ആദിത്യഹൃദയം 1 [Akhil] 718

തൃശൂർ ടൗണിൽ നിന്നും മാറി…. കരിക്കാട് എന്ന  സ്ഥലം.. അവിടെ ഉള്ളിലേക്ക് കേറി ഒരു  കൊച്ചു വീട് …..

അച്ഛൻ ദിവാകരൻ സിറ്റി ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ

സ്നേഹം വാരിക്കോരി തരുന്നു ……

സ്നേഹനിധി ആയ അമ്മ ദേവകി….

അമ്മയുടെ ദോശയുടെയും ചമ്മന്തിയുടെയും  രുചി ഇപ്പോഴും നാവിൽ തന്നെ ഉണ്ട് …..

ഞാൻ എന്തു പറഞ്ഞാലും എനിക്ക് വാങ്ങി തരും അവരെക്കൊണ്ട് പറ്റുന്നൊതൊക്കെ …

വളരെ സന്തോഷം നിറഞ്ഞ നാളുകൾ ….

ക്യാഷ് ഒക്കെ കുറവാണെങ്കിലും മനസ്സമാധാനവും ശാന്തിയും നിറഞ്ഞ വർഷങ്ങൾ …..

അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ഞാൻ ഒരു എഞ്ചിനീയർ ആയി ജോലി വാങ്ങണം

നല്ല ഒരു കൊച്ചിനെ കണ്ടു പിടിച്ച് നല്ല രീതിയ്ക് കല്യാണം നടത്തണം …

കൊച്ചുമക്കളെ താലോലിക്കണം ……അങ്ങനെ അങ്ങനെ …..

അങ്ങനെ സന്തോഷത്തോടെ ജീവികയുമ്പോഴാണ് …. അത് സംഭവിച്ചത്

അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു …. ആദി അപ്പോ പത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നു… ഉച്ചയ്ക്കുശേഷം ഫിസിക്സ് ക്ലാസിൽ ഇരിക്കുമ്പോഴാണ് നമ്മുടെ പ്യുൺ  രവി ചേട്ടൻ ക്ലാസിലേക്ക് കയറി വന്നു,, ടീച്ചറോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു……

രണ്ടുപേരും എന്നെ തന്നെ നോക്കുന്നു…. ടീച്ചർ എന്നോട് രവിയേട്ടൻറെ ഒപ്പം പോകുവാൻ പറഞ്ഞു…..  ഞാൻ നേരെ പുറത്തിറങ്ങി നോക്കിയപ്പോൾ ഞങ്ങളുടെ അയൽവാസി ഫൈസൽ അങ്കിൾ ബൈക്കും കൊണ്ടു വന്നു നിൽക്കുന്നു… എന്നോട് വേഗം ബൈക്കിൽ കയറാൻ പറഞ്ഞു…. അങ്ങനെ നേരെ വീട്ടിലെത്തി…. അപ്പോഴാണ് ഞാൻ വേദനയോടെ ആ സത്യം മനസ്സിലാക്കിയത്…. എൻ്റെ അമ്മ… മരണത്തിന് കീഴടങ്ങിയിരിക്കുന്നു…..

അവിടം മുതലാണ് ജീവിതം മുഴുവൻ മാറിമറിഞ്ഞത്… ആദ്യത്തെ കുറച്ചു നാൾ  യാതൊരുവിധ പ്രശ്നങ്ങളും ഇല്ലായിരുന്നു… പിന്നെ പിന്നെ പോകുന്തോറും അച്ഛൻ്റെ സ്വഭാവം  മാറി വന്നു…. അച്ഛൻ മദ്യപിക്കാൻ ആരംഭിച്ചു… ജോലിക്കൊന്നും മര്യാദയ്ക്ക് പോകാതെയായി….. എന്തെങ്കിലും കാരണം കണ്ടെത്തി ദിവസവും  എന്നെ മർദ്ദിക്കും…. എന്നെ കുറ്റപ്പെടുത്തും…. എല്ലാത്തിനും കാരണം നീയാണ്…. നീ എൻ്റെ ജീവിതത്തിൽ വന്നതിൽ പിന്നെ എനിക്ക് നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ….. ദേ ഇപ്പൊ എൻ്റെ   ദേവകിയും  പോയി…..

ജീവിതം മടുത്തു തുടങ്ങിയ ഒരു അവസ്ഥ…. എന്നാലും അമ്മയുടെ ഫോട്ടോ എടുത്തു നോക്കിയാൽ അതൊക്കെ മാറും…. അവസാനം അമ്മ പറഞ്ഞ ആഗ്രഹം…. പഠിച്ച്  ഒരു എഞ്ചിനീയർ ആവണം … അത് എന്തായാലും നിറവേറ്റണം…

63 Comments

  1. ഞാൻ ഇപ്പോഴാ ഇത് വായിക്കാൻ തുടങ്ങിയത്. അടിപൊളിയാണ് ???

Comments are closed.