‘ഡാ ഈ ബെഡ്ഷീറ്റ് കേരളത്തിലെ ഏത് ഹോസ്പിറ്റലിലാണെന്നറിയണം.’
‘ഒകെ’
മറുപടി വന്നു.
ഹാളിലിരിക്കുന്ന സിസ്റ്റം ഓൺ ചെയ്തു ഞാനിരുന്നു. അപ്പയുടെ Mail ഓപ്പൺ ചെയ്യുകയായിരുന്നു ലക്ഷ്യം.
മെയിൽ ഐഡി കൊടുത്തു. പാസ് വേർഡ് പല തവണ തെറ്റി.
appu888
അടിച്ചപ്പോൾ ലോഗിൻ ആയി .മുകളിൽ കിടക്കുന്ന മെസ്സേജുകൾ പലതും ഞാൻ തന്നെ അയച്ചതാണ്.
മൂന്ന് വർഷം മുന്നേ വന്ന മെയിൽ അതായത് അച്ഛന്റെ മരണത്തിനു മുമ്പു വന്ന മെസ്സേജുകൾ അതാണ് ഞാൻ നോക്കിയിരിക്കുന്നത്.
എനിക്കത് കിട്ടി, ഞാനത് ഓപൺ ചെയ്തു .
srtbp1@gmail.com എന്ന മെയിൽ ഐഡിയിൽ നിന്നും വന്ന ഒന്നിലധികം വധഭീഷണികൾ. അച്ഛൻ രണ്ടു തവണ അപകടത്തിൽ നിന്നും രക്ഷപ്പെട്ടതാണെന്ന് ആ മെയിലുകൾ പറയുന്നു.
ash10 എന്ന മെയിൽ ഓപ്പൺ ചെയ്തപ്പോൾ കുറേ രാസനാമങ്ങൾ പോലെ തോന്നി.ഇത് അപ്പയുടെ സിസ്റ്റത്തിൽ ഞാൻ കണ്ടിരുന്നു.
പിന്നെ വന്നത് ഒരു ഇമേജാണ്. എനിക്ക് അപരിചിതമായ ഏതോ ഭാഷയിൽ നിറയെ എഴുതിയിരിക്കുന്നു. പ്രാധാന്യമുണ്ടാവും. ഞാനതിന്റെ ഒരു പ്രിന്റെടുത്തു.
ganna യുടെ മെയിൽ ഇങ്ങനെ ‘ഭയമുണ്ടെങ്കിൽ പിന്തിരിഞ്ഞു പോവാ’മെന്ന്. അതിന് അപ്പ റിപ്ലെ ചെയ്തിട്ടുണ്ട്.
” കേസ് നമ്പർ 117/13 സിബിബാല w/o ബാലകൃഷ്ണൻ.
മനുഷ്യാവകാശം.
ഫസ്റ്റ് ഹിയറിംഗ് 2013 April 3rd
ജില്ലാ കോടതി
സമയം 11 am”
അതിന് മുന്നേയും കുറേ ഉണ്ട്.
ആ കേസ് നമ്പർ ഞാൻ നോട്ട് ചെയ്തു.
അച്ഛന്റെ ഷെൽഫിൽ കാണും അതിന്റെ ഡീറ്റയിൽസ്.
അപ്പോഴേക്കും അരവിയുടെ കോൾ വന്നു.
“ഹലോ അരവി “
“വേദാ. നീ തന്നത് SNമെഡിസിറ്റിയിലെ ബെഡ്ഷീറ്റ് പിക്ചറാണ്.”
” സൗത്തിലുള്ള ?”
“യെസ് അതു തന്നെ.”
“നീയെവിടെയാ?”
” ഞാൻ നെടുമ്പാശ്ശേരിക്ക് പോയ്ക്കോണ്ടിരിക്കുകയാ.”
” എങ്ങനെയാ പോവുന്നത്?”
” കാറിലാണ്”
” വേറെയാരാ ഉള്ളത്? “
“ആരുമില്ല തനിച്ചാ. നീയെന്താടീ ഇങ്ങനെ ചോദിക്കുന്നത്?”
“നീയുടനെ നമ്മുടെ ഓഫീസ് ഫ്ലാറ്റിലെത്തണം. ഒരിടം വരെ പോകണം.”
“എടി 12.15നാണ് ഫ്ലൈറ്റ്. “
” ഇന്നത്തെ ബാംഗ്ലൂർ യാത്ര ക്യാൻസൽ.ജോണ്ടിയോടും ഉടനെ വരാൻ പറ “
പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തയുടനെ SN മെഡിസിറ്റിയിലെ ഒരു പഴയ സ്റ്റാഫിനെ വിളിച്ചു.
കുറേ നേരത്തെ ബെല്ലടിച്ചതിനു ശേഷമാണ് ഫോണെടുത്തത്.
“ഹലോ “
ഉറക്കച്ചവടിലെ സ്വരം
“വർഗ്ഗീസേട്ടാ ഞാനാ വേദ. കൈലാസത്തിലെ പരമേശ്വറിന്റെ….”