ആദിത്യഹൃദയം 1 [Akhil] 718

അങ്ങനെ ഒന്നും ഇല്ല്യ ചേട്ടാ…

എങ്ങനെ ഒന്നും ഇല്ല്യന് ?? ചോദിച്ചത് കേട്ടില്ലെടാ ???

അല്ല ചേട്ടാ സ്ട്രൈക്ക് അല്ലെ അപ്പൊ പിന്നെ ഹോസ്റ്റലിൽ പോവാന് വിചാരിച്ചു …..

ഹ്മ്മ്  ശരി ….. ഹ്മ്മ്  പോകോ …..

സമീർ – ഹൂ സമാധാനം രക്ഷപെട്ടു …..

അവൻ അത് പറഞ്ഞു തീർന്നതും ….. പിന്നിൽനിന്നും ഒരു വിളി …. ഡാ അവിടെ നിക്കടാ ….

ശബ്‌ദം കേട്ടപ്പോ തന്നെ ആളെ പിടികിട്ടി ജോൺ വർഗീസ് ……

ആദി –  നിൻറ്റെ നാവ് കരി നാവണോടാ തെണ്ടി ??

ജോൺ – ഡാ നിങ്ങക്കെ സീനിയർസിനെ കാണുമ്പോ ഒരു ബഹുമാനം ഒന്നും ഇല്ല്യാലോ ???

സമീർ – ഇല്ല്യ ചേട്ടാ…. ബഹുമാനം ഒക്കെ ഉണ്ട് ….

ഹ്മ്മ് ശരി ….. നിങ്ങൾ ഒരു കാര്യം ചെയ്  ഒരു 2000 രൂപ തന്നിട്ട് പോകോ …..

സമീർ – ആദി നി ഇടയിൽ കേറല്ലേ ഞാൻ സംസാരിക്കാം …..

ചേട്ടാ  കൈയിൽ ഒന്നും ഇല്ല്യ ചേട്ടാ …… ആകെ നൂറേ ഉള്ളോ ….. പിന്നെ വീട്ടിൽ നിന്നും കിട്ടിയിട്ട് വേണം….

എന്നാ നിൻ്റെ പേഴ്സ് ഒന്നു എടുത്തേ ചേട്ടന്മാർ ഒന്നു കാണട്ടെ …… ജോണിന്റെ കൂട്ടത്തിൽ നിന്നും ആ ശബ്ദം ഉയർന്നു

ജോൺ നേരെ വന്ന് സമീറിൻറ്റെ കൈയിൽ നിന്നും പേഴ്സ് വാങ്ങി തുറന്നതും കിട്ടി നല്ല ഒന്നാതരം അടി ….സമീർ നിന്ന നില്പിൽ നിലത്തേക്ക് വീണു…… കണ്ടു നിന്ന ആദി നേരെ സമീറിൻറ്റെ അടുത്തേക്ക് ഓടി  …………

ആദിയെ തടയാൻ വന്ന ജോണിന്റെ കൂട്ടത്തിലെ ഞാനൂലിനെ പിടിച് ആദിയും  തള്ളി അവൻ ആദിയുടെ   കൈയുടെ ബലത്തിൽ പുറകിലേക്ക് തല ഇടിച്ചു വീണു …… ഇതു കണ്ട ജോൺ ആദിയുടെ നേരെ പാഞ്ഞു വന്നു…. വലത്തേ കൈ കൊണ്ട് ആദിയുടെ മുഖത്തടിച്ചു ……..

അടി കൊണ്ട ആദി   ഒന്ന് പുറകിലേക്ക് പോയി ……. ആദിയുടെ പെരുവിരൽ മുതൽ തല വരെ വൈദ്യുതി പ്രേവാഹം…..  ശരീരത്തിലെ  സിരകളിൽ കൂടി ചുട്ട് പൊള്ളുന്ന രക്തപ്രവാഹം….. കണ്ണുകൾ എല്ലാം ചുവന്ന് കൈ മുഷ്ട്ടി ഒക്കെ ചുരുട്ടി ഉഗ്രസ്വരൂപം ……

കൂടിനിന്നവർ നോക്കുമ്പോ താടിക് മുഷ്ട്ടികൊണ്ടുള്ള അടി കിട്ടി ഭൂമിയിൽ നിന്നും പൊന്തി ആ ശരീരം താഴേക്കു വീഴുന്നു …… സമീറും കണ്ടു നിന്ന എല്ലാവരും ഒത്തുകൂടി….. അപ്പൊ പിന്നിൽ നിന്നും അതെ ശബ്ദം …..

എടുത്തു കൊണ്ട് പോടാ അവനെ……..

ഇനി ഈ പരിസരത്തു കണ്ടാൽ കാലു ഞാൻ ഓടിക്കും കേട്ടോടാ …… ആ ശബ്ദം വേറെ ആരുടേം അല്ല ജോണിൻ്റ ആയിരുന്നു …… ജോണിൻ്റെ ഇടി കിട്ടി വീണത് ആദിയും …..

63 Comments

  1. ഞാൻ ഇപ്പോഴാ ഇത് വായിക്കാൻ തുടങ്ങിയത്. അടിപൊളിയാണ് ???

Comments are closed.