Alastor the avenger ??? 5 83

അബ്രഹാമിന്റെ മുറിയുടെ മുന്നിൽ വന്നു നിന്ന ആ ചെറുപ്പക്കാരൻ ശബ്ദം ഒന്നും ഉണ്ടാക്കാതെ ചുറ്റും ഒന്നു നോക്കിയിട്ട് പതിയെ അബ്രാഹാമിന്റെ മുറിക്കുള്ളിലേക്ക് കയറി. അതേ സമയം അബ്രഹാം ഇതൊന്നും അറിയാതെ അബ്രഹാം ചെറിയ ഒരു പുഞ്ചിരിയോടെ ഉറങ്ങുകയായിരുന്നു….. ആ ചെറുപ്പക്കാരൻ എന്തോ ചിന്തിച്ചു നിന്നിട്ട് ഉറങ്ങി കിടന്ന അബ്രഹാമിന്റെ നടുവ് നോക്കി ആഞ്ഞു ചവിട്ടി…. പെട്ടെന്നു കിട്ടിയ ചവിട്ടിൽ അബ്രഹാം കട്ടിലിൽ നിന്നും താഴേക്ക് തെറിച്ചു വീണു. അപ്രതീക്ഷിതമായി കിട്ടിയ ചവിട്ടു കൊണ്ട് എഴുന്നേറ്റ അബ്രഹാമിന്റെ മുന്നിൽ നിന്ന ആ യുവാവ് ഇളിച്ചു കൊണ്ട് പറഞ്ഞു മകനെ എഴുന്നേൽക്കുക . നീണ്ട ഇടവേളക്കു ശേഷം നോം മടങ്ങി വന്നിരിക്കുന്നു….. ഇതു കേട്ട ഉടനെ അബ്രഹാം എഴുന്നേറ്റ് ആ യുവാവിന്റെ കഴുത്തിൽ കുത്തി പിടിച്ചു കൊണ്ട് ചോദിച്ചു…. എത്തിയോ ഊരു തെണ്ടി….. പിന്നീട് അവിടെ വലിയ ഒരു പൊട്ടിച്ചിരി തന്നെ ആയിരുന്നു…. അബ്രഹാമിന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹോദരനെ പോലെ തന്നെ കൂടെ ഉണ്ടായിട്ടുള്ള സൂര്യൻ ആയിരുന്നു അത്…. അനാഥാലയത്തിൽ അബ്രഹാമിന്റെ കൂടെ തന്ന വളർന്നു വന്ന സൂര്യനും അബ്രഹാമും തമ്മിൽ ഉള്ള ബന്ധത്തിൽ എല്ലാവരും അതിശയിച്ചിരുന്നു…. കാരണം സ്വഭാവം കൊണ്ടു രണ്ടു പേരും വളരെ വ്യത്യസ്തരായിരുന്നു… പൊതുവെ നിശ്ശബ്ദനായിരുന്നു അബ്രഹാം.എന്നാൽ സൂര്യൻ പെട്ടെന്ന് തന്നെ ദേഷ്യപ്പെടുമായിരുന്നു… പുസ്തകങ്ങൾ ആയിരുന്നു അബ്രഹാമിന്റെ നേരം പോക്ക് എങ്കിൽ ബൈക്കുകൾ ആയിരുന്നു സൂര്യന്റെ നേരം പോക്ക്…. എന്നാലും ഇവർക്കിടയിൽ നിലനിന്നിരുന്ന സ്നേഹത്തിന്റെ ആഴം എത്ര എന്നു ഇവർക്ക് തന്നെ അറിവില്ലായിരുന്നു….

****** ******* ********* ********** *********

വാരണാസി

 

എങ്ങും ഉയർന്നു പൊങ്ങുന്ന ഓംകാര ശബ്ദങ്ങൾ…. അവിടെനിന്നും കുറച്ചു മാറി ഒരു മരത്തിൻ്റെ ചുവട്ടിൽ അയാൾ ഇരിക്കുകയാണ്….. ധ്യാനാവസ്ഥയിൽ നിന്നും പതിയെ കണ്ണു തുറന്ന അയാളുടെ മുഖത്ത് അപ്പോൾ ക്രോധം ആയിരുന്നു…ആരെയും ഇല്ലാതാക്കാൻ കഴിയുന്ന അഗ്നിയെ അയാൾ സ്വയം വഹിക്കുന്നുണ്ട് എന്നു തോന്നിക്കും വിധം അയാളുടെ ശരീരം ചൂട് പിടിച്ചിരുന്നു ….. ചുറ്റും മുഴുകി കേൾക്കുന്ന ശിവനാമത്തിനു പോലും അയാളെ ശാന്തമാക്കാൻ കഴിഞ്ഞിരുന്നില്ല….. ആ സമയം തന്നെ അയാളുടെ ശ്രദ്ധ തന്നെ നോക്കി നിൽക്കുന്ന ഒരു അഘോരിയുടെ മേൽ പതിച്ചു…പതിയെ ആയാൾ ശാന്തനായി…. അഘോരി അയാളുടെ അടുത്ത് വന്നിരുന്നു… എന്നിട്ട് അവനോട് പറഞ്ഞു….. ക്രോധവസ്ഥയിൽ നിന്നും വെളിയിൽ വരു നന്ദികേശ….. നീ കവചം ആയി മാറേണ്ടവൻ അവൻ്റെ കർമത്തിലേക്ക് പ്രവേശിക്കുന്നു…. ഉടനെ തന്നെ നിൻ്റെ പ്രഭുവിൻ്റെ ഓർമ്മ അവനിൽ തിരികെ എത്തും….. ആ സമയം നീ അവനോടൊപ്പം ഉണ്ടാവണം….. ഇനി അധികം സമയം ഇല്ല….. “യുദ്ധചക്രാ ആരംഭം”.

*********** *********** ********* **********

ഇതേ സമയം അബ്രഹാമിൻ്റെ മുറിയിൽ ഇരിക്കുകയായിരുന്നു സൂര്യൻ….നീണ്ട നാളത്തെ യാത്രക്ക് ശേഷം മടങ്ങി വന്ന സൂര്യനുമായി അബ്രഹാം സംസാരിക്കുന്നതിൻ്റെ ഇടയിൽ ഫാദർ ഗബ്രിയേൽ അങ്ങോട്ട് കയറി വന്നു…. സൂര്യനും അബ്രഹാമും അദ്ദേഹത്തിന് ഒരുപോലെ ആയിരുന്നു….. അദ്ദേഹത്തിൻ്റെ ഒപ്പം അവർ 2 പേരും കൂടി പുറത്തേക്ക് ഇറങ്ങി…. Aa സമയത്ത് ആണ് സൂര്യൻ അനാഥാലയത്തിലെ മുറ്റത്തായി ഇരിക്കിക്കുന്ന തൻ്റെ പ്രിയപ്പെട്ട ബൈക്കിനെ ശ്രദ്ധിക്കുന്നത്… താൻ ഉപയോഗിച്ചിരുന്ന സമയത്ത് ഉള്ളത് പോലെ തന്നെ വളരെ വൃത്തിയോടെ തന്നെ അബ്രഹാം ആ സൂക്ഷിച്ചിട്ടുണ്ട് എന്നു സൂര്യനു മനസിലായി…. ആ ബൈക്കിൻ്റെ അടുത്തേക്ക് ചെല്ലും തോറും സൂര്യൻ്റെ ഹൃദയത്തിൻ്റെ മിടിപ്പ് കൂടാൻ തുടങ്ങി …. അവൻ്റെ കണ്ണിൽ മുഴുവൻ ഇരുട്ട് കയറി…. തലകറങ്ങി വീഴാൻ തുടങ്ങിയ സൂര്യൻ്റെ മനസ്സിൽ തൻ്റെ ബൈക്കിൽ അതിവേഗം കുതിച്ചു പോകുന്ന അബ്രഹാമിൻ്റെ ചിത്രം തെളിഞ്ഞു വന്നു…. ആ സമയം തന്നെ ഫാദർ ഗബ്രിയേലിൻ്റെ കൈവശം ഉണ്ടായിരുന്ന മാലയിൽ നിന്നും ഒരു പ്രകാശം അതിവേഗം പുറത്തേക്ക് പോയി….. ആ പ്രകാശം പോയി നിന്നത് കളരിക്കൽ തറവാടിലെ പൂജാമുറിയിൽ ആയിരുന്നു…

******** ******** ********** **********

15 Comments

  1. ഒന്നുകിൽ കുറച്ചു പേജ് കൂട്ടി എഴുതി കഥക്ക് ഒരു ഇടവേള വെക്കുക അല്ലെങ്കിൽ മാക്സിമം മരിക്കുന്നതിന് മുന്നേ എങ്കിലും അടുത്ത ഭാഗം തരിക ഒന്നാമത് കഥയുടെ 5ഭാഗങ്ങൾ മാത്രമേ വന്നിട്ടുള്ളു അതു തന്നെ നല്ല ഗ്യാപ് ഇട്ടു ആണ് വന്നത് ഇങ്ങനെ ഒരു കഥ മറന്നു പോയിരുന്നു വീണ്ടും ആദ്യഭാഗങ്ങൾ മുതൽ വായിക്കേണ്ടി വന്നു വളരെ നല്ല കഥ ആയതുകൊണ്ട് എഴുത്തുകാരനെ ഒന്നും പറയനും vayya

  2. ♥️♥️♥️♥️

  3. ഒരുപാട് നാളായി കാത്തിരിക്കുന്നു അടുത്ത പെട്ടെന്ന് തരണേ

  4. Next part epo varum?

  5. ഇങ്ങനെ കഥ എഴുതിയ എന്ത് മനസിലാക്കു൦.previous part കൊടുത്തിട്ടില്ല

  6. കഥ full ത്രില്ലിംഗ് ആണ്

    But കഥ കുറഞ്ഞു കുറഞ്ഞ പോയി ഒന്നുമില്ലണ്ടായിപോകുന്നു

    Ezhuthi ഒന്ന് set ആക്കി post ചെയ്യ് bro

  7. Waiting for next parts

    1. Captian Steve Rogers

      കഴിവതും നേരത്തെ അടുത്ത ഭാഗം തരാം ❣️❣️

    2. Captian Steve Rogers

      Bro nxt part kurach adhikam samayam edukkum… Eathayalum adutha bhaagam nirashapeduthilla…. Maathramalla adutha bhaagathinodu koode oru surprise koode ellarkkum undavum….

  8. Ithinte 4part evde

    1. Captian Steve Rogers

      ഇതിന്റെ 4th part ചെയ്തപ്പോൾ ചെറിയ ഒരു അക്ഷര തെറ്റ് വന്നു… എഴുത്തുക്കാരന്റെ പേരിൽ അക്ഷരത്തെറ്റ് ഉണ്ടായി ?????

  9. സൂപ്പർ ആദ്യഭാഗം സൂപ്പർ ആയിരുന്നു ?❤❤❤️❤️❤️

    1. Captian Steve Rogers

      ❣️❣️

  10. സൂപ്പർ

    1. Captian Steve Rogers

      സ്നേഹം ❣️

Comments are closed.