അഗ്നിപരീക്ഷ 1 [ദാസൻ] 73

അഗ്നിപരീക്ഷ 1
 Agnipariksha | Author : Dasan


കുറച്ചുനാളുകളായി ഈ സൈറ്റിൽ വന്നിട്ട്. ഒരു കഥയുമായി വീണ്ടും വരികയാണ്. ഈ കഥ കുറച്ചുഭാഗം നേരത്തെ പ്രസിദ്ധീകരിച്ചത് ഉള്ളതാണ് അത്, മുഴുവനാക്കാൻ കഴിയാതെ ഇടക്കുവെച്ച് മുടങ്ങിപ്പോയി. അതിന്റെ തുടർച്ചയുമായി പേരിൽ മാറ്റം വരുത്തി വീണ്ടും വരികയാണ്…… അനുഗ്രഹിച്ചാലും.

ഇന്ന് അമാവാസി ആണെന്ന് തോന്നുന്നു, കണ്ണിൽ കുത്തിയാൽ പോലും കാണാത്തത്ര ഇരുട്ട്. ഇന്ന് സിനിമക്ക് പോകേണ്ടിയിരുന്നില്ല, ചെങ്കൽ പാതയിൽ നിന്നും അമ്പലപ്പറമ്പിലേക്ക് കടന്നപ്പോൾ മനസ്സിൽ ഒരു ഭയം. ചുറ്റമ്പലത്തിന് പുറത്തു ദേവീക്ഷേത്രത്തിന് മുൻപിലുള്ള കൽ വിളക്കിൽ ഒരു തിരി മാത്രം കാറ്റത്ത് ഉലഞ്ഞുകത്തുന്നുണ്ട് അതും, ഏതുനിമിഷവും അണയാം. ഇപ്പോൾ സമയം ഏകദേശം ഒരു മണിയോടെ അടുക്കുന്നു, എല്ലാവരും ഗാഢനിദ്രയിൽ ആയിരിക്കും. ഉള്ളിൽ ഭയം ഉണ്ടെങ്കിലും അമ്പലപ്പറമ്പ് കടന്നല്ലാതെ വീട്ടിലേക്ക് എത്താൻ കഴിയില്ല. കൂട്ടുകാരൻ നിർബന്ധിച്ചപ്പോൾ സെക്കൻഡ് ഷോന് പോയതാണ്, സൈക്കിളിന് വന്ന് എന്നെ റോഡിൽ ഇറക്കി അവൻ നേരെ പോയി. അമ്പലപ്പറമ്പിലെ പൂഴി മണ്ണിലൂടെ സൈക്കിൾ ചവിട്ടാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് എന്നെ, ചെങ്കൽ റോഡിൽ ഇറക്കി. റോഡിലെ മുനിഞ്ഞ് കത്തുന്ന ബൾബിന്റെ പ്രകാശത്തിൽ നിന്നും അമ്പലപ്പറമ്പിലേക്ക് കടന്നപ്പോൾ കൂരിരുട്ടായി. ഓ ഹോ ഇനി എന്നെ പരിചയപ്പെടുത്തി ഇല്ലല്ലോ ഞാൻ, ശ്രീകുമാർ 22 വയസ്സ് ഡിഗ്രി കഴിഞ്ഞു, ഒരു വർഷമായി വെറുതെ നിൽക്കുന്നു. ഞാൻ അമ്മാവന്റെ വീട്ടിൽ ആണ് താമസം, എന്റെ അച്ഛനും അമ്മയും ഒരു വണ്ടി അപകടത്തിൽ മരിച്ചു. അങ്ങനെ വളരെ ചെറുപ്പത്തിൽ തന്നെ അമ്മാവൻ ഇങ്ങോട്ടു കൊണ്ടു വന്നതാണ്. ഇനി ഈ വിവരണം ഇവിടെ നിൽക്കട്ടെ അമ്പലപ്പറമ്പിലേക്ക് തന്നെ തിരിക്കാം. ഇടക്കൊക്കെ ഞങ്ങൾ സെക്കൻഡ് ഷോയ്ക്ക് പോകാറുള്ളതാണ്, ഇന്നെന്തോ മനസ്സിൽ വല്ലാത്ത ഒരു ഭയം. അമ്പലപ്പറമ്പിലെ വടക്കേ അതിരിലൂടെയാണ് ആളുകൾ നടക്കാറുള്ളത്. അങ്ങനെ ഒരു ഊഹം വെച്ച് അതിലൂടെ നടക്കുമ്പോഴാണ്, അമ്പലപ്പറമ്പിന് വടക്കേ വീട്ടിൽ ഒരാൾ അല്ല, രണ്ടുപേർ. എന്റെ ഉള്ളോന്ന് ഞെട്ടി വിറച്ചെങ്കിലും പൊളിഞ്ഞുകിടക്കുന്ന വേലിയുടെ ഭാഗത്ത് കൂടി ഞാൻ അവരുടെ അതിരിലേക്ക് കടന്നു. അന്നൊക്കെ അതിരുകൾ തിരിച്ചിരുന്നത് വേലികളാണ്. ഇവരുടെ വേലി ശീമക്കൊന്നയുടെ കുറ്റിയിൽ മെടയാത്ത ഓല വച്ചു കൊണ്ടുള്ളതാണ്. അതാണ് അവിടെ ആളെ കാണാൻ എനിക്ക് സാധിച്ചത്. ഞാൻ അവരുടെ പറമ്പിലേക്ക് കടന്നപ്പോൾ ആ രണ്ടു രൂപങ്ങൾ ആ വീടിന്റെ ഇളം കോലായിലേക്ക് പുണർന്നുകൊണ്ട് ചായുന്നു, അതിൽ ഒന്ന് ആണും മറ്റേത് പെണ്ണുമാണ്. ഞാൻ അടുത്ത് ചെന്നപ്പോഴും അവർ അറിഞ്ഞിട്ടില്ല, രതിലയതാളങ്ങളുടെ ബാഹ്യലീലകളുടെ ആരംഭത്തിലാണ്. ഞാൻ മുകളിൽ കിടക്കുന്ന രൂപത്തെ കയറിപ്പിടിച്ചു പൊക്കിയെടുത്തു അപ്പോഴേക്കും, താഴെ കിടന്ന രൂപം ഞെട്ടിപ്പിടഞ്ഞേഴുന്നേറ്റു അഴിഞ്ഞുലഞ്ഞ ഡ്രസ്സുകൾ നേരെയാക്കി. അപ്പോഴേക്കും പിടിയിലായ രൂപം ശബ്ദംതാഴ്ത്തി

” ഇവനിൽ നിന്നും എന്നെ വിടുവിക്ക്, പെട്ടെന്ന് ആകട്ടെ ”

അങ്ങനെ എന്റെ അടുത്തേക്ക് വന്ന ആ രൂപത്തെ മനസ്സിലായ ഞാൻ ഞെട്ടി, എന്നെക്കണ്ട് ആ രൂപവും ഞെട്ടുന്നത് ഞാൻ കണ്ടു. സ്തംഭിച്ച് നിൽക്കുന്നതിനിടയിൽപിടിയിലായിരുന്ന ആൺ രൂപം ഓടിമറഞ്ഞു. പിന്നീട് അവിടെ നടന്നത്

” അയ്യോ ഓടിവരണേ ഇവൻ എന്നെ കയറിപ്പിടിച്ചു…… അയ്യോ….”

എന്നുപറഞ്ഞ് ഒച്ചവെച്ചു. എന്തു ചെയ്യണമെന്നറിയാതെ നിന്ന ഞാൻ, വട്ടം പിടിച്ച് അവരുടെ വായ പൊത്തിപ്പിടിച്ചു. ശബ്ദം കേട്ട് ആ വീട്ടിൽ ലൈറ്റുകൾ തെളിഞ്ഞു. പിന്നെ പെട്ടെന്ന് ചുറ്റുവട്ടത്തും ആളുകളുടെ ശബ്ദം കേട്ടു തുടങ്ങി. പുറത്തേക്കിറങ്ങി വന്ന വീട്ടുകാർ, കാണുന്നത് വായപൊത്തി വട്ടം പിടിച്ച് നിൽക്കുന്ന എന്നെയാണ് , പെട്ടെന്ന് ഞാൻ വിട്ടു മാറി.

” ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ ഇവനെന്നെ കയറിപ്പിടിച്ചു ”

അതൊന്നും എന്റെ ചെവിയിൽ കേൾക്കുന്നുണ്ടായിരുന്നില്ല ഞാൻ അവളെയാണ് ശ്രദ്ധിച്ചത് അതെ, അവളുടെ കണ്ണുകൾ ക്രോധം കൊണ്ട് ചുവന്നിരിക്കുന്നു. ആദ്യത്തെ അടി വീണപ്പോഴാണ് ഞാൻ, എന്താണ് കാണിച്ചത് എന്ന് ഓർക്കുന്നത്. അപ്പോഴേക്കും ഒരു ശബ്ദം എന്റെ ചെവിയിൽ വന്ന് പ്രകമ്പനം കൊണ്ടു. അത് അവളുടെ ശബ്ദവും ആയിരുന്നു

” ഇറങ്ങടാ ഇവിടെനിന്ന്, എന്റെ അമ്മയെ….. നിനക്ക് അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ വയ്യാതായോടാ. ഇനി എന്റെ മുൻപിൽ നീ വന്നു കൂടാ, എനിക്ക് നിന്നെ കാണണ്ട. പൊയ്ക്കോ, എന്റെ മുമ്പിൽ നിന്നും ”

അവൾ അതേ വേഗത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി. എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല, ഇടിയും അടിയും കിട്ടിക്കൊണ്ടിരുന്നു അതൊന്നും, എന്റെ മനസ്സിനെയോ ശരീരത്തെയോ ബാധിച്ചില്ല. എന്തൊക്കെയോ ബഹളങ്ങൾ അതിനിടയിൽ ആരോ എന്നെ വലിച്ചുകൊണ്ട് വീട്ടിലേക്ക് കൊണ്ടുപോയിമുറിയിൽ കയറ്റി വാതിലടച്ചു. എന്റെ നെഞ്ചിനകം വല്ലാതെ നീറി പുകയുന്നതുപോലെ അതെ, അവളുടെ വാക്കുകൾഎന്റെ നെഞ്ചിലും കാതിലും തീ കോരി ഇട്ടതുപോലെ ഉരുകുന്നു. ഉറങ്ങാതെ ഞാൻ നേരം വെളുപ്പിച്ചു എന്നിട്ടും, എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല. വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത് മൂത്തമ്മയും ( അമ്മയുടെ അമ്മ)അമ്മാവനും മുറിയിലേക്ക് കടന്നു വന്നു. ഇന്നലെ രാത്രി എന്താണ് സംഭവിച്ചതെന്ന് അമ്മാവൻ ചോദിച്ചു. ഞാൻ അവളുടെ അമ്മയെ കുറ്റപ്പെടുത്തി പറഞ്ഞില്ല, സിനിമ കഴിഞ്ഞു വരുന്ന വഴി അവരുടെ വീടിന്റെ കോമ്പൗണ്ടിൽ ഒരാൾ സംശയാസ്പദമായ രീതിയിൽ നിൽക്കുന്നതുപോലെ തോന്നിയതുകൊണ്ട് ഞാൻ അകത്തേക്ക് ചെന്നു എന്നെക്കണ്ട് പേടിച്ച് പാർവതി ചേച്ചി ഒച്ച എടുത്തു അത്, കേട്ട് പേടിച്ചു പോയ ഞാൻ, അവരുടെ വായ പൊത്തിപ്പിടിച്ചു ഇതാണ് സംഭവിച്ചത് എന്ന് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അമ്മായി അമുറിയിലേക്ക് കടന്നു വന്നു

“ഞാൻ പറയാറില്ലേ ഇവൻ ഒരു ആഭാസനാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായില്ലേ ഇനി, ഒരു നിമിഷം പോലും ഇവനെ ഇവിടെ നിർത്തിക്കൂടാ. ഇവിടെ ഒരു പെൺകൊച്ച് വലുതായി വരുന്നതാണ് ഇവൻ, നമ്മുടെ കൊച്ചിനോട് ഇങ്ങനെ കാണിക്കില്ലെന്ന് എന്താണ് ഒരുറപ്പ്. അതുകൊണ്ട് ഇപ്പോൾ ഇവനെ ഇവിടെ നിന്നും ഇറക്കി വിടണം അല്ലെങ്കിൽ ഞാനും എന്റെ പിള്ളേരും ഇവിടെ നിന്നും ഇറങ്ങും ”

അമ്മാവൻ പറഞ്ഞു

” എടി അവൻ അത്തരക്കാരനല്ല. ”

” നിങ്ങൾ എന്തു പറഞ്ഞാലും കൊള്ളാം, ഇവനിവിടെ നിൽക്കുന്നിടത്തോളം കാലം ഞാനും എന്റെ മക്കളും ഇവിടെ ഉണ്ടാവില്ല ”

അമ്മാവൻ ധർമ്മസങ്കടത്തിൽ ആവുന്നത് കണ്ടു ഞാൻ, പറഞ്ഞു

” ഇല്ല അമ്മാവാ, ഞാൻ ഇവിടെ നിന്നും പോകുന്നതാണ് നല്ലത്. ”

അമ്മാവൻ പറഞ്ഞു

” അവൾ പറയുന്നതൊന്നും കാര്യമാക്കണ്ട ”

” അമ്മായി പറയുന്നത് ശരിയാണ് ഞാനിവിടെ നിന്നാൽ നമ്മുടെ സ്വപ്നക്ക് ചീത്ത പേരു കേൾക്കും ”

അപ്പോഴേക്കും അമ്മാവന്റെ മകൾ സ്വപ്ന അങ്ങോട്ട് കയറി വന്നു, അവർക്ക് 15 വയസ്സാണ്. കരഞ്ഞുകൊണ്ട് സ്വപ്ന പറഞ്ഞു

” ചേട്ടൻ പോകണ്ട, എന്റെ ചേട്ടനെ എനിക്കറിയാം, ചീത്തയായ ഒരു പ്രവർത്തിയും ചേട്ടൻ ചെയ്യില്ല. ”

ഇത് കേട്ടപ്പോൾ അമ്മായിക്ക് ദേഷ്യം കൂടി

” നീ നിന്റെ പണി നോക്കി പോടീ, ചേട്ടനെ ന്യായീകരിക്കാൻ വന്നിരിക്കുന്നു. ”

” ചേട്ടനെ പറഞ്ഞുവിടാൻ ഞാൻ സമ്മതിക്കില്ല ”

എന്ന് പറഞ്ഞു എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഞാൻ അവളെ സമാധാനിപ്പിച്ചു

” മോള് അമ്മ പറയുന്നത് അനുസരിക്കണം ഞാൻ പോകുന്നതാണ് എന്തുകൊണ്ടും നല്ലത് ”

അമ്മാവന്റെ മറ്റു രണ്ടു ആൺ മക്കൾക്ക്‌ ഞാൻ പോകുന്നത് സന്തോഷമാണെന്ന് അവരുടെ മുഖത്ത് നോക്കിയാൽ അറിയാം. സ്വപ്നയുടെ താഴെയാണ് രണ്ടുപേരും. മൂത്തമ്മ ഒന്നും പറയാനാവാത്ത അവസ്ഥയിൽ ഇരുന്നു കരയുകയാണ്. എന്റെ ഡ്രസ്സുകൾ ഒക്കെ തോൾ ബാഗിൽ കുത്തി നിറച്ച് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. സ്വപ്ന അപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണ്, ഞാൻ നേരെ അവളുടെ വീട്ടിലേക്ക് നടന്നു. ഞാൻ ഈ കഥാപാത്രത്തെ പറ്റി ഒന്നും പറഞ്ഞില്ല അല്ലേ, പേര് മാധുരി ഇപ്പോൾ 19 വയസ്സ്, ഞാൻ പഠിച്ചിരുന്ന അതേ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് അല്ല ആയിരുന്നു. ആയിരുന്നു എന്നു പറഞ്ഞത് ഇന്നലെ രാത്രിയിലെ സംഭവത്തോടെ അവൾ എന്നെ തള്ളിപ്പറഞ്ഞു. എന്നെ പൂർണ്ണമായും മനസ്സിലാക്കിയ അവൾ പോലും എന്നെ അവിശ്വസിച്ചു. അവളുടെ അമ്മയെ ഞാൻ കയറി പിടിച്ചു എന്ന്, അവൾക്ക് അത് എങ്ങനെ പറയാൻ തോന്നി. അല്ല ആ സാഹചര്യം അങ്ങനെയായിരുന്നുവഎങ്കിലും അവൾക്ക് എന്നെ നന്നായി അറിയാം. ഇനി, അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. അവളുടെ വീടിനു മുൻപിൽ ചെന്ന് ഞാൻ വിളിച്ചു

” മാധു….മാധു….. എനിക്കൊന്നു കണ്ടു സംസാരിക്കണം. ന്യായീകരിക്കാൻ വേണ്ടിയല്ല ഒന്ന് കണ്ടു യാത്ര പറയാൻ ”

അപ്പോഴേക്കും അവളുടെ അമ്മ ഇറങ്ങി വന്നു

” നിന്നെ അവൾക്ക് കാണണ്ട എന്ന്, ഇറങ്ങിപ്പോടാ എന്റെ വീട്ടിൽ നിന്നും ”

ഒരു ചളിപ്പും ഇല്ലാതെ അവർ എന്റെ മുമ്പിൽ പതിവ്രതയെ പോലെ ആക്രോശിച്ചു. ഞാൻ ഏതാനും മിനിറ്റ് കൂടി അവിടെ നിന്നിട്ട് പതിയെ നടന്നു നീങ്ങി. അമ്പലപ്പറമ്പ് കഴിഞ്ഞ് ചെങ്കൽ റോഡിൽ എത്തിയപ്പോൾ അവിടെ കൂടി നിന്നിരുന്നവർ എന്നെ വളരെ പുച്ഛത്തോടെ നോക്കുന്നു. അവരെയും കവർ ചെയ്ത് ഞാൻ മുന്നോട്ടു നീങ്ങി. എങ്ങോട്ട് പോകുമെന്ന് ഒരു നിശ്ചയവും ഇല്ലാതെ ഞാൻ നടന്നു. പോകുന്ന വഴി കാണുന്ന പരിചയക്കാരെല്ലാം ഒരു ഭീകര ജീവിയെ പോലെ എന്നെ നോക്കുന്നത് കണ്ടു. അതൊന്നും എന്റെ മനസ്സിനെ വേദനിപ്പിച്ചില്ല പക്ഷേ, ഇത്രയും നാളും എന്നെ നന്നായി മനസ്സിലാക്കിയ മാധുരി പോലും തെറ്റിദ്ധരിച്ചെങ്കിൽ ഇവരെ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല. ലക്ഷ്യബോധമില്ലാതെ ഞാൻ നടന്നു. ടൗണിലെത്തി ആദ്യം വന്ന ബസ്സിൽ കയറി അത് മറ്റൊരു സ്റ്റാൻഡിൽ നിർത്തി, ആ ബസ്സ് ഇവിടെ വരെ ഉള്ളു എന്ന് വിളിച്ചുപറഞ്ഞു. ഞാൻ ഇറങ്ങി അവിടെ നിർത്തിയിട്ടിരുന്ന ഒരു ബസ്സിൽ എങ്ങോട്ടാണ് എന്ന് നോക്കാതെ കയറി, സീറ്റിന്റെ വിൻഡോ സൈഡിൽ ബാഗ് മടിയിൽ വച്ച് ഇരുന്നു. എന്തായിരുന്നു കഴിഞ്ഞ രാത്രിയിൽ സംഭവിച്ചത്, അവരെന്ത് സ്ത്രീയാണ്. ജാരനെ വിളിച്ചുവരുത്തി പിടിക്കപ്പെട്ടപ്പോൾ അവർ കാണിച്ച ബുദ്ധി, അതുകൊണ്ട് എനിക്കെല്ലാം നഷ്ടപ്പെട്ടു. കണ്ടക്ടർ വന്നു ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു, വണ്ടി എങ്ങോട്ടാണെന്ന് നോക്കാതെയാണ് കയറിയത്. അയാളോട് ഈ വണ്ടി എവിടെ വരെ പോകും എന്ന് ചോദിച്ചപ്പോൾ അയാൾ എന്നോട് ദേഷ്യപ്പെട്ടു

” വണ്ടിയുടെ ബോർഡ് നോക്കാതെയാണോ ഇതിൽ കയറിയത്. നിങ്ങൾക്ക് എവിടെയാണ് പോകേണ്ടത് ”

ഞാൻ അയാൾക്ക് മറുപടി കൊടുത്തു

” വണ്ടി എവിടെ വരെ പോകുമോ അവിടെ വരെ ”

” ഗുരുവായൂർ വരെ പോകും നിങ്ങൾക്ക് എവിടെ ഇറങ്ങണം ”

” ഒരു ഗുരുവായൂർ ”

” എവിടേക്കാണ് പോകേണ്ടത് എന്ന് അറിയാതെ വന്നു കേറിക്കോളും ഓരോന്ന് ”

ഇങ്ങനെ പിറുപിറുത്തുകൊണ്ട് ടിക്കറ്റ് തന്നു പോയി. ഈ കണ്ടക്ടർ ആ സ്ത്രീയുടെ ഭർത്താവിനെ പോലെയാണ്, ആരോടും സൗമ്യമായി പെരുമാറാൻ അറിയില്ല. അത് അങ്ങനെ ആകുമല്ലോ കാരണം, ഇവരുടെ ഭർത്താവ് മുരുകൻ പട്ടാളത്തിൽ ആയിരുന്നു, അതുകൊണ്ട് കുടുംബസമേതം അവർ മിലിറ്ററി കോർട്ടേഴ്സിൽ ആയിരുന്നു. ഇപ്പോൾ അയാൾ പട്ടാളത്തിൽ നിന്നും പോന്നു ഇവിടെ, സെറ്റിൽ ആയിട്ട് ഏകദേശം 10 വർഷമേ ആയി. എന്നാൽ മൂത്തമകൻ മനോജ് ചെറുതായിരുന്നപ്പോൾ മുതൽ അയാളുടെ അനിയന്മാരുടെ കൂടെ ഇവിടെ ഉണ്ടായിരുന്നു. മുരുകൻ ഇവിടെ വന്ന് താമസിച്ചതിനു ശേഷം അനിയന്മാരെ രണ്ടുപേരെയും അടിച്ചു പുറത്താക്കി, അയാളും കുടുംബവും അവിടെ താമസമായി. മനോജും മാധുരിയും കൂടാതെ ഇളയ ഒരു പെൺകുട്ടി കൂടി ഉണ്ട്ഇവർക്ക്. മാധുരി മൂന്നിൽ പഠിക്കുമ്പോൾ ആണ് ഇവർ ഇവിടെ താമസമാക്കുന്നത്. അയാൾ വലിയ സ്ട്രിക്ട് ആയതുകൊണ്ട് ആരും അയാളുടെ കുട്ടികളുമായി അടുത്ത് ഇടപഴകാറില്ല. പട്ടാളത്തിൽ ആയിരുന്നപ്പോൾ തന്നെ ഈ സ്ത്രീയെപ്പറ്റി പല കഥകളും കേട്ടിരുന്നു, ആ കഥകളൊക്കെ സത്യമാണെന്നുള്ളത് ഇന്നലെയാണ് എനിക്ക് ബോധ്യമായത്. ഇവിടെ വന്ന് താമസിക്കുന്ന സമയം അതി സുന്ദരിയായിരുന്നു അവർ, ഇപ്പോഴും കുറവൊന്നും സംഭവിച്ചിട്ടില്ല. അന്നും ഇന്നും മുണ്ടും ബ്ലൗസും ആണ് അവരുടെ വേഷം. 1984 കാലഘട്ടത്തിൽ സ്ത്രീകളുടെ വേഷം അതുതന്നെയായിരുന്നല്ലോ, അതുകൊണ്ട് തന്നെ തെരുവോരങ്ങളിൽ മുനിഞ്ഞു കത്തുന്ന ബൾബുകളും. ഇങ്ങനെ ഓരോന്ന് ആലോചിച്ചിരുന്ന ഞാൻ മയക്കത്തിലേക്കു വീണു കണ്ടക്ടറുടെ, വിളി കേട്ടാണ് മയക്കത്തിൽ നിന്നും ഉണരുന്നത്.

” ഗുരുവായൂർ എത്തി ”

പരിസരബോധം വീണ്ടെടുത്ത് ബസ്സിൽ നിന്നും ഇറങ്ങി ഞാനെന്തിനാണ് ഗുരുവായൂർക്കു വന്നത്. ഇന്നെന്തോ ഗുരുവായൂരിൽ നല്ല തിരക്കാണ്, കിഴക്കേ നടയിലെ സ്റ്റേജിൽ ഡാൻസ് നടക്കുന്നുണ്ട്. സ്റ്റേജിനു മുമ്പിൽ ഞാൻ പോയി ഇരുന്നു, ഒന്നും മനസ്സിൽ പതിയുന്നില്ലെങ്കിലും അവിടെ അങ്ങനെ സമയം കഴിച്ചുകൂട്ടി . അമ്പലത്തിൽ ആളുകൾ വന്നും പോയിക്കൊണ്ടും ഇരുന്നു, സന്ധ്യയായപ്പോൾ ജനത്തിരക്ക് കൂടി. ആ സ്റ്റേജിന് മുമ്പിൽ തന്നെ ഞാൻ ഇരിപ്പുറപ്പിച്ചു. എനിക്ക് വിശപ്പും ദാഹവും ഒന്നും തോന്നുന്നുണ്ടായിരുന്നില്ല. ഒരുപാട് വൈകുന്നതുവരെ പരിപാടികൾ ഉണ്ടായിരുന്നതിനാൽ കസേരയിലിരുന്ന് ഞാൻ മയങ്ങി, സുപ്രഭാതം കേട്ടാണ് ഞാൻ ഉണരുന്നത്. രണ്ടുദിവസം ഞാൻ ഗുരുവായൂർ ക്ഷേത്ര പരിസരത്ത് കഴിച്ചുകൂട്ടി. ഇന്ന് വെളുപ്പിന് നാലുമണിക്ക് കുളിക്കാൻ കുളത്തിന്റെ പടിക്കെട്ടുകൾ ഇറങ്ങുമ്ബോൾ ഒരാൾ അവിടെ കിടക്കുന്നത് കണ്ടു. കുളിച്ച് കയറി വന്നപ്പോഴും അതേ കിടപ്പ് കിടക്കുന്നത് കണ്ടു അടുത്ത് ചെന്നപ്പോഴാണ്, ബോധമില്ലാതെ കിടക്കുന്നതാണെന്ന് മനസ്സിലായത്. മുഖത്ത് വെള്ളം തളിച്ചു നോക്കിയിട്ടും ഉണരാതിരുന്നപ്പോൾ ആരും സഹായത്തിന് ഇല്ലാതെ ആളെ കുളപ്പടവിന് മുകളിൽ എത്തിക്കാൻ ആ നേരമായതുകൊണ്ട് ഞാൻ വല്ലാതെ കഷ്ടപ്പെട്ടു. ആളുകളെ വിളിച്ചുകൂട്ടി ബോധമില്ലാതെ കിടക്കുന്ന ആളെ ഒരു ഓട്ടോ വിളിച്ച് അതിൽ കയറ്റി ഹോസ്പിറ്റലിൽ കൂടെ പോകാൻ ആരും തയ്യാറാകാത്തതിനാൽ ഞാൻ തന്നെ കയറിയേണ്ടി വന്നു. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ആരാണ് എന്താണെന്ന് അറിയാതെ ബോധമില്ലാതെ കിടക്കുന്ന ആളെ കൊണ്ടുപോയി തലയിൽ ആവേണ്ട എന്ന് എല്ലാവരും കരുതിക്കാണും. എന്റെ കയ്യിൽ ആണെങ്കിൽ ആകെ 250 രൂപ ഉള്ളത് കയ്യിലെടുത്തിരുന്നു. അടുത്തുള്ള ഗവൺമെന്റ് ആശുപത്രിയിൽ ചെന്നു വരാന്തയിൽ കിടന്ന് വീൽചെയർ എടുത്ത് ആളെ അതിൽ ഇരുത്തി, ഓട്ടോക്കാരനെ പൈസ കൊടുത്തുവിട്ടു. തുരുമ്പുപിടിച്ച് വീലുകൾ ചലിക്കാത്ത വീൽചെയർ തള്ളി അകത്തു ചെന്നപ്പോൾ ഡ്യൂട്ടി ഡോക്ടര്‍ ഉറക്കത്തിലാണ്. നേഴ്സുമാരോട് വിവരം പറഞ്ഞു അവർ ഡോക്ടറെ വിളിച്ചുകൊണ്ടുവന്നു പരിശോധിച്ചപ്പോൾഡോക്ടർ പറഞ്ഞു വേറെ പ്രശ്നങ്ങളൊന്നുമില്ല, തെന്നി വീണ് ബോധം പോയതാണ്. ചീട്ട് എഴുതാൻ നേരത്ത് ആളുടെ പേര് ചോദിച്ചപ്പോൾ ഞാൻ ഡോക്ടറോട് വിവരം പറഞ്ഞു. നിങ്ങൾ തന്നെയാണ് ഇയാളെ തള്ളിയിട്ടത് എന്ന് ആർക്കറിയാം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ, അതുതന്നെയാണ് ഹോസ്പിറ്റലിൽ വരാൻ എല്ലാവരും മടി കാണിച്ചത്. ഏതായാലും അയാൾക്ക് ബോധം വന്നിട്ട് ഇയാൾ പോയാൽ മതി എന്ന് എന്നോടും, നേഴ്സുമാരോട് എന്നെ ശ്രദ്ധിക്കാനും പറഞ്ഞു ഡോക്ടർ റൂമിലേക്ക് പോയി. അവർ എന്നെ ശ്രദ്ധിച്ചില്ലെങ്കിലും അയാൾക്ക് ബോധം വന്നിട്ടേ ഞാൻ ഹോസ്പിറ്റൽ വിടുമായിരുന്നുള്ളൂ. വരാന്തയിലെ ചാരു ബെഞ്ചിൽ പോയിരുന്നു എപ്പോഴോ കണ്ണൊന്നു അടഞ്ഞുപോയി ആരോ, തട്ടി വിളിക്കുന്നതുപോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്. നേഴ്സ് ആണ്

” അയാൾക്ക് ബോധം വന്നിട്ടുണ്ട്, എന്താണ് ഏതാണെന്നൊക്കെ ഇംഗ്ലീഷിൽ ചോദിക്കുന്നുണ്ട്. താൻ ഒന്ന് വാ ”

ഞാൻ അയാൾ കിടക്കുന്ന ബെഡിനരികിൽ ചെന്നു. എന്നെ കണ്ടപ്പോൾ ആദ്യം തന്നെ തെലുങ്കാണ് സംസാരിച്ചത് എന്ന് തോന്നുന്നു ഞാൻ ഒന്നും അറിയാത്തവനെ പോലെ നിൽക്കുന്നത് കണ്ടു ഇംഗ്ലീഷിലായി സംസാരം. അയാൾ എങ്ങനെ ഇവിടെ വന്നുവെന്ന് ചോദിച്ചു ഞാൻ സംഭവമൊക്കെ പറഞ്ഞപ്പോൾ അയാൾ എന്നെ തൊഴുത് നന്ദി പറഞ്ഞു.അയാളുടെ വീട് ആന്ധ്രപ്രദേശിൽ വിശാഖപട്ടണത്താണ് ഫാമിലിയോടെ ഗുരുവായൂര് വന്നതാണ്, മൂന്ന് ദിവസം ഗുരുവായൂരപ്പനെ കുളിച്ച് നിർമ്മാല്യം തൊഴുതോളാം എന്ന വഴിപാട് ഉള്ളതുകൊണ്ട് കുളിക്കാൻ കുളത്തിലേക്ക് പോയതാണ്. പടവിൽ വഴുക്കൽ ഉള്ളത് അറിയില്ലായിരുന്നു തെന്നി, വീഴാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചെങ്കിലും മറിഞ്ഞുവീണു പിന്നെ ഓർമ്മയില്ല. നിർമ്മാല്യം തൊഴുതതിനു ശേഷം കുടുംബത്തോടൊപ്പം അമ്പലത്തിലേക്ക് വരാം എന്ന് കരുതി അവരെ റൂമിൽ ഇരുത്തി. ഇപ്പോൾ എന്നെ കാണാതെ അവർ വിഷമിക്കുന്നുണ്ടാവും എന്നു പറഞ്ഞപ്പോൾ സംസാരിക്കട്ടെ എന്ന് പറഞ്ഞ് ഞാൻ ഡോക്ടറുടെ റൂമിലേക്ക് പോയി. ഡോക്ടർ വന്ന് അയാളോട് സംസാരിച്ചു വേറെ വിശേഷം ഒന്നും ഇല്ല നിങ്ങൾക്ക് പോകാമെന്ന് പറഞ്ഞു. ഓട്ടോയിൽ കയറി അയാൾ പറഞ്ഞ ഹോട്ടലിൽ ചെന്നിറങ്ങി ഓട്ടോക്കാരനെ പറഞ്ഞുവിട്ടു ഞാൻ അമ്പല പരിസരത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അയാൾ എന്നോട് ഫാമിലിയെ പരിചയപ്പെട്ടിട്ട് പോകാം എന്ന് പറഞ്ഞു. നിർബന്ധിച്ചപ്പോൾ അയാളുടെ കൂടെ മുറിയിലേക്ക് പോയി. മുറിയിൽ ചെന്നപ്പോൾ അയാളുടെ അമ്മയും ഭാര്യയും കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരിക്കുന്നു. അമ്മ ഓടിവന്ന് അയാളെ കെട്ടിപ്പിടിച്ചു

” വെങ്കിടേഷ്……………………………… ”

എനിക്കറിയില്ലാത്ത ഭാഷയിൽ അവർ എന്തൊക്കെയോ പറഞ്ഞു. വെങ്കിടേഷ് എന്നാണ് അയാളുടെ പേര് എന്നു മാത്രം മനസ്സിലായി. വെങ്കിടേഷ് ഇംഗ്ലീഷിൽ എനിക്ക് തർജ്ജിമ ചെയ്തുതന്നു

“വെങ്കിടേഷ് നീ എവിടെ പോയതാണ്, വെളുപ്പിന് കുളിച്ചു തൊഴാൻ എന്നു പറഞ്ഞു പോയതല്ലേ, എന്നിട്ട് ഇത്രയും നേരം എവിടെയായിരുന്നു? ഞങ്ങൾ ഒരുപാട് വിഷമിച്ചു ”

വെങ്കിടേഷ് അവരുടെ ഭാഷയിൽ എന്നെ ചൂണ്ടി എന്തൊക്കെയോ പറയുന്നുണ്ട്.കഴിഞ്ഞുപോയ സംഭവങ്ങൾ ആയിരിക്കാം അവരോട് പറയുന്നത്, അവർ രണ്ടുപേരും എന്നെ നന്ദി സൂചകമായിനോക്കുന്നുണ്ട്.അവരെല്ലാവരും അവരുടേതായ ഭാഷയിൽ എന്തൊക്കെയോ പറയുന്നുണ്ട്,ഭാഗ്യം കൊണ്ട് എനിക്കൊന്നും മനസ്സിലായില്ല. അതിനുശേഷം അയാൾ എന്നോട് സംസാരിച്ചു, അയാൾ ഷിപ്പിൽ എൻജിനീയറാണെന്നും, എന്നെ കണ്ടിട്ട് ഏതോ പാവം പിടിച്ച വീട്ടിലെ ആണെന്നും എന്തെങ്കിലും കുറച്ച് പൈസ കൊടുക്കാൻ അമ്മയും ഭാര്യയും അയാളോട് പറഞ്ഞത്രേ. എനിക്ക് പൈസ ഒന്നും വേണ്ട, ഞാൻ ഒരു ജോലി അന്വേഷിച്ചു വന്നതാണെന്ന് മാത്രം അയാളോട് പറഞ്ഞു. അയാൾ എന്നോട്

” ബുദ്ധിമുട്ടാൻ തയ്യാറാണെങ്കിൽ എന്റെ കൂടെ പോരുക, വിശാഖപട്ടണത്ത് ഒരുപാട് ചാൻസുകൾ ഉണ്ട്. ഇടക്ക് വച്ച് ഇട്ടിട്ടു പോരരുത്, ബുദ്ധിമുട്ടിയാൽ വിജയം നിന്റെ കൂടെയാണ് ”

പിന്നീടുള്ള രണ്ട് ദിവസങ്ങൾ, വേണ്ട സഹായങ്ങൾ ചെയ്തു അവരോടൊപ്പം കൂടി. അഞ്ചും എട്ടും വയസ്സുള്ള രണ്ടു കുട്ടികൾ അവർക്കുണ്ട്.മൂത്ത കുട്ടിയുടെ ശരീരത്തിൽ പൂണൂൽ ഉണ്ട്, ഇളയത് പെൺകുട്ടിയാണ്. കുട്ടിയുടെ അമ്മയെപ്പോലെ തന്നെ സുന്ദരിയായ ഓമനത്തമുള്ള മുഖം. അവർ പെട്ടെന്ന് എന്നോട് ഇണങ്ങി, എന്നെ അങ്കിൾ എന്നാണ് അവർ വിളിപ്പിച്ചത്. അമ്മയ്ക്കും ചേച്ചിക്കും എന്നെ വലിയ കാര്യമായി. മൂന്നാം ദിവസം മടങ്ങി പോയപ്പോൾ അവരോടൊപ്പം ഞാനും വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു. അവരുടെ വീട്, അഗ്രഹാരം പോലുള്ള രണ്ടു നിലകളുള്ള ഓട് മേഞ്ഞതാണ്.ഒരു കുടുംബാംഗത്തെ പോലെ തന്നെ അവർ എന്നെ കൂടെ താമസിപ്പിച്ചു. ചേട്ടന് രണ്ട് അനിയന്മാരും ഒരു അനിയത്തിയും ഉണ്ട്. ഒരു അനിയൻ കല്യാണം കഴിച്ച് മാറി താമസിക്കുന്നു. ഇളയ ആൾ വിദേശത്താണ് കല്യാണം കഴിഞ്ഞിട്ടില്ല. ഏറ്റവും ഇളയതാണ് പെൺകുട്ടി എൻജിനീയറിങ് മദ്രാസിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു. സെക്കൻഡ് സെമസ്റ്റർ തുടങ്ങിയിട്ടേയുള്ളൂ ലീവ് കിട്ടാത്തതുകൊണ്ടാണ് ഗുരുവായൂർ വരാതിരുന്നത്. ഇവരുടെ പേരുകൾ വിഘ്നേഷ്, മൂർത്തി, ലക്ഷ്മി പാർവതി, എന്നിങ്ങനെയാണ്. ചേട്ടന്റെ പേര് നേരത്തെ പറഞ്ഞല്ലോ വെങ്കിടേഷ്. സ്വർണ്ണപ്രഭ മോളുടെ പേര് കൃഷ്ണവേണി മകന്റെ പേര് വിശ്വനാരായണൻ. ഇവരെയൊക്കെ പരിചയപ്പെടുത്തിയത് ഇനി, ഇടപഴകാൻ പോകുന്നത് ഇവരുമായിട്ടാണല്ലോ. ഒരാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം, sail ( ഷിപ്പിൽ കടലിലേക്ക് പോയി)ആയി. പോകുന്നതിനുമുമ്പ് ചേച്ചിയെ വിളിച്ച്

” ശ്രീകുമാറിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു കൊള്ളണം, എന്തെങ്കിലും വാങ്ങണം എന്നുണ്ടെങ്കിൽ നമ്മുടെ വണ്ടിക്കാരനെ വിളിച്ചു, ഇവനെ പരിചയപ്പെടുത്തി കൊടുത്താൽ മതി. സാവധാനം എല്ലാം ശരിയാകും ”

എന്നോട്

” ഞാൻ നിന്റെ ജോലിയുടെ കാര്യം നോക്കട്ടെ. അറിയാവുന്നവരോടൊക്കെ പറയാം ”

അദ്ദേഹം പോയതിന്റെ കുറവ്ഒരിക്കലും അവർ എന്നെ അറിയിച്ചില്ല.ഒരു അനിയനെ പോലെയാണ് ചേച്ചി എന്നോട് പെരുമാറിയത്, അമ്മയാണെങ്കിലും ഒരു മോനോട് എന്നപോലെ. ഞാൻ അവരുടെ ഭാഷ പഠിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ചേച്ചിക്ക് നല്ലതുപോലെ ഇംഗ്ലീഷ് സംസാരിക്കാനറിയാം അതുകൊണ്ട് അവരുടെ ഭാഷഎനിക്ക് മനസ്സിലാക്കി തരുന്നതിന് ചേച്ചി വളരെയധികം സഹായിച്ചു. കുറച്ചുനാളുകൾ കൊണ്ടുതന്നെ തെലുങ്ക് മനസ്സിലായിത്തുടങ്ങി. ഇടയ്ക്കിടക്ക് നാട്ടിലെ കാര്യങ്ങൾ എന്റെ മനസ്സിലേക്ക് കയറിവരും. ഞാൻ മാധുരിയെ എന്നുമുതലാണ് ശ്രദ്ധിച്ചു തുടങ്ങിയതെന്ന് ഓർക്കുകയായിരുന്നു. അമ്മാവന്റെ വീട് ഒരു ഏക്കർ സ്ഥലത്താണ് ഇരിക്കുന്നത്. വീടിന്റെ കിഴക്കുവശം ഏകദേശം നാൽപ്പത് സെന്റ് സ്ഥലത്തോളം വളരെ ഫ്രീയായി കിടക്കുന്നു. അവിടെവിടെ കമ്മ്യൂണിസ്റ്റ് പച്ചകൾ നിൽക്കുന്നതല്ലാതെ ചെറിയ പുല്ലുകൾ മാത്രമേ ആ സ്ഥലത്തുള്ളു. അമ്മാവന്റെ സ്ഥലത്തിന്റെ കിഴക്കേ അതിരിലാണ് മാധുരിയുടെ വീട്. ഡിഗ്രി ഫസ്റ്റ് ഇയർ പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയം, ദിവസവും രാവിലെ എഴുന്നേറ്റ് കോലായിൽ (അരമതിലുള്ള വരാന്ത) കസേരയിൽ കുറച്ചുനേരം ഇരിക്കാറുണ്ട്. ഇന്ന് അങ്ങനെ ഇരിക്കുമ്പോഴാണ് അവൾ മുറ്റം അടിക്കുന്നത് ശ്രദ്ധയിൽപെട്ടത്. അവളാണെങ്കിൽ എസ്എസ്എൽസി പരീക്ഷയൊക്കെ കഴിഞ്ഞു നിൽക്കുന്ന സമയം. അവളുടെ മുറ്റമടിയിൽ കൗതുകം തോന്നി ഞാൻ നോക്കി ഇരുന്നു,അമ്മാവന്റെ പറമ്പിലേക്ക് ചവറ് അടിച്ചു കൂട്ടി നിവർന്നപ്പോഴാണ് എന്റെ നോട്ടം അവളുടെ ശ്രദ്ധയിൽപ്പെട്ടത്, നോട്ടം ഇഷ്ടപ്പെടാതെ ദേഷ്യത്തോടെ കയ്യിലിരുന്ന ചൂല് അടുത്തുള്ള തെങ്ങിൽ അടിച്ചു വേഗത്തിൽ വീടിനകത്തേക്ക് പോയി. അമ്പലപ്പറമ്പ് വഴി പോയപ്പോൾ അവളുടെ വീട്ടിലേക്ക് ശ്രദ്ധിച്ചുവെങ്കിലും പുറത്തെങ്ങും കണ്ടില്ല. അന്നു മുഴുവൻ ലൈബ്രറിയിലും വായനശാലയിലും കഴിച്ചുകൂട്ടി, വൈകിട്ട് തിരിച്ചുവന്നപ്പോഴും അവളുടെ വീട്ടിലേക്ക് നോക്കിയെങ്കിലും അവളെ കണ്ടില്ല. എന്റെ അമ്മായിക്ക് ഞാനിവിടെ നിൽക്കുന്നത് ഒട്ടും ഇഷ്ടമല്ല അതുകൊണ്ട് കറുത്തമുഖവും വെളുത്ത ചോറുമാണ് ഞാൻ കഴിക്കുന്നത്. എനിക്ക് രണ്ട് അമ്മാവന്മാർ ഉണ്ടെങ്കിലും, ഇളയാളും ഫാമിലിയും വിദേശത്താണ്. ഭക്ഷണം കഴിച്ച് രാത്രി എന്റെ മുറിയിൽ കയറി കിടന്നു. നേരം വെളുത്തു രാവിലെതന്നെ എഴുന്നേറ്റ് ഇന്നലെ ഇരുന്നതുപോലെ കസേരയിൽ പോയി ഇരുന്നു.പതിവുപോലെ അവൾ മുറ്റമടി തുടങ്ങി, പകുതി അടിച്ചുകഴിഞ്ഞപ്പോൾപതിയെ നിവർന്ന് അവൾ ഇങ്ങോട്ട് നോക്കി. ഞാൻ ഇരിക്കുന്നത് കണ്ട് ദേഷ്യപ്പെട്ട്മുഖം വെട്ടിച്ച്, മുറ്റം അടി വേഗത്തിലാക്കി പതിവിലും നേരത്തെ നിർത്തി, ദേഷ്യത്തോടെ ചൂല് തെങ്ങിൽ അടിച്ചു, അതിവേഗത്തിൽ പോകുന്ന പോക്കിന് എന്നെ നോക്കി എന്തോ പിറുപിറുത്തുകൊണ്ടാണ് അകത്തേക്ക് പോയത്. അവളുടെ ആ പോക്ക് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്, ഞാനെന്തേ അവളെ നേരത്തെ ശ്രദ്ധിക്കാതിരുന്നത്. ഫുൾ പാവാടയും ബ്ലൗസും ഇട്ടുള്ള അവളുടെ നടത്തത്തിന് തന്നെ ഒരു പ്രത്യേക ചന്തമാണ്. മെടഞ്ഞിട്ട മുടിയിൽ ഉറക്കം എഴുന്നേറ്റു വരുമ്പോൾ, പിണങ്ങി നിൽക്കുന്ന കുറുനിരകളും കാണാൻ എന്തോ ഒരു ആകർഷണീയത. ഇതൊക്കെ തന്നെയാണ് അവളുടെ സൗന്ദര്യം പക്ഷേ,ആൾക്ക് മുൻകോപമുണ്ട്. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങൾ അവളുടെ നോക്കുന്ന ആവർത്തി കൂടി. ഒരു ദിവസം അവൾക്ക് ദർശനം കൊടുക്കാതെ മാറിനിന്ന് അവളെ നോക്കി. അന്ന് അവൾക്ക്, എന്നെ കാണാത്തതിലുള്ള ആകാംക്ഷയായിരുന്നു. അന്ന് പതിവിലും കൂടുതൽ തവണ ഇങ്ങോട്ട് നോക്കുന്നുണ്ടായിരുന്നുഎന്നെ, കാണാത്തതിനുള്ള ദേഷ്യം അന്ന് അവൾ ചൂലിൽ തീർത്തു. ചൂല് കൊണ്ട് തെങ്ങിൽ ശക്തിയിൽ പതിവിലും കൂടുതൽ അടിച്ചു, ഈ ശബ്ദം കേട്ട് അവളുടെ അമ്മ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു

” എന്താടി നീ ആ ചൂല് ഒടിക്കുമോ? ”

അതിനു അവൾ ദേഷ്യത്തിൽ മറുപടി പറയുന്നു

” ഒടിച്ചാൽ അമ്മയ്ക്ക് എന്താ ഞാനല്ലേ, മുറ്റമടിക്കുന്നത്. ”

ഇതും പറഞ്ഞു ചൂല് വീടിന്റെ തറയിൽ ചാരിവച്ച് അകത്തേക്ക് പോയി. തലേദിവസം രാവിലെ,കാണാത്തതിനുള്ള ദേഷ്യം തീർത്തു, അടുത്തദിവസം മുറ്റമടിക്കാൻ വന്നപ്പോൾ കണ്ടെങ്കിലും ആദ്യം എന്നെ, ഗൗനിച്ചില്ല. ഞാനത് കാര്യമാക്കാതെഅവളെത്തന്നെ നോക്കിയിരുന്നു.കുറച്ചുകഴിഞ്ഞ് ഞാൻ അവിടെ ഇരിപ്പുണ്ടോ എന്നറിയാൻ ചൂല് തെങ്ങിൽ അടിക്കാൻ എന്ന വ്യാജേനനിവർന്ന് ഇങ്ങോട്ട് നോക്കി. പെട്ടെന്ന് തന്നെ തല പിൻവലിച്ച് തന്റെ പ്രവർത്തി തുടർന്നു. പിന്നീട് മുറ്റമടി കഴിഞ്ഞു തിരിച്ചുപോകുമ്പോഴാണ് വീണ്ടും എന്നെ നോക്കുന്നത്. അന്ന് ഞാൻ പുറത്തേക്ക് പോയപ്പോൾ അവൾ എനിക്ക് ദർശനം തന്നു. അടുത്ത ദിവസങ്ങളിൽ അവളുടെ പെരുമാറ്റത്തിൽ വ്യത്യാസം വന്നുതുടങ്ങി ദേഷ്യം കുറയുകയും ചെയ്തുകൊണ്ടിരുന്നു. ഞാൻ പുറത്തേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ആരുമറിയാത്ത വിധത്തിൽ എനിക്ക് മുഖദർശനം തന്നുകൊണ്ടിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും എനിക്കവളെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല, അതു പറയാനുള്ള ധൈര്യം എനിക്കില്ല. അതിന് കാരണം ഞാൻ നേരത്തെ പറഞ്ഞല്ലോ മുൻകോപം. ഈ അടുത്തിടെ ഒരുത്തൻ അവളുടെ പുറകെ നടന്നു ശല്യപ്പെടുത്തിയപ്പോൾ അവളും അവളുടെ അനുജത്തിയും കൂടി

” വാടാ. നിനക്ക് എന്നെ പ്രേമിക്കണോടാ, ഇവിടെ ഇരുന്നു പ്രേമിക്കാടാ, വാടാ ”

എന്ന് ഉറക്കെ വിളിച്ചു പറഞ്ഞതോടെ അവൻ, വെടികൊണ്ട പന്നി കണക്കെ പോയി എന്ന് അമ്പലപ്പറമ്പിൽ കൂടിയിരിക്കുമ്പോൾ ആരോ, പറയുന്നത് കേട്ടിട്ടുണ്ട്. ഈ സംഭവമാണ് എന്നെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മുറ്റമടിക്കുമ്പോൾ കാണുന്നതു കൂടാതെ അവൾ എനിക്ക് മുഖധാവിൽ ദർശനം തരാറുണ്ട്. ഇങ്ങനെ ഒരു മാസം പോയത് അറിഞ്ഞില്ല എന്റെ പ്രണയം അവളെ അറിയിക്കാൻ പല വഴികൾ ഞാൻ ആലോചിച്ചു. അപ്പോഴാണ് അവളുടെ കൂട്ടുകാരി ശാലിനി, അമ്മാവന്റെ വീടിന്റെ പുറകിലെ അവരുടെ ബന്ധുവീട്ടിൽ നിൽക്കാൻ വരുന്നത്. സമയവും സന്ദർഭവും നോക്കി അമ്മായി സ്ഥലത്തില്ലാത്ത ദിവസം ശാലിനിയായ ഹംസത്തിന്റെ അടുത്ത് എന്റെ സ്നേഹദൂത് കൈമാറി. ആ ഹംസം ഉടനെ എന്റെ ദമയന്തിയുടെ അടുത്തേക്ക് പാഞ്ഞു തിരിച്ചുവരുന്നത് വരെ, എന്റെ ഹൃദയം പെരുമ്പറ മുഴക്കിക്കൊണ്ടിരുന്നു. ശാലിനി തിരിച്ചുവരാൻ എടുത്ത ഓരോ നിമിഷവും യുഗങ്ങൾ പോലെയാണ് തോന്നിയത് ഞാൻ, ഒരു വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാൻ തുടങ്ങി. ഒടുവിൽ ശാലിനി വന്നപ്പോൾ ഞാൻ മറുപടിക്കായി ചെന്നു പക്ഷേ, പ്രതീക്ഷിച്ച മറുപടിയായിരുന്നില്ല ലഭിച്ചത്. ഞാൻ ചോദിച്ചു

” പൊന്നു എന്തു പറഞ്ഞു ”

ഓ അത് പറയാൻ മറന്നു അവളെ, വീട്ടിൽ പൊന്നു എന്നാണ് വിളിക്കുന്നത്. ഞാൻ ചോദിച്ചതിന് ശാലിനി മറുപടി പറഞ്ഞു

” അത് അവൾ നേരിട്ട് പറഞ്ഞു കൊള്ളാം എന്ന് ”

അത് കേട്ടപ്പോൾ എന്റെ ഹൃദയം അതിദുൃതം പിടക്കാൻ തുടങ്ങി കാരണം, അവളും അനിയത്തിയും കൂടെ വേറൊരാളോട് പറഞ്ഞ മറുപടിയാണ് എന്നെ മനസ്സിലേക്ക് ഓടിയെത്തിയത്. ഞാൻ ഈ കാണിച്ചതൊക്കെ ഇവിടെ അറിഞ്ഞാൽ അമ്മായി, ആ നിമിഷം എന്നെ ഇവിടെ നിന്ന് പുറത്താക്കും. ഞാൻ അമ്പലപ്പറമ്പിലൂടെ പോകുമ്പോൾ അവള്, വിളിച്ച് ഉറക്കെ എന്തെങ്കിലും പറഞ്ഞാൽ അതോടെ തീരും എന്റെ, ഇവിടത്തെ പൊറുതി. അമ്മായി, എന്നെ ഇവിടെ നിന്നും എങ്ങനെ പുറത്താക്കും എന്ന് ആലോചിച്ച് നടക്കുകയാണ്, അപ്പോൾ ഇങ്ങനെ ഒരു പ്രശ്നമുണ്ടായാൽ….. ഓർക്കുക കൂടി വയ്യ. ഞാൻ അന്ന് പുറത്തേക്ക് ഇറങ്ങിയില്ല. രാവിലെ എഴുന്നേറ്റുവെങ്കിലും ഫ്രന്റിലേക്ക് പോകാൻ കൂട്ടാക്കിയില്ല അവളുടെ പ്രതികരണം എന്തെന്നറിയാത്തതുകൊണ്ട് രണ്ടുദിവസം കാര്യമായി പുറത്തേക്കൊന്നും ഇറങ്ങിയില്ല.അതുകഴിഞ്ഞ് ഒരു ദിവസം പുറത്തുപോയി തിരിച്ചു വരുമ്പോൾ സന്ധ്യ ആയിരുന്നു. അമ്പലപ്പറമ്പിലെ വടക്കേ അതിരിലൂടെ നടന്നു വരുമ്പോൾ അവളുടെ വീടിന്റെ വേലിയുടെ അരികിൽ നിന്നും

” ശ്…… ശ്…… ”

എന്ന ശബ്ദം രണ്ടുമൂന്ന് ആവർത്തി കേട്ടപ്പോൾ ഞാൻ അങ്ങോട്ട് ശ്രദ്ധിച്ചു. ഓലയുടെ ഇടയിലൂടെ ഒരു വെള്ള പേപ്പർ നീണ്ടു വരുന്നു. ഞാൻ അത് വാങ്ങുമ്പോൾ എന്റെ ഹൃദയം പടപട എന്ന് ഇടിക്കാൻ തുടങ്ങിയെങ്കിലും ഞാൻ, അത് വാങ്ങി പോക്കറ്റിൽ വച്ചു. വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ വേറെ ഏതോ ലോകത്ത് ആയിരുന്നു. അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയാനുള്ള വ്യഗ്രതയിലായിരുന്നുഞാൻ. വീടെത്തിയതും പെട്ടെന്ന് തന്നെ എന്റെ മുറിയിൽ കയറിവാതിൽ അടച്ചു. മുറിയിൽ കയറി വാതിലടച്ചു പോക്കറ്റിൽ നിന്നും കത്തെടുത്തു, കത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്

‘ പ്രിയപ്പെട്ട ചേട്ടന്,
എന്നോട് പിണക്കമാണോ, ഞാൻ രണ്ടു ദിവസമായി ചേട്ടനെ കാത്തിരിക്കുകയായിരുന്നു പക്ഷേ, കണ്ടില്ല. എല്ലാ ദിവസവും രാവിലെ മുറ്റമടിക്കുന്ന സമയത്ത് ഞാൻ ചേട്ടനെ ഈ രണ്ടു ദിവസവും നോക്കിയിരുന്നു. പിന്നെ, പുറത്തേക്കൊന്നും പോകുന്നതും കണ്ടില്ല. അങ്ങനെയെങ്കിൽ നേരിട്ട് പറയണമെന്നാണ് ഞാൻ വിചാരിച്ചിരുന്നത് എന്നെ, കാണാതെ മാറി നടക്കുന്നതുകൊണ്ട് ഇങ്ങനെ അറിയിക്കാമെന്ന് കരുതി. എനിക്ക് ചേട്ടനെ ഇഷ്ടമാണ്, ഒരുപാട്. ഞാനന്ന് ശാലിനിയോട് മറുപടി പറയാതിരുന്നത് എനിക്ക് നേരിട്ട് പറയണമെന്ന് ഉള്ളതുകൊണ്ടായിരുന്നു. ഞാൻ മറുപടി പറയാത്തത് കൊണ്ടാണ് ചേട്ടൻ വഴക്കിട്ട് നടക്കുന്നതെന്ന് അറിയാവുന്നതുകൊണ്ടാണ് ഞാൻ ഈ ലെറ്റർ എഴുതുന്നത്. ഞാനെന്റെ ഇഷ്ടം തുറന്നുപറയുന്നു, എനിക്ക് ഒരുപാട് ഇഷ്ടമാണ്.
നിർത്തുന്നു.
സ്വന്തം…….

എങ്ങനെ നല്ല വടിവൊത്ത അക്ഷരത്തിൽ പഴയ, നോട്ട്ബുക്കിന്റെ പേജിൽ ആദ്യത്തെ, പ്രണയലേഖനം എനിക്ക് തന്നു. ആ ലെറ്ററും പിടിച്ച് ഞാൻ അങ്ങനെ നിർവൃതിയിൽ ഇരുന്നു പെട്ടെന്ന്, കതകിൽ മുട്ടുകേട്ടു പുറകെ വിളിയും

” ശ്രീകുമാറെ……. ശ്രീകുമാറെ……. ”

ഓ പുറത്ത് ചേച്ചിയാണ് വിളിക്കുന്നത്. ഞാൻ ഓർമ്മകളിൽ നിന്നും തിരിച്ചു വന്നു. വാതിൽ തുറന്നപ്പോൾ ചേച്ചി പുറത്തു നിൽക്കുന്നു

” നിന്നോട് ഇന്നലെ പറഞ്ഞതല്ലേ, ഇന്ന് ലക്ഷ്മി വരുമെന്ന്. ബ്രേക്ക് ഫാസ്റ്റ് എടുത്തുവച്ചിട്ടുണ്ട് വേഗം കുളിച്ചിട്ട് റെഡിയായി പോകാൻ നോക്ക്. നമ്മുടെ വണ്ടിക്കാരൻ റാമിനോട് വരാൻ പറഞ്ഞിട്ടുണ്ട് ”

ശരിയാണ്, ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മയും ചേച്ചിയും എന്നോട് ലക്ഷ്മി ഇന്നു വരും, രാവിലെ തന്നെ റെയിൽവേ സ്റ്റേഷനിൽ പോകണമെന്നും പറഞ്ഞതാണ്. എന്റെ ഓർമ്മകൾ നാട്ടിലേക്ക് പോയതുകൊണ്ട് ഈ കാര്യം മറന്നു പോയി. ഞാൻ പെട്ടെന്ന് തന്നെ പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചു തിരിച്ചുവന്നു ബ്രേക്ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഡ്രൈവർ രാമൻ ചേട്ടൻ വന്നു. നമ്മുടെ നാട്ടിലെ രാമൻ ഇവിടെ റാം ആണ്. ബ്രേക്ക്ഫാസ്റ്റ് പെട്ടെന്ന് കഴിച്ച് എഴുന്നേറ്റ് പുതിയ പാന്റും ഷർട്ടും എടുത്ത് ധരിച്ചു. ചേട്ടൻ, ആദ്യം ആകുന്നതിനുമുമ്പ് എടുത്തുതന്ന പാന്റിന്റെയും ഷർട്ടിന്റെയും തുണി തയ്ക്കാൻ കൊടുത്തത് കിട്ടിയതാണ്. ഞാനിവിടെ വന്നിട്ട് നാലുമാസത്തോളമായി ദിവസങ്ങൾ പോകുന്നത് അറിയുന്നില്ല. ഇതിനിടയിൽ ഞാൻ അവരുടെ ഭാഷ പഠിച്ചു. ദീപാവലിയുടെ പരീക്ഷ നടക്കുന്നതിനാൽ കുട്ടികൾ കുട്ടികൾ ക്ലാസിൽ പോയിട്ടുണ്ടായിരുന്നു. ദീപാവലിയുടെ അവധിക്ക് നാട്ടിൽ വരുന്നതാണ് ലക്ഷ്മി, ആൽബത്തിൽ കണ്ട പഴയ ഫോട്ടോയുടെ പരിചയമേ എനിക്കുള്ളൂ. നമ്മുടെ എസ്എസ്എൽസി കഴിഞ്ഞ് കോളേജിൽ ചേരുന്നതിന് മുമ്പ് എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ ആൽബത്തിലുണ്ട്, മെലിഞ്ഞ ഒരു പെൺകുട്ടി. ഞാൻ ഒരുങ്ങി ഇറങ്ങി വന്നപ്പോഴേക്കും ചേച്ചി നീണ്ടൊരു ലിസ്റ്റുമായി വന്നു.

” ശ്രീകുമാർ തിരിച്ചു വരുന്ന വഴി ഈ സാധനങ്ങളൊക്കെ വാങ്ങിയിട്ട് വരണം ഞാൻ, റാമിനോട് പറഞ്ഞിട്ടുണ്ട് നിന്നെ, സഹായിക്കാൻ ”

ഞങ്ങൾ വണ്ടിയിൽ കയറിയപ്പോൾ അമ്മയും ചേച്ചിയും വണ്ടിയുടെ അടുത്തെത്തി. ചേച്ചി

” റാം ഞാൻ പറഞ്ഞത് ഓർമ്മയില്ലേ ശ്രീകുമാറിനെ ഒന്ന് സഹായിക്കണേ ”

രാമൻ ചേട്ടൻ മറുപടി നൽകി

“അതിനെന്താ ഞാൻ സഹായിക്കാമല്ലോ. ഇതിനുമുമ്പും ഞാൻ തന്നെയല്ലേ സഹായിച്ചിരുന്നത് ”

ഞങ്ങൾ യാത്ര പറഞ്ഞ് വണ്ടി മുന്നോട്ടു നീങ്ങി.ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വണ്ടി അരമണിക്കൂർ ലേറ്റ് ആണെന്ന് അറിഞ്ഞു. ഞാനും രാമൻ ചേട്ടനും ടിക്കറ്റ് എടുത്ത് അകത്ത് കയറി അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു. ഏകദേശം മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ പ്രതീക്ഷിച്ചിരുന്ന വണ്ടി എത്തി.രാമൻ ചേട്ടൻ വണ്ടിയുടെ മുൻഭാഗത്തേക്കും പിൻഭാഗത്തേക്കും നോക്കുന്നുണ്ട്. പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖഭാവം മാറി

” ദേ കുഞ്ഞെത്തിയല്ലോ ”

എന്ന് പറഞ്ഞുകൊണ്ട് വണ്ടിയുടെ പുറകിലത്തെ ബോഗിയുടെ അടുത്തേക്ക് പോകുന്നത് കണ്ടു. ഞാൻ നോക്കുമ്പോൾ പാന്റും ഷർട്ടും ധരിച്ച മെലിഞ്ഞ സുന്ദരിയായ ഒരു പെണ്ണ് ആരോടോ യാത്ര പറഞ്ഞു ബോഗിയുടെ വിൻഡോയ്ക്ക് അരികിൽ നിൽക്കുന്നു. ഇന്ത്യയുടെ പുറത്തേക്ക് വന്ന കൈ ലക്ഷ്മിയുടെ ചുണ്ടിൽ പിടിച്ച് കിള്ളുകയും കഴുത്തിൽ വിരലൊടിക്കുകയും ചെയ്യുന്നുണ്ട്. അത് ഒരു ആണിന്റെ കൈ ആണെന്ന് കണ്ടാൽ അറിയാം. രാമൻ ചേട്ടനെ കണ്ടപ്പോൾ എന്തോ കൽപ്പിക്കുന്നതുപോലെ അവൾ ഇറക്കിവെച്ച ബാഗുകൾ ചൂണ്ടിക്കാണിച്ചു എന്തോ പറയുന്നുണ്ട്. അപ്പോൾ രാമൻ ചേട്ടൻ എന്നെ ചൂണ്ടിക്കാണിക്കുന്നു അവൾ വീണ്ടും എന്തോ പറഞ്ഞു കയർക്കുന്നുണ്ട്. രാമൻ ചേട്ടൻ എന്നെ കൈകൊട്ടി വിളിച്ചു ഞാൻ, അവരുടെ അടുത്തേക്ക് ചെന്നു. അപ്പോഴേക്കും നീങ്ങി തുടങ്ങിയ വണ്ടിയിൽ ഇരുന്നാൽ കൈ ബിസി യാത്ര പറയുന്നു. യാത്ര പറച്ചിൽ ഒക്കെ കഴിഞ്ഞ് അവൾ എന്നോട്

” എടാ, താൻ എന്തിനാണ് അവിടെ മിഴിച്ചു നിന്നത്. തന്നോട് പ്രത്യേകം പറയണോ ഈ ബാഗ് ഒക്കെ എടുക്കാൻ. റാം ഇവനെയും കൂട്ടി, ബാഗ് ഒക്കെ എടുത്ത് വണ്ടിയിൽ വെക്കു. എനിക്ക് നല്ല വിശപ്പുണ്ട് വീട്ടിൽ ചെന്നിട്ട് വേണം എന്തെങ്കിലും കഴിക്കാൻ ”

ഇവളുടെ സംസാരം കേട്ടപ്പോൾ തന്നെ മനസ്സിലായി, ഇവൾ ഒരു അഹംഭാവിയാണെന്ന്. ഞാനും രാമൻ ചേട്ടനും കൂടി ബാഗ് ഒക്കെ വണ്ടിയിൽ കൊണ്ടുപോയി വെച്ചു. അവൾ വണ്ടിയുടെ അടുത്ത് വന്ന് നിൽപ്പായി, ഒക്കെ വച്ച് ഞങ്ങൾ വണ്ടിയിൽ കയറി. നോക്കുമ്പോൾ അവൾ വണ്ടിയുടെ പുറത്തു തന്നെ നിൽക്കുകയാണ് ‘ഇവൾ എന്താണ് വണ്ടിയിൽ കയറാത്തത്’ എന്ന് ആലോചിക്കുമ്പോൾ അവൾ എന്റെ സൈഡിൽ വന്നു.

“എന്താടാ വണ്ടിയിൽ കയറിയിരിക്കുന്നത്?എനിക്ക് ഡോർ തുറന്നു തരാൻ ആരാണുള്ളത്,വന്നു ഡോർ തുറന്നതാടാ ”

ഇപ്പോൾ പൂർണ്ണമായും ബോധ്യമായി ഇവളൊരു അഹങ്കാരി തന്നെ.ഞാൻ പുറത്തിറങ്ങി അവൾക്ക് ഡോർ തുറന്നു കൊടുത്തു, ഒരു രാജ്ഞിയെ പോലെ കയറിയിരുന്നു. യാത്രക്കിടയിൽ ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല. സാധാരണ സാധനങ്ങൾ വാങ്ങുന്ന കടയുടെ മുൻപിൽ എത്തിയപ്പോൾ രാമൻ ചേട്ടൻ വണ്ടി നിർത്തി ഉടനെ അവൾ

” എന്താടോ താൻ ഇവിടെ വണ്ടി നിർത്തിയത് ”

” കുഞ്ഞേ ചേട്ടത്തി ഒരു ലിസ്റ്റ് തന്നിട്ടുണ്ട് സാധനങ്ങൾ വാങ്ങാൻ ”

” അതിന് ഇവനെ പറഞ്ഞയച്ചാൽ പോരെ. ഇവന് അവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ല എന്ന് എനിക്കറിയാം. തിന്ന് കൊഴുത്ത് ഇരിക്കുകയാണല്ലോ എന്തെങ്കിലുമൊക്കെ പണിയെടുക്കട്ടെ. വെറുതെയിരുന്ന് തിന്നണ്ട. ഇവന്റെ പേരെന്താണ് എടാ, നിന്റെ പേര് എന്താണ്? ”

ഞാൻ പറഞ്ഞു

” ശ്രീകുമാർ ”

” ചീകുമാറോ? എന്തു കുമാരൻ ആകട്ടെ ഇവനെ ഇവിടെ ഇറക്കി വിട്ടിട്ട് വേഗം വണ്ടിയെടുക്കടോ ഇവൻ, എങ്ങനെയെങ്കിലും അങ്ങ് എത്തിക്കോളും ”

ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ അവൾ, വീണ്ടും രാമൻ ചേട്ടനോട്

” താനെന്താടോ മിഴിച്ചു നിൽക്കുന്നത് വണ്ടി എടുക്കടോ ”

അതു പറഞ്ഞതോടെ രാമൻ ചേട്ടൻ ദയനീയമായി എന്നെ നോക്കി വണ്ടി മുന്നോട്ട് എടുത്തു. ഇവൾ ഒരു അഹങ്കാരിയാണ് ഇവൾക്കിട്ട് രണ്ട് കൊടുക്കണം. ആ വീട്ടിൽ നിന്നും എന്നെ പുറത്താക്കിയാലും വേണ്ടില്ല ഈ അഹങ്കാരിക്ക് ഒന്ന് കൊടുത്തിട്ട് വേണം പുറത്തു പോകാൻ. ചേട്ടന്റെ പുന്നാര പെങ്ങൾ നടിച്ചവളാണ് അഹങ്കാരിയാണ് അവളെ, തല്ലിയാൽ ചിലപ്പോൾ അവളുടെ ആങ്ങളമാർ എന്നെ തല്ലുമായിരിക്കും എന്നാലും, കുഴപ്പമില്ല. ഇവൾ ഈ കാണിക്കുന്നതിന് രണ്ട് പെട കൊടുത്തില്ലെങ്കിൽ നമ്മളൊക്കെ ആണുങ്ങളായി നടക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഇങ്ങനെ ഓരോന്ന് ആലോചിച്ചു ലിസ്റ്റിലുണ്ടായിരുന്ന സാധനങ്ങളൊക്കെ എടുത്ത് ഒരു സൈക്കിൾ റിക്ഷയിൽ കയറ്റി വീട്ടിലെത്തി. സാധനങ്ങളൊക്കെ ഇറക്കാൻ സഹായിക്കാൻ ചേച്ചി വന്നപ്പോൾ അവിടെയും എത്തി ആ പൂതന

” ചേച്ചി എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് അതൊക്കെ അവൻ ഇറക്കി വച്ചുകൊള്ളും ”

അപ്പോൾ ചേച്ചി പറഞ്ഞു

” അങ്ങനെയല്ല മോളെ. ശ്രീകുമാറിനെ, അങ്ങനെ നീ കാണരുത്. ”

“ഇവനൊക്കെ ഏതു തരക്കാരാണെന്ന് ചേച്ചിക്ക് അറിയില്ല.കുറച്ചു നാളുകൾ അല്ലേ ആയുള്ളൂ ഇവൻ ഇവിടെ വന്നിട്ട്. ഇവന്റെ തനി സ്വരൂപം എടുക്കാൻ ഇരിക്കുന്നതേയുള്ളൂ ”

” ശ്രീകുമാർ അത്തരക്കാരനല്ല മോളെ ”

ഇത്രയും ആയപ്പോൾ ഞാൻ പറഞ്ഞു

” വേണ്ട ചേച്ചി ഞാൻ എടുത്തു വച്ചു കൊള്ളാം ”

അപ്പോഴും അവൾ പറഞ്ഞു

“എന്തൊരു ഭവ്യത. ഇതൊക്കെ ഇവന്റെ അഭിനയമാണോ. നീ ഇതൊക്കെ ഇറക്കി വെച്ചിട്ട് എന്റെ മുറിയിലേക്ക് വാ. അവിടെ, കുറച്ചു ബുക്കുകൾ ഷെൽഫിൽ എടുത്തു വയ്ക്കാനുണ്ട് ”

ഇതുപറഞ്ഞ് തമ്പുരാട്ടി ചവിട്ടിത്തുള്ളി അകത്തേക്ക് പോയി.ചേച്ചി സാധനങ്ങളൊക്കെ എടുത്ത് വയ്ക്കാൻ എന്നെ സഹായിച്ചു കൂട്ടത്തിൽ ഒരു ഉപദേശവും.

“ലക്ഷ്മി പറയുന്നതൊന്നും നീ കാര്യമാക്കേണ്ട, ആ പറച്ചിൽ മാത്രമേ ഉള്ളൂ ”

ഞാൻ മനസ്സിൽ പറഞ്ഞു ‘ നല്ല അഹങ്കാരം പിടിച്ചവിത്താണ് ഇതുപോലൊരു രണ്ടെണ്ണം കൂടി ഉണ്ടെങ്കിൽ….’ ഞാൻ സാധനങ്ങളൊക്കെ എടുത്തുവച്ച് തമ്പുരാട്ടിയുടെ മുറിയിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ബെഡിൽ നിറച്ച് ബുക്കുകൾ വാരി വലിച്ച് ഇട്ടിരിക്കുന്നു. തമ്പുരാട്ടി ആണെങ്കിൽ ഒരു കസേരയിൽ കാലും കയറ്റിവെച്ച് ഇരിക്കുകയാണ്. എന്നെ കണ്ട ഉടനെ

” ദേ ആ ബുക്ക് ഒക്കെ ആ സെൽഫിലേക്ക് അടുക്കി വെക്ക്. വിലപിടിപ്പുള്ള ബുക്കുകളാണ് നശിപ്പിക്കാതെ വെക്കണം. ആൽഫബെറ്റിക് ഓർഡറിൽ വച്ചാൽ നല്ലത് അതൊക്കെ, നിനക്കറിയാമോ? എയും ബിയും സിയും ഒക്കെ അറിയാമോടാ. അല്ലെങ്കിൽ വേണ്ട ഞാൻ എടുത്തു തരാം നീ അടുക്കിയാൽ മതി ”

അങ്ങനെ തമ്പുരാട്ടി കസേരയിൽ നിന്നും എഴുന്നേറ്റു. ആൽഫബെറ്റിക് ഓർഡറിൽ ബുക്കുകൾ എടുത്തുതന്നുകൊണ്ടിരുന്നു. ഞാൻ, നല്ല ഭംഗിയായി, ബുക്കുകൾ അടുക്കിക്കൊണ്ടിരുന്നു. ബുക്കുകൾ അടക്കി കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു കിളിനാദം

” മെമ്പർഷിപ്പ് എടുക്കുന്നതിന്….. ”

അതെ, നാട്ടിലെ കല സാംസ്കാരിക വേദി എന്നവായനശാലയുടെ ലൈബ്രേറിയനായി കുറച്ചുനാൾ ഇരുന്നിട്ടുണ്ട്. ആദ്യത്തെ പ്രണയലേഖനം ലഭിച്ചതിനുശേഷം പൊന്നു, വായനശാലയിൽ വന്ന് മെമ്പർഷിപ്പ് എടുക്കാൻ വന്നതാണ്. ആ സമയത്ത് ഞാനായിരുന്നു അവിടെ ലൈബ്രേറിയാൻ.അങ്ങനെ പൊന്നു ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുത്തു. ഞാൻ, ആദ്യത്തെ പ്രണയലേഖനത്തിന് മറുപടി കൊടുത്തത് ലൈബ്രറി ബുക്കിൽ വച്ചാണ്. പിന്നീട് മിക്കവാറും അല്ല മുഴുവൻ കത്തുകളും കൈമാറിയിരുന്നത് വായനശാലക്കുള്ളിൽ വച്ചോ ബുക്കിൽ വച്ചോ ആയിരുന്നു. ഞാൻ കോളേജ് സമയം കഴിഞ്ഞു വന്നിട്ടാണ് വായനശാലയിൽ പോയിരുന്നത് ആ സമയം, മിക്കവാറും ബുക്കുകൾ എടുക്കാൻ ആളുകളുടെ തിരക്കായിരിക്കുംഅതുകൊണ്ട് നേരിട്ട് സംസാരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഞാൻ കോളേജിൽ പോകുന്ന വഴി പൊന്നു അവരുടെ വീടിന് അടുത്ത് വന്നു എന്നോട് പറഞ്ഞു

” ചേട്ടാ കോളേജിൽ നിന്നും പ്രീഡിഗ്രിക്ക് അഡ്മിഷൻ ഉള്ള ഒരു അപേക്ഷ ഫോം വാങ്ങിക്കൊണ്ടു വരണം ”

ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിലുള്ള അവതരണം. ഞാൻ പറഞ്ഞു

” അതിനെന്താ ഞാൻ വാങ്ങിക്കൊണ്ടു വരാമല്ലോ ”

ഇതുപറഞ്ഞ് ഞാൻ മുൻപോട്ടു നടന്നു പൊന്നു തിരിച്ച് വീട്ടിലേക്കും. ഞാനൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ പൊന്നുവും എന്നെ തിരിഞ്ഞു നോക്കുന്നു. പെട്ടെന്ന് എന്റെ തലയിൽ ഒരു അടി കിട്ടി

” എന്താടാ ഈ കാണിക്കുന്നത്? ഞാൻ ബുക്ക്‌ എടുത്തു തന്നിട്ട് നീ, എവിടെ നോക്കിയാണ് അടുക്കുന്നത്. അതെങ്ങനെയാ എഴുതാനും വായിക്കാനും അറിഞ്ഞിട്ട് വേണ്ടേ ”

എന്റെ ഓർമ്മകൾ നാട്ടിലേക്ക് പോയതോടെ ബുക്കുകൾ അടുക്കുന്നത് താളം തെറ്റി അതിന്റെ പുകിലാണ് ഈ കേട്ടത്. ബുക്കുകളെല്ലാം ഞാൻ നേരെ വെച്ച് തുടങ്ങി ലക്ഷ്മി, വീണ്ടും എടുത്തു തന്നുകൊണ്ടിരുന്നു. ബുക്കിന്റെ പണി കഴിഞ്ഞപ്പോൾ തമ്പുരാട്ടി അടുത്ത പണി തന്നു

” എടാ. ഞാൻ വരുന്നത് നിനക്ക് അറിയില്ലായിരുന്നോ ഈ മുറി ഒന്ന് അടിച്ചു തൂത്ത് പൊടിയൊക്കെ തട്ടി കുടഞ്ഞു വിരിക്കാമായിരുന്നില്ലേ, ചേച്ചിയോട് പറഞ്ഞു ആ ചൂലു വാങ്ങി കൊണ്ടുവന്നു ഇവിടെയൊക്കെ ഒന്ന് അടിച്ചു വൃത്തിയാക്കു ”

ഇത് കേട്ടിട്ടും ഞാൻ അനങ്ങാതെ നിന്നപ്പോൾ

” എന്താടാ നിന്നോട് പറഞ്ഞത് കേട്ടില്ലേ, പോയി എടുത്തിട്ട് വാടാ ”

അവളുടെ കൽപ്പന കേട്ടതോടുകൂടി എന്റെ സകല നിയന്ത്രണവും വിട്ടു

“നീ ആരാടീ എന്നോട് കൽപ്പിക്കാൻ? ”

” ഞാനാരാണെന്ന് നിനക്ക് മനസ്സിലായില്ലേടാ. ഞാൻ ഇവിടത്തെ പെണ്ണാണ്, നീയോ? ”

അത് കേട്ടപ്പോൾ ഞാൻ ഒന്ന് പരങ്ങിയെങ്കിലും. മലയാളത്തിൽ പറഞ്ഞു

” നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി ”

അവൾ ചോദിച്ചു

” നീ എന്താടാ പറഞ്ഞത്, ഇത് ഏത് ലാംഗ്വേജ്? ”

ഞാൻ അതിന് മറുപടി പറഞ്ഞത്

” നീ വളരെ സുന്ദരിയാണ് എന്നാണ് ഞാൻ പറഞ്ഞത് ”

” എന്റെ സൗന്ദര്യം അളക്കാൻ നീയാരാണ്. നിന്നെ വീട്ടിൽ കയറാൻ കൊള്ളില്ലെന്ന് ചേച്ചിയോട് ഞാൻ പറഞ്ഞതാണ്. അപ്പോൾ, ചേച്ചി പറഞ്ഞത് നീ അത്തരക്കാരനല്ല എന്നാണ്. ഇപ്പോൾ കണ്ടോ നിന്റെ സ്വഭാവം പുറത്തുവന്നത് ”

” ഞാനതിന് ഒന്നും പറഞ്ഞില്ലല്ലോ ”

” മതിയെടാ മതി. നീ കൂടുതലൊന്നും പറയേണ്ട. നീ ആദ്യം പോയി ആ ചൂല് എടുത്തിട്ട് വാ ”

അവള് നല്ല ദേഷ്യത്തിലാണ്. ഞാൻ, ചൂലുമായി തിരിച്ചുവരുമ്പോൾ ബാഗിലുള്ള ഡ്രസ്സുകൾ ഒക്കെ ബെഡിൽ വലിച്ചുവാരി ഇട്ടിട്ടുണ്ട്. അവൾ എന്നോട് പറഞ്ഞു

” നീ ആദ്യം ഈ ഡ്രസ്സുകൾ ഒക്കെ എടുത്ത് എന്റെ ഷെൽഫിൽ മടക്കി വെക്കു. എന്നിട്ട് ഈ റൂമൊക്കെ അടിച്ച് വൃത്തിയാക്കു. ”

ഇതുപറഞ്ഞ് അവൾ ടേബിളിലിരുന്ന വെള്ളത്തിന്റെ ജഗ് എടുത്തു അതിൽ വെള്ളം ഉണ്ടായിരുന്നില്ല

” നീ ഈ പാത്രത്തിൽ ഒരു പാത്രം വെള്ളം എടുത്തിട്ട് മതി ബാക്കിയൊക്കെ ”

ഇവൾ എന്നെ കുഴപ്പിക്കാൻ തന്നെയാണ് തീരുമാനം. ഞാനത് കേട്ടതായിപ്പോയല്ലോ ഭാവി നിന്നപ്പോൾ ആ ജെഗ് എടുത്ത് എന്റെ നേരെ എറിഞ്ഞു. ഞാനത് ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ അത് കൃത്യം ഇടതുഭാഗത്ത് നെറ്റിയിൽ തന്നെ വന്നു കൊണ്ടു. ആ സമയത്ത് തന്നെ ചേച്ചി വന്ന്, ഞങ്ങളെ ഭക്ഷണം കഴിക്കാൻ വിളിച്ചു.

” നിങ്ങൾ വന്ന ഊണു കഴിക്കു എന്നിട്ട്, ബാക്കി ഒക്കെ ചെയ്യു. ”

ചേച്ചി ഇതുപറഞ്ഞ് തിരിച്ചുപോയി. അവൾ എന്നോട് പറഞ്ഞു

” നീ ഇതൊക്കെ തീർത്തിട്ട് വന്നു ഭക്ഷണം കഴിച്ചാൽ മതി ”

അത് പറഞ്ഞു പോകാൻ ശ്രമിച്ച അവളെ തടഞ്ഞുകൊണ്ട്,ഇത്രയും നേരം എന്നോട് കാണിച്ച അവഹേളനത്തിന്റെയും എന്റെ നേരെ ജഗ് എറിഞ്ഞതിന്റെയും ദേഷ്യം തീർക്കാൻ കരണം നോക്കി രണ്ടു കൊടുക്കാൻ തീരുമാനിച്ചു. എന്നിട്ട് ഇവിടെ നിന്നും ഇറങ്ങുക അല്ലെങ്കിലും ഇവിടെ നിന്നും ഇറക്കിവിടും. ഇവരുടെ പെണ്ണിനെ തല്ലിയാൽ ആരെങ്കിലും സമ്മതിക്കുമോ. എന്നും വരട്ടെ എന്ന് തീരുമാനത്തിൽ ഞാൻ അടിക്കാൻ തന്നെ തീരുമാനിച്ചു. ഞാൻ അടിച്ചാൽ അവളും തിരിച്ചടിക്കും എന്നും വരട്ടെ എന്ന് തീരുമാനത്തിൽ ഞാനത് ചെയ്തു. എല്ലാം കഴിഞ്ഞു മുറിക്ക് പുറത്തിറങ്ങി ഹാളിൽ ചെല്ലുമ്പോൾ ചേച്ചി പറഞ്ഞു.

” ശ്രീകുമാറേ, നിന്നോട് ഒരു കാര്യം പറയാൻ മറന്നു പോയിരുന്നു. ലക്ഷ്മി ബ്ലാക്ക് ബെൽറ്റ് ആണ് ”

ഞാൻ മനസ്സിൽ പറഞ്ഞു ‘ഇത് വലിയ ചതിയായിപ്പോയി’. അടിക്കാൻ ചെന്നതേ എനിക്ക് ഓർമ്മയുണ്ടായിരുന്നുള്ളൂ പിന്നീട് എല്ലാം ഒരു മായയായിരുന്നു. ഇടം വലം നോക്കാതെ യുള്ള അടിയായിരുന്നു ഒരു സമയം മുകളിലേക്ക് പോയി കാൽപാദം മടക്കി തലയുടെ സൈഡ് നോക്കി ഒരു തട്ടായിരുന്നു. എന്റെ ശരീരം മൊത്തം അവളുടെ കൈകളുടെ പ്രഹരം കേൾക്കാത്ത ഭാഗങ്ങളില്ല. മർമ്മ സ്ഥാനങ്ങളെല്ലാം അവൾ ഒഴിവാക്കിയിട്ടുണ്ട് തിരിച്ചു പോകാനുള്ള ശേഷി തന്നതായിരിക്കും. ഇവർക്ക് ബാധ്യത ആയാലോ എന്ന് കരുതിയായിരിക്കും. എന്റെ പുറകെ തന്നെ അവളും മുറിക്ക് പുറത്തിറങ്ങി താഴെ ഹാളിലേക്ക് വന്നു.

” നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി ഈ മരങ്ങോടനെ. ഇവനെന്നെ അടിക്കാൻ വന്നു ഞാൻ, വെറുതെ വിടുമോ. ഇവനെ ഇനി ഞാൻ പോകുന്നതുവരെ എന്റെ കൺമുൻപിൽ കണ്ടുപോകരുത് ”

അതും പറഞ്ഞു അവൾ ഡൈനിങ് ടേബിളിൽ പോയിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. ചേച്ചി

” വാ ശ്രീകുമാറെ ഭക്ഷണം കഴിക്കാം ”

എനിക്ക് ഭക്ഷണം കഴിക്കാൻ പോയിട്ട് ഒന്ന് നിവർന്നു നിൽക്കാൻ കൂടി വയ്യാത്ത അവസ്ഥ.അത്ര നല്ല രീതിയിലാണ് തമ്പുരാട്ടി എന്നെ കൈകാര്യം ചെയ്തത്. ചേച്ചിയോട് ഞാൻ പറഞ്ഞു

” എനിക്കൊന്നു കിടന്നാൽ മതി ചേച്ചി ”

ചേച്ചി

” ശ്രീകുമാർ പോയിക്കിടന്നോ. ഭക്ഷണം കഴിക്കാൻ ആകുമ്പോൾ പറഞ്ഞാൽ മതി ”

താഴെയുള്ള എന്റെ മുറിയിൽ പോയി ഞാൻ, കിടന്നു. ഊണ് മേശയിൽ നടക്കുന്ന സംഭാഷണം എനിക്ക് കേൾക്കാം. ചേച്ചി പറയുന്നു

” നീ ചെയ്തത് ഇത്തിരി കടന്ന കൈയായിപ്പോയി മോളെ ”

അപ്പോൾ ലക്ഷ്മി പറയുന്നു

” അപ്പോൾ നിങ്ങളൊക്കെ അവന്റെ ഭാഗമാണല്ലേ എനിക്ക് ഇവിടെ ഒരു സ്ഥാനവുമില്ല ”

അമ്മ

” അങ്ങനെ പറയല്ലേ മോളെ, അവനൊരു നല്ല പയ്യനാണ് ”

“അപ്പോൾ അവൻ എന്നെ തല്ലാൻ വന്നത് നിങ്ങൾക്ക് ഒരു പ്രശ്നമല്ല. ഊരും പേരും ഇല്ലാത്ത അവനെയാണ് നിങ്ങൾക്ക് ഇഷ്ടം. അവൻ എത്തരക്കാരനാണ് എന്ത് സ്വഭാവക്കാരൻ ആണ് എന്നൊന്നും നിങ്ങൾക്കറിയില്ലല്ലോ? പഠിപ്പും വിവരവുമില്ലാത്ത ഇവനെയൊക്കെ എന്ത് ധൈര്യത്തിലാണ് നിങ്ങൾ വീട്ടിൽ കയറ്റി താമസിപ്പിച്ചിരിക്കുന്നത് ”

ചേച്ചി പെട്ടെന്ന് ദേഷ്യത്തിൽ

” ആരു പറഞ്ഞു നിന്നോട് അവന് പഠിപ്പും വിവരവും ഇല്ലെന്ന്.അവൻ ബി എസ് സി മാത്‍സ് ആണ്തുടർന്ന് പഠിക്കാൻ അവനെ പറ്റിയില്ല. അവന്റെ അവസ്ഥ അതായിപ്പോയി അതൊന്നും, നിന്നോട് പറഞ്ഞിട്ട് കാര്യമില്ല ”

” ബി എസ് സി ആയാലും എം എസ് സി ആയാലും എന്റെ കൺമുമ്പിൽ ഇനി അവനെ കണ്ടു പോകരുത്. നിങ്ങൾക്കൊക്കെ അവൻ മഹാനായിരിക്കും എനിക്ക് അങ്ങനെയില്ല. അവനോട് പറഞ്ഞേക്ക് എന്റെ കൺമുമ്പിൽ വന്നുപോവരുതെന്ന്. ”

കസേര നിരങ്ങുന്ന ശബ്ദം കേട്ടു സംസാരവും നിന്നു. അവൾ എഴുന്നേറ്റുപോയി എന്ന് തോന്നുന്നു പിന്നീട് അമ്മയുടെയും ചേച്ചിയുടെയും ശബ്ദം കേൾക്കാം

” ലക്ഷ്മി ഇങ്ങനെയായാൽ എന്ത് ചെയ്യും. ശ്രീകുമാറിനോട് പറയണം, അവളുടെ മുൻപിൽ ചെല്ലരുതെന്ന് ”

” മോള് അവനോട് പറഞ്ഞേര്. ”

അപ്പുറത്ത് സംസാരം തുടരുമ്പോൾ ഞാൻ, ഓർക്കുകയായിരുന്നു. എവിടെയും എനിക്ക് അവഹേളനം മാത്രം അമ്മായിയും, ഇടക്ക് ഇങ്ങനെ പറയുമായിരുന്നു. എന്നെ അമ്മാവൻ വിളിച്ചു കൊണ്ടുവന്ന കാലം മുതൽ അമ്മായി എന്നെ ഒരു ശത്രുവിനെ പോലെയാണ് കണ്ടിരുന്നത്. എന്ത് ചെയ്താലും കുറ്റം മാത്രം, അങ്ങോട്ട് തിരിഞ്ഞാൽ കുറ്റം ഇങ്ങോട്ട് തിരിഞ്ഞാൽ കുറ്റം എന്തെടുത്താലും കുറ്റം മാത്രം. ഒരു കാര്യം പറയാം, അമ്മാവന് ഒരു കുഞ്ഞു ഉണ്ടാവുന്നത് വരെ അമ്മായിക്ക് എന്നോട് വിരോധം ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് ആറ് വയസ്സുള്ളപ്പോൾ അമ്മാവൻ ഇങ്ങോട്ട് കൊണ്ടുവന്നതാണ് ആ സമയത്താണ്, അച്ഛനും അമ്മയും ഒരു വണ്ടി ആക്സിഡന്റിൽ മരണപ്പെടുന്നത്. അവരുടെ കൂടെ എന്റെ കുഞ്ഞനുജത്തിയും ഉണ്ടായിരുന്നു അച്ഛന്റെ, ഒരുഅകന്ന ബന്ധുവിന്റെ കല്യാണത്തിനു വേണ്ടി പോയതാണ്. എനിക്ക് ഓണപ്പരീക്ഷ ആയതുകൊണ്ട് എന്നെ, കൊണ്ടുപോയില്ല. ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങൾ അന്ന്, ഞാൻ പോയിരുന്നെങ്കിൽ ഇതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. എവിടെ ചെന്നാലും അവഹേളനവും ആട്ടിയോടിക്കലും. ഇപ്പോൾ തമ്പുരാട്ടി പറഞ്ഞിട്ട് പോയത് കേട്ടില്ല അവളുടെ മുൻപിൽ ചെന്നു പോകരുതെന്ന്. അതിനുമാത്രം എന്തു കുറ്റമാണ് ഞാൻ ചെയ്തത് എന്നെ, ഉപദ്രവിച്ചപ്പോൾ തിരിച്ചടിക്കാൻ ശ്രമിച്ചതോ. അത് ഏതു പുരുഷനായാലും ചെയ്തു പോകുന്നതല്ലേ പക്ഷേ, ഇവിടെ അതല്ല. അവൾ,ഇവിടത്തെ കുട്ടിയാണ് ഞാൻ ചെയ്തത് തെറ്റാണ് എന്നാലും, ആരുടെശരീരം വേദനിച്ചാലും പ്രതികരിക്കുന്നത് സ്വാഭാവികം അല്ലേ. അതല്ലേ ഞാനും ചെയ്തുള്ളൂ എന്നാൽ അവളുടെ നോട്ടത്തിൽ അതല്ല. അവൾ ഇവിടത്തെ എല്ലാവരുടെയും പുന്നാര അനിയത്തിയാണ് അതിന്റേതായ ഗർവ്വും അഹങ്കാരവും അവൾക്കുണ്ട്.അവൾ ഇവിടത്തെ എല്ലാവരുടെയും പുന്നാര അനിയത്തിയാണ് അതിന്റേതായ ഗർവ്വും അഹങ്കാരവും അവൾക്കുണ്ട്. എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന ആഗ്രഹത്തിലാണ് ഇങ്ങോട്ട് പോന്നത് പക്ഷേ, അത് നടക്കും എന്ന് തോന്നുന്നില്ല. ചേട്ടൻ ഇനി വരുമ്പോൾ, പറഞ്ഞിട്ട് ഇവിടെ നിന്നും പോകണം. ഇനി ഞാനായിട്ട് ഇവിടെയുള്ളവർക്ക് ഒരു പ്രശ്നം വേണ്ട. അഹങ്കാരി ആയാലും അവൾ ഇവിടുത്തെ കുട്ടിയാണ് അതുകൊണ്ട് അവൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകാൻ പാടില്ല.ചേട്ടനാണ് എന്നെ ഇവിടെ കൊണ്ടുവന്നത് അദ്ദേഹത്തോട് പറയാതെ പോകുന്നത് ഒട്ടും ശരിയല്ല. ചേട്ടൻ പോയിട്ട് ഒരു മാസത്തോളം ആകുന്നു അടുത്ത് തന്നെ വരുമായിരിക്കും. പിന്നീട് അവളുടെ മുമ്പിൽ പെടാതെ വളരെ സൂക്ഷിച്ചാണ് ഞാൻ നടന്നത്. ഒരു പ്രാവശ്യം കിട്ടിയപ്പോൾ തന്നെ മതിയായി ഇനി, ഒരു അങ്കത്തിനുള്ള ബാല്യമില്ല. എന്നാലും പല പ്രാവശ്യം അവളുടെ മുന്നിൽ പെട്ടു അതിന്, നാവുകൊണ്ട് കണക്കിന് എനിക്ക് കിട്ടുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോൾ ചേട്ടൻ എത്തി കണ്ട ഉടനെ, ‘ അണ്ണാ ‘ എന്ന് വിളിച്ചു കൊണ്ട് ആ പൂതന ചേട്ടനെ പോയി കെട്ടിപ്പിടിച്ചു. പിന്നീട്, രണ്ടുപേരുടെയും സ്നേഹപ്രകടനം കാണണമായിരുന്നു. സ്നേഹപ്രകടനങ്ങളൊക്കെ കഴിഞ്ഞപ്പോൾ ചേട്ടൻ ഈ വിവരം അറിഞ്ഞു, ലക്ഷ്മിയോട്

” മോളെ എന്താണിത്? ശ്രീകുമാർ, നമ്മുടെ അതിഥിയല്ലെ. ”

ലക്ഷ്മി

” ഇവനോ? എനിക്ക് ഇവനെ കാണുന്നത് കലിയാണ്. ഇവനെ എത്രയും പെട്ടെന്ന് ഇവിടെ നിന്നും പറഞ്ഞു വിടണം.”

ചേട്ടൻ ലക്ഷ്മിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു

” ഈ ശ്രീകുമാർ ഇല്ലായിരുന്നുവെങ്കിൽ ഈ അണ്ണൻ ജീവിച്ചിരിക്കില്ലായിരുന്നു ”

” ഇവൻ തന്നെയല്ല തള്ളിയിട്ടതെന്ന് അണ്ണന് ഉറപ്പുണ്ടോ ”

ചേട്ടൻ വീണ്ടും

” അങ്ങനെയൊന്നും പറയല്ലേ. എനിക്ക് നല്ല ഓർമ്മയുണ്ട് കാൽ തെന്നി വീഴുന്നത്. ”

ഇത്രയും ആയപ്പോൾ ഞാൻ രംഗപ്രവേശം ചെയ്തു.

” ചേട്ടൻ വന്ന് യാത്ര പറഞ്ഞിട്ട് പോകാൻ നിൽക്കുകയായിരുന്നുഞാൻ. അതുകൊണ്ട് എന്നെ പോകാൻ അനുവദിക്കണം ”

ചേട്ടൻ എന്നോട്

“ശ്രീകുമാർ എവിടെ പോകുന്നു, എവിടെയും പോകുന്നില്ല. എന്റെ അനിയത്തിയെ പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് കഴിയും. ”

ഉടനെ ലക്ഷ്മി

“അണ്ണന് അവനാണ് വലുതെങ്കിൽ ഞാനിവിടെ നിൽക്കുന്നില്ല.എന്റെ വാക്കിന് ഒരു വിലയും ഇല്ലാത്ത ഈ വീട്ടിൽ നിൽക്കുന്നത് അപമാനമാണ്. ”

ഇതും പറഞ്ഞ് ആ പൂതന ചവിട്ടിതുള്ളി അകത്തേക്ക് കയറിപ്പോയി. ഞാൻ ചേട്ടനോട്

” ഞാൻ, കാരണം ഇവിടെ ഒരു പ്രശ്നം ഉണ്ടാവേണ്ട. ഞാൻ, പൊയ്ക്കോളാം ചേട്ടാ ”

ചേട്ടൻ എന്നോട് പറഞ്ഞു.

” ഇതൊന്നും പ്രശ്നമാക്കേണ്ട മോളുടെ, ആ ദേഷ്യം മാത്രമേ ഉള്ളൂ ഉള്ളിലൊന്നും ഇല്ല. ”

” അതിലൊന്നും പ്രശ്നമില്ല ചേട്ടാ. എന്നാലും ഞാൻ, പോകുന്നതാണ് നല്ലത്. ”

അപ്പോൾ അമ്മ പറഞ്ഞു

” ഞങ്ങളും അതു തന്നെയാണ് പറഞ്ഞത്. ലക്ഷ്മിയുടെ ആ ദേഷ്യം മാത്രമേ ഉള്ളൂ എന്ന് ”

” എന്തുതന്നെയായാലും ഞാൻ, പോകുന്നതാണ്നല്ലത് ”

ചേട്ടൻ പറഞ്ഞു.

” ശ്രീകുമാറിനെ അത്ര നിർബന്ധമാണെങ്കിൽ അത്യാവശ്യം, വേണ്ട ഡ്രസ്സുകൾ ഒക്കെ എടുത്ത് എന്റെ കൂടെ വരു. ”

അപ്പോൾ അമ്മ ചോദിച്ചു.

” മോനെ വെങ്കി….. ശ്രീകുമാറിനെയും കൊണ്ട് നീ എവിടെ പോകുന്നു? ”

” ശ്രീകുമാറിന്റെ കാര്യം എനിക്ക് പരിചയമുള്ളവരോടൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ ഇപ്പോൾ കരയ്ക്ക് വന്നപ്പോൾ ഒരു സുഹൃത്ത്, അവന്റെ കമ്പനിയിൽ ഒഴിവുണ്ട് എന്ന് പറഞ്ഞിരുന്നു. ഒരാഴ്ച എടുക്കും അവർ സെയിൽ ആകാൻ അപ്പോഴേക്കും ശ്രീകുമാറിനെ ജോയിൻ ചെയ്യിക്കാം എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ, ഇപ്പോൾ ഇവിടെ ഈ കണ്ടീഷൻ ആയപ്പോൾ നേരത്തെ തന്നെ ശ്രീകുമാർ ജോയിൻ ചെയ്യുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. ഞാൻ ഇങ്ങനെ ഒരു കണ്ടീഷൻ അല്ല ഇവിടെ പ്രതീക്ഷിച്ചത്. കുറച്ചുദിവസം കുടുംബത്തോടൊപ്പം ശ്രീകുമാറിനോടൊപ്പവും കൂടിയിട്ട് തിരിച്ചു പോകണമെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ, എന്റെ പ്രതീക്ഷകൾ ഒക്കെ തകിടം മറിച്ചു കളഞ്ഞു. ശ്രീകുമാർ ഡ്രസ്സുകൾ ഒക്കെ എടുത്ത് എന്റെ കൂടെ വന്നോളൂ. ”

ഞാൻ എന്റെ ബാഗുമെടുത്ത് ചേട്ടനൊപ്പം ഇറങ്ങി.പോകുന്ന വഴി എനിക്ക് ധരിക്കാനുള്ള വർക്കിംഗ് ഡ്രസ്സ് വാങ്ങിയിട്ടാണ് പോർട്ടിനകത്തേക്ക് കയറിയത്. അവിടെ ചെന്ന് ചേട്ടൻ, ചേട്ടന്റെ സുഹൃത്തിനെ കണ്ടെത്തി എന്നെ പരിചയപ്പെടുത്തി. സുഹൃത്ത്, കൊച്ചിക്കാരൻ തന്നെയാണ്. ആള്, ആ ഷിപ്പിലെ ചീഫ് എൻജിനീയറാണ്. എൻജിൻ സൈഡിൽ തന്നെയാണ് എനിക്കും ജോലി ശരിയാക്കി തന്നത്. ഓയിൽ മാനായി ഞാൻ ജോലിയിൽ പ്രവേശിച്ചു. നാളെ മുതൽ ജോലിയിൽ പ്രവേശിച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.ഞാൻ ജോലി ചെയ്യാൻ പോകുന്ന ഷിപ്പ്, ഏകദേശം 25 മീറ്ററോളം വരുന്നതാണ്. അതിനകത്തേക്ക് കയറി എനിക്ക് വിശ്രമിക്കാനുള്ള ക്യാബിൻ അദ്ദേഹം കാണിച്ചു തന്നു അതിൽ, 4 ബർത്തുകൾ. ഞാൻ ചെല്ലുമ്പോൾ രണ്ടുബർത്തുകളിൽ ആളുകൾ കിടന്നുറങ്ങുന്നുണ്ട്. ബാഗ് എന്റെ കൊണ്ടുവന്നു വച്ചു പുറത്തിറങ്ങിയപ്പോൾ ചേട്ടൻ എന്നെയും കാത്ത് നിൽക്കുന്നു. ചേട്ടൻ പറഞ്ഞു.

” ഒരു കാരണവശാലും ശ്രീകുമാർ ഈ ജോലി കളഞ്ഞിട്ട് വരരുത്. കുറച്ച് അധികം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരും. എന്ത് ബുദ്ധിമുട്ടുകൾസഹിക്കേണ്ടി വരുമ്പോഴും പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ ശ്രീകുമാറിനെ ഇവിടെ പിടിച്ചുനിൽക്കാൻ കഴിയും.അതിനു കഴിഞ്ഞില്ലെങ്കിൽ ശ്രീകുമാർ, ജീവിതത്തിൽ പരാജയപ്പെട്ടു എന്നുകരുതിയാൽ മതി . എപ്പോൾ കരയിൽ വന്നാലും അമ്മയെയും ചേച്ചിയെയും പിള്ളേരെയും പോയി കാണാൻ മറക്കരുത്. ഞാൻ ചെല്ലട്ടെ ശ്രീകുമാറേ ”

” ശരി ചേട്ടാ. ഞാൻ പരമാവധി പിടിച്ചുനിൽക്കാൻ ശ്രമിക്കും. പരാജയപ്പെട്ടാൽ എന്നെ ഒരിക്കലും നിങ്ങൾ കാണില്ല.ഞാൻ ആരുടെയും മുന്നിൽ പരാജയപ്പെട്ടവനായി വരില്ല ”

അതു പറയുമ്പോൾ എനിക്കൊരു ദൃഢ നിശ്ചയം ഉണ്ടായിരുന്നു. ചേട്ടൻ എനിക്ക് ഷെയ്ക്ക് ഹാൻഡ് തന്നു തിരിച്ചുപോയി. വെളുപ്പിന് അഞ്ചരയ്ക്ക് എഴുന്നേറ്റു കുളി ഒഴിച്ചുള്ള ബാക്കി പ്രാഥമിക കാര്യങ്ങൾ നിറവേറ്റി ആറുമണിക്ക് ജോലിയിൽ പ്രവേശിച്ചു. എൻജിൻ റൂമിൽചെറിയ ചെറിയ പണികൾ ഉണ്ടായിരുന്നതിന് സഹായിച്ചു. ഉച്ചയ്ക്ക് വെസലിൽ തന്നെയായിരുന്നു ഭക്ഷണം കുറച്ചു നാളുകളായി, ആന്ധ്രക്കാരുടെ ഭക്ഷണം കഴിച്ചത് കൊണ്ട് ഉച്ചക്ക്, കഴിച്ച ഭക്ഷണത്തോട് സമരസപ്പെട്ടു. രണ്ടുദിവസം പോയതറിഞ്ഞില്ല എന്ന് വെസൽ സെയിൽ ആവുകയാണ് വെസലിലേക്ക് ആവശ്യമുള്ള സാധനങ്ങളൊക്കെ ഇന്നലെ തന്നെ കൊണ്ടുവന്നിരുന്നു. ഇതൊരു ഫിഷിംഗ് വെസൽ ആണ്. രാവിലെ തന്നെ ചേട്ടൻ എത്തി

” മോനെ ശ്രീകുമാറേ, ഈ ജീവിതം നിനക്കൊരു അനുഭവമാകട്ടെ. ഇവിടെ നീ ജയിച്ചാൽ ഇനിയുള്ള നിന്റെ ജീവിതം ധന്യമായി എന്ന് വിചാരിച്ചാൽ മതി. ഇത്രയൊക്കെ ഞാൻ പറയുന്നത് എനിക്ക്, നിന്നെ മനസ്സിലാക്കാൻ കഴിഞ്ഞതുകൊണ്ടാണ്. എല്ലാം ഭാവുകങ്ങളും നേരുന്നു. അടുത്തദിവസം തന്നെ ഞാനും സെയിൽ ആകുന്നു. നീ കരയിൽ വരുമ്പോൾ ഞാൻ പറഞ്ഞ കാര്യം മറക്കാതിരിക്കുക, അമ്മയെയും ചേച്ചിയെയും പിള്ളേരെയും പോയി കാണാൻ മറക്കരുത്. ശരി, എന്നാൽ ഞാൻ നടക്കട്ടെ ”

ചേട്ടൻ പോയി. പിന്നെയും ഒരുപാട് സമയമെടുത്തു വെസൽ കര വിടാൻ.. വെസ്സൽ കര വിട്ട് ആഴക്കടലിലേക്ക് നീങ്ങും തോറും എന്റെ, വയറ്റിൽ എന്തോ ഉരുണ്ടുകയറി തുടങ്ങി. അധികം വൈകിയില്ല ഞാൻ ശർദ്ദിക്കാൻ തുടങ്ങി കഴിച്ചതെല്ലാംവെളിയിൽ വന്നു. അവിടംകൊണ്ടും തീർന്നില്ല ഡെക്കിൽ കിടന്ന് ശർദ്ദിച്ച് കുടൽമാല പോലും പുറത്തുവരുന്ന കണ്ടീഷനിൽ എത്തി. കടൽ ചൊരുക്ക് കൊണ്ട് ആ ദിവസം മുഴുവൻ ശർദ്ദിച്ച് അവശനായി. ഡെക്കിൽ തന്നെയായിരുന്നു എന്റെ ഉറക്കവും. ഒരു ദിവസം മുഴുവൻ ഷിപ്പ് ഓടി അടുത്ത ദിവസം മുതൽ നെറ്റ് ഷൂട്ട് ചെയ്തു.പിന്നീട് നിവർന്ന് നിൽക്കാൻ പറ്റാത്ത ജോലിയായിരുന്നു…. ചേട്ടൻ പറഞ്ഞപ്പോൾഇത്രയും പ്രയാസം ഉണ്ടാകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. രാത്രിയില്ല പകലില്ല എന്നോണം അത്യധ്വാനമായിരുന്നു. ദിവസങ്ങൾ കടന്നു പോകുന്നത് അറിയുന്നതേ ഉണ്ടായിരുന്നില്ല കൂടുതൽ ക്യാച്ച് വരുന്ന സമയം എൻജിൻ റൂമിലെ പണികഴിഞ്ഞ് ഡെക്കിലും ചെല്ലണമായിരുന്നു. കൂടെ പണി ചെയ്തിരുന്നവർ പറയുമായിരുന്നു

” ശ്രീകുമാർ വന്നതിനുശേഷം നല്ല ക്യാച്ചാണ് ”

ശരിയാണ്, ഏകദേശം രണ്ടാഴ്ചകൊണ്ട് സ്റ്റോർ നിറഞ്ഞ് ഞങ്ങൾ കരയിൽ പോയി പക്ഷേ, അമ്മയുടെയും ചേച്ചിയുടെയും കുട്ടികളുടെയും അടുത്ത് പോകാനുള്ള സമയം കിട്ടിയില്ല അന്നുതന്നെ തിരിച്ചും കടലിലേക്ക് യാത്രയായി.കടലിലേക്ക് പോയി ദിവസം കഴിഞ്ഞപ്പോൾ ഒറീസയിൽ ഒരു സൈക്ലോൺ രൂപപ്പെട്ടു.. അതിന്റെ പ്രതിഫലനമായി ബംഗാൾ ഉൾക്കടൽ അതിന്റെ താണ്ഡവം ആടി. കാറ്റും മഴയും വമ്പൻ തിരമാലകളും ഞാനാകെ ഭയപ്പെട്ടുപോയി. കണ്ണെത്താ ദൂരത്ത് ഇളകി മറിയുന്ന കടൽ മാത്രം ഈ ദിവസങ്ങളിലൊന്നും നെറ്റ് ഷൂട്ട് ചെയ്തില്ല. ഒരു തിര കപ്പലിനെ പൊക്കിയെടുത്ത് താഴേക്ക് ഇടുമ്പോൾ മറ്റൊരുതിര ഷിപ്പിനു മുകളിലൂടെ അടിച്ചു പോകുന്നു. നല്ല കാറ്റും മഴയും ഞാൻ ഓർക്കുകയായിരുന്നു ഇങ്ങനെയൊരു കാറ്റും മഴയത്തും ആണ് ഞാൻ, എന്റെ മാധുരിയെ അടുത്തു കണ്ടു സംസാരിക്കുന്നത്. ഞാൻ കത്ത് കൊടുത്തപ്പോൾ അതിൽ സൂചിപ്പിച്ചു ‘ ഇന്ന് ഏഴരയ്ക്ക് ചിത്രഗീതം തുടങ്ങുമ്പോൾ നിങ്ങളുടെ വീടിന്റെ പുറകുവശത്തേക്ക് ഇറങ്ങിവരണം ഞാനവിടെ കാത്തുനിൽക്കും.’ടിവി ഒക്കെ അപൂർവ്വം ചില വീടുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിത്രഗീതം തുടങ്ങിയപ്പോൾ അവളുടെ അനുജത്തിമാർ വീടിന്റെ അടുക്കള വശത്ത് കൂടി അടുത്ത വീട്ടിലേക്ക് ഓടി പുറകെ, അവളും ഇറങ്ങി.ഞാനപ്പോൾ അമ്മാവന്റെ പറമ്പിന്റെ കിഴക്കേ അതിരിൽ തെങ്ങിന്റെ കടയെടുത്ത കുഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചകളുടെ ഇടയിൽ അവളെയും പ്രതീക്ഷിച്ചു നിൽപ്പുണ്ടായിരുന്നു. കാറ്റും മഴയും പെയ്തു തോർന്നതേയുള്ളൂ അതിനാൽ നല്ല തണുപ്പുണ്ടായിരുന്നു. ചെറിയ ചാറ്റൽ മഴ അപ്പോഴും പെയ്തുകൊണ്ടിരുന്നു അവൾ ഇറങ്ങി പുറകുവശത്ത് വന്നപ്പോൾ ചെറിയൊരു വിസിൽ അടിച്ച് എന്റെ അരികിലേക്ക് ക്ഷണിച്ചു. പരിഭ്രമിച്ച് ചുറ്റും നോക്കിഎന്റെ അടുത്തേക്ക് വന്നു.പരിഭ്രമിച്ച് ചുറ്റും നോക്കിഎന്റെ അടുത്തേക്ക് വന്നു. നിശ്ചിത അകലം പാലിച്ചു അവൾ നിന്നു.

” വേഗം പറയൂ, എന്തിനാണ് എന്നോട് വരാൻ പറഞ്ഞത്? ”

ഞാൻ പറഞ്ഞു.

” ഇത്ര ധൃതിയാണെങ്കിൽ എന്തിനാണ്, പിന്നെ ഇങ്ങോട്ട് വന്നത് ”

അവൾ

” അതല്ല ചേട്ടാ, ആരെങ്കിലും കാണും ”

ഞാൻ പറഞ്ഞു

” എനിക്ക് അത്യാവശ്യമായി ഒന്നും പറയാനില്ല. ഒന്ന് അടുത്ത് കാണണമെന്നും സംസാരിക്കണം എന്നും തോന്നിയത് കൊണ്ടാണ് ഞാൻ വിളിച്ചത് ”

അവൾ

” ആരെങ്കിലും കണ്ടാൽ അതോടെ തീരും”

” ഇത്ര പേടിയാണെങ്കിൽ മോള് പൊയ്ക്കോളൂ ”

” ഞാൻ ചിത്രഗീതം കാണാൻ എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. അനുജത്തി എന്നെ കാണാതെ ആകുമ്പോൾ അന്വേഷിച്ചു വരും ”

” അതുകൊണ്ടാണ് ഞാൻ മോളോട് പൊയ്ക്കോളാൻ പറഞ്ഞത് ”

എന്നിട്ടും അവൾ പോകാതെ കൂടുതൽ എന്റെ അരികിലേക്ക് അടുത്തു.

” ചേട്ടൻ എന്നോട് പിണങ്ങിയോ? ഞാനിനി ചേട്ടൻ പറഞ്ഞിട്ടെ പോകൂ ”

“അതുകൊണ്ടല്ല മോളെ, ഇങ്ങനെയല്ലേ നമുക്കൊന്നു കാണാനും സംസാരിക്കാനും പറ്റൂ. ”

” നമ്മൾ തമ്മിൽ ദിവസവും കാണുന്നുണ്ടല്ലോ പിന്നെ സംസാരം, അത് വായനശാലയിൽ വച്ച് നമ്മൾ തമ്മിൽ സംസാരിക്കാറുമുണ്ട് ”

ഞാൻ പറഞ്ഞു

” അതെന്ത് സംസാരം, ബുക്കിനെക്കുറിച്ചോ മറ്റോ എന്തെങ്കിലും വിഷയത്തെക്കുറിച്ച് ആയിരിക്കും സംസാരിക്കുക. ”

” അല്ലാതുള്ള സംസാരങ്ങൾ മുഴുവൻ നമ്മൾ ലെറ്ററിലൂടെ നടത്തുന്നുണ്ടല്ലോ ”

ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്ന അതിനിടയിൽ അവളുടെ അച്ഛൻ വീടിന് പുറകുവശത്തേക്ക് ഇറങ്ങി മുരടനക്കി. ഞങ്ങൾ രണ്ടുപേരും ആ സമയം തന്നെ തെങ്ങിൻകട എടുത്ത കുഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചകൾക്ക് ഇടയിൽ ഒതുങ്ങി. അയാൾ അവളുടെ അമ്മയോട്

” പിള്ളേര് പോയിട്ട് ഇതുവരെ എത്തിയില്ലല്ലോ? ”

അകത്തുനിന്ന് അമ്മ പറയുന്നത് കേട്ടു

” അതിന് ചിത്രഗീതം കഴിഞ്ഞാൽ പിന്നെ രാമായണം ഉണ്ടല്ലോ ”

അതെ, ചിത്രഗീതം കഴിഞ്ഞാൽ പിന്നെ ഹിന്ദി സംപ്രേഷണം ആണ്. അപ്പോൾ രാമായണം തുടങ്ങും. ആർക്കും ഹിന്ദി മനസ്സിലായില്ല എങ്കിലും രാമരാവണ യുദ്ധത്തിൽ വിടുന്ന വിവിധ വർണത്തിലുള്ള ശരങ്ങൾ കണ്ടു നിൽക്കാൻ നല്ല ഭംഗിയാണ്. ബ്ലാക്ക് ആൻഡ് വൈറ്റിലാണെങ്കിലും അതിൽ തെളിയുന്ന പ്രകാശം കാണാനും ഭംഗിയാണ്. അപൂർവ്വം ചില ഇടങ്ങളിൽ മാത്രമാണ് കളർ ടെലിവിഷൻ ഉള്ളത്. അവളുടെ അച്ഛൻ വായ കഴുകി അകത്തേക്ക് കയറിപ്പോയി. അപ്പോൾ അവൾ എന്നോട്

” ഞാൻ ഇനി പൊയ്ക്കോട്ടെ? എന്നെ കാണാതെ വരുമ്പോൾ അനുജത്തി വീട്ടിലേക്ക് വരും അപ്പോൾ, ഞാനെവിടെ പോയെന്ന് അന്വേഷിക്കും ”

” ശരി എന്നാൽ പൊയ്ക്കോളൂ ”

“എനിക്ക് കൂടുതൽ നേരം ചേട്ടനോടൊപ്പം നിൽക്കണം എന്നുണ്ട് പക്ഷേ, സാഹചര്യം നമുക്ക് അനുകൂലമല്ല. ആരെങ്കിലും നമ്മളെ കണ്ടാൽ…..”

” എന്നാൽ മോള് പൊയ്ക്കോളൂ ”

അങ്ങനെ അവൾ എന്റെ അടുത്തുനിന്ന് വീട്ടിലേക്ക് പോയി. ഞാനും തിരിച്ചു അമ്മാവന്റെ വീട്ടിലേക്ക്. അവിടെ ചെല്ലുമ്പോൾ വരാന്തയിലും കയറിച്ചെല്ലുന്ന മുറിയിലും ടിവി കാണാനുള്ള ആളുകളുടെ തിരക്കാണ്. രാമായണം തുടങ്ങിയിരിക്കുന്നു, കളർ ടിവി ആയതുകൊണ്ട് ശരങ്ങൾ വിടുമ്പോൾ കാണുന്ന കളറിന്‍റെ മായാവിലാസങ്ങൾ കണ്ട് എല്ലാവരും മയങ്ങിയിരിക്കുകയാണ്. ഞാൻ എന്റെ മുറിയിലേക്ക് പോയി. നാളെ കോളേജ് ഉള്ളതുകൊണ്ട് കുറച്ച് നോട്സ് എഴുതുവാൻ ഉള്ളത് തീർക്കുവാനായി ഇരുന്നു…….

” ശ്രീകുമാർ എൻജിൻ റൂമിലേക്ക് വാ ”

ആ വിളി എന്നെ ഭൂതകാലത്തിൽ നിന്നും വർത്തമാനകാലത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഞാൻ പെട്ടെന്ന് എഴുന്നേറ്റ് എഞ്ചിൻ റൂമിലേക്ക് പോയി. കടൽ വളരെ ശാന്തമായിരിക്കുന്നു. ഈ ശാന്തമായ കടൽ, എപ്പോൾ വേണമെങ്കിലും കോപിക്കാം. വീണ്ടും ഞങ്ങൾ പണിയിലേക്ക് കടന്നു, ഈ രണ്ടുമൂന്ന് ദിവസമാണ് ആകെ റസ്റ്റ് കിട്ടിയത്. അതും കടൽ കോപിച്ചു കിടന്നതിനാൽ മര്യാദയ്ക്ക് ഒന്ന് നടക്കാൻ പോലും വയ്യായിരുന്നു. കിടക്കാൻ ആണെങ്കിൽ അതിലും കഷ്ടം. ഇനിയിപ്പോൾ വിശ്രമം വേണമെങ്കിൽ, കരയിൽ ചെന്നിട്ട് എൻജിൻ പണി ഒന്നും ഇല്ല എങ്കിൽ മാത്രം. ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. ഇത് ഇട്ടിറിഞ്ഞിട്ട് പോകാം എന്ന് വെച്ചാൽ എനിക്ക് ഇനി മറ്റൊരു വഴിയില്ല. എന്തായാലും പിടിച്ചു നിൽക്കുക തന്നെ. കടല് വല്ലാതെ ഇളകി മറിഞ്ഞിരുന്നതിനാൽ വല ഷൂട്ട് ചെയ്തപ്പോൾ നല്ല ക്യാച്ച് ആയിരുന്നു. ക്യാച്ച് കൂടുന്നത് അനുസരിച്ച്, എൻജിൻ റൂം കൂടാതെ പോയി പണിയണമായിരുന്നു. പണി കൂടുതൽ ആണെങ്കിലും അതനുസരിച്ച് ഇൻസെന്റീവും കിട്ടും. അതുകൊണ്ട് ക്യാച്ച് കൂടുമ്പോൾ ഞങ്ങൾക്കൊക്കെ വളരെ സന്തോഷമാണ്. രാത്രിയും പകലും വേർതിരിച്ച് അറിയാതെ ദിവസങ്ങൾ കടന്നു പോയത് അറിഞ്ഞില്ല. നാലോ അഞ്ചോ ദിവസം കൊണ്ട് വെസൽ ലോഡായി ഞങ്ങൾ കരയിലേക്ക് യാത്ര തിരിച്ചു. ഇപ്രാവശ്യം കരയിൽ വന്നപ്പോൾ വെസൽ തിരിച്ചു പോകാൻ ഒന്ന് രണ്ട് ദിവസം താമസം ഉണ്ട് എന്നു പറഞ്ഞു. കാച്ചിന്റെ പരിണിതഫലമായി വലയ്ക്ക് പണിയുണ്ടായിരുന്നു അത്, തീർത്തിട്ട് വേണം തിരിച്ചു പോകാൻ. കരയിൽ കയറിയ ഉടനെ വലയെല്ലാം ഇറക്കി വലപ്പണിക്കാരെ ഏൽപ്പിച്ചു. പോർട്ടിൽ പണിക്കാർ തങ്ങുന്ന റൂമിൽ കയറി ഫ്രഷായി പുറത്തിറങ്ങിയപ്പോൾ എന്നെയും നോക്കി ചേട്ടൻ നിൽക്കുന്നു.

” ശ്രീകുമാറേ എങ്ങനെയുണ്ട് പുതിയ ജീവിതം ”

” കുഴപ്പമില്ല ചേട്ടാ ”

” കഴിഞ്ഞ 4 പ്രാവശ്യം വന്നപ്പോഴും നമുക്ക് രണ്ടുപേർക്കും പരസ്പരം കാണാൻ പറ്റിയില്ല ”

” അതേ ചേട്ടാ വന്നിട്ട് അന്ന് തന്നെ തിരിച്ചു പോവുകയായിരുന്നു. ഇപ്പോൾ കുറച്ച് വലപ്പണിയുണ്ട്. അതുകൊണ്ട്, ഒന്ന് രണ്ട് ദിവസം കരയിൽ കാണും. അവിടെനിന്നു പോന്നിട്ട് ഞാൻ ഇതുവരെ ചേച്ചിയെയും കുട്ടികളെയും അമ്മയെയും പോയി കണ്ടില്ല ”

നാല് പ്രാവശ്യം എന്നു പറഞ്ഞാൽ കൃത്യം ആറേഴു മാസം കടന്നുപോയത് അറിഞ്ഞില്ല.

” അതിനെന്താ നമുക്ക് ഇപ്പോൾ തന്നെ അങ്ങോട്ട് പോകാമല്ലോ. ഞാൻ നാളെ സെയിൽ ആകും കരയിൽ വന്നിട്ട് മൂന്നുനാല് ദിവസമായി. നിന്റെ വെസൽ വരുന്നുണ്ട് എന്ന് കമ്പനി പറഞ്ഞപ്പോഴാണ് ഞാൻ വന്നത്. ഞാൻ വരുമ്പോഴൊക്കെ കമ്പനിയിൽ അന്വേഷിക്കാറുണ്ട്. എങ്ങനെ പണിയൊക്കെ പഠിച്ചോ ”

” ആ ചേട്ടാ പഠിച്ചു വരുന്നു ”

കുറച്ചു നേരം കൂടി ചേട്ടൻ മറ്റുള്ളവരോട് കുശലാന്വേഷണം നടത്തിയതിനുശേഷം

” എന്നാൽ നമുക്ക് വീട്ടിലേക്ക് പോകാമല്ലോ? ”

എന്നെ ചേട്ടന്റെ കാറിൽ വീട്ടിലേക്ക് പോയി. ചേട്ടനാണ് വണ്ടി ഓടിച്ചത് അവിടെ ചെന്ന് ഇറങ്ങിയിട്ടും ഞാൻ അകത്തേക്ക് കയറാതെ നിൽക്കുന്നത് കണ്ടപ്പോൾ

ചേച്ചി

” ശ്രീകുമാർ അന്വേഷിക്കുന്ന ആള് ഇവിടെയില്ല. എത്ര നാളായി നീ ഇങ്ങോട്ട് വന്നിട്ട്. അന്ന്, നീ ഇവിടെ നിന്നും ഇറങ്ങി പോയതല്ലേ. ലക്ഷ്മി പിന്നെയും ഒരു മാസം കൂടി ഇവിടെ നിന്നിരുന്നു പോയതിനുശേഷം പിന്നെ വന്നിട്ടില്ല. ”

ഞാൻ അകത്തേക്ക് കയറി അമ്മയും ചേച്ചിയും എന്നെ മതിവരാതെ ആഹാരം കഴിപ്പിച്ചു. അമ്മ പറഞ്ഞു

” മോൻ ആകെ കറുത്തു. ”

എനിക്ക് ഇപ്പോൾ തെലുങ്ക് നല്ല വശമാണ് കാരണം, കൂടുതലും തെലുങ്കന്മാരുടെ കൂടെയാണല്ലോ സഹവാസം. അമ്മയുടെ ഈ സംസാരം കേട്ട് ചേട്ടൻ

” സ്വന്തം മകന്റെ ആരോഗ്യത്തിനും ശരീരത്തിലെ കളർ വ്യത്യാസത്തെ കുറിച്ചും അമ്മയ്ക്ക് ഒരു വ്യസനവും ഇല്ല ”

” അതല്ല മോനെ അവനും നമ്മുടെ മോനല്ലേ ”

” ഓ ഞാൻ വെറുതെ പറഞ്ഞതാണ് അമ്മെ “.

അന്ന് വൈകിട്ട് ചേട്ടൻ

” നീ എന്റെ കൂടെ ഒരു സ്ഥലം വരെ വരണം ”

” എവിടെയാണ് ചേട്ടാ ”

” ഞാൻ നിന്നെ കൊല്ലാൻ കൊണ്ടുപോവുകയാണ് ”

” അതിനെന്താ ചേട്ടൻ എന്നെ കൊല്ലാൻ വിളിച്ചാലും ഞാൻ വരും ”

” എന്നാൽ വേഗം റെഡിയായി വാ ”

ഞങ്ങൾ രണ്ടുപേരും പുറത്തേക്ക് ഇറങ്ങുന്നു എന്നു പറഞ്ഞപ്പോൾ ചേച്ചി

” എങ്ങോട്ടാണ് രണ്ടുപേരുംകൂടി ”

” ഞാൻ നിന്റെ അനിയനെ കൊല്ലാൻ കൊണ്ടുപോവുകയാണ് ”

ചേച്ചി ഉടനെ

” ഒന്നു പോ ചേട്ടാ. കളി പറയാതെ എങ്ങോട്ടാണ് പോകുന്നത് എന്ന് പറയു ”

” എല്ലാം പോയി വന്നിട്ട് പറയാം ”

ഞങ്ങൾ രണ്ടുപേരും ഇറങ്ങി നടന്നു. പോകുന്ന വഴി ചേട്ടൻ

” ഞാനിപ്പോൾ നിന്നെ കൊണ്ടുപോകുന്നത് ഒരു ഷിപ്പിംഗ് കമ്പനിയുടെ മാനേജരുടെ വീട്ടിലേക്കാണ്. ആ കമ്പനിക്ക് വലിയ ചരക്ക് കപ്പലുകൾ ഉണ്ട് അതിൽ ഒന്നിൽ നിനക്ക് ഞാൻ ഒരു ചാൻസ് പറഞ്ഞു വെച്ചിട്ടുണ്ട്. അയാൾക്ക് നിന്നെ നേരിട്ട് കാണണം എന്ന് പറഞ്ഞതുകൊണ്ടാണ് അയാളെ കാണാൻ പോകുന്നത്. ”

” അതിന് ഇപ്പോൾ പോകുന്ന സ്ഥലത്ത് എന്താണ് ചേട്ടാ കുഴപ്പം ”

” അതല്ല മോനെ നീ ഇവിടെ കിടന്നു നരകിക്കുന്നതിലും ഭേദം നല്ലൊരു സ്ഥലത്ത് കയറി ഉന്നതിയിൽ എത്തണമെന്നാണ് എന്റെ ആഗ്രഹം. ഇപ്പോൾ പോകുന്ന സ്ഥലത്ത് ഇൻസെന്റീവ് ഒക്കെ കിട്ടും പക്ഷേ, ഉയർച്ച ഉണ്ടാവില്ല. നീയൊരു വലിയ ഷിപ്പിന്റെ ചീഫ് എൻജിനീയറായി കാണണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. അത് ഇപ്പോൾ പോകുന്ന മാർഗ്ഗേണ നടക്കുമെന്ന് എന്റെ മനസ്സ് പറയുന്നു. ”

” അപ്പോൾ എന്റെ ഈ ആറേഴു മാസത്തെ സീ സർവീസ് ”

” ആറേഴു മാസത്തെ സർവീസ് അല്ലേ. അതുപോട്ടെ. അടുത്താഴ്ച ഈ കമ്പനിയുടെ ഷിപ്പ് വരുന്നുണ്ട് അതിൽ ഒരു ചാൻസ് ഉണ്ട് ”

ഇങ്ങനെ സംസാരിച്ച് ആ ഷിപ്പിംഗ് കമ്പനിയുടെ അടുത്തെത്തിയത് അറിഞ്ഞില്ല. മാനേജരെ തിരക്കിയപ്പോൾ അദ്ദേഹം അകത്തുണ്ട് എന്ന് പറഞ്ഞു. ചേട്ടൻ എന്നോട് വിളിക്കാമെന്ന് പറഞ്ഞു മാനേജരുടെ മുറിയിലേക്ക് കടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ വന്ന് എന്നെ അകത്തേക്ക് വിളിച്ചു. മാനേജർ എന്ന് പറയുന്ന ആൾ എന്നെ അടിമുടി ഒന്ന് നോക്കി. എന്നിട്ട് പതിയെ പുഞ്ചിരിച്ചു. അയാൾ ചേട്ടനെ ചൂണ്ടി പറഞ്ഞു.

” ഇവൻ എന്റെ സഹപാഠിയാണ്. അതുകൊണ്ട് ഇവൻ പറയുമ്പോൾ തള്ളിക്കളയാൻ പറ്റില്ലല്ലോ. 15 ദിവസത്തിനുള്ളിൽ ഷിപ്പ് വരും. അതിനുശേഷം ക്ലിയറൻസ് ഒക്കെ കഴിഞ്ഞു15 ദിവസത്തിനുള്ളിൽ പോകാം. അപ്പോൾ ഒരു മാസം ”

പിന്നെയും കുറച്ചു നേരം കൂടി അവർ തമ്മിൽ വീട്ടുകാര്യങ്ങളൊക്കെ പറഞ്ഞു. ചേട്ടൻ

” ഞങ്ങൾ ഇറങ്ങട്ടെടാ അല്ല സോറി സാറേ ”

” നീയെന്നെ സാറേ എന്ന് വിളിച്ച് ആക്ഷേപിക്കുന്നൊ. ഒരു അടി വെച്ച് തന്നാൽ ഉണ്ടല്ലോ ”

പിന്നെ അവർ ചിരിച്ചു കെട്ടിപ്പിടിച്ച് പിരിഞ്ഞു. വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി ചേട്ടൻ

” നിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് ഇപ്പോൾ റെഡിയായിട്ടുണ്ടാവില്ലെ. നാളെത്തന്നെ നാട്ടിലേക്ക് തിരിച്ച് കോളേജിൽ പോയി സർട്ടിഫിക്കറ്റ് കളക്ട് ചെയ്തിട്ടു വരു. പിന്നെ കാണാനുള്ളവരെയൊക്കെ കണ്ടിട്ട് വരണം. എല്ലാത്തിനും കൂടി ട്രെയിൻ യാത്ര കൂടാതെ എത്ര ദിവസം വേണ്ടിവരും. അത് അനുസരിച്ച് വേണം ഇങ്ങോട്ടുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ. ”

ഞാൻ മനസ്സിൽ കണക്കുകൂട്ടി രണ്ടുദിവസം മതിയാവും. ഞാൻ ചേട്ടനോട്

” മൂന്നു നാലുദിവസം ”

” ഓക്കേ നാല് അല്ല പോകട്ടെ ഏഴു ദിവസം ഒരാഴ്ച മതിയല്ലോ. എന്നാൽ വാ നമുക്ക് ഈ വഴി തന്നെ ട്രെയിൻ ബുക്ക് ചെയ്തിട്ട് വീട്ടിലേക്ക് മടങ്ങാം. പിന്നെ ഒരു കാര്യം, നിനക്ക് ആരൊക്കെയാണ് കാണേണ്ടത് എന്ന് വെച്ചാൽ കണ്ട് സംസാരിച്ചിട്ട് പോരണം. അവരുടെ മനോഭാവം അറിഞ്ഞിട്ട് വേണം എനിക്ക് ചില കാര്യങ്ങൾ തീരുമാനിക്കാൻ. നിനക്ക് അവളെ കോളേജിൽ വച്ച് കാണാൻ പറ്റില്ലെ. ”

അപ്പോഴാണ് ചേട്ടൻ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായത്.

” നോക്കട്ടെ ചേട്ടാ ഞാൻ സംസാരിക്കാം. പക്ഷേ അതിന് അവൾ സമ്മതിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല ”

” കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുക. നീ എല്ലാ ഭാരവും തലയിൽ ഏറ്റേണ്ട. അമ്മയുടെ ചരിത്രം അവളും അറിയട്ടെ. ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലാകുന്നുണ്ടോ…..”

ഞാൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല. ചേട്ടൻ എന്നെയും കൂട്ടി റെയിൽവേ സ്റ്റേഷനിൽ എത്തി. രണ്ടുദിവസത്തിനു ശേഷമുള്ള ട്രെയിനിൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റും അങ്ങോട്ടുള്ള യാത്ര മൂന്ന് ദിവസം കൂട്ടി പത്താം നാൾ റിട്ടേൺ ടിക്കറ്റും ബുക്ക് ചെയ്തു. തിരിച്ച് വീട്ടിലെത്തി ചേച്ചിയോടും അമ്മയോടും കാര്യം പറഞ്ഞു. അമ്മ ചേട്ടനോട് ദേഷ്യപ്പെട്ടു

” മോൻ ഇന്ന് വന്നേയുള്ളൂ ഉടനെ തന്നെ ടിക്കറ്റ് എടുത്ത് അവനെ പറഞ്ഞയക്കേണ്ട കാര്യം എന്ത് ”

ചേട്ടൻ പറഞ്ഞു.

” പോകാനുള്ള ഇടത്ത് പോയി കാര്യം നടത്തി വന്നാൽ പിന്നെ അവൻ ഫ്രീയല്ലേ. പിന്നെ ഇവൻ കുറച്ചു ദിവസത്തേക്ക് ഇവിടെ കാണും. അമ്മക്കും മോൾക്കും അവനെ കണ്ടു കൊണ്ടിരിക്കാം. ”

അങ്ങിനെ ഭക്ഷണത്തിന് ഇരിക്കുമ്പോൾ അമ്മയും ചേച്ചിയും വിശേഷങ്ങളൊക്കെ ചോദിച്ച് മനസ്സിലാക്കി. ചേട്ടൻ എന്നോട് ചോദിച്ചു.

” നാട്ടിൽ പോകുമ്പോൾ എന്തെങ്കിലുമൊക്കെ വാങ്ങേണ്ടേ. ആർക്കൊക്കെയാണ് അത് വേണ്ടത്. നാളെ രാവിലെ തന്നെ നമുക്കൊരു ഷോപ്പിംഗ് നടത്താം നിന്റെ ചേച്ചിയും കൂടെ വരട്ടെ ഇവൾക്ക് കുറച്ച് സെലക്ഷൻ ഒക്കെ അറിയാം. ആർക്കൊക്കെ എന്തൊക്കെ വാങ്ങണമെന്ന് കിടക്കുന്നതിനു മുമ്പ് നീയൊരു ലിസ്റ്റ് തയ്യാറാക്കു. ”

ഞാൻ മനസ്സിൽ കണക്കുകൂട്ടി അമ്മാവനും അമ്മായിക്കും പിള്ളേർക്കും ഡ്രസ്സുകൾ എടുക്കുക. കുറേ നാളുകൾക്ക് ശേഷം വീട്ടിൽ കിടന്നതിന്റെ സന്തോഷത്തിൽ പെട്ടെന്ന് ഉറങ്ങി. രാവിലെ ചേച്ചി വാതിലിൽ മുട്ടിയപ്പോഴാണ് എഴുന്നേൽക്കുന്നത്. പെട്ടെന്ന് തന്നെ പ്രാതൽ കഴിച്ച് ചേട്ടനും ഞാനും ചേച്ചിയും ഷോപ്പിങ്ങിനായി ഇറങ്ങി. അമ്മായിക്ക് സാരിയും സ്വപ്നക്ക് ഫ്രോക്കും അമ്മാവനും മറ്റു രണ്ട് ആൺപിള്ളേർക്കും ഷർട്ടിനുള്ള തുണിയുമെടുത്തു. മാധുവിന് എന്തെങ്കിലും എടുക്കണമെന്നുണ്ടായിരുന്നു പക്ഷേ, അവൾ സ്വീകരിച്ചില്ലെങ്കിൽ. ഇല്ല ഈ അവസ്ഥയിൽ ഒന്നു സംസാരിക്കാൻ പോലും അവസരം തന്നില്ല എന്നിരിക്കും. അതുകൊണ്ട് വേണ്ട. അങ്ങനെ നാട്ടിലേക്ക് പോകുവാനുള്ള അല്ലറ ചില്ലറ ഷോപ്പിംഗ് ഒക്കെ നടത്തി. ചേട്ടന്റെ നിർബന്ധത്തിൽ എനിക്ക് മൂന്ന് നാല് ജോഡി ഷർട്ടിനും പാന്റിനും തുണിയെടുത്തു. ചേട്ടന്റെ പരിചയത്തിലുള്ള തയ്യൽ കടയിൽ അടുത്തദിവസം വൈകുന്നേരം തരണമെന്ന് ഉറപ്പിൻമേൽ അടയാളവും കൊടുത്തു വീട്ടിലേക്ക് മടങ്ങി. യാത്രയിൽ ചേച്ചി എന്നോട് ചോദിച്ചു

” നീ പറഞ്ഞ കുട്ടിക്ക് എന്തേ ഒന്നും എടുക്കാതിരുന്നത്? ”

അതിന് ചേട്ടനാണ് മറുപടി പറഞ്ഞത്.

” ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ആ കുട്ടിയുടെ നിലപാട് എന്താണെന്ന് ഇവന് അറിയില്ലല്ലോ. അതിനു കൂടി വേണ്ടിയാണ് ഇപ്പോൾ ഇവൻ നാട്ടിൽ പോകുന്നത്.”

ചേട്ടൻ എന്റെ നേരെ തിരിഞ്ഞ്

“ഇനി നിന്നോട് ഞാൻ ഒരു കാര്യം പറയട്ടെ. ഇനി നീ ആ കുട്ടിയോട് സംസാരിച്ചിട്ട് അവൾ, നിന്റെ കൂടെ വരാൻ തയ്യാറാണെങ്കിൽ എങ്ങോട്ട് വിളിച്ചു കൊണ്ടുവാ. ഇവിടെ ഞങ്ങളൊക്കെ ഇല്ലേ.”

ഞാൻ കുറച്ചു നേരം വരെ ചേട്ടനെ തെറ്റായി ധരിച്ചു. ഇയാൾക്ക് ഞങ്ങളുടെ ബന്ധം വേർപെടുത്തിയിട്ട് എന്ത് നേട്ടത്തിലാണ് എന്ന് ചിന്തിച്ചിരുന്നു. ഇപ്പോൾ ചേട്ടൻ തന്ന ധൈര്യം എന്നെ അത്ഭുതപ്പെടുത്തി. ചേച്ചിയും പറഞ്ഞു

” അവൾ നിന്റെ കൂടെ വരാൻ തയ്യാറാണെങ്കിൽ ഇങ്ങോട്ട് വിളിച്ചു കൊണ്ടു വാടാ. ഞങ്ങളുണ്ട് നിന്റെ കൂടെ. ”

ഇങ്ങനെ ഓരോന്ന് പറഞ്ഞു വീട് എത്തിയത് അറിഞ്ഞില്ല. അമ്മ ഞങ്ങളെയും നോക്കി ഇരിക്കുകയായിരുന്നു.

“മോനെ എല്ലാം വാങ്ങിയില്ലേ.”

ഞാൻ പറഞ്ഞു.

” എല്ലാം വാങ്ങിയമ്മെ ”

ചേച്ചി അപ്പോഴേക്കും അടുക്കളയിലേക്ക് പോയിരുന്നു. ഉച്ചഭക്ഷണത്തിന് ഇരുന്നപ്പോൾ അമ്മ ഓരോന്ന് ചോദിച്ചു കൊണ്ടേയിരുന്നു. ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഫോൺ ബെൽ അടി കേൾക്കുന്നത്. ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്ന ചേച്ചി, എഴുന്നേറ്റുപോയി ഫോൺ എടുത്തു. ഫോണിൽ ചേച്ചി, ചിരിച്ച് കളിച്ചു സംസാരിക്കുന്നത് കേൾക്കാമായിരുന്നു. ഫോൺ അടുത്ത മുറിയിൽ ആയിരുന്നു അതുകൊണ്ട് ആരോടാണ് എന്താണ് സംസാരിക്കുന്നത് എന്ന് വ്യക്തമായി കേൾക്കാൻ വയ്യായിരുന്നു. കുറച്ചു കഴിഞ്ഞ് ചേച്ചി വിളിച്ചു പറഞ്ഞു.

” ദേ, ചേട്ടന്റെ പുന്നാര പെങ്ങളാണ് വിളിച്ചിരിക്കുന്നത് ”

അങ്ങനെ ചേട്ടനും ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിച്ച് എഴുന്നേറ്റ് കയ്യും കഴുകി അപ്പുറത്തെ മുറിയിലേക്ക് പോയി. അപ്പോഴേക്കും ചേച്ചി തിരിച്ചുവന്ന് എന്റെ അടുത്തിരുന്നു.

” അവൾ നിന്റെ കാര്യം ചോദിച്ചിരുന്നു. നീ ഇവിടെ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ….. ”

പെട്ടെന്ന് ചേച്ചി അബദ്ധം പറഞ്ഞതുപോലെ നിർത്തി. ഞാൻ ചോദിച്ചു.

“എന്തേ ചേച്ചി നിർത്തിക്കളഞ്ഞത്. എനിക്കറിയാം, ഞാൻ ഇവിടെ വരുന്നത് ലക്ഷ്മിക്ക് തീരെ ഇഷ്ടമാകില്ല എന്ന് ”

ഉടനെ ചേച്ചി ഇടയിൽ കയറി പറഞ്ഞു.

” അങ്ങനെയൊന്നും ഇല്ലടാ. അത് അവളുടെ ഒരു പ്രായത്തിന്റെയാ. ശരിക്കും അവൾ ഒരു പാവമാണ്. പിന്നെ, നിന്നെ ചിരി പിടിപ്പിക്കാൻ വേണ്ടി എന്തെങ്കിലുമൊക്കെ പറയും എന്നുമാത്രം. ”

ഞാനതിന് തലയാട്ടി സമ്മതിച്ചെങ്കിലും. അവൾ എന്നോട് കാണിച്ചിട്ടുള്ള വെറുപ്പും ദേഷ്യവും എനിക്കറിയാവുന്നതല്ലേ. ചേട്ടൻ സംസാരിക്കുന്നതിനിടയിൽ

” ശ്രീകുമാർ നാട്ടിലേക്ക് പോവുകയാണ്. 10 ദിവസത്തെ അവധിക്കാലം അതിനുശേഷം തിരിച്ചുവരും ”

എന്നുപറഞ്ഞ് ചിരിക്കുന്നത് കേട്ടു. മറുവശത്തുനിന്നും അവളുടെ പ്രതികരണം എന്തെന്ന് അറിയില്ലല്ലോ. ചേട്ടൻ, ഫോൺ വിളി അവസാനിപ്പിച്ച് തിരിച്ചുവന്നു.

” ലക്ഷ്മി നിന്നെ പ്രത്യേകം അന്വേഷിച്ചതായി പറയാൻ പറഞ്ഞു ”

ഞാൻ അതിനും തലയാട്ടി ചിരിച്ചു. അവൾ കരുതുന്നുണ്ടാകും ഈ മാരണം ഇവിടെ നിന്നും പോകുന്നില്ലല്ലോ എന്ന്. ഭക്ഷണത്തിനുശേഷം എല്ലാവരും ഹാളിൽ കൂടി. വിശേഷങ്ങളൊക്കെ പറഞ്ഞു സമയം പോയത് അറിഞ്ഞില്ല. ചേട്ടന്റെ കുട്ടികൾ സ്കൂളിൽ നിന്നും എത്തിയപ്പോഴാണ് സമയം നോക്കുന്നത്. ഇന്നാണ് അവർ എന്നെ ശരിക്കും കാണുന്നത്. കൃഷ്ണവേണിയും വിശ്വനാരായണനും ഓടിവന്ന് കെട്ടിപ്പിടിച്ചു

” അങ്കിൾ എത്ര നാളായി ഇവിടെനിന്ന് പോയിട്ട്. ”

പിന്നെ രാത്രി കിടക്കുന്നതു വരെ കുട്ടികൾ എന്റെ കൂടെ തന്നെയായിരുന്നു. ചേട്ടനും ചേച്ചിയും മാറിമാറി വന്ന് കുട്ടികളെ വിളിച്ചു. പക്ഷേ, അവർ പോകാൻ കൂട്ടാക്കിയില്ല. രാത്രി കിടന്നതും എന്റെ കൂടെ തന്നെയായിരുന്നു. രാവിലെ എഴുന്നേറ്റിട്ടും സ്കൂളിൽ പോകാൻ അവർ കൂട്ടാക്കിയില്ല. പിന്നെ, നിർബന്ധിച്ച് ‘ അങ്കിൾ എങ്ങും പോകില്ല ഇവിടെത്തന്നെ കാണും ‘ എന്ന നിബന്ധനയിൽ കുട്ടികളെ പറഞ്ഞുവിട്ടു. പ്രോഗ്രാം ഒന്നുമില്ലാത്തതിനാൽ കൊണ്ടുപോകേണ്ട സാധനങ്ങളൊക്കെ ബാഗിൽ പാക്ക് ചെയ്തു. അടുത്തദിവസം ഒരു വർഷത്തിനുശേഷം നാട്ടിലേക്കുള്ള യാത്രയാണ്. നാട്ടിൽ നിന്നും പോന്നിട്ട് ഇപ്പോൾ ഏകദേശം ഒരു വർഷം കഴിയുന്നു. ഈ ഒരു വർഷത്തിനുള്ളിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചിരിക്കാം. ചേച്ചി പറഞ്ഞതിൻ പ്രകാരമാണെങ്കിൽ കളർ ഒന്നു മങ്ങി ശരീരം വെച്ചിട്ടുണ്ട്. ചേട്ടൻ വന്നു വിളിച്ചപ്പോഴാണ് ഞാൻ മയങ്ങിപ്പോയി എന്ന് മനസ്സിലായത്.

” എന്താണ് ഡ്രസ്സ് മേടിക്കാൻ പോകണ്ടേ. ഇപ്പോൾ തയ്ച്ച് തരാം എന്നല്ലേ പറഞ്ഞിരുന്നത് ”

അപ്പോഴാണ് സമയം നോക്കുന്നത് അഞ്ചുമണി കഴിഞ്ഞിരിക്കുന്നു. ഞാൻ എന്തൊരു ഉറക്കമാണ് ഉറങ്ങിയത്. ഞാൻ ചേട്ടനോട് ചോദിച്ചു

” കുട്ടികൾ ക്ലാസിൽ നിന്നും വന്നില്ലെ ചേട്ടാ ”

” അവർ എപ്പോഴേ എത്തി. നിന്നെ ശല്യപ്പെടുത്തേണ്ട എന്നു പറഞ്ഞതുകൊണ്ടാണ് അവർ വരാതിരുന്നത്. നീ വേഗം റെഡിയായി വാ ”

ഇതുപറഞ്ഞ് ചേട്ടൻ മുറിക്ക് പുറത്തിറങ്ങി. ഞാൻ പെട്ടെന്ന് തന്നെ റെഡിയായി ഹാളിൽ ചെല്ലുമ്പോൾ കുട്ടികളും ചേട്ടനും റെഡിയായിരിക്കുന്നു.

” അങ്കിളെ പോകാം ”

കുട്ടികൾക്ക് പുറത്തേക്ക് പോകാൻ ധൃതിയായി. ചേച്ചി ചായയുമായി വന്നു.

” അങ്കിൾ ചായ കുടിക്കട്ടെ മക്കളെ ”

ചായകുടി കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി. ആദ്യം തയ്യൽ കടയിൽ കയറി ഒരു ഷർട്ടിനു കൂടി ബട്ടൺ പിടിപ്പിക്കാനുണ്ടെന്ന് പറഞ്ഞു. ചേട്ടൻ അവരോട്

” ഞങ്ങൾ ഇപ്പോൾ തന്നെ തിരിച്ചു വരും. അപ്പോഴേക്കും പാക്ക് ചെയ്തു വെച്ചേക്ക് ”

ചേട്ടൻ ഞങ്ങളെയും കൊണ്ടുപോയത് ആന്ധ്രയിലെ ട്രഡീഷണൽ ഫുഡ് ഉണ്ടാക്കുന്ന സ്ഥലത്തേക്കാണ്. അവിടെ നിന്നും കുറച്ചു മധുരം പാക്ക് ചെയ്ത് എടുത്തു.

” ഇത് നിനക്ക് കൊണ്ടുപോകാൻ വേണ്ടിയാണ്. ”

ഞാൻ പറഞ്ഞു.

” ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു ചേട്ടാ ”

” എനിക്കറിയാമെടാ പക്ഷേ, എന്റെ ഭാര്യ സമ്മതിക്കണ്ടേ. നിനക്ക് വേണ്ട സാധനം ഞാൻ വാങ്ങി വച്ചിട്ടുണ്ട്. നമ്മൾ അന്ന് പോയ ഷിപ്പിംഗ് കമ്പനിയിലെ അവന്റെ കയ്യിൽ നിന്നും മൂന്നും ബോട്ടിൽ ഫോറിൻ സാധനം വാങ്ങി വച്ചിട്ടുണ്ട്. നീ നാട്ടിൽ ചെല്ലുമ്പോൾ അത്ര ചെറുതാകേണ്ട. നിന്റെ കൂട്ടുകാരെയൊക്കെ വിളിച്ച് ഒരു കമ്പനി കൊടുക്കു. വേണമെങ്കിൽ അവളുടെ തന്തപ്പടിയേയും വിളിച്ചോ ”

അത് കേട്ടപ്പോൾ ഞാൻ അതിശയത്തോടെ ചേട്ടനെ നോക്കി. ഞാൻ ഈ സാധനം എങ്ങനെ സംഘടിപ്പിക്കും എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു. ഏതായാലും അത് ഒത്തു കിട്ടി. തിരിച്ചുപോയപ്പോൾ സന്ധ്യ മയങ്ങിയിരുന്നു. പോകുന്ന വഴി ഡ്രസ്സ് വാങ്ങി തിരിച്ച് വീട് എത്തിയപ്പോഴേക്കും ചേച്ചി ഭക്ഷണം റെഡിയാക്കി കഴിഞ്ഞിരുന്നു.

” എല്ലാവരും വരൂ. അവന് നാളെ യാത്ര ചെയ്യാനുള്ളതല്ലെ നേരത്തെ കിടക്കാം ”

ഇത് കേട്ടപ്പോൾ കുട്ടികൾ കലഹം തുടങ്ങി.

” അങ്കിൾ എവിടെ പോകുന്നു. അങ്കിൾ എങ്ങും പോകണ്ട ”

അപ്പോൾ ചേച്ചി കുട്ടികളെ സമാധാനിപ്പിക്കാൻ പറഞ്ഞു.

” അങ്കിൾ എവിടെയും പോകുന്നില്ല. ഇവിടെ അടുത്ത് ഒരു സ്ഥലം വരെ പോവുകയാണ് വൈകുന്നേരം ആകുമ്പോഴേക്കും തിരിച്ചെത്തും. നിങ്ങൾ സ്കൂളിൽ പോയി വരുമ്പോൾ അങ്കിൾ ഇവിടെ ഉണ്ടാകും ”

” ആണോ അങ്കിളേ. അമ്മ പറയുന്നത് ശരിയാണോ ”

വിശ്വനാരായണന്റെ ചോദ്യം അതായിരുന്നു. ഞാൻ അതെ എന്ന് തലയാട്ടി. ഭക്ഷണം കഴിച്ച് കുട്ടികൾ എന്റെ കൂടെ തന്നെയാണ് കിടന്നത്. കുറെ നേരം കഥകളും പാട്ടുമായി കഴിഞ്ഞതിനുശേഷം ആണ് കുട്ടികൾ ഉറക്കം തുടങ്ങിയത്. കുട്ടികളുടെ ബഹളം കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്.

” അങ്കിൾ എപ്പോഴാണ് പോകുന്നത്? ”

കൃഷ്ണവേണിയുടെതാണ് ചോദ്യം. അവർ സ്കൂൾ യൂണിഫോമിൽ പോകാനായി നിൽക്കുകയാണ്. ഞാൻ പറഞ്ഞു.

” കുറച്ചു കഴിയുമ്പോൾ പോകും ”

” വൈകുന്നേരം വേഗം വരണം കേട്ടോ. ഞങ്ങൾ ഇവിടെ വരുമ്പോൾ അങ്കിൾ ഉണ്ടാകണം ”

വിശ്വനാരായണൻ അത് പറയുമ്പോൾ എന്റെ മുഖത്തെ ഭാവങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുട്ടികൾ മനസ്സില്ല മനസ്സോടെ സ്കൂളിലേക്ക് പുറപ്പെട്ടു. കുട്ടികൾ പോയതിന്റെ പുറകെ ചേച്ചി അടുക്കളയിലേക്ക് പോയി. അമ്മയും അടുക്കളയിൽ ഉണ്ടെന്ന് തോന്നുന്നു തകൃതിയായ പണിയാണ്. ചേട്ടൻ പത്രവും വായിച്ച് സിറ്റൗട്ടിൽ ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ

” നീ വേഗം റെഡിയായിക്കോ. നിനക്ക് ഉച്ചയ്ക്കും വൈകുന്നേരം കഴിക്കാനുള്ള ഭക്ഷണമാണ് അമ്മയും മോളും കൂടി റെഡിയാക്കുന്നത്. പിന്നെ എന്തോ നിനക്ക് കൊണ്ടുപോകാനുള്ള പലഹാരവും ഉണ്ട് ”

ഞാൻ ഉടനെ റൂമിലേക്ക് കയറി റെഡിയാക്കാനുള്ള ചുറ്റുപാടുകൾ നോക്കി. എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ചേട്ടൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ എന്നെയും നോക്കി ഇരിപ്പുണ്ട്.

” വേഗം വന്ന് ഇരുന്ന് കഴിക്കൂ. നിന്നെയും നോക്കി വണ്ടി നിൽക്കില്ല. അവിടെ എത്തിയിട്ട് ഇവിടെ വിളിച്ചു പറയാൻ മറക്കരുത്. നിനക്ക് ഇവിടത്തെ നമ്പർ അറിയാമോ? ”

ഞാൻ ഇല്ല എന്ന് തലയാട്ടി. ഇത് കണ്ടു കൊണ്ടാണ് ചേച്ചി കടന്നുവന്നത്.

” ഇത്ര നാളായിട്ടും ഇവിടുത്തെ നമ്പർ അറിയില്ല എന്ന് പറഞ്ഞാൽ നീ, കുറച്ചുനാളുകൾ കഴിയുമ്പോൾ ഞങ്ങളെയും മറക്കുമല്ലോ ”

ചേച്ചിയുടെ വാക്കുകൾ എന്റെ മനസ്സിൽ തറച്ചു. ഞാൻ വളരെ വിഷമത്തോടെ

” ഞാൻ നിങ്ങളെ ഒരിക്കലും മറക്കില്ല. എനിക്ക് ഇവിടുത്തെ നമ്പർ ആരും തന്നിട്ടില്ല ”

ചേച്ചി എന്റെ തലയിൽ കൈവച്ചുകൊണ്ട്

” സോറിഡാ…. ഞാൻ അറിയാതെ നിന്നെ വേദനിപ്പിച്ചു. ”

അപ്പോൾ ചേട്ടൻ

” സ്നേഹമുള്ളവരെ വേദനിപ്പിക്കുന്നത് അവൾക്കൊരു ഹോബിയാണ്. ”

” ഈ ഗ്രൂപ്പിൽ കയറി ഗോൾ അടിക്കാൻ നിക്കണ്ട ”

എന്നു പറഞ്ഞു ചേച്ചി ചിരിച്ചു.

” എവിടെ? നിന്റെ ഡയറി എവിടെ? അല്ലാതെ പേപ്പറിൽ എഴുതി തന്നാൽ നിന്റെ കയ്യിൽ നിന്നും നഷ്ടപ്പെടും ”

ചേച്ചി അത് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു.

” ചെറിയ ബാഗിന്റെ സൈഡ് പോക്കറ്റിൽ ഉണ്ട് ”

ചേച്ചി എന്റെ മുറിയിലേക്ക് പോയി. പെട്ടെന്നാണ് എനിക്ക് ഒരു കാര്യം ഓർമ്മ വന്നത് ആ പഴയ ഡയറിയുടെ ഉള്ളിൽ അവളുടെ ഒരു ഫോട്ടോയുണ്ട്. ഞാൻ ആ ഡയറി എടുത്തു കൊടുത്താൽ മതിയായിരുന്നു. ചേച്ചി ഡയറിയുമായി ഹാളിലേക്ക് വന്നു ടിവിയുടെ മുകളിലെ സ്റ്റാൻഡിൽ നിന്നും പേന എടുക്കുന്നതിനിടയിൽ ഡയറി താഴെ വീണു അതിൽ നിന്നും,ഒരു ഫോട്ടോ തെറിച്ചുവീണു. ചേച്ചി പേന എടുത്ത് ഡയറി എടുക്കാൻ ശ്രമിക്കുമ്പോഴാണ് ഫോട്ടോ കാണുന്നത്.

” ഇതാണോ ആ കുട്ടി? നല്ല സുന്ദരിയാണല്ലോ. ഇവളെ കണ്ടു സംസാരിച്ചു ഇപ്പോഴും അവൾക്ക് നിന്നോട് സ്നേഹം നിലനിൽക്കുന്നുണ്ടെങ്കിൽ വിളിച്ചുകൊണ്ട് ഇങ്ങോട്ട് പോരടാ. ബാക്കിയൊക്കെ ഞങ്ങൾ നോക്കിക്കൊള്ളാം ”

ഇതു പറഞ്ഞു ചേച്ചി ഫോട്ടോയുമായി ചേട്ടന്റെ അടുത്തേക്ക് വന്നു.

” ദേ നോക്കിയേ…….. ഇവൻ പറഞ്ഞ കുട്ടിയാണിത്. നല്ല ഭംഗിയുണ്ട് അല്ലേ ”

ചേട്ടൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി കൈ കഴുകാൻ എഴുന്നേറ്റു.

” എടാ കഴിച്ചു കഴിഞ്ഞെങ്കിൽ എഴുന്നേറ്റ് കൈ കഴുകു.”

എന്നിട്ട് തിരിഞ്ഞ് ചേച്ചിയോട്

” നീ വരുന്നില്ലേ ഇവനെ കൊണ്ടുപോയി ആക്കാൻ ”

ഫോൺ നമ്പർ എഴുതിക്കൊണ്ടിരുന്ന ചേച്ചി തലയുയർത്തി.

” പിന്നെ, ഞാനും വരുന്നില്ലേ…… എന്താ എന്നെ കൊണ്ടുപോകാൻ താല്പര്യമില്ലേ ”

” അതല്ല നീ റെഡിയാകാത്തത് കൊണ്ട് ചോദിച്ചതാണ് ”

” എനിക്ക് ഈ സാരി ഒന്ന് മാറിയാൽ മതി. പിന്നെ രണ്ടു പൊതി ചോറ് എടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് കഴിക്കേണ്ടത് കറികൾ ഉള്ള ഈ പൊതിയാണ്. മറ്റേത് ലെമൺ റൈസ് ആണ് അത് വൈകിട്ടെത്തേക്ക് ആണ്. ദേ ഇതിൽ ഫോൺ നമ്പർ എഴുതിയിട്ടുണ്ട്. അവിടെ എത്തിയിട്ട് വിശേഷങ്ങളൊക്കെ വിളിച്ചു പറയണം. അതല്ല അവിടെ ചെന്ന് കഴിയുമ്പോൾ ഞങ്ങളെയൊക്കെ മറന്നുപോകുമോ…. ഞാൻ ഇപ്പോൾ റെഡിയായി വരാം. ”

അമ്മ ഈ നേരമൊക്കെയും പൂജാമുറിയിൽ ആയിരുന്നു. പൂജാമുറിയിൽ നിന്നും അമ്മ ആരതിയുമായി വന്നു എന്നെ ഉഴിഞ്ഞു.

” മോൻ സന്തോഷമായി പോയിട്ട് വാ. ഈ അമ്മ മോന് വേണ്ടി കാത്തിരിക്കും ”

അപ്പോൾ ചേട്ടൻ പറഞ്ഞു.

” സ്വന്തം മക്കളോട് പോലുമില്ലാത്ത സ്നേഹം നിന്നോട് അമ്മയ്ക്ക് ഉണ്ട് ”

” ഈ മോൻ ഇല്ലായിരുന്നെങ്കിൽ നീയിപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നോ. എന്റെ മോന്റെ ജീവൻ രക്ഷിച്ച ഇവനും എന്റെ മകനാണ് ”

ആ ഒരൊറ്റ വാക്കിൽ ചേട്ടന്റെ വായടഞ്ഞു. ചേച്ചി അപ്പോഴേക്കും റെഡിയായി എത്തിയിരുന്നു. ഞാൻ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. കാറിൽ ബാഗുകൾ കയറ്റി ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയായി. രണ്ടു മണിക്കൂർ താമസിച്ചാണ് വണ്ടി എത്തിയതെങ്കിലും അതുവരെ അവർ എനിക്ക് വേണ്ടി റെയിൽവേ സ്റ്റേഷനിൽ കൂടെ നിന്നു. ഞാൻ പലപ്രാവശ്യം അവരോട് പൊയ്ക്കൊള്ളാൻ പറഞ്ഞിട്ടും പോയില്ല. വണ്ടിയിൽ കയറി ബാഗ് ഒക്കെ കയറ്റിവെച്ച് വണ്ടി പുറപ്പെടാൻ നേരം ചേച്ചി

” ഇപ്പോൾതന്നെ ഉച്ചയായി ഇനി അധികം വൈകണ്ട ഭക്ഷണം കഴിക്കാൻ നോക്കിക്കോളൂ ”

ഞാൻ ട്രെയിനിന്റെ വാതിൽക്കൽ നിന്ന് അവരോട് യാത്ര പറയുമ്പോൾ വല്ലാത്തൊരു വേർപാട് പോലെ തോന്നി. ഇത്രയും ദിവസം വെസലിൽ കടലിൽ കിടന്നപ്പോൾ പോലും തോന്നാത്ത ഒരു വിങ്ങൽ. ഞാൻ സീറ്റിൽ വന്നിരുന്നു, കുറച്ചു കഴിഞ്ഞ് ഡ്രസ്സ് ഒക്കെ മാറി ചേച്ചി തന്നു വിട്ട ഭക്ഷണം കഴിക്കാൻ ഇരുന്നു. ഫസ്റ്റ് ക്ലാസ് കോച്ച് ആയതുകൊണ്ട് യാത്രക്കാർ അവിടെ അവിടെയായി കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ.ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈ കഴുകി തിരികെ വന്നിരുന്നു. ബാഗിന്റെ സൈഡ് പോക്കറ്റിൽ നിന്നും ഡയറി എടുത്തു. അവളുടെ ഫോട്ടോ കണ്ടപ്പോൾ എന്റെ മനസ്സ് വീണ്ടും ചഞ്ചലം ആകാൻ തുടങ്ങി. അവൾ ഇപ്പോഴെങ്കിലും എന്നെ മനസ്സിലാക്കിയിട്ടുണ്ടാകുമോ? കാണുമ്പോൾ അവളുടെ പ്രതികരണം എന്തായിരിക്കും? നാളെ വൈകിയാണ് നാട്ടിൽ എത്തുന്നതെങ്കിൽ എത്ര നന്നായിരിക്കും. ഒരു കൊല്ലത്തിനുശേഷം സ്വന്തം നാട്ടിൽ വരുമ്പോൾ നാട്ടുകാരുടെ മനോഭാവം എന്തായിരിക്കും. ഇങ്ങനെ ഓരോന്നാലോചിച്ച് മയങ്ങി പോയിരുന്നു. ‘ശാപ്പാട് ശാപ്പാട് ‘ എന്നാ ശബ്ദം കേട്ടപ്പോഴാണ് കണ്ണുതുറന്നത്. നേരം ഇരുട്ടിയിരിക്കുന്നു സമയം നോക്കിയപ്പോൾ ഏഴര. ഇനി ചേച്ചി രാത്രി കഴിക്കാൻ പൊതിഞ്ഞുകെട്ടി തന്ന ആഹാരം ഇരിപ്പുണ്ട്. അത് കഴിക്കാനാണെങ്കിൽ തോന്നുന്നുമില്ല. അത്രയും താല്പര്യത്തോടെ റെഡിയാക്കി തന്ന ആഹാരം വെറുതെ കളയാനും തോന്നുന്നില്ല. ഏതായാലും കുറച്ചു നേരം കൂടി കഴിയട്ടെ. അങ്ങനെ വീണ്ടും എന്റെ മനസ്സ് നാട്ടിലേക്ക് തന്നെ പോയി. ട്രെയിൻ ഓടിയും കിതച്ചും മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു അതുപോലെതന്നെ എന്റെയും മനസ്സിലെ ചിന്തകൾ സഞ്ചരിക്കുകയാണ്.

” എടാ നീ ആഹാരം കഴിക്കുന്നില്ലേ ”

ചേച്ചി വന്നു തട്ടി വിളിക്കുന്നതുപോലെ ഞാൻ, പെട്ടെന്ന് കണ്ണുതുറന്നു ചേച്ചിയെ പരതി. പിന്നീടാണ് എന്റെ തോന്നലായിരുന്നു എന്ന് മനസ്സിലായത്. ആ തോന്നിലാണ് ചിന്തകളിൽ നിന്നും ഉണർത്തിയത്. ചുറ്റും നോക്കുമ്പോൾ എന്റെ കൂപ്പയിൽ ഉണ്ടായിരുന്നവരെല്ലാം ഉറക്കം തുടങ്ങിയെന്ന് തോന്നുന്നു. ചേട്ടൻ വാങ്ങിത്തന്ന വാച്ചിലെ സമയം നോക്കിയപ്പോൾ 10:45 കഴിഞ്ഞിരിക്കുന്നു. നല്ല വിശപ്പ് തോന്നിയതിനാൽ ലൈറ്റ് ഇട്ട് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കേണ്ടല്ലോ എന്ന് കരുതി കമ്പാർട്ട്മെന്റിന്റെ അറ്റത്ത് കണ്ട വെളിച്ചത്തിലേക്ക് പൊതിച്ചോറുമായി നീങ്ങി. അമ്മയും ചേച്ചിയും കൂടി രാവിലെ മുതൽ കഷ്ടപ്പെട്ട് റെഡിയാക്കി തന്ന പൊതിച്ചോർ വെറുതെ കളയാനും തോന്നിയില്ല. തിരിച്ചുവന്ന് കിടന്നതേ ഓർമ്മയുള്ളൂ ‘ ടീ കോഫി ‘ വിളി കേട്ടിട്ടും എഴുന്നേൽക്കാൻ തോന്നിയില്ല. എന്റെ കൂപ്പയിൽ ഞങ്ങൾ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാതിൽ അടച്ചിടുന്നതിനാൽ ആരും വന്ന് ഞങ്ങളെ ശല്യപ്പെടുത്തിയില്ല. കുറച്ചുനേരം കൂടി കിടന്നതിനു ശേഷം വണ്ടി, ഓടി തളർന്നതുപോലെ നിൽക്കാൻ പോകുന്നത് കണ്ടപ്പോൾ ഞാൻ എഴുന്നേറ്റു. വാച്ച് എടുത്ത് നോക്കിയപ്പോൾ സമയം 9 കർട്ടൻ വകഞ്ഞു മാറ്റി വിൻഡോയിലൂടെ നോക്കിയപ്പോൾ കൃഷ്ണഗിരി എന്ന സ്റ്റേഷനിൽ നിൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ഞാൻ കൂപ്പ തുറന്നു ബ്രഷുമായി പുറത്തേക്കിറങ്ങി പ്രാഥമിക കാര്യങ്ങൾ നിറവേറ്റി തിരിച്ചു വന്നപ്പോഴും കുപ്പയിൽ ഉണ്ടായിരുന്ന മറ്റേ കക്ഷി നല്ല ഉറക്കത്തിൽ ആയിരുന്നു. കാപ്പിക്കാരനോട് കാപ്പിയും വാങ്ങി കർട്ടൻ മാറ്റി വിൻഡോയ്ക്ക് അരികിലിരുന്ന് പുറത്തേക്ക് നോക്കുമ്പോൾ ലക്ഷ്യസ്ഥാനത്തേക്ക് എത്താനുള്ള തത്രപ്പാടിൽ ഏന്തിവലങ്ങുള്ള ഓട്ടത്തിലായിരുന്നു വണ്ടി. നാട്ടിലേക്കുള്ള ഈ ഒരു വരവ് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. ചേട്ടന്റെ ഒറ്റ നിർബന്ധത്തിൽ പോകുന്നതാണ്. ചേട്ടൻ പറഞ്ഞത് അനുസരിച്ചാണെങ്കിൽ ഇനിയുള്ള എന്റെ യാത്ര എപ്പോൾ തിരിച്ചു വരാൻ കഴിയും എന്നോ ഒന്നും പ്രവചിക്കാൻ പറ്റാത്തതാണ്. ഇത്രയും നാളും വിശാഖപട്ടണം തന്നെ ഫിഷിംഗ് നടത്തുന്ന വെസലിൽ ആയിരുന്നു. ഇനിയിപ്പോൾ ലോകം മുഴുവൻ ചുറ്റുന്ന ചരക്ക് കപ്പലിൽ ആണ്. അങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സമയം, വണ്ടിക്കൊപ്പം അതിവേഗം നീങ്ങിക്കൊണ്ടിരുന്നു. എന്റെ കൂപ്പയിൽ ഉള്ളവൻ ഇനി വരുന്ന സ്റ്റേഷനിൽ ഇറങ്ങും അതിനുള്ള ചുറ്റുവട്ടങ്ങൾ ഒരുക്കുന്നുണ്ട്. പകൽ മുഴുവൻ അവനോട് സംസാരിച്ചിരുന്നത് കൊണ്ട് സമയം പോയത് അറിഞ്ഞില്ല.വണ്ടി ഓടി കിതച്ചു അതാ സ്റ്റേഷനിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. കൂടെയുണ്ടായിരുന്ന ആൾ എന്നോട് യാത്രയും പറഞ്ഞു ലഗേജുമെടുത്ത് കുപ്പയിൽ നിന്നും ഇറങ്ങി. അയാളെ സഹായിക്കാൻ ഞാനും ഒപ്പം കൂടെ ചെന്നു. ഇപ്പോൾ എത്തുന്ന സ്റ്റേഷൻ പാലക്കാട് ഇവിടെനിന്ന് രണ്ടുമണിക്കൂർ യാത്ര എന്റെ സ്റ്റേഷനിലേക്ക്. അവന്റെ ലഗേജുകൾ ഇറക്കി ഞങ്ങൾ വണ്ടിക്ക് പുറത്തിറങ്ങിയപ്പോൾ അവനെ സ്വീകരിക്കാനായി വീട്ടുകാർ എത്തിയിരുന്നു. അവനും ഒരു വർഷം കഴിഞ്ഞാണ് നാട്ടിലേക്ക് എത്തുന്നത് അവൻ ആന്ധ്രയിൽ തന്നെയുള്ള ഏതോ പട്ടാള റെജിമെന്റിലാണ്. ഞാൻ തിരിച്ച് വണ്ടിയിൽ കയറി എന്റെ കൂപ്പ യിലേക്ക് വന്നു ഇനി കിടക്കാനുള്ള സമയമില്ല. അടുത്ത സ്റ്റേഷൻ തൃശൂരാണ് ഏകദേശം ഒരു മണിക്കൂർ അതുകഴിഞ്ഞാൽ എനിക്ക് ഇറങ്ങാനുള്ള ആലുവ സ്റ്റേഷൻ ആണ്. പക്ഷേ, അവിടെ എന്നെ കാത്ത് ഇതുപോലെ ആരും ഉണ്ടാവുകയില്ല. അതുമല്ല ഞാൻ മരിച്ചു ജീവിച്ചോ എന്ന് പോലും തിരക്കാൻ ആരും തുനിഞ്ഞിട്ടുണ്ടാവില്ല. ഇത്രയും നാളും എന്നെ കാണാതിരുന്നപ്പോൾ ഒരു ശല്യം ഒഴിവായി കിട്ടിയല്ലോ എന്ന് ചിന്തിക്കുന്നവർ ഉണ്ടാവും. അങ്ങനെ വീണ്ടും ചിന്തകളിലേക്ക് പോയി. വിൻഡോയിലൂടെ ഇരുളിനെ നോക്കിയിരുന്ന് ഇടക്ക് ഒരു തരി വെളിച്ചം കാണുമ്പോൾ എന്റെ മനസ്സിന്റെ ഉള്ളിലെ ഒരു തരി വെട്ടം പോലെ തോന്നി. വണ്ടിയുടെ കുതിച്ചുപായലിനൊപ്പം അതിവേഗം എന്റെ ഹൃദയമിടിപ്പും കൂടി. അടുത്ത സ്റ്റേഷനിൽ വണ്ടി ഏന്തി വലിഞ്ഞു നിന്നപ്പോൾ ഞാൻ എന്റെ ചിന്തകൾക്ക് ഇടവേള കൊടുത്തത് പുറത്തേക്കു നോക്കി അതെ തൃശ്ശൂർ സ്റ്റേഷൻ എത്തിയിരിക്കുന്നു. ഞാൻ കയ്യിൽ കിടക്കുന്ന വാച്ചിലേക്ക് നോക്കി സമയം 9 ഇനിയും ഒരു മണിക്കൂർ. കുറച്ചുനേരത്തെ കോലാഹലങ്ങൾക്ക് ശേഷം വണ്ടി വീണ്ടും മുന്നോട്ടു നീങ്ങി. സിഗ്നൽ ലഭിക്കാത്തതിന്റെയോ പ്രശ്നം കൊണ്ട് ആലുവയിൽ എത്തിയപ്പോൾ 10:45 കഴിഞ്ഞു. സ്റ്റേഷനിൽ നിന്നുതന്നെ ടാക്സിയും പിടിച്ച് ഞങ്ങളുടെ ദേശത്ത് എത്തുമ്പോൾ ഏകദേശം പാതിരാവോട് അടുക്കുന്നു. ഒരു മാറ്റവും ഇല്ലാത്ത അമ്പലപ്പറമ്പും ആൽത്തറയും മുനിഞ്ഞു കത്തുന്ന ദേവി അമ്പലത്തിലെ ദീപസ്തംഭവും. കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ ആരൊക്കെയോ അമ്പലപ്പറമ്പിൽ നിന്നും റോഡിലേക്ക് വന്നു. അവർ മൂന്നു പേരുണ്ടായിരുന്നു എന്റെ സീനിയേഴ്സ് ആയ ചേട്ടന്മാർ. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി ഡ്രൈവർ ഡിക്കി തുറന്നു ബാഗ് പുറത്തെടുത്തു വച്ചു. ഇരുട്ടായതുകൊണ്ട് വന്ന ചേട്ടന്മാർക്ക് എന്നെ മനസ്സിലായില്ല. പിന്നെ, നാടുവിട്ടുപോയി ഒരു വർഷമായി അറിവുമില്ലാത്ത സ്ഥിതിക്ക് എന്നെ പെട്ടെന്ന് മനസ്സിലാവില്ലല്ലോ. ടാക്സിക്കാരന് പൈസയും കൊടുത്തു തിരിഞ്ഞ് ഞാൻ

” എന്താണ് ചേട്ടന്മാരെ എന്നെ അറിയില്ലെ ”

എന്ന് ചോദിച്ചപ്പോൾ അവർ ഒരുമിച്ച്

” ഓ ശ്രീകുമാർ ആയിരുന്നോ. ”

കൂട്ടത്തിലുണ്ടായിരുന്ന എന്റെ അയൽവാസിയായ സുരേഷ് ഏട്ടൻ എന്നോട് ചോദിച്ചു

” ഇത്രയും കാലം നീ എവിടെയായിരുന്നു. നിന്നെപ്പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല ”

ഞാൻ പറഞ്ഞു

” കഥകളൊക്കെ നാളെ പറഞ്ഞാൽ പോരെ…… ഈ പെട്ടി വീടെത്തിക്കാൻ എന്നെ ഒന്ന് സഹായിക്കാമോ? ”

അവർ പറഞ്ഞു

” അതിനെന്താ? നാളെ ഞങ്ങളെ ഒന്ന് പ്രത്യേകം കണ്ടാൽ മതി ”

” അതൊക്കെ ഞാൻ ഏറ്റു. ”

അവരിൽ രണ്ടുപേർ കൂടി പെട്ടി എടുത്തു നടന്നു. പുറകെ ഞാനും.

” ഞാൻ ഇവിടെ വന്നിറങ്ങുമ്പോൾ പേടിച്ചായിരുന്നു. ഈ പെട്ടി വീട് എത്തിക്കാൻ ഒരുപാട് ബുദ്ധിമുട്ട് സഹിക്കേണ്ടി വരുമല്ലോ എന്ന് ഓർത്ത്. നിങ്ങളെ കണ്ടപ്പോൾ എനിക്ക് സമാധാനമായി ”

അപ്പോൾ കൂട്ടത്തിലെ അശോകൻ ചേട്ടൻ പറഞ്ഞു.

” ഞങ്ങൾ സെക്കൻഡ് ഷോ കഴിഞ്ഞ് വന്നതേയുള്ളൂ. പിരിയാൻ തുടങ്ങിയപ്പോഴാണ് വണ്ടി നിൽക്കുന്നത് കണ്ടത്. ആരാണ് ഈ പാതിരാത്രി വരുന്നത് എന്നറിയാൻ അങ്ങോട്ട് വന്നതാണ് ”

” അതേതായാലും എനിക്ക് ഉപകാരത്തിൽപ്പെട്ടു ”

കൂട്ടത്തിലെ രാജൻ ചേട്ടൻ ചോദിച്ചു.

” നീ ഇത്രയും നാളും എവിടെയായിരുന്നു? ”

” അതൊക്കെ വലിയ കഥയാണ് ചേട്ടാ. പറയാനാണെങ്കിൽ ഒരുപാടുണ്ട്. ഞാനിപ്പോൾ വിശാഖപട്ടണം എന്നാണ് വരുന്നത് ”

സുരേഷ് ചേട്ടൻ

” നിനക്ക് വിവരത്തിന് ഒരു കത്തെങ്കിലും എഴുതാമായിരുന്നില്ലേ. ഇവിടെ നിന്റെ അമ്മയുടെ അമ്മ എത്രത്തോളം വിഷമിച്ചിട്ടുണ്ടാകും എന്ന് അറിയമോ ”

ഞാൻ

” ഏതായാലും നാട്ടിലെത്തിയല്ലോ. ”

അവളുടെ വീടിന്റെ ഭാഗത്തെത്തിയപ്പോൾ ഞാൻ അങ്ങോട്ട് നോക്കി. ആ ഭാഗം ഇരുളിൽ കുളിച്ച് നിൽക്കുന്നു. വേലിയൊക്കെ നല്ലതുപോലെ കെട്ടിയിട്ടുണ്ടെന്ന് തോന്നുന്നു. ഞാൻ അങ്ങോട്ട് നോക്കിയത് കൊണ്ടോ എന്തോ അവർ പരസ്പരം ശബ്ദം താഴ്ത്തി സംസാരിക്കുന്നു. രാജൻ ചേട്ടൻ

” നീ അവൾക്ക് കത്തെഴുതിയിട്ടുണ്ടാവും അല്ലേ ”

” ഞാൻ ഇവിടെ നിന്നും പോയിട്ട് ആരുമായും കോൺടാക്ട് ഇല്ല”

അപ്പോഴേക്കും അമ്മാവന്റെ വീടിന്റെ മുൻപിൽ എത്തിയിരുന്നു. ഞാൻ സിറ്റൗട്ടിലേക്ക് കയറി വാതിലിൽ മുട്ടി. പാതിരാവിൽ ഒന്നിൽ കൂടുതൽ ആളുകളുടെ ശബ്ദം കേട്ടതു കൊണ്ടാകാം ആരോ ജനൽ തുറന്നു പുറത്തേക്ക് നോക്കി പേടിയോടെ ചോദിച്ചു

” ആരാണ് അത്? ”

ശബ്ദം കേട്ടപ്പോൾ എനിക്ക് മനസ്സിലായി അമ്മാവൻ.

” ഞാനാണ് അമ്മാവാ ശ്രീകുമാർ ”

വിശ്വാസം വരാതെ

” ശ്രീകുമാറോ……..”

” അതെ അമ്മാവാ ഞാൻ തന്നെ ”

” നിന്റെ കൂടെയുള്ളത് ആരാ ”

” അത് നമ്മുടെ രാജൻ ചേട്ടനും സുരേഷ് ചേട്ടനും ഒക്കെയാണ് ”

അമ്മാവൻ വാതിൽ തുറന്ന് പുറത്തേക്ക് വന്നു. എന്നെ അത്ഭുതത്തോടെ നോക്കുന്നു.

” നീ ഇത്രയും നാളും എവിടെയായിരുന്നു. അവൾ എന്തെങ്കിലും ദേഷ്യത്തിൽ പറഞ്ഞെന്ന് കരുതി…… അമ്മ നീ പോയതിനുശേഷം ഒരുപാട് വിഷമിച്ചു കരഞ്ഞു ”

കൂടെയുണ്ടായിരുന്ന ചേട്ടന്മാർ എന്നോട് നാളെ കാണാം എന്ന് പറഞ്ഞു യാത്ര പറഞ്ഞുപോയി.

” നീയെന്താ അവിടെത്തന്നെ നിന്നുകളഞ്ഞത് അകത്തേക്ക് വാടാ. ഞാൻ അവരെ വിളിക്കട്ടെ ”

ഞാൻ പെട്ടിയും ബാഗുമായി ടിവി ഇരിക്കുന്ന വലിയ മുറിയിലേക്ക് കയറി.

” അമ്മാവാ, ഇപ്പോൾ അവരെ വിളിച്ച് ഉറക്കം കളയണ്ട. നാളെ രാവിലെ തന്നെ കാണാം ”

” നിന്റെ മുറി എന്റെ മൂത്ത സന്താനം ജിതേന്ദ്രൻ കയ്യടക്കി. നീയിപ്പോൾ എവിടെ കിടക്കും? ”

ഈ ശബ്ദം എല്ലാം കേട്ട് അമ്മായി മുറിയിൽ നിന്നും ഇറങ്ങിവന്നു. എന്നെ കണ്ടപ്പോൾ ശല്യം വീണ്ടും വന്നല്ലോ എന്ന മുഖഭാവത്തിൽ നോക്കി നോക്കി പെട്ടിയും ബാഗും കണ്ടപ്പോൾ സന്തോഷമായി. ഞാൻ അമ്മായിയെ നോക്കി ചെറിയൊരു പുഞ്ചിരി വരുത്തിയതിനു ശേഷം അമ്മാവനോട്

” ഞാൻ ഇവിടെ കിടന്നോളാം. ഒരു പായ കിട്ടിയാൽ മതി ”

അമ്മാവൻ അമ്മായിയോട്

” നിനക്ക് ആ ജിതനെ ഒന്ന് വിളിച്ച് എഴുന്നേൽപ്പിക്കാൻ വയ്യേ ”

” വേണ്ട അമ്മാവാ, ഞാൻ ഇവിടെ കിടന്നോളാം. അമ്മായി, ഒരു പായ തന്നാൽ മതി ”

അമ്മായി അപ്പോഴും പെട്ടിയിലേക്ക് നോക്കി നിൽക്കുകയാണ്. അമ്മായി

” നീ ഇത്രയും നാളും എവിടെയായിരുന്നു? ഞങ്ങൾ അന്വേഷിക്കാത്ത സ്ഥലങ്ങളില്ല ”

ഞാൻ പറഞ്ഞു

” അതൊക്കെ നാളെ പറയാം. എനിക്ക് ഒരു പായ തരൂ ”

അമ്മായി പെട്ടെന്ന് പോയി പായയുമായി വന്നു. അമ്മാവനും അമ്മായിയെയും മുറിയിലേക്ക് പോയി. ഞാൻ എന്റെ ഡ്രസ്സ് മാറി പായ വിരിച്ചു കിടന്നു.

16 Comments

Add a Comment
  1. Dear Dasan,
    You have written this story one part of this with another name but discontinued thereafter. Even though the story gives a good read, there are some stiffness on the narration describing Sreekumar’s thoughts of his past.
    In any case, it is a good attempt, but please continue it without breaking it.
    Best Regards
    Gopal.

  2. Bro bakki enna

  3. Kollam, lag onnumillathe otta iruppinu vayichu. Liked it. Please continue ❤️

  4. Already read this one till here many days back
    When will you gave balance
    It’s a interesting and simple story
    Love to see this back

  5. Bakik waiting good story❤

  6. ദാസേട്ടാ തിരിച്ചുവന്നതിലൊരുപാട് സന്തോഷം,ഈ സൈറ്റിൽ ഞാൻ തിരയുന്ന ചുരുക്കം ചിലയെഴുത്തുകാരിൽ ഒരാളാണു താങ്കൾ എന്തോ നിങ്ങളുടെ കഥ വായിക്കാനിഷ്ടമാണ് ഒരുപാടു വലിച്ചുനീട്ടിയെഴുതാറില്ല

  7. തിരിച്ചുവന്നതിൽ സന്തോഷം

  8. ദാസേട്ടാ തിരിച്ചുവന്നതിലൊരുപാട് സന്തോഷം

  9. നിധീഷ്

    ♥️♥️♥️♥️♥️

  10. ദാസേട്ടായെവിടെയായിരുന്നു

  11. Dasetta thirichu vannathil santhosham ..athum Nalla oru story …..keep continue…..

  12. Nice start continue bro ❤️‍?

  13. കഴിഞ്ഞ കഥയുടെ ബാക്കി ഭാഗങ്ങൾ വന്നില്ലല്ലോ. നല്ല തുടക്കം ആയിരുന്നു. വെയ്റ്റിംഗ്…..

Leave a Reply to AJM Cancel reply

Your email address will not be published. Required fields are marked *