അജ്ഞാതന്‍റെ കത്ത് 9 40

“സർ, അത്ര പെട്ടന്നൊന്നും അവൻ വാ തുറക്കില്ല.”

“അറിയാഞ്ഞിട്ടല്ല വേദ ഇവൻ വാടകക്കൊലയാളി മാത്രമാണ്. ആരാണ് ഇവനെ അയച്ചതെന്നാണ് അറിയേണ്ടത് അതിനവൻ വായ തുറന്നേമതിയാവൂ. എന്റെ സാറയെ ഉപദ്രവിക്കാൻ വന്നവനെ ഞാനങ്ങ് തീർത്തേക്കും.”

“ഇവന്റെ ദേഹത്ത് തെളിവുകൾ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കൂ സാർ”

എന്റെ നിർദ്ദേശ പ്രകാരം നൈനാൻ അവന്റെ പോക്കറ്റ് തപ്പി .ഒരു മൊബൈൽ ഫോണും കുറച്ചു രൂപയും മാത്രം. ആ ഫോൺ ലോക്കായിരുന്നു. ലോക്കവൻ അഴിക്കില്ല എന്നത് എന്നെപ്പോലെ നൈനാനും മനസിലാക്കിയിട്ടാവാം ഫോൺ മേശപ്പുറത്ത് വെച്ച് അവന്റെ കഴുത്തിന് കുത്തിപ്പിടിച്ചത്.
വേദന സഹിക്ക വയ്യാതെ അവൻ വായ തുറന്നു.

“വേദ പരമേശ്വർ ആണെന്നോർത്താണ് ഞാനാ പെൺകുട്ടിയെ കൊല്ലാൻ നോക്കിയത്.”

“ഞാനാണെന്നോ?!”

ശബ്ദം തെല്ലുറക്കെ ആയിപ്പോയി.

“അതെനിക്കറിയില്ല. വേദപരമേശ്വറിനെ കൊല്ലാനാണ് വന്നത്. എനിക്ക് കിട്ടിയ നിർദ്ദേശ പ്രകാരം വേദ ആ മുറിയിൽ ഉണ്ടായിരുന്നു.”

“നിനക്കാര് നിർദ്ദേശം തന്നു.?”

സംശയത്തിന്റെ കണ്ണുകൾ നൈനാനിലേക്കും നീണ്ടു പോയി ഒരു വേള അവന്റെ മൗനം എനിക്ക് നൽകിയത് ദേഷ്യം മാത്രം. ദേഷ്യം എന്റെ കൈ മുഷ്ടിയിലേക്ക് ആവാഹിച്ച് ഞാനവന്റെ മുഖമടച്ചൊരടി കൊടുത്തു.

“ആരാണ് നിനക്ക് നിർദ്ദേശം തന്നത് ?”

അവൻ വായ പൂട്ടി വെച്ചിരിക്കയാണ്. തുറക്കുമെന്ന പ്രതീക്ഷയും പോയ സമയത്താണ് അവന്റെ ഫോൺ ശബ്ദിച്ചത്. സേവ് ചെയ്യാത്ത നമ്പർ.

“ഇതാരാ വിളിക്കുന്നത്.?”

അവന്റെ മുഖത്ത് യാതൊരു ഭാവമാറ്റവുമില്ല. അപ്പോഴേക്കും ഫോൺ കട്ടായി .ഞാനാ നമ്പർ എന്റെ ഫോണിൽ ഡയൽ ചെയ്തു. അപ്പോഴേക്കും വീണ്ടും കോൾ വന്നിരുന്നു.നൈനാൻ ഫോൺ അറ്റന്റ് ചെയ്ത് സ്പീക്കറിൽ ഇട്ടു.

“ഹലോ “

മറുവശത്ത് ഒരു സ്ത്രീ സ്വരം

നൈനാൻ കത്തിയെടുത്ത് അവന്റെ കഴുത്തിനോട് ചേർത്തു വെച്ചു. എന്നിട്ട് സംസാരിക്കാൻ ആഗ്യം കാട്ടി. അവൻ സംസാരിച്ചു തുടങ്ങി .

“ഹലോ “

“എന്തായി?”

നൈനാന്റെ ആഗ്യപ്രകാരം

“തീർത്തു.”

എന്നവൻ പറഞ്ഞു.

“ബോഡി?”

” അതു ഞാൻ നശിപ്പിച്ചേക്കാം.”

“ok good കാശിപ്പോൾ നിന്റെ എക്കൗണ്ടിൽ ക്രെഡിറ്റാവും.”

കാൾ കട്ടായി .

ഞാൻ എന്റെ ഫോണിൽ ആ നമ്പർ ട്രൂകാളറിൽ നോക്കി. അവ ഞാൻ നൈനാൻ കോശിയെ കാണിച്ചതും കുരിശു കണ്ട ചെകുത്താനെ പോലെ ആ മുഖം വിളറി എന്റെ മുഖത്ത് വിജയിയുടെ പുഞ്ചിരിയും.

“ACP Renuka Menon”

“അതെ സാർ.നേരത്തെ വന്നപ്പോൾ അവർക്കൊപ്പം വന്നതാവാം ഇയാൾ.”

“ഇവനെങ്ങനെ അകത്ത് ?”

അതായിരുന്നു എന്റെയും സംശയം .

ഒരു വിധത്തിലും അവൻ പുറത്ത് പോവരുതെന്ന് ചട്ടം കെട്ടി ഞാനിറങ്ങി. പുറത്ത് പ്രശാന്ത് ഉണ്ടായിരുന്നു.

” മേഡത്തെ വീട്ടിൽ എത്തിച്ചാൽ മതിയോ?”

” വീട് സെയ്ഫല്ല. ഒരറസ്റ്റിനു ചാൻസുണ്ട്.നാൻസി കൊടുത്ത മൊഴി സത്യമാണോ എന്നറിയണം..”

“സത്യമാണ്. ന്യൂസ് ചാനലിൽ കാണിച്ചിരുന്നു നാൻസിയെ.”

“ഉം. അലോഷി സാറിപ്പോ എവിടെയാ.?”

“മുംതാസിന്റെ ബോഡിയുമായി പോയതാണ് “

“മുംതാസ്….!!”

എനിക്കാകാംക്ഷ കൂടി.

” മേഡത്തിന്റെ വാട്ടർ ടാങ്കിൽ നിന്നു കിട്ടിയ ബോഡി മുംതാസിന്റേതാണ്.കൂടാതെ കാറിന്റെ ഡിക്കിയിലെ മുടിയും മുംതാസിന്റേതാണ്. വസ്ത്രവും മുടിയുടെ നീളവും മറ്റ് കാര്യങ്ങളും വെച്ച് മുംതാസിന്റെ അമ്മ ബോഡി തിരിച്ചറിഞ്ഞു. “

Updated: September 26, 2017 — 8:45 pm

8 Comments

  1. ചെറിയ ചില കൺഫ്യൂഷൻസ് ഒഴിവാക്കിയാൽ ടോട്ടലി അടിപൊളി. മികച്ച എഴുത്ത്. ഇനിയും ഇത് പോലുള്ള കഥകളുമായി വരണം

  2. ആരാണയാൾ ആ കത്തെഴുതിയ ആൾ അത് കൂടി പറയു please

  3. Supper storyyyy

  4. 5th part kittiyo

  5. Brooo oree oru doubt aranuu aaa kathu ezhutiyathuuu…….

    1. 5th part kittiyo

  6. wow…sooper…..thakarthu…nalla katha..nalla avatharanam…thrilling story

Comments are closed.