ഇതിനെ വിയർക്കുന്ന പട്ടിണി കിടക്കുന്ന വർഗ്ഗത്തിന്റെ ജീവിതസമരങ്ങളുടെ
ഉത്കണ്ടയും പ്രതീക്ഷയും പറയുന്ന
ഒരു കഥയായി തോന്നി ….. അങ്ങനെ പലർക്കും പലതും തോന്നുമായിരിക്കും!?”അവൻ പറഞ്ഞു കൊണ്ടിരുന്നു…….
ഞാൻ അതിലെ തുച്ചമായ കമന്റുകൾ വായിച്ചു കൊണ്ടിരുന്നു… “കഞ്ചാവടിച്ച്
അന്തവും കുന്തവുമില്ലാതെ ജീവിച്ചവർ
ചെയ്ത കഥ തന്നെ!’ ഒരു സ്ത്രീ
നാമധാരിയുടെ കമന്റ് കണ്ടപ്പോൾ എനിക്കാ പുരോഹിതനെ ഓർമ വന്നു.
ഞാൻ എല്ലാവരെയും പോലെ ചുമ്മാ പറഞ്ഞു.““ഇന്നൊക്കെ പക്ഷെ കാലം മാറിയില്ലേടോ..ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങളുണ്ടോ?”
““എടാ….,
നമ്മളനുഭവിക്കാത്ത ജീവിതങ്ങൾ
നമുക്ക് വെറും കെട്ട് കഥകളാണ്…””
അവൻ എപ്പോഴും പറയാറുള്ള ആടുജീവിതത്തിലെ പ്രശസ്തമായ
വാക്കുകളിലൂടെ തുടങ്ങി. അവൻ
പറഞ്ഞാണ് ഞാനും അത് വായിച്ചത്.
ഗൾഫിൽ ഒരു തൊഴിലാളിയായി ജീവിച്ചത് കൊണ്ടാവാം അവന് ആ നോവൽ ഒരു വികാരം തന്നെയായിരുന്നെങ്കിലും എനിക്ക്
താത്കാലിക അന്തം വിടലിനുള്ള പതിവ്
ദുരന്ത കഥ മാത്രമായിരുന്നു.
പലപ്പോഴും പലതരം ആടുജീവിതങ്ങൾ പറഞ്ഞ് എന്നെ അന്തംവിടുവിക്കാറുളള
അവൻ തുടർന്നു….
“കാലം മാറണമല്ലോ… പക്ഷെ എല്ലാക്കാലത്തും വലുപ്പച്ചെറുപ്പമോടെ
ഈ കാര്യങ്ങൾ നടക്കുന്നു.
നീയിപ്പോൾ ഈ കോവിഡ് കാലത്തെ
ദുബായ് കഥ തന്നെ കേട്ടിരുന്നോ
ടി .വി . വാർത്തയിൽ?
അവിടെ കോവിഡ് കാരണം വൈറ്റ് കോളർ ജോലിക്കാരൊക്കെ വീട്ടിലിരുന്ന്
കുടുംബത്തോടൊപ്പം ചിരിച്ച് കളിച്ച് കമ്പ്യൂട്ടറിലൊക്കെ ‘തൊഴിൽ’ ചെയ്യുന്ന വീഡിയോയൊക്കെ നീ കണ്ടു കാണും …. അതേസമയം അവശ്യ സർവീസ് അല്ലാതിരുന്നിട്ട് കൂടി സ്വകാര്യ
നിർമാണ കമ്പനികളിലെ തൊഴിലാളികൾ
പൊരി വെയിലത്ത് പണിയെടുക്കണം!.
കാരണം ആധുനിക അടിമകളായ അവരെ
ഉപയോഗിച്ചില്ലെങ്കിൽ നഷ്ടക്കച്ചവടമാകുമെന്ന് ഉടമകൾക്കും സർക്കാറിനും അറിയാം……ഒരു കണക്കിന്
തൊഴിലാളികൾക്കും നല്ലതാണ്….! അല്ലെങ്കിൽ അവർക്ക് ചിലപ്പോ ഭക്ഷണത്തിനുള്ള പൈസ പോലും കിട്ടാൻ
സാധ്യതയില്ല.!!!!
അങ്ങനെ വിയർക്കുന്ന അല്ലെങ്കിൽ അടിച്ചമർത്തപ്പെട്ട പലരും ലോകത്തിൽ ഇങ്ങനെയൊക്കെയാണ്… ജീവിച്ചു തീർക്കുന്നത്….
അതുപോലെ വർഗ വ്യത്യാസങ്ങൾ
പലരീതിയിൽ തുടർന്നു കൊണ്ടിരിക്കുന്നു”.
റംനാദ് തുടർന്നു……..,
“നിനക്ക് മനസിലാവാൻ
ഞാനാരു ചെറിയ കാര്യം കൂടി പറയാം….;
Kollam bro. ,keep going ??
Thanks bro;
വളരെ നന്ദി?
അടിപൊളി ???
വളരെ നന്ദി?? ജീവൻ.
ഇപ്പോള കണ്ടേ അണ്ണാ..ഹോം പേജിൽ കയറിയിട്ട് കുറച്ചായി..
❤️
ok..
നീൽ ബ്രോ .. Thanks.?
??️