ആദിത്യഹൃദയം 1 [Akhil] 718

ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത് ….. ഇവിടെ പബ്ലിഷ് ചെയ്യുന്ന പല കഥകളും വായിച്ചുള്ള ഒരു പരിചയത്തില്‍ ഞാനും എഴുതാം എന്നു കരുതി ….പറഞ്ഞല്ലോ ആദ്യമായാണ് കഥ എഴുതുന്നതെന്ന് … അതുകൊണ്ട് അക്ഷരതെറ്റുകൾ ഉണ്ടാവാൻ ചാൻസ് ഉണ്ട് …. ഞാൻ പരമാവധി അത് ഇല്ലാതെ എഴുതാൻ ശ്രെമിച്ചിട്ടുണ്ട് ……

ഈ കഥ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക

കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.

    ആദിത്യഹൃദയം
Author: ꧁༺അഖിൽ ༻꧂ 

ദൂരെ ഒരു ചെറിയ കട …..

ആദി…. ആദിത്യൻ …. ആ കട കണ്ടു

ബുള്ളെറ്റിൻറെ ആക്സിലറേറ്റർ  കുറച്ചു ….

അതോടെ …. മുഖത്തേക്കുള്ള കാറ്റിന്റെ വേഗതയും കുറഞ്ഞു ……

എവിടേലും നിർത്തിയില്ലെങ്കി ശേരിയാവില്ല എന്ന് അവന് മുൻപേ മനസ്സിലായിരുന്നു …

കട കണ്ടതോടെ അവനും ആശ്വാസമായി ….

ശക്തമായ മഞ്ഞുവീഴ്ച…. എന്നാലും പ്രകൃതി സൗന്ദര്യം വർണ്ണിക്കാൻ പോലും പറ്റില്ല അതിമനോഹരം….

ആ സൗന്ദര്യത്തിൽ പോലും ആദിയുടെ മനസ്സും ശരീരവും തളർന്ന ഒരു അവസ്ഥയിലായിരുന്നു

അവൻ മനസ്സിലിട്ട് എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിന്നു

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ….

സത്യത്തിൽ ഒളിച്ചോട്ടം അല്ലേ ഈ യാത്ര….???

പെട്ടന്നൊരു ശബ്ദം….

അരേ ഭായ് ആപ്കോ കുച്ച് ചാഹിയെ???

ആ ചോദ്യം കേട്ടപ്പോൾ അവൻ പെട്ടന് തന്നെ ചിന്തയിൽ നിന്നും എഴുന്നേറ്റു …

പതുകെ ഹെൽമെറ്റ് ഊരി മിററിൽ കുളത്തി … ഗ്ലോവ്സ് ഊരി ഹാൻഡ്ബാഗിൽ വെച്ചു ….

പതിയെ ബുള്ളറ്റിൽ നിന്നും ഇറങ്ങി …. നേരെ കടയിൽ കേറി …..

ആപ്പ് കെ പാസ് സിഗരറ്റ് ഹേ??

ഹമ് ….

മുജേ ബഡി ഗോൾഡ് കാ ഏക്  പാക്കറ്റ് ഔർ ചായ് ബി  ദേ ദോ….

ടീക് ഹെ…

കുറച്ചു മാറി കല്ല് ഒക്കെ കൂട്ടി വെച്ച് ടിബറ്റൻ ഫ്ലാഗ് ഒക്കെ കെട്ടി അതിമനോഹരമായ സ്ഥലം

അവൻ പതിയെ ഒരു സിഗരറ്റും കത്തിച്ച് നേരെ അവിടേക്ക് നടന്നു …

തൊട്ട് അടുത്ത് തന്നെ ഇരിക്കാൻ പാകത്തിൽ ഒരു കല്ലും കണ്ടു…

ആദി അവിടെ ഇരുന്നു ശക്തിയിൽ പുക ഉള്ളിലേക്ക് എടുത്തു എന്നിട്ട് പുറത്തേക്ക് ഊതി ….

ആ പുക വായുവിൽ സഞ്ചരിക്കുന്നതിനൊപ്പം…. ആദിയും  അവൻ്റെ ഓർമ്മയിലോട്ട് കടന്നു ….

********************

63 Comments

  1. ഞാൻ ഇപ്പോഴാ ഇത് വായിക്കാൻ തുടങ്ങിയത്. അടിപൊളിയാണ് ???

Comments are closed.