Alastor the avenger??? 2 [Captain Steve Rogers] 155

അതേ സമയം തന്നെ മാധവൻ നമ്പ്യാരുടെ കാതിലും ആരുടെയെല്ലാമോ അലർച്ചയും കുതിരാകുളമ്പടി ശബ്ദവും വാളുകൾ കൂട്ടിമുട്ടുന്ന ശബ്ദവും അതോടൊപ്പം തന്നെ ആരെയും കൂസാതെ എല്ലാരേയും വെട്ടി വീഴ്ത്തുന്ന ഒരു യുവാവിന്റെ ചിത്രവും തെളിഞ്ഞു വന്നു….അതോടൊപ്പം തന്നെ ആ വൃദ്ധൻ പതിയെ മന്ത്രിച്ചു…..
” അസുരൻ”…. (തുടരുന്നു)

കൃത്യം 9:00 മണിയോട് കൂടെ തന്നെ ആ ചെറുപ്പക്കാരൻ കളരിക്കൽ ഗ്രൂപ്പിന്റെ കമ്പനിയുടെ മുന്നിൽ വന്നു നിന്നു….പുറമെ നിന്നും തന്നെ ആ കമ്പനിയുടെ വലിയ ഓഫീസ് അവന്റെ ശ്രദ്ധയിൽ പെട്ടു…. തന്റെ മുഖത്തു പൊതുവെ കാണുന്ന പുഞ്ചിരിയോടെ തന്നെ അവൻ ആ ഓഫീസിന്റെ മുറ്റത്തേക്ക് പ്രവേശിച്ചു. ആദ്യമായിട്ട് ആ ഓഫീസിൽ കാണുന്ന ആളായത് കൊണ്ട് തന്നെ അവിടെ സെക്യൂരിറ്റി ആയി നിന്നിരുന്ന ജോസേട്ടൻ അവനോടു ചോദിച്ചു. ” ആരാ! ഇവിടെ കണ്ടു പരിചയം ഇല്ലല്ലോ?”… ആരെ കാണാൻ ആയി വന്നതാണ്?…. അപ്പോഴും നിറഞ്ഞ പുഞ്ചിരിയോട് കൂടെ തന്നെ ആ ചെറുപ്പക്കാരൻ പറഞ്ഞു ” എന്റെ പേര് അബ്രഹാം… ഇവിടെ ജോലിക്കു ജോയിൻ ചെയ്യാൻ വന്നതാണ്….. ആദ്യത്തെ ദിവസം ആയ കൊണ്ട് ഒരല്പം നേരത്തെ വന്നതാണ് ഞാൻ”….. ഇത്രയും പറഞ്ഞിട്ടു അബ്രഹാം കളരിക്കൽ ഓഫീസിന്റെ അകത്തേക്ക് പ്രവേശിച്ചു….. അവിടെ റിസപ്ഷനിൽ നിന്ന മാലിനി അബ്രഹാമിനെ ശ്രദ്ധിച്ചു… ആരെയും ആകർഷിക്കുന്ന പുഞ്ചിരി…. വെട്ടിയൊതുക്കിയ താടിയും മുടിയും….. വൃത്തിയായി ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ അതുപോലെ തന്നെ ഒപ്പം ഇരിക്കുന്ന മറ്റുള്ളവരോട് ഉള്ള മാന്യമായ പെരുമാറ്റവും. ഇതെല്ലാം അബ്രഹാമിനെ വ്യത്യസ്തനാക്കിയിരുന്നു..

കുറച്ചു സമയം കഴിഞ്ഞപ്പോൾ കളരിക്കൽ ഗ്രൂപ്പിന്റെ ചെയർമാൻ ആയ ഭൂമിനാഥൻ നമ്പ്യാർ കമ്പനിയിലേക്ക് വന്നു. ആ സമയം അവിടെ തന്റെ ക്യാബിനിൽ ആയിരുന്ന അബ്രഹാമിനെ ഭൂമിനാഥൻ കാണുകയുണ്ടായി. ഭൂമിനാഥൻ വരുന്നതു കണ്ട ഉടനെ തന്നെ എല്ലാ ജോലിക്കാരും അവിടെ നിന്നും എഴുന്നേറ്റു നിന്നു കൊണ്ട് അദ്ദേഹത്തോടുള്ള ബഹുമാനം കാണിക്കുകയുണ്ടായി. അതു പോലെ തന്നെ ഭൂമിനാഥൻ തന്റെ സഹപ്രവർത്തകരോടും തികച്ചും മര്യാദപൂർവ്വം തന്നെ ആണ് ഇടപെട്ടിരുന്നത്… അതുകൊണ്ടു തന്നെ എല്ലാവർക്കും അദ്ദേഹം ദൈവതുല്യൻ ആയിരുന്നു…… അദ്ദേഹം തന്നെ എല്ലാ ആളുകൾക്കും അബ്രഹാമിനെ പരിചയപ്പെടുത്തി… ” ഇതു mr. അബ്രഹാം നമ്മുടെ കമ്പനിയിൽ പുതുതായി സ്റ്റോക്ക് മാനേജർ ആയി ജോയിൻ ചെയ്തതാണ് അബ്രഹാം. അദ്ദേഹം ഡൽഹി സെയിന്റ് സ്റ്റീഫൻ കോളേജിൽ നിന്നും എംബിഎ പൂർത്തിയാക്കിയതിനു ശേഷം ആണ് നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്തിരിക്കുന്നത്…. നമ്മുക്ക് എല്ലാവർക്കും അദേഹത്തെ നമ്മുടെ ഈ കമ്പനിയിലേക്ക് സ്വീകരിക്കാം…. വെൽക്കം മിസ്റ്റർ അബ്രഹാം”….
താങ്ക്യു സാർ … എല്ലാരെയും നോക്കി പുഞ്ചിരിച്ചിട്ടു അബ്രഹാം തന്റെ ക്യാബിനിലേക്ക് പോയി.

35 Comments

  1. 1st പാർട്ട് എവിടെടെ tag ചെയ്യുമ്പോ അതു ഒന്ന് സെറ്റ് cheyy

  2. 2/4കിട്ടി ബാക്കി ഉള്ളത്തിന് തിരച്ചിൽ

  3. Captain Steve Rogers

    3rd part അപ്‌ലോഡ് ചെയ്തിട്ടുണ്ട്… ഇന്നു തന്നെ പബ്ലിഷ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു…. സ്നേഹം❤️❤️?

  4. Enthinte exam aanennu parayaamo

    1. Captain Steve Rogers

      K tet

  5. എവിടാ bro തീർന്നില്ലേ

    1. Captain Steve Rogers

      ഇല്ല ബ്രോ… പരീക്ഷയുടെ തിരക്കിൽ പെട്ടു പോയി…. ഈ ആഴ്ച്ച തന്നെ എന്തായാലും പബ്ലീഷ് ചെയ്യും….. മിക്കവാറും ഈ വെള്ളിയാഴ്ച അല്ലെങ്കിൽ ശനിയാഴ്ച്ച തന്നെ പ്രതീക്ഷിക്കാം

  6. Bro തിരക്കാണോ?
    എഴുതി തീർന്നോ?

    1. Captain Steve Rogers

      ബ്രോ എഴുതുണ്ട്…. പ്രതീക്ഷിച്ച ക്ലൈമാക്സ് ആവുന്നതെ ഒള്ളു…. ഈ ആഴ്ച തന്നെ ഇടാൻ മാക്സിമം നോക്കാം…???

      1. Ok ok
        പതുക്കെ മതി

        1. Captain Steve Rogers

          ??

  7. സൂര്യൻ

    മൊത്തം എഴുതിയിട്ട് കുറെച്ചെ ഇടുന്നത് ആരിക്കു൦ നല്ലത്. അപ്പോൾ ഗ്യാപ്പ് വരില്ല

    1. Captain Steve Rogers

      സൂര്യൻ ബ്രോ…. അതും ആലോചനയിൽ ഉണ്ട്…..പക്ഷേ അങ്ങനെ ചെയ്താൽ എപ്പോൾ മുതൽ പബ്ലിഷിംഗ് നടക്കും എന്നു പറയാൻ പറ്റില്ല…???… ആകെ കിട്ടുന്ന കുറച്ചു സമയം കൊണ്ട് ആണ് 1 പേജ് ഒക്കെ എഴുതാൻ ശ്രമിക്കുന്നത്….. എന്നിരുന്നാലും മാക്സിമം പേജ് ഉൾകൊള്ളിച്ചു കൊണ്ട് കഴിവതും നേരത്തെ തന്നെ അടുത്ത ഓരോ പാർട്ടും പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം……???

      1. സൂര്യൻ

        പല കഥകളുു൦ ഇടക്ക് വെച്ച് നില്ക്കുന്നു അത് കൊണ്ട് പറഞ്ഞത.അങ്ങനെതെ പരാതികൾ ഒഴിവാക്കാല്ലൊ

        1. Captain Steve Rogers

          Ethra okke thirakk vannalum….kadha muzhuvan aakkiyitte poku….sneham ??

  8. നല്ലത്

    1. Captain Steve Rogers

      സ്നേഹം??

      1. No thenks ?

        1. Captain Steve Rogers

          ??

  9. Super ആണ് bro ?
    പേജ് കുറവായി തോന്നി
    അത് കുറച്ചു കൂട്ടി എഴുതാൻ നോക്ക്
    All the best?

    1. Captain Steve Rogers

      അടുത്ത പാർട്ടിൽ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കാം….. അധികം വൈകിപ്പിക്കാതെ തന്നെ അടുത്ത ഭാഗവും എഴുതി പൂർത്തീകരിക്കാൻ സാധിക്കും എന്നു തന്നെ ആണ് എന്റെ വിശ്വാസം… ഒത്തിരി സ്നേഹം??

  10. വാക്ക് പാലിച്ചു അല്ലെ bro ?
    വായിച്ചിട്ടില്ല കഴിഞ്ഞിട്ട് പറയാം ?

  11. athimaanushika kadhaapaathrangal kureyundallo. ithokke ezhuthaan nalla bhaavana venam, theercha.
    please continue writing

    1. Captain Steve Rogers

      ഒത്തിരി സ്നേഹം??….. തീർച്ചയായും അടുത്ത ഭാഗം ഉടനെ തന്നെ അയക്കാൻ ശ്രമിക്കാം

    1. Captain Steve Rogers

      സ്നേഹം??

  12. 1st part illey??

    1. Captain Steve Rogers

      ബ്രോ 1st പാർട് already അസുരൻ എന്ന പേരിൽ പബ്ലിഷ് ചെയ്തിരുന്നു…. അതേ പേരിൽ മറ്റൊരു കഥ ഇവിടെ ഉള്ള കൊണ്ട് ആണ് പേര് മാറ്റിയത്….??

  13. 1 എവിടെ

    1. O sry ഇത് അത് തന്നെ ആണല്ലേ ?

      1. Captain Steve Rogers

        അതേ അതു തന്നെ???

    1. Captain Steve Rogers

      സ്നേഹം??

  14. ത്രിലോക്

    വായിക്കാം bruh ?

    1. Captain Steve Rogers

      Ok…. സ്നേഹം?

Comments are closed.