ആദിത്യഹൃദയം 1 [Akhil] 718

ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല ഉമ്മയോട്  പോയിട്ട് വരാന്ന് പറഞ്ഞു അവിടെ നിന്നിറങ്ങി നേരെ ഡ്രസ്സ് എടുക്കാൻ പോയി…

അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ ജീവിതത്തിലെ അടുത്ത അധ്യായം തുടങ്ങി….. തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ്….

കോളേജിലെ വലിയ കവാടം  കടന്നു ചെല്ലുമ്പോൾ തന്നെ സീനിയേഴ്സ് വരിവരിയായി നിൽക്കുന്നുണ്ട് റാഗിംഗ് തന്നെ ഉദ്ദേശം എനിക്കും അതേ പോലെ സമീറിനും കിട്ടി നല്ലപോലെ റാഗിംഗ്….  അവിടുന്ന് ഡിപ്പാർട്ട്മെന്റ് പോയി ഹോസ്റ്റൽ റൂമും റെഡിയാക്കി…. ഹോസ്റ്റലിലും കിട്ടി നല്ലപോലെ റാഗിംഗ്….

സമീർ എല്ലാ ആഴ്ചയിലും വീട്ടിൽ പോകും…. ഞാൻ ഹോസ്റ്റലിൽ തന്നെ നിൽക്കും….. അപ്ലൈ ചെയ്ത് സ്പോൺസർഷിപ്പ് ഒക്കെ കിട്ടിയിരുന്നു….. അതുകൊണ്ട് കാശിനു വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല… ഒരു ഒന്നര മാസം കഴിഞ്ഞപ്പോൾ ഓണം വെക്കേഷന് എനിക്ക് വീട്ടിൽ പോകേണ്ടി വന്നു….  ആദ്യമൊക്കെ അച്ഛൻ എന്ന ആൾ വീട്ടിൽ ഉണ്ടെന്ന് ഞാൻ കണ്ടഭാവം പോലും കാണിച്ചില്ല…. അങ്ങനെ തിരിച്ചു ഹോസ്റ്റലിലേക്ക് പോകുന്ന ദിവസം എൻ്റെ പേഴ്സിൽ നിന്ന് എല്ലാ പൈസയും അച്ഛൻ എടുത്തു…..  അതിനെച്ചൊല്ലി വീട്ടിൽ വലിയ പ്രശ്നവും ഉണ്ടായി അന്നത്തോടെ ഞാൻ ഇനി ഒരിക്കലും വീട്ടിൽ വരില്ല എന്നും സ്വന്തം കാലിൽ നിൽക്കണം എന്ന തീരുമാനം എടുത്തു… അങ്ങനെ എന്റെ ക്ലാസ്മേറ്റ് അവിനാഷിന്റെ   റിലേറ്റീവ് ആയ അർജുനേട്ടൻ കാണാൻ പോയി…. സിറ്റിയിലെ തന്നെ നല്ല ഒന്നാന്തരം ജിം….. അതെ പോലെ മാർഷൽ ആർട്സ് ട്രെയിനിങ്… എല്ലാം ഉണ്ട് അവിടെ…..  അർജുനേട്ടനോട്  എന്റെ അവസ്ഥ എല്ലാം പറഞ്ഞപ്പോൾ അർജുനേട്ടൻ മറുത്തൊന്നും പറഞ്ഞില്ല…. അവിടെ ക്ലീനിങ് ബോയ് ആയി കേറിക്കോളാനും അവിടെ തന്നെ താമിച്ചോളാനും പറഞ്ഞു …..  അതോടെ ആ പ്രെശ്നം സോൾവ് ആയി ….. ഒരു ആഴ്ചക്കുള്ളിൽ തന്നെ ഞാനും അർജുനേട്ടനും തമ്മിൽ നല്ല ഒരു സഹോദരബന്ധം ആയി … എന്നോട് അവിടെ ട്രെയിൻ ചെയ്തോളാനും പതിനായിരും രൂപ മാസ സാലറി ആയി തരാനും പറഞ്ഞു ….. അങ്ങനെ എന്റെ ട്രെയിനിങ്ങും ആരംഭിച്ചു ……. ദിവസങ്ങൾ വേഗം പോയി …. സെക്കന്റ്‌ ഇയർ സ്റ്റാർട്ട്‌ ചെയ്തു ……

കോളേജ് ലൈഫ് ഒക്കെ നല്ല പോലെ ആഘോഷിച്ചു പോകുമ്പോഴാണ് …… പാർട്ടി പ്രേശ്നങ്ങൾ ഒക്കെ ആയി കോളേജ് സ്ട്രൈക്ക്  ആയത് …… പക്ഷെ ഞങ്ങൾ ഹാപ്പി ആയിരുന്നു കാരണം ക്ലാസും ഉണ്ടാവില്ല അറ്റെൻഡൻസും കിട്ടും ……അങ്ങനെ സ്ട്രൈക്ക് ഡേ ആഘോഷിക്കാൻ ഞാനും സമീറും കൂടെ കോളേജിനെ ഇറങ്ങി ….. നേരെ തേക്കിൻകാട് മൈതാനം അതാണ് ലക്ഷ്യം …… നടന്നുകൊണ്ടിരിക്കുമ്പോ സമീറിന്റെ ആസ്ഥാന തള്ളും കേട്ട് ചളിയും കേട്ട് ചെന്ന് പെട്ടതോ …….. ചെകുത്താൻറ്റെ മുൻപിൽ …… അതെ EX
MLA വർഗീസിന്റ്റെ  ഒരേയൊരു സന്തതി ജോൺ വർഗീസ് …..

കോളേജിലെ എല്ലാവർക്കും പേടി ഉണ്ടെങ്കി അത് അവനോടാണ് …… ക്യാഷിന്റെ ഹുങ്ങും അപ്പന്റെ സ്വാധീനവും ….. അത് പോരെ…. അവൻ കോളേജിൽ വളരാൻ ….

അവരെ കണ്ടപ്പോ തന്നെ ഞങ്ങൾ സൈലന്റ് ആയി …. എന്നാൽ അവരുണ്ടോ വിടുന്നത് കൂട്ടത്തിലെ നാനൂൽ ആൽബി നേരെ ഞങ്ങളുടെ മുൻപിൽ വന്നു ….

സമീർ……..അളിയാ പെട്ടു

ഡാ …. എന്താടാ ഇവിടെ കിടന്ന് പരുങ്ങുന്നെ ………

63 Comments

  1. ഞാൻ ഇപ്പോഴാ ഇത് വായിക്കാൻ തുടങ്ങിയത്. അടിപൊളിയാണ് ???

Comments are closed.