സമീറും കണ്ടു നിന്നവരും കൂടെ ആദിയെ എടുത്തു നേരെ ഹോസ്പിറ്റലിൽ പോയി… അടിയുടെ ആഘാദത്തിൽ നല്ല പോലെ ചോര വന്നിരുന്നു…… ഹോസ്പിറ്റലിൽ എത്തി ക്ലീൻ ചെയ്തു ഡ്രസ്സ് ചെയ്‌തു കുറച്ചു കഴിഞ്ഞപ്പോ ആദിയും നോർമൽ ആയി എന്നാലും നല്ല വേദന ഉണ്ടായിരുന്നു….
ശേഷം ഹോസ്റ്റലിൽ ….
സമീർ -നി എന്തിനാടാ അതിന്റെ ഇടയിൽ കേറിയത് ആദി??
അത് ശരി ഇപ്പൊ കുറ്റം മുഴുവൻ എനിക്ക് ….. അടി കൊണ്ടതും എനിക്ക് ….. ഇതൊക്കെ വാങ്ങി തന്നവൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ……
ഡാ സമീറെ ഒരു കാര്യം ഞാൻ പറയാം ….. ഇനി നി നിൻ്റെ വായ തുറന്നാൽ അടിച്ചു നിൻ്റെ പല്ലു ഞാൻ താഴെ ഇടും മനസ്സിലായല്ലോ…… ആദിയുടെ ഗാംഭീര്യ ശബ്ദം കേട്ട് ഒരു നിമിഷം സമീറും ആദിയുടെ കൂട്ടുകാരും സ്തംഭിച്ചു നിന്നു ….. പിന്നെ അത് ഒരു കൂട്ട ചിരിയായി …….. എല്ലാവരും അടി വാങ്ങി വന്നതിന് നല്ല പോലെ ആദിയെ അഭിനന്ദിച്ചു …..
ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആദിത്യന് അടി കിട്ടിയ കാര്യം കോളേജ് മൊത്തം പാട്ടായി ……. പരിഹാസവും കളിയാക്കലും കൂടെ നല്ല ഒന്നാന്തരം സദ്യ തന്നെ കിട്ടി ….. എന്തിന് കൂടുതൽ പറയണം …. അർജുനേട്ടൻ വരെ വാക്ക് കൊണ്ട് വലിച് കീറി മടക്കി കൈയിൽ തന്നു…
മാസങ്ങൾ കടന്നു പോയി…… ജോലിയും പഠിത്തവും നല്ലരീതിയിൽ തന്നെ പോകുന്നു …. അതാവശ്യം ക്യാഷും സംബാധിച്ചു……ആ ഇടക്കയാണ് വണ്ടി കമ്പം തലയിൽ കേറിയത് …. കൂടാതെ എരിതീയിൽ എണ്ണ ഒഴിക്കാൻ സമീറും ….. അങ്ങനെ പറഞ്ഞു പിരികയറ്റി അവസാനം വണ്ടി വാങ്ങാൻ എനിക്കയും താല്പര്യം ആയി ….. അർജുനേട്ടനോടെ കാര്യം പറഞ്ഞപ്പോ……. പുള്ളിക്കും സമ്മതം …..
പിന്നെ എല്ലാം വളരെ വേഗത്തിൽ ആയിരുന്നു …….. വണ്ടിയുടെ ചർച്ച….. പുതിയത് വേണോ …. യൂസ്ഡ് വാങ്ങണോ ….. അങ്ങനെ ചർച്ചകൾ പുരഗമിച്ചു കൊണ്ടിരുന്നു…… അവസാനം….. അർജുനേട്ടൻ്റെ സുഹൃത്തിൻ്റെ അധികം ഉപയോഗികയാത്ത ബുള്ളറ്റ് ഉണ്ട്…. അത് ചുളു വിലയ്ക് കിട്ടും എന്ന് പറഞ്ഞപ്പോ ഒന്നും നോക്കിയില്ല…… നേരെ ആ പടകുതിരയെ അങ്ങോട്ട് വാങ്ങി…….. സന്തോഷത്തിൻ്റെ നാളുകൾ ആയിരുന്നു പിന്നീടങ്ങോട്ട് ……
കൂട്ടുകാരും കൂടി തൻ്റെ പടകുതിരയുമായി ….. കറങ്ങി നടന്ന സമയങ്ങൾ ….. അതെ മറക്കാനാവാത്ത അനുഭവങ്ങൾ …… യാത്രകളെ പ്രണയിച്ച് തുടങ്ങിയ സമയം….. എല്ലാം ഒന്നിനൊന്ന് മെച്ചം ……
പെട്ടന്നായിരുന്നു ദിവസങ്ങളും മാസങ്ങളും കടന്നു പോയത് …… അവസാന വർഷം …… ഇതു വരെ കഴിഞ്ഞ സെമെസ്റ്ററുകൾ എല്ലാം നല്ല രീതിയിൽ തന്നെ പാസ് ആയി …… എട്ടാം സെമസ്റ്റർ പരീക്ഷയും വൈവയും പ്രൊജക്റ്റും …… ക്യാമ്പസ് ഇന്റർവ്യൂ ….. കഴിഞ്ഞ്….. റിസൾട്ടിന് വെയിറ്റ് ചെയുന്ന സമയം ……
നല്ലപോലെ എകസര്‍സൈസുകള്‍ ഒക്കെ ചെയ്തു വിയര്‍ത്തു കുളിച്ചു ഒരു പരുവമായി ജിമ്മിൽ ഇരിക്കുമ്പോള്‍ ആണ് സമീർ എന്നെ അന്വേഷിച്ച് വരുന്നത് ……
ഞാൻ ഇപ്പോഴാ ഇത് വായിക്കാൻ തുടങ്ങിയത്. അടിപൊളിയാണ് ???
????