” അതിനകത്തെത്ര സ്റ്റാഫുണ്ടാവും?”
” ഒരാൾ മാത്രം.”
” നൈറ്റ്ഷിഫ്റ്റ് ടൈം?”
“7.30 pmto 7.30am “
ഞാൻ ജോണ്ടിയെ നോക്കി. ഞങ്ങൾ അപ്പോഴേക്കും നടന്ന് രണ്ടാം നിലയിൽ എത്തിയിരുന്നു.
“ഏത് ഭാഗത്താ ക്യാമറാറൂം?”
“ദാ അവിടെ.”
അവൾ ചൂണ്ടിക്കാണിച്ച ഭാഗം ലക്ഷ്യം വെച്ച് നടന്നു.നൗഫി തിരിച്ചു പോയി.
ഓപ്പറേഷൻ തിയേറ്റർ കഴിഞ്ഞ് നാലാമത്തെ മുറിയായിരുന്നു ക്യാമറാ റും.
ജോണ്ടിക്കൊപ്പം ഞാനും കയറി. ഒരാൾ അവിടെയിരുന്നു ഫോൺ ചെയ്യുകയായിരുന്നു.
അരവിയെ കണ്ടതും അവൻ പേടിച്ച് ഫോൺ കട്ട് ചെയ്തു ടേബിളിൽ വെച്ചു.
“നിനക്കിവിടെ ശമ്പളം തരുന്നതെന്തിനാ?”
“സോറി സാർ…. വീട്ടിൽ നിന്നും…..”
” ഡ്യൂട്ടി ടൈമിൽ തന്നെ വേണോ?…..”
“വൈഫായിരുന്നു സാർ ….”
” ഉം…… ഉം…… “
അരവിയുടെ ആക്രമണം പെട്ടന്നായിരുന്നു. അവന് എതിർക്കാൻ കഴിയുന്നതിനു മുന്നേ കത്രിക പൂട്ടിട്ടു .ശബ്ദിക്കാനായി വായ തുറന്നപ്പോൾ കുറേ കോട്ടൻ ജോണ്ടിയവന്റെ വായിൽ കുത്തിനിറച്ചു. പ്ലാസ്റ്റർ വെച്ച് കൈകാലുകൾ കസേരയോട് ചേർത്ത് വെച്ച് ബന്ധിച്ചു.
“ഇവനെകൊണ്ടിനി പ്രശ്നമുണ്ടാവില്ല, ഞങ്ങൾ ക്യാമറാറൂമിൽ നിന്നും ഇറങ്ങി നടന്നു .മൂന്നാം നിലയിൽ നിന്നുംഎതിരെ നടന്നു വരുന്ന ഡോക്ടറുടെ മുഖം കണ്ടതും സകല ധൈര്യവും ചോർന്നു പോയി. താൻ പിടിക്കപ്പെടാൻ പോവുകയാണ്. പക്ഷേ ഇവനെങ്ങനെ ഇവിടെത്തി?
നെറ്റിയിൽ മുറിവിന്റെ വെച്ചുകെട്ടലുമായി റോഷൻ നടന്നു വരുന്നു.
അവനെന്നെ സൂക്ഷിച്ചു നോക്കുന്നു. മനസിലായെന്നു തോന്നുന്നു. ഞാൻ അവനെ ശ്രദ്ധിക്കാതെ നടന്നു.
“സർ 17 ലെ പേഷ്യന്റിനു കുറച്ച് സീരിയസാണ് “
ഒരു സിസ്റ്റർ വന്നു റോഷനോട് സംസാരിക്കുന്നു. അവർക്കൊപ്പം റോഷൻ പോകുന്നു.
ഞാൻ ഫോണെടുത്ത് അലോഷിയെ വിളിച്ചു.
“താനുറങ്ങിയില്ലെ?”
” ഇല്ല, സർ റോഷൻ എവിടെയാ ഉള്ളതെന്നറിയുമോ?”
“രാവിലെ അറസ്റ്റ് ചെയ്തതല്ലേ? എന്തു പറ്റി”
” അവൻ പുറത്തിറങ്ങി. SNമെഡിക്കൽസിലുണ്ട്.”
” അവൻ തന്നെയാണോ?”
” ഉം. നെറ്റിയിൽ മുറിവ് ഡ്രെസ്സ് ചെയ്തു വെച്ചിട്ടുണ്ട്. “
” എങ്കിൽ ജാമ്യത്തിലിറങ്ങിയതാവും. നീയെന്താ ഹോസ്പിറ്റലിൽ വയ്യാതായോ?”
“ഇല്ല. ഞാനത് കുറച്ചു കഴിഞ്ഞ് പറയാം”
മറുപടിക്കു കാക്കാതെ ഞാൻ കാൾ കട്ട് ചെയ്തു.
ഏഴാം നില കഴിഞ്ഞു എട്ടിൽ എത്തിയപ്പോൾ ഞാൻ തിരിഞ്ഞു അരവിയോട് പറഞ്ഞു.
” ഇത് വരെ നമ്മൾ സേഫായിരുന്നു ഇനിയങ്ങോട്ട് സൂക്ഷിക്കണം ചിലപ്പോൾ ജീവൻ വരെ പോയേക്കാം.പിന്നെ നിങ്ങൾ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല.ക്യാമറ റൂമിൽ ഏഴ് ഫ്ലോറിലെ ക്യാമറകൾ മാത്രമേ കാണിക്കുന്നുള്ളൂ. എട്ടാമത്തെ ഫ്ലോർ നമ്പർ അതിൽ ഇല്ല”
” എങ്കിൽ 8 ൽ ക്യാമറ ഉണ്ടാവില്ല. നമുക്കെളുപ്പമായില്ലെ”
ജോണ്ടി ഇടയ്ക്കു കയറി പറഞ്ഞു.