അജ്ഞാതന്‍റെ കത്ത് 8 29

അവൻ സ്വാധീനമുപയോഗിച്ച് ഇറങ്ങിയിരിക്കുന്നു. ഇതു വരെ നേരിട്ടയവയിൽ വെച്ച് ഏറ്റവും വലിയ അപകടകാരി.

” ഈ ലോകം എന്റെ കൈപ്പിടിയിൽ ഒതുക്കണം. എതിർത്തവരെയെല്ലാം ഞെരിച്ചുടച്ചാണിത്രയും എത്തിയത്. നീ ഒരിക്കലും മഠത്തിൽ വരാൻ പാടില്ലായിരുന്നു.എന്റെ ഒരു പാട് വർഷത്തെ പരിശ്രമം സ്വപ്നം. അതാണ് നീ ഇന്നലെ ഒറ്റ രാത്രി കൊണ്ട് തകർത്തത്.”

കൈയെത്തിച്ചപ്പോൾ ഗ്ലൂക്കോസ് സ്റ്റാന്റ് തടഞ്ഞു.ചിന്തിക്കാനുള്ള സമയം കൊടുക്കാതെ അതെടുത്തവനെ തല്ലിയതും ഡോർ തള്ളിത്തുറന്ന് അലോഷിയും സംഘവും അകത്ത് കടന്നതും ഒരേ ടൈം.
കുറച്ചു നേരത്തെ മൽപിടുത്തത്തിനു ശേഷം റോഷനെ കീഴടക്കാൻ കഴിഞ്ഞു. അപ്പോഴേക്കും വിവരമറിഞ്ഞ് ACP രേണുകാ മേനോനും സംഘവും എത്തി.അവർ റോഷനേയും സംഘത്തേയും അറസ്റ്റ് ചെയ്തു.

” രോഗികളെയെല്ലാം അവരുടെ ബന്ധുക്കളെ ഏൽപിക്കുന്നതാണ് “

രോഗികൾക്കരികിൽ നിന്ന് Acpപറഞ്ഞപ്പോൾ കൃഷ്ണപ്രിയയുടെ മുഖം ഭയന്നു കാണപ്പെട്ടു.
ഞാൻ ചാരിവെച്ച അലോഷിയുടെ ഫോണെടുത്ത് ഫ്രണ്ട് ക്യാം സെറ്റ് ചെയ്ത് വെച്ചു നോക്കി.
ഒത്തിരി പേരിത് കാണുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

“ഇവിടെ നടന്ന സംഭവങ്ങൾ നിങ്ങൾ നേരിട്ടറിഞ്ഞല്ലേ. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാനും, ഈ 11 പേരെ രക്ഷിക്കാനും കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു.”

ലൈവ് കട്ട് ചെയ്ത് തിരിഞ്ഞത് ACPയുടെ മുഖത്തേയ്ക്ക്.

” നീ ഞങ്ങടെ പണി കൂടി ചെയ്ത് ആളാവാനുള്ള ശ്രമമാണോ?”

പുച്ഛം കലർത്തിയ ചോദ്യം

” ആളായിട്ടെന്തിനാ? കാശ് കിട്ടോ? ജീവിത സൗകര്യങ്ങൾ കൂടുമോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ പിന്നെന്തിനീ ചോദ്യം.ഇതിൽ നിന്നെനിക്ക് കിട്ടുന്നത് മനഃസുഖം. കഷ്ടതയനുഭവിച്ചരുടെ കുടുംബാംഗങ്ങളുടെ പ്രാർത്ഥനയിൽ ഒരു നേരമെങ്കിലും ഞാൻ കടന്നു ചെന്നുവെന്ന അഭിമാനം. അതിനു കാക്കിക്കുപ്പായത്തിന്റെ ബലം വേണ്ട. നെറികേടിനു എതിരെ പൊരുതാനുള്ള ചങ്കൂറ്റം മതി. ചെയ്യുന്നത് ശരിയാണെന്നുള്ള വിശ്വാസത്തിൽ എന്നും ഉയർത്തിപ്പിടിച്ച മനസാക്ഷിയും”

” നീ വാചകമടിച്ച് ഷൈൻ ചെയ്യാതെ “

“ഷൈൻ ചെയ്യുന്നതാരാണെന്ന് നമുക്ക് നോക്കാന്നേ. ചോദിച്ചു വാങ്ങിയ ഈ പോസ്റ്റിംഗ് എന്തായാലും നല്ലതല്ല സാറേ.കേന്ദ്രത്തിലൊക്കെ നല്ല പിടിപാടാണല്ലോ മുറുകെ പിടിച്ചോ .”

ACP തരിച്ചുനിൽക്കുകയാണ്. രോഗികളെ ഓരോരുത്തരെയായി സ്ട്രെക്ചർ കയറ്റി ലിഫ്റ്റു വഴി താഴേക്കിറക്കിക്കൊണ്ടിരുന്നു.
പിന്നാലെ ഞങ്ങളും ഗ്രൗണ്ട് ഫ്ലോറിലെത്തിയപ്പോഴേക്കും ചാനലുകാർ വളഞ്ഞു. അവരുടെ സ്ഥിരം ചോദ്യങ്ങൾ, അഭിനന്ദനങ്ങൾ എല്ലാത്തിൽ നിന്നും ഊളിയിട്ട് ഞങ്ങൾ കാറിൽ കയറി.

“വേദാ”

തൊട്ടു പിന്നിൽ അലോഷി

“സൂക്ഷിക്കണം.”

ആ സംസാരത്തിൽ എന്തോ ഒരസ്വാഭാവികത നിഴലിച്ചിരുന്നു. മുഖത്ത് ഒരു നിരാശയോ വേദനയോ പോലെ….
അരവിയും ജോണ്ടിയും സന്തോഷത്തിലായിരുന്നെങ്കിലും വലിച്ചെറിഞ്ഞ ക്യാമറയുടെ കാര്യത്തിൽ ജോണ്ടി സങ്കടപ്പെട്ടിരുന്നു.
ഫോണിൽ വന്ന അലോഷിയുടെ ഒരു മെസ്സേജ് കണ്ട് ചെറുതായൊന്നു ഞെട്ടി.

‘തോമസ് ഐസക് കൊല്ലപ്പെട്ടു.’

” അരവി തോമസ് ഐസക് കൊല്ലപ്പെട്ടു. SlMS ഹോസ്പിറ്റലിലേക്ക് കാർ വിട്. “

Updated: September 19, 2017 — 11:56 pm