അജ്ഞാതന്‍റെ കത്ത് 8 29

“നിങ്ങളിവിടെ നിൽക്ക് 5 മിനിട്ട് ഞാനെത്താം ”
ഡോക്ടേഴ്സിന്റെയും ഹോസ്പിറ്റൽ തുണികളും അലക്കിയിടുന്ന മുറിയായിരുന്നു ലക്ഷ്യം. അവിടെ നിന്നും ആരുടേയും കണ്ണിൽ പെടാതെ മൂന്ന് യൂണിഫോം കൈക്കലാക്കാൻ പത്തു മിനിട്ടെടുത്തു തിരികെ വന്നു മൂന്ന് പേരും അവ ധരിച്ചു.
പതിഞ്ചു മിനിട്ടിനുള്ളിൽ നൗഫി എത്തുകയും ചെയ്തു.

യൂണിഫോമിൽ നിൽക്കുന്ന എന്നെ മനസിലാവാതെ അവൾ തിരിഞ്ഞു നടന്നു.

” നൗഫീ… “

അവൾ നിന്നു.

“ഏഹ്…. ഇത് ഇങ്ങളായീനോ?! ഫാൻസീഡ്രസ്സാ?”

“അതെ കൊള്ളാമോ?”

” കൊളളാം പക്ഷേ ഇങ്ങി കറത്തോയല്ലോ. വെയിലത്ത് ള്ള കറക്കാ ല്ലേ ?”

അവൾ തുടങ്ങി. അവളുടെ കുശലങ്ങൾക്കെല്ലാം മറുപടി പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു

” നൗഫി… ഇവിടുത്തെ 8 മത്തെ നിലയിൽ എന്താ?.”

” ആ ങ്കിറിയേല. ആടൊന്നുമില്ല.”

ആ കണ്ണുകൾ എന്തോ മറയ്ക്കുന്നുണ്ടായിരുന്നു.

“നൗഫീ നിനക്കറിയാം അവിടെന്താണെന്ന്. നിനക്കൊരിക്കലും ഇതിനാൽ ദോഷം വരില്ല . “

അവളുടെ മുഖത്തെ ഭയം വിട്ടുമാറിയില്ല.അരവിയുടെ ഫോൺ റിംഗ് ചെയ്തു. അവനതുമായി തെല്ലുമാറി നിന്നു.

“വേദ, അതിന്റാത്ത് എന്താന്ന് അറിയില്ല. ഇടയ്ക്കിടക്ക് ഡോക്ടേഴ്സ് പോകുന്നത് കാണാറുണ്ട്. ആഫ്ലോർ സ്റ്റെപ്പ്നടുത്ത് വെച്ച് പൂട്ടി വെച്ചതാ”

” ഉം…. എനിക്കതിനകത്ത് ആരുടേയും കണ്ണിൽ പെടാതെ കടക്കണം.അതിനുള്ള വഴി പറ”

“അള്ളോ ഇങ്ങ്ളെന്ത് ഹറാമ്പറപ്പാ പറയുന്നത്. അതൊന്നും നടക്കൂല ആരേലും കണ്ടാന്റെ പണിയാ പോകാ”

അവൾ വല്ലാതെയായി.

“ആരേലും കണ്ടാലല്ലേ? കണ്ടില്ലെങ്കിലോ…..”

“അതൊന്നും ശരിയാവൂല. ഞാമ്പോണ്”

“നീ സഹായിച്ചില്ലെങ്കിലും ഞാനതിനകത്ത് കയറും “

അതും പറഞ്ഞ് ജോണ്ടിയേയും കൂട്ടി മുന്നോട്ട് നടന്നു.പിന്നിലവൾ പകച്ചു നിന്നു. അപ്പോഴേക്കും ഫോൺ കട്ട് ചെയ്ത് അരവിയും എത്തി.ഫ്ലോറിൽ പലയിടത്തായി ക്യാമറ ഉള്ളതിനാൽ പോക്കറ്റിൽ നിന്നും മാസ്ക്കെടുത്തു കെട്ടി. ഒരെണ്ണം അരവിക്കും ജോണ്ടിക്കും കൊടുത്ത് നടന്നു. അവരുമത് മുഖത്ത് കെട്ടി.
മനപൂർവ്വം ലിഫ്റ്റ് ഒഴിവാക്കി സ്റ്റെപ്പു കയറാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്നും

”വേദാ”

വിളി കേട്ടു നൗഫിയാണ്. അവൾ ഞങ്ങൾക്കൊപ്പമോടിയെത്തി.

” എട്ടാം നിലയിൽ കയറുന്നത് അത്ര എളുപ്പമല്ല. ആടെപ്പഴും സെക്യൂരിറ്റിയുണ്ടാവും.”

“ഒരു വഴിമാത്രമേ അവിടെ ഉള്ളോ?”

അരവിയുടെ ചോദ്യം.

“രണ്ട് വഴിയുണ്ട്. ലിഫ്റ്റു വഴിയും സ്റ്റപ്പു വഴിയും. രണ്ടിടത്തും ക്യാമറ ഉണ്ട്. “

“ക്യാമറ പ്രശ്നാകൂലൊ അരവിയേ…. “

“ക്യാമറ റൂം എത്രാം നിലയിലാ?”

“രണ്ട് “

Updated: September 19, 2017 — 11:56 pm