അമ്മ അറിയാൻ ? [പി.കെ] 65

ഒരു കർഷകത്തൊഴിലാളിക്ക് പെണ്ണ് കൊടുക്കാൻ ഇന്ന് എത്ര മാതാപിതാക്കൾ തയ്യാറാവും…!
എന്തിന്…., ഒരു കർഷകനാണെന്ന് പറഞ്ഞാൽ തന്നെ എന്തായിരിക്കും മനോഭാവം .?.
അതേസമയം നീ തിരിച്ച് ചിന്തിക്ക്..
ഒരു ഐ.ടി. പ്രഫഷനിലിസ്റ്റ് ആണെങ്കിൽ
ജാതിയും മതവും വർഗവുമൊന്നുമില്ലാതെ ഇതൊക്കെ നടക്കില്ലേ.!
ദിവസത്തിൽ ഭൂരിഭാഗം സമയവും അനശ്വര പ്രണയത്തിന്റെ ‘തേങ്ങാക്കുലകൾ’ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാട്സാപ്പ് ഗ്രൂപ്പിലുമൊക്കെ വാരിവിതറുന്ന
നിനക്ക് ചുറ്റുമുള്ള ഗേൾഫ്രണ്ട്സിൽ
എത്ര പേർ അതിനൊക്കെ തയ്യാറാവും…
ഒരു ത്യാഗം പോലെ അവരതിന് മുതിർന്നാൽ തന്നെ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോൾ……?”””
അവനങ്ങനെ പറഞ്ഞ് പറഞ്ഞ് കാടും മലയുമൊക്കെ പിന്നിട്ടു.
ശരിയാണ്…….! ..ഇപ്പോൾ ഒരു ഐ.ടി.ക്കാരനായപ്പോൾ നിരവധി പെൺപിള്ളേർ എനിക്ക് ചുറ്റുമുണ്ട്.“”ഇവനിപ്പോൾ ആ തൊഴിലാളികളെ പറ്റി ചിന്തിക്കേണ്ട കാര്യമില്ലല്ലോ റിന്നു !
അരാഷ്ട്രീയ ബുദ്ധിജീവികളുടെ കാല്പനികതയ്ക്ക് പുറകേ പോയാൽ പോരേ…..!!!!!!!!??”””” റേഷനും വാങ്ങി വന്ന അച്ചൻ പുറകിൽ നിന്ന് ചിരിച്ചു കൊണ്ട്
തുടർന്നു…
“”ഹി ഹി….. റിംനാദിന്റെ വീക്ഷണം
ശരിയാണ്. നമുക്ക് എങ്ങനെ
വേണമെങ്കിലും ജോണിനെ കാണാം.
ജോണിന്റെ സിനിമകളും…
എന്റെ കാഴ്ചയിൽ ആ വണ്ടിയിലിരുന്ന
പുസ്തകം വായനയിലൂടെ അരാഷ്ട്രീയ ബുദ്ധിജീവികളോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും പിന്നെ പ്രതീക്ഷകളും
തന്നെ ആണ് ചുരുക്കത്തിൽ ‘അമ്മ അറിയാൻ'””
പിന്നെ അച്ചൻ അവേശത്തോടെ ഒറ്റശ്വാസത്തിൽ അത് പറഞ്ഞ് തീർത്തു!
…………………………………,
““ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ എന്റെ നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും……
ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ രാജ്യം ക്രമേണ മരിച്ചു കൊണ്ടിരുന്നപ്പോൾ എന്ത് ചെയ്തു എന്നവർ ചോദ്യം ചെയ്യപ്പെടും!
അവരുടെ വസ്ത്രങ്ങളെപ്പറ്റിയും ഉച്ചയൂണിന്‌ ശേഷമുള്ള നീണ്ട പകലുറക്കത്തെപ്പറ്റിയും അവരോടാരും ചോദിക്കില്ല. അവരുടെ സാമ്പത്തിക പദവിയെ ആരും കൂട്ടാക്കില്ല. ഗ്രീക്ക് പുരാണങ്ങളെ പറ്റി അവർ ചോദ്യം ചെയ്യപ്പെടില്ല.ശൂന്യതെയെപ്പറ്റിയുള്ള അവരുടേതായ പൊള്ളത്തർക്കങ്ങളെപ്പറ്റി അവരോടാരും അന്വേഷിക്കില്ല.!

7 Comments

  1. Kollam bro. ,keep going ??

    1. Thanks bro;
      വളരെ നന്ദി?

  2. അടിപൊളി ???

    1. വളരെ നന്ദി?? ജീവൻ.

  3. ഇപ്പോള കണ്ടേ അണ്ണാ..ഹോം പേജിൽ കയറിയിട്ട് കുറച്ചായി..
    ❤️

    1. ok..
      നീൽ ബ്രോ .. Thanks.?

Comments are closed.