വന്നപ്പോൾ തന്നെ അവൻ്റെ മുഖം ആകെ വാടിയ അവസ്ഥ ആയിരുന്നു …. അത് കണ്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചു അവൻ്റെ പ്രേമം പൊട്ടി അവള് തേച്ചു ഭിത്തിയിൽ ഒട്ടിച്ചുന് …..
എന്നാൽ എൻ്റെ പ്രേതീക്ഷ ഒക്കെ തെറ്റിച്ച് അവൻ എന്നോട് സംസാരിച്ചു തുടങ്ങി……
ആദി ….. നിന്നോട് എങ്ങനെ പറയണം എന്ന് അറിയില്ല …..
ഉമ്മ വിളിച്ചിരുന്നു …..
നി കാര്യം പറ സമീറെ
എടാ ….. നിൻ്റെ അച്ഛനെ തീരെ വയ്യാ ……. ഇന്നലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ….. ഇന്ന് രാവിലെയാ ടെസ്റ്റ് റിസൾട്ട് വന്നേ …… കാൻസർ ആണെന്നാ പറഞ്ഞെ….. ഉമ്മ നിന്നേം കൊണ്ട് വരാൻ പറഞ്ഞു എത്രയും വേഗം …
സമീർ പറഞ്ഞത് മുഴുവൻ ഒരു ഞെട്ടലോടെ ആണ് ആദി കേട്ടത് …… പിന്നെയും അവൻ എന്തൊക്കയോ പറഞ്ഞു ആദി അതൊന്നും കേട്ടതേയില്ല ….. ഒരു തരം മരവിപ്പ് മാത്രം ….
വേഗം തന്നെ എടുക്കാൻ ഉള്ളുതൊക്കെ എടുത്ത് ആദി സമീറിൻ്റെ കൂടെ പോയി…. ഹോസ്പിറ്റലിലോട്ട് ….. അവിടെ ചെന്നപ്പോൾ ഫൈസൽ അങ്കിൾ ഡോക്ടറോട് സംസാരിച്ചു നിൽക്കുന്നു ……. ഞങ്ങൾ അങ്ങോട്ട് വരുന്നത് കണ്ട അങ്കിൾ ഡോക്ടറോട് എന്നെ ചൂണ്ടി കാണിച്ചു എന്തോ സംസാരിച്ചു …….. ഞങ്ങൾ എത്തുന്നതിന് മുൻപേ ഡോക്ടർ ക്യാബിനിൽ കയറി ……
അങ്കിളിന്റെ എടുത്ത് എത്തിയപ്പോൾ ….. എന്നോട് നേരെ ഡോക്ടറുടെ ക്യാബിനിൽ കയറിക്കോളാൻ പറഞ്ഞു …… ഒരു മരവിപ്പോടെ ആദി ക്യാബിനിലേക്ക് കയറി…….
ഡോക്ടർ തോമസ് …..ഓൺകോളജിസ്റ് ……
എന്തും വെട്ടി തുറന്ന് പറയുന്ന പ്രേകൃതം …….
ആദി ……. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് വി ആർ ഹെൽപ്‌ലെസ്സ് ……. രക്താർബുദം ….. ബ്ലഡ് കാൻസർ …..
ഫൈനൽ സ്റ്റേജ് ……. രക്ഷപെടാൻ ഉള്ള ചാൻസ് വളരെ കുറവാണ് ….
ഡോക്ടർ പറഞ്ഞതൊക്കെ ആ മരവിച്ച അവസ്ഥയിലും കേട്ടിരുന്നു…… എന്തൊക്കയോ ശബ്ദം … ഒന്നും തന്നെ മനസിലാവുന്നില്ല
അതിന്റെ ഇടയിൽ…… ഡോക്ടറുടെ വാക്കുകളും…..
ആദി അച്ഛൻ്റെ അടുത്തൊട്ട് ചെല്ല് ….. തന്നെ കാണണം എന്ന് പറഞ്ഞിരുന്നു …
ആദി പിന്നെ ഒന്നും ഡോക്ടറോട് ചോദിച്ചതുമില്ല്യ ….. ഒന്നും പറഞ്ഞതുമില്ല്യ…
നേരെ ക്യാബിന് പുറത്തിറങ്ങി ….. അങ്കിളിൻ്റെയും സമീറിൻ്റെയും കൂടെ റൂമിലോട്ട് നടന്നു …..
റൂമിൻ്റെ അടുത്ത് എത്തിയതും…..
ഒരു നേഴ്സ് പുറത്തോട്ട് ഇറങ്ങി വന്നു …..
ഞങ്ങളെ കണ്ടതും …….. ആദ്യം ചോദിച്ചത് ആദി ആരാണ് എന്ന …..
സമീർ എന്നെ ചൂണ്ടി കാണിച്ച് ഇവനാണ് ആദി എന്ന് പറഞ്ഞു …..
ഞാൻ ഇപ്പോഴാ ഇത് വായിക്കാൻ തുടങ്ങിയത്. അടിപൊളിയാണ് ???
????