അജ്ഞാതന്‍റെ കത്ത് 8 29

……

” ആണെന്നു തോന്നുന്നു. നമ്പർ 955……. 11 വേഗം വേണം.”

പിന്നീട് എന്നെ നോക്കി പറഞ്ഞു

” എല്ലാം ശരിയാകുമെടോ. തന്നെയൊന്നു ഹോസ്പിറ്റലിൽ കാണിക്കണം.”

“അതിന്റെ പ്രശ്നമില്ല.ഞാൻ ഒകെ “

അലോഷി ചിരിച്ചു.
എന്റെ ഫോൺ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പർ

“ഹലോ വേദപരമേശ്വർ. ആരാണ്?..”

” ഞാൻ ആരാണ് എന്നത് ചോദ്യമില്ല വേദ. എനിക്ക് വേണ്ടതെന്തെന്നു നിനക്കറിയാം.അതിങ്ങ് തരിക. നിനക്കൊപ്പമുള്ളതാരെന്നും എനിക്ക് അറിയണ്ട. ഇന്ന് വൈകീട്ട് മൂന്ന് മണിക്കു മുന്നേ എനിക്ക് ഒരു മറുപടി നീ തരണം, അല്ല തരും ”
ഒരു പരുക്കൻ സ്വരം

“നിങ്ങളാരാ?”

” ഞാൻ പറഞ്ഞു അത് നീയറിയണ്ട. നീ ബുദ്ധിമതിയാണ്. അതിബുദ്ധിമതി, പറഞ്ഞതനുസരിച്ചില്ലെങ്കിൽ സുനിതയോ സീനയോ അമൃതയോ ആയി നീ മാറും. നിന്റെയോരോ ചലനങ്ങളും ഞാനറിയുന്നുണ്ട്. മരിക്കാൻ തയ്യാറായി കൊള്ളുക.കാർ പിന്നിൽ നിന്നും വരുന്ന ലോറിയിടിച്ച് കൊക്കയിലേക്ക് മറിഞ്ഞാൽ തീരാവുന്നതേയുള്ളൂ നിന്റെ ജീവൻ”
ഫോൺ കട്ടായി .
പിന്നിൽ തുടരെ ഹോണടിക്കുന്ന പാണ്ടി ലോറിയുടെ ശബ്ദത്തിൽ പ്രശാന്തിന്റെ ശ്രദ്ധ മാറി. കാർ നേരെ കൊക്കയിലേക്ക്

മരണത്തെ ഞാൻ കണ്ടു കണ്ണുകൾ ഇറുക്കെയടച്ചു. എന്തിലോ ശക്തമായി ഇടിച്ച ശബ്ദം.

“സർ “

പ്രശാന്തിന്റെ ശബ്ദം. ഞാൻ കണ്ണു തുറന്നു. കാറിനു മുന്നിൽ വിജനത മാത്രം. എന്റെ ഇരുപ്പിനു സ്ഥാനചലനം സംഭവിച്ചില്ല.കാർ മറിഞ്ഞില്ലെ?

“വേദ ഡോർ തുറന്ന് പതിയെ ഇറങ്ങണം, “

“എന്താ പറ്റിയത് സത്യത്തിൽ .”

അലോഷിയുടെ ചോദ്യത്തിന്

” കാർ എന്തിലോ തട്ടി നിൽക്കുകയാണിപ്പോൾ.എത്രയും പെട്ടന്ന് പുറത്തിറങ്ങി പിന്നിലേക്ക് വലിക്കണം”

ഞാനും അലോഷിയും പുറത്തിറങ്ങി.പ്രശാന്ത് പറഞ്ഞത് ശരിയാണ് വലതു സൈഡിലായുള്ള കൊക്കെയിലേക്ക് ചാഞ്ഞ ഒരു ഉണക്ക വേരിൽ തട്ടി നിൽക്കുകയാണ്. പിന്നാലെ വന്ന ഒരു ജിപ്സിയിൽ നിന്നും നാല് സായിപ്പുമാരും വണ്ടി നിർത്തി ഞങ്ങളെ സഹായിച്ചു.

ദൈവത്തിനും വിദേശികൾക്കും നന്ദി പറഞ്ഞ് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
പിന്നീടുള്ള യാത്രയിൽ എല്ലാവരും മൗനത്തിലായിരുന്നു. മൗനം ഭേതിച്ചത് ഞാൻ തന്നെയായിരുന്നു.

“അവർക്ക് ഞാൻ എന്തോ നൽകണമെന്നു പറയുന്നുണ്ട് സർ, “

” ഉം.”

അലോഷിയിൽ നിന്നും ഒരു മൂളൽ മാത്രം .കണ്ണുകളടച്ച് സീറ്റിൽ ചാരിയിരിക്കയാണ്.

“സർ അതാണെങ്കിലോ ഫോർമുല ?”

Updated: September 19, 2017 — 11:56 pm