7 ദിവസത്തെ മെഡിക്കല്‍ ഉണ്ടായിരുന്നു .

 

8 ആം ദിവസം കോണ്‍ഫറന്‍സ്, പഴയ പോലെ. എന്നിട്ട് അവര്‍ മെഡികല്‍ ഫിറ്റ് ആണോ അല്ലയോ എന്നു പറയും . ഞാന്‍ ആദ്യം കയറി . എനിക്കു പെര്‍മനെന്‍റ് റിജക്ഷന്‍. ഐ സൈറ്റ് കുറവ് , -0.75 വരെ പറ്റു, എനിക്കു -1 . ഒറ്റ നിമിഷം കൊണ്ട് എന്‍റെ 1 വര്‍ഷവും, ഒരുപാട് വര്‍ഷത്തെ കഷ്ടപ്പാടും പാഴായിപ്പോയി . ഞാന്‍ തകര്‍ന്ന മനസ്സുമായി ഇറങ്ങി അമ്മയെ വിളിച്ച് പറഞ്ഞു. അവിടുന്നു നേരെ റെയില്‍വേ സ്റ്റേഷനില്‍, ജനറല്‍ ടിക്കെറ്റ് എടുത്തു. ഓണത്തിക്കിനിടയില്‍ തകര്‍ന്ന മനസ്സോടെ നാട്ടിലേക്കു . ആകെ മരവിച്ച അവസ്ഥ . അഡ്മിഷന്‍ എല്ലാം ക്ലോസ് ആയി . ഇനി 1 വര്‍ശം കാത്തിരിക്കണം . എന്താകും ഭാവി , എല്ലാരോടും ഇതേ എന്നു പറഞ്ഞു നടന്നു. കൂട്ടുകാരുടെയും നാട്ടുകാരുടെയും ബന്തുക്കളുടെയും കുറ്റപ്പെടുത്തല്‍, അത് എന്നെയും അല്ല അമ്മയെ ആകും എല്ലാരും കൂടുതല്‍ കുറ്റപ്പെടുത്തുക.

 

അന്നേ അമ്മ പറഞ്ഞത് കേട്ടാല്‍ മതി എന്നു തോന്നിപ്പോയി . അല്ലേലും അമ്മമാര്‍ പറഞ്ഞാല്‍ അനുസരിക്കണം , പല അനുഭവം ആയി ഇപ്പോള്‍.

 

അതെങ്ങനെയാ അഹങ്കാരം അല്ലായിരുന്നോ , ഞാന്‍ സ്വയം കുറ്റപ്പെടുത്തി . ഇനി വീടില്‍ എത്തുമ്പോള്‍ അമ്മ എന്താകും പറയുക . കുറ്റപ്പെടുത്തും , ദേഷ്യപ്പെടും . അമ്മേ എങ്ങനെ ഫേസ് ചെയ്യും എന്നു ആയിരുന്നു എന്‍റെ പ്രധാന പ്രോബ്ലം തന്നെ. അതിന്‍റെ  ഇടക്ക് ട്രൈനില്‍ ആണേല്‍ മണ്ണ് നുള്ളി ഇട്ടാല്‍ താഴെ വീഴാന്‍ ആകാത്ത തിരക്ക് . എങ്ങനെയോക്കയോ നാട്ടില്‍ എത്തി . ട്രയിന്‍ എത്തിയപ്പോള്‍ വൈകി . റെയില്‍വേ സ്റ്റേഷനില്‍  നിന്നും ടാക്സി പിടിച്ച് വീട്ടില്‍ എത്തി .

22 Comments

  1. ❤️❤️❤️❤️❤️

  2. ഇനിയൊരു കമന്റ് താങ്ങുമോ??
    നന്നായിട്ട് ഉണ്ട്??

    1. ꧁༺അഖിൽ ༻꧂

      ആദി… narachi വാ

  3. “ജഗൻ”? കഥ വായിച്ചു തുടക്കം നന്നായി. അക്ഷര തെറ്റ് നോക്കു. എഴുതിയിട്ട് ഒന്ന് കൂടി വായിച്ചു ഇട്ടാൽ അക്ഷര തെറ്റ് മനസിലാക്കി തിരുത്താം.തുടക്കം കണ്ടിട്ട് ഒരു നഷ്ട്ടപ്രണയം പോലെ തോന്നുന്നു. എന്നാലും പ്രണയം എപ്പോഴും സന്തോഷം ആയി അവസാനിക്കുന്നതു ആണ് ഇഷ്ടം ??. “അനാമിക ” നാമം ഇല്ലാത്ത എന്ന് അല്ലെ അർത്ഥം? അതോ ഇനി ഒരു കഥാപാത്രം വരുന്നുണ്ടോ?രാവിലെ തന്നെ വായിച്ചു തുടങ്ങി 10 പേജ് ഉള്ളു എങ്കിലും തിരക്ക് ആയിട്ട് ഒന്നു തീർന്നതെ ഉള്ളു. അടുത്ത് എന്നത്തേക്ക് കാണും?

    1. അടുത്തത് സബ്മിറ്റ് ചെയ്‌തിട്ടു 3 ദിവസം ആയി.. എന്ന് വരുമോ എന്തോ ?

  4. Really interesting.

    1. താങ്ക്സ് സഹോ ?

  5. വന്നേ…..

    1. Bro…story next part upload cheyarayo

      1. Katta waiting aanu…

    2. Bro waiting for aparajithan next part

  6. ???

  7. തൃശ്ശൂർക്കാരൻ

    ??????

  8. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് ജഗൻ bro

    1. താങ്ക്സ് ബ്രോ ❤️

  9. ꧁༺അഖിൽ ༻꧂

    ❣️❣️❣️

  10. എടാ കള്ളാ…. മ്മ്… ??

    1. ജഗ്ഗു ഭായ്

      ലില്ലി no??

  11. ♥️♥️♥️

  12. വായിക്കട്ടെ

Comments are closed.