അകലെ 3 [Rambo] 1876

പിന്നെ സുരയും വിവേകും വന്ന് അവരോടൊപ്പം ആണ് കേറിയെ…കോളേജിൽ അവളെ തിരയണം എന്നുണ്ടായിരുന്നു…പക്ഷെ എന്തോ ഒരു ചമ്മൽ ഇപ്പോഴും ഉണ്ടായിരുന്നു എനിക്ക്..?ഈ ആഴ്ച തൊട്ട് എല്ലാ ലാബിലും 20 പേരടങ്ങുന്ന ബാച്ച് ആയിട്ടാണെന്ന് മിസ്സ് പറഞ്ഞു….ശേ..രാവിലെ തന്നെ മൂഡ് കളഞ്ഞല്ലോ…ഇനിയിപ്പോ ഇവന്മാരുടെ ഒന്നും കത്തിവെപ്പ് ഇല്ലാതെ എങ്ങനെയാ…

A ബാച്ചിൽ അജിത്തും അജയും…2ഉം പടിപ്പികൾ തന്നെ…B യിൽ ഞാനും ഹഫീസും…Cയിൽ ബാക്കിയുള്ള നാലെണ്ണവും…ഹോ..അവന്മാരുടെ യോഗം..ഹാ പറഞ്ഞിട്ട് കാര്യമില്ല..യോഗല്യ അമ്മിണിയെ?

പിന്നീടുള്ള 2,3 ദിവസം ശെരിക്കും മടുപ്പ് തന്നെ ആയിരുന്നു ലാബിന്റെ സമയത്ത്‌..വരുന്ന മിസ്സോന്നും എന്നെയും ഹഫീസിനെയും ഒരുമിച്ചു നിർത്തിയില്ല…പക്ഷെ എന്റെ പരിഭവം തീർക്കാൻ ആദ്യായിട്ട് ഒരു പെണ്കുട്ടി വന്ന് സംസാരിച്ചു ട്ടോ…കാവ്യ…നമ്മടെ വിഗ്ഗുന്റെ കുട്ടി…?
പിന്നെ അവളും കട്ട ചങ്കാവുകയായിരുന്നു..
അവൾ പിന്നെ അങ്ങോട്ട് ഫുൾടൈം എന്റെ കൂടെ തന്നെയായിരുന്നു…വിഗ്ഗുന്റെ ഓരോ പണിയും പറഞ്ഞുകൊണ്ടിരുന്നു അവൾ…പാവം..ഓൾക് ചെക്കനെ ജീവനായിട്ടുണ്ട്…?

 

ഇന്നിപ്പോ ആ ആഴ്ചയിലെ അവസാന ദിവസം ആയിരുന്നു…എന്നിട്ടും എനിക്ക് ആ കുട്ടിയെ കണ്ടെത്താനായില്ല…ഇതിന്റെയിടക്ക് സുര ഒന്നിനെ കാണിച്ചുതന്നു….എന്റെ പൊന്നോ..ബിർള പുട്ടിയും അടിച്ചേച്ചും നടക്കുന്ന ഒന്ന്….ഹമ്മേ??
വെറുതെ ഓരോ കോലം കെട്ടലുകള്…അയ്യേ
എനിക്കീ modern ആയിട്ടുള്ള ടീംസ്നെ ഒന്നും പിടിക്കൂല ന്നെ…നമുക്കീ ചന്ദനക്കുറിയൊക്കെ തൊട്ട് മുടിയൊക്കെ നീട്ടിയുള്ള നാടൻ നാട്ടിൻപുറത്തുകാരി കുട്ടികളെയൊക്കെ ആണേൽ ഒക്കെ…ഇതൊക്കെ ഒരുമാതിരി??

ഇന്റർവെൽ സമയങ്ങളിലൊക്കെ ഞാനും പിള്ളേരും കോളേജ് മുഴുവൻ അലഞ്ഞുതിരിഞ്ഞിട്ടും നോ രക്ഷ…എന്തു കഷ്ടമാണെന്ന് നോക്കണേ?

പക്ഷെ…ആന്ന് വൈകീട്ട് മിസ്സ് ക്ലാസ്സിൽ കേറി വന്നിട്ട് ഒരു കാര്യം പറഞ്ഞു..
തിങ്കൾ ഒരു സെമിനാറുണ്ട്…സോ ക്ലാസ്സിൽ നിന്നും 5 പേർ വേണം…തൃശൂർ ആണെന്ന് പറഞ്ഞു…എന്നിട്ട് മിസ്സ് തോന്നിയ ഒരഞ്ചുപേരെ തിരഞ്ഞെടുത്തു..

നിർഭാഗ്യവശാൽ ആ അഞ്ചിൽ ഞാനുമുണ്ടായിരുന്നു….അന്ന് ഞാനാ തീരുമാനത്തെ ശെരിക്കും എതിർത്തിരുന്നു…മനസ്സിൽ ട്ടോ?
പക്ഷെ..അതെന്റെ ജീവിതത്തെ ഇത്രയേറെ സംഭവബഹുലമാക്കുമെന്ന് സ്വപ്നത്തില്പോലും അറിഞ്ഞില്ല..അല്ലെങ്കിൽ എല്ലാത്തിനും ഓരോ ന്യായവുമായി വരുന്ന മനസ്സാക്ഷി തെണ്ടിയും ഒന്നുമേ ഉരിയാടിയില്ല..നാവിറങ്ങി പോയിട്ടുണ്ടായിരിക്കുമോ..ഏയ്
ഇന്നേവരെ ടീച്ചർമാർ പറയുന്നതിനെതിരുനിന്നിട്ടില്ല ന്നെ…അതുകൊണ്ട് മഹത്തരമായ ആ കർത്തവ്യവും ഞാൻ ശിരസ്സാവഹിച്ചു..??
ആ അഞ്ചിൽ ഞാൻ മാത്രമായിരുന്നു ആണ്കുട്ടി…ബാക്കി ആരൊക്കെയാണെന്നുപോലും ഞാൻ നോക്കിയതുപോലും ഇല്ല
ഹാ…ഏതായാലും അന്ന് ക്ലാസ്സിൽ കേറണ്ടല്ലോ എന്ന സമാധാനത്തിൽ ആയിരുന്നു ഞാൻ..

28 Comments

  1. ❤️❤️❤️❤️❤️

  2. ♨♨ അർജുനൻ പിള്ള ♨♨

    ??????

  3. അടുത്ത ഭാഗം എന്ന് വരും

    1. 2 week aayi bro koduthit…no idea?

  4. Vayikkaatte settaa.. First 2 part poliyee.. Keep going man

  5. Rambo..,,,!!!
    എടാ ഞാൻ വായിച്ചിട്ടില്ല…,,,
    വായിച്ചിട്ട് അഭിപ്രായം പറയാം…..,,,
    നാളെയോ മറ്റന്നാളോ വായിക്കും…✌️✌️
    ???

    1. സമയം പോലെ വായിക്കു ബ്രോ??☺️

      1. അടിപൊളി ബ്രോ ❤️❤️❤️

  6. വായിച്ചതാണ്.ഇഷ്ടപ്പെട്ടതും. എക്‌സം കഴിഞ്ഞോ നിന്റെ

    1. നാളെ ആയിരുന്നു ലാസ്റ്റ്..ഇപ്പൊ മാറ്റി??

  7. ❤️❤️❤️

    1. നന്ദി സഹോ?

    1. Powli macha?❤️?

    1. Tnx ബ്രോ??

  8. പറയണ്ടല്ലോ ഓർമ്മയുണ്ടാവില്ലേ

    അടിപൊളി ആണ് ❤

    1. ☺️☺️☺️☺️

      മറന്നിട്ടില്ല

      1. ?❤❤

  9. Yuvi and cr7 onnonnara combination muthe athu pwolichu ketto . Story yum pwoli

    1. ???

      രണ്ടും ജിന്നല്ലേ ഭായ്??

    1. നന്ദി ബ്രോ??

  10. രാഹുൽ പിവി

    ❤️❤️❤️

    1. എവിടെടോ…ഇന്ന് കണ്ടില്ലല്ലോ??

      1. രാഹുൽ പിവി

        പരീക്ഷയ്ക്ക് വല്ലോം ഇരുന്ന് പഠിക്കേണ്ടത് കൊണ്ട് മാത്രം മാറിയത് ആണ് അല്ലെങ്കിൽ അറിയാലോ എന്നെ

        1. എടാ…എനിക്കും പ്രാന്ത് ആവുന്നുണ്ട്???

Comments are closed.