അജ്ഞാതന്‍റെ കത്ത് 8 29

അരവി അവളുടെ കൈകൾ പിന്നിലേക്ക് പ്ലാസ്റ്റർ ചെയ്തു.വായ പ്ലാസ്റ്റർ വെച്ച് ഒട്ടിക്കുകയും ചെയ്തു. ആ വലിയ മുറിയിൽ 12 കട്ടിലുകളിലായി 11 രോഗികളുണ്ടായിരുന്നു. പലരും മയക്കത്തിലായിരുന്നു. നഴ്സ് സംസാരിച്ച പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു. അത് കൃഷ്ണപ്രിയ ആണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. എനിക്കയച്ചു തന്ന ഫോട്ടോയിൽ കൃഷ്ണ പ്രിയ ആരോഗ്യവതിയാണ്.ഇത് കണ്ണുകൾ കുഴിഞ്ഞ് കവിളൊട്ടി മെലിഞ്ഞുണങ്ങിയ പ്രാകൃത രൂപം. കുറേ നാള് മുന്നേ എടുത്തതാകാം ഫോട്ടോ.
ഞാൻ അലോഷ്യസിനെ ഫോൺ ചെയ്തു.

“സർ എത്രയും പെട്ടന്ന് SN മെഡിസിറ്റിയിലെത്തണം.”

ഞാനിവിടെ താഴെയുണ്ട്. തന്റെ കാളിൽ നേരത്തെ തന്നെ അപകടം മണത്തിരുന്നു. ഞാൻ എന്താണ് ചെയ്യേണ്ടത്.?”

“സർ വർഷങ്ങൾക്കു മുന്നേ കാണാതെ പോയ കൃഷ്ണപ്രിയയേയും വേറെ പത്ത് പേരേയും കണ്ടെത്തിയിട്ടുണ്ട്. 8 മത്തെ ഫ്ലോറിൽ ലെഫ്റ്റിൽ ഫസ്റ്റ് റൈറ്റിലെ ഏഴാമത്തെ മുറിയിൽ ഞങ്ങളുണ്ട്.ഇതിനകത്ത് നിന്നും ഇവരേയും കൊണ്ട് പുറത്ത് കടക്കണമെങ്കിൽ പോലീസ് സഹായം വേണം.എത്രയും പെട്ടന്ന് വേണ്ടത് ചെയ്യുക.”

“പേടിക്കണ്ട. അഞ്ചു മിനിറ്റ് ഞങ്ങളെത്താം.”

ഫോൺ കട്ടായി.

“അരവീ നിന്റെ ഫോണിൽ നെറ്റ് കണക്റ്റ് ചെയ്”

“എന്തിനാ?”

മറുപടി പറയാതെ ഞാനവനെ തറപ്പിച്ച് നോക്കി. ജോണ്ടി ക്യാമറ എടുത്ത് ജോലി ആരംഭിച്ചു. ഞാൻ നഴ്സിന്റെ വായിലെ പ്ലാസ്റ്റർ മാറ്റി അവളോടു ചോദിച്ചു .

“ഇതൊക്കെ ആരാണെന്നറിയാമോ?”

“തെരിയാത്”

” നിന്റെ രോഗിയുടെ പേരും അറിയില്ലെ?”

“പേര് റജിസ്ട്രരിലിരുക്ക്. ഇങ്ക പേഷ്യന്റ് നേം വേന നമ്പർ മട്ടും താൻ ….”

പേടിയോടെ അവൾ പറഞ്ഞു.

“ഇവരെന്താ ഇങ്ങനെയെന്നറിയാമോ?”

” അത് വന്ത് ബ്രെയിനിലെ ഒരു വെയ്നുക്ക് യതാവതോ. അത് വന്ത്……”

” നീയിവിടെ വന്നിട്ടെത്ര നാളായി?”

” എന്ന സാർ? ഉങ്ക ക്വസ്റ്റ്യൻ പുരിയലെ”

“നീ ഇന്ത ഹോസ്പിറ്റൽ ജോയിൻ പൻട്രത് എത്തന നാളാച്ച് “

എന്റെ തമിൾ കേട്ടാവാം ജോണ്ടി ചിരിച്ചു.

“സിക്സ് മത്”

” നീ വരുമ്പോൾ എത്ര രോഗികളുണ്ടായിരുന്നു.?”

“10. ഒരു സിന്ന പയ്യനെ അവങ്ക ലാസ്റ്റ് സൺഡെ അഡ്മിറ്റ് പന്നിയെ “

“ഇതിൽ നിന്നും ഡിസ്ച്ചാർജായവർ എത്ര? “

” തെരിയിലാ .പേഷ്യന്റ് കൂടെ ബൈസ്റ്റാൻഡെർ കെടയാത് സർ.”

“വേദ നെറ്റ് ഓൺ”

അരവിയുടെ ശബ്ദം.

“ലോഗിൻ ഫേസ് ബുക്ക് “

അരവിയും ജോണ്ടിയും മുഖത്തോട് മുഖം നോക്കി.

“vedaprmoo7@gmail.com പാസ് വേർഡ് spygirl007 “

“ഓകെ ലോഗ്ഗിൻ…. ഇനി ?”

” ലൈവ് ഓൺ ചെയ്യ്.”

ലൈവ് ഓൺ ചെയ്തതിനു ശേഷം ഞാനാ ഫോൺ വാങ്ങി .

“ഹലോ മൈ ഡിയർ ഫ്രണ്ട്സ്, ഞാനിപ്പോൾ നിൽക്കുന്നത് കൊച്ചി നഗരത്തിലെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ്. എനിക്ക് പനി വന്ന് അഡ്മിറ്റിയതല്ല. അതിനേക്കാൾ വലിയൊരു വിപത്തിനെ, ക്യാൻസറിനെ നിങ്ങൾക്കു മുന്നിലെത്തിക്കാനാണ് ഹോസ്പിറ്റലിലെത്തിയത്. “

Updated: September 19, 2017 — 11:56 pm