അജ്ഞാതന്‍റെ കത്ത് 8 29

ഒരിക്കൽ ഒരു പഴുത് കിട്ടിയപ്പോൾ ഭക്ഷണം തരുന്ന കാവൽക്കാരനെ തലയ്ക്കടിച്ച് വീഴ്ത്തി ഞാനാ താവളത്തിൽ നിന്നും രക്ഷപ്പെട്ടു. എന്നെ അന്ന് രക്ഷപ്പെടാൻ സഹായിച്ചത് തോമസ് ഐസക് സാറാണ്. ഒറ്റപ്പാലത്തെ വീട്ടിലെത്തിയപ്പോൾ സജീവ് അവിടെ നിന്നും മാറിപ്പോയെന്നു പറഞ്ഞു.ഓർഫനേജിലേക്ക് പോവാൻ തോന്നിയില്ല.തോമസ് സാറിന്റെ സഹായത്തോടെ ഞാൻ സജീവിനെ കണ്ടെത്തി. അപ്പോഴേക്കും തുളസിയും സജീവും ഭാര്യാഭർത്താക്കന്മാരായി ജീവിതം തുടങ്ങിയിരുന്നു.”

ഒന്നു നിർത്തി നാൻസി കണ്ണു തുടച്ചു.

” കുഞ്ഞിനെ വിട്ടുതരാൻ പലവട്ടം ഞാൻ പറഞ്ഞു. ഒരിക്കൽ സജീവ് എന്നെ കാണാൻ വന്നു. കുഞ്ഞിനെ ഇപ്പോൾ തരാൻ പറ്റില്ലെന്നും അവനകപ്പെട്ട ചതിയുടെയും കഥ പറഞ്ഞു. എല്ലാം ശരിയാവുമെന്നും അത് വരെ എന്നോടവിടെ തന്നെ താമസിക്കണമെന്നും കാലു പിടിച്ചപേക്ഷിച്ചു. കൂടെ തുളസിയുമുണ്ടായിരുന്നു. അവൾ പറഞ്ഞാണ് ലാബിന്റെ മറവിൽ സജീവ് നടത്തുന്ന വൻ ബിസിനസിനെ പറ്റി ഞാനറിഞ്ഞത്. ഞെട്ടിത്തകരാൻ എനിക്ക് മനസില്ലായിരുന്നു. എന്നെ തകർത്തത് സ്വന്തം കുഞ്ഞായിരുന്നു. തുളസിയെ അവൾ എനിക്കു മുൻപിൽ വെച്ച് അമ്മേ എന്ന് വിളിച്ചപ്പോൾ ഞാൻ തകർന്നു.പിന്നീടെനിക്ക് പകയായി, ജീവിക്കാൻ കൊതിച്ചതിന്, കൊതിപ്പിച്ചതിന് സൗഭാഗ്യം തട്ടിയെടുത്തതിന് എല്ലാം”

“അങ്ങനെ നാൻസി സജീവിനേയും തുളസിയേയും തട്ടി അല്ലേ?”

അലോഷിയുടെ ചോദ്യത്തിൽ അവളൊന്നു ഞെട്ടി.

” ഇല്ല….. ഞാനാരേയും കൊന്നില്ല.”

അവൾ പുലമ്പി

“പിന്നെന്തിന് രാജീവ് മരിക്കുന്നതിന് തൊട്ടു മുന്നേ ആ ഫ്ലാറ്റിൽ നീ പോയത്.?”

അവളുടെ കണ്ണുകൾ ഒന്നിലും ഉറച്ചു നിൽക്കാതെ ചലിച്ചു കൊണ്ടേയിരുന്നു. ഭാവം മാറി ഒരു വന്യത ആ നോട്ടത്തിൽ നിഴലിച്ചു.

” പറയാം”

ആ സ്ത്രീയുടെ മുഖത്ത് പുഞ്ചിരി. ഞാൻ കണ്ണാടി നേരെയാക്കി വെച്ചിരുന്നു.

” എന്നെ മനസിലായോ?”

അതെയെന്നയർത്ഥത്തിൽ ഞാൻ തലയാട്ടി.

” അപ്പോൾ ഞാൻ വന്നതെന്തിനാണെന്നും അറിയാമല്ലോ? എത്രയും വേഗം തരുന്നോ അത്രയും വേഗം ഞാൻ പോവാം.”

“നിങ്ങൾ ചോദിക്കുന്നത് എന്താണെന്നെനിക്കറിയില്ല. പിന്നെ ഞാനെങ്ങനെ തരും? “

പരിഹാസച്ചുവ കലർന്നിരുന്നു എന്റെ സ്വരത്തിൽ.

” അറിയാത്തതോ അറിയാത്തതായി നടിക്കുന്നതോ?”

“എനിക്കതിന്റെ ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. പറ്റുമെങ്കിൽ അതെന്താണെന്നു പറയുക.”

അഴിച്ചിട്ട മുടി ഒരു കൈയാലൊതുക്കി വെച്ച് അവൾ തുടർന്നു.

“അഡ്വക്കേറ്റ് പരമേശ്വരന്റെ കൈവശം ഒരു സുഹൃത്ത് ഏൽപിച്ച ഒരു രേഖ. അത് നീ മാറ്റിയിട്ടുണ്ട്. “

ഞാനെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും വാതിൽ തള്ളിത്തുറന്ന് അലോഷ്യസ് അകത്ത് കടന്നു.
അലോഷിയെ കണ്ടതും സ്ത്രീ ചാടിയെഴുന്നേറ്റു. എവിടുന്നാണെടുത്തതെന്നറിയില്ല, കൈയിലൊരു പിസ്റ്റൾ കണ്ടു.അത് അലോഷിക്കു നേരെ ചൂണ്ടി നിൽക്കയാണ്. പക്ഷേ അലോഷിക്കു ഭാവഭേതമൊന്നുമില്ല.

“നീ തോക്കു പിടിച്ചിരിക്കുന്നത് ശരിയായല്ല “

അലോഷിയുടെ ശബ്ദത്തിൽ അവളുടെ ശ്രദ്ധ മാറി. അത് മതിയായിരുന്നു അലോഷിക്ക്.സെറ്റിയുടെ മീതെ കൂടി കരണം മറിഞ്ഞ് തോക്കെങ്ങനെയോ കൈക്കലാക്കി

Updated: September 19, 2017 — 11:56 pm